Showing posts with label .കഥ. Show all posts
Showing posts with label .കഥ. Show all posts

Monday, December 20, 2010

ബീ കെയര്‍ ഫുള്‍...

ശ്ലീലവും,അശ്ലീലവും നര്‍മ്മത്തിന്റെ  മേമ്പൊടി ചാര്‍ത്തി എഴുതിയ പോസ്റ്റിന്റെ അവസാനത്തെ മിനുക്കുപണിയും കഴിഞ്ഞു അയാള്‍ പബ്ലിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്തു.ഒരു ഗൂഡസ്മിതത്തോടെ വിന്‍ഡോ ക്ലോസ് ചെയ്ത് കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്തു അയാള്‍ എണീറ്റു..നൂറു കണക്കിന് ഫോളോവ്വേസും,അത്രയും ആരാധകരും ഉള്ള പകല്‍ ബ്ലോഗ്ഗര്‍.(മാന്യന്‍)

മേശപ്പുറത്തുള്ള കാറിന്റെ ചാവിയെടുത്ത് കറക്കി,ഹാങ്ങറില്‍ നിന്നും ജാക്കെറ്റ്   എടുത്ത് ധരിച്ച ശേഷം മുറിയില്‍ നിന്നിറങ്ങി കിച്ചനിലേക്ക് നോക്കി "ഞാനിപ്പോള്‍ വരാം  " എന്ന് ഭാര്യയെ നോക്കി വിളിച്ചു പറഞ്ഞു അയാള്‍ ഫ്ലാറ്റിലെ ലിഫ്റ്റിലേക്ക് നടന്നു.പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന തന്റെ ബി എം ഡബ്ലിയു കാറെടുത്ത് അതിശീഘ്രം അയാള്‍ നഗര തിരക്കിലേക്ക് ഊളിയിട്ടു.
തന്റെ പതിവ് സങ്കേതമായ ക്ലബ്ബിനു മുന്നില്‍ വണ്ടി നിര്‍ത്തി അയാള്‍ അകത്തേക്ക് കടന്നു.വൈദ്യുത   ദീപങ്ങളാല്‍ അലംകൃതമായ ക്ലബ്ബിന്റെ സ്വീകരണ ഹാളില്‍ നിന്നു മാറി മങ്ങിയ ബള്‍ബുകള്‍  ഉള്ള മുറിയിലേക്ക് തന്നെയും കാത്തിരിക്കുന്ന സുഹൃതുക്കള്‍ക്കരികിലെക്ക് അയാള്‍ നടന്നു.

എല്ലാവരും അയാളെയും കാത്തിരിക്കുകയായിരുന്നു.ഹസ്ത ദാനം നല്‍കി അയാളും കൂട്ടുകാര്‍ക്കൊപ്പം ഇരുന്നു.പതിവ് സാധനം ബെയറര്‍ മുന്‍പില്‍ കൊണ്ടു വെച്ചു..എന്നത്തേയും പോലെ രണ്ടു പെഗ്ഗ്..ശേഷം അല്പം ബില്ല്യാര്ട്സ് ഗെയിം..പിന്നെ ഒരു നീന്തല്‍..ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ അയാള്‍ എന്നും പാലിക്കുന്ന വ്യായാമം.

സുഹൃത്തുക്കള്‍ എല്ലാരും ഗുഡ്നൈറ്റ് ചൊല്ലി പിരിഞ്ഞു.അയാള്‍ വീട്ടിലേക്കു തിരിച്ചു.സ്പയര്‍ കീ ഉപയോഗിച്ച് വാതില്‍ തുറന്നു അകത്തേക്ക് കയറുമ്പോള്‍ ഏഴു വയസ്സുകാരി മകള്‍ പറഞ്ഞു "മമ്മി അപ്പുറത്തെ ആന്റീടെ കൂടെ നടക്കാന്‍ പോയി..ഫുഡ്‌ ടേബിളില്‍  ഉണ്ട്..".അയാള്‍ കതകടച്ചു.സിറ്റിംഗ് ഹാളില്‍ ഒമ്പതാം ക്ലാസ്സുകാരന്‍ ടീവിയില്‍ പ്ലേസ്റ്റേഷന്‍   വെച്ചു ജീട്ടീഎയില്‍ ആര്‍മാദിച്ചു  ഇരിപ്പാണ്.
അയാള്‍ ടേബിളില്‍ മൂടിവെച്ചിരിക്കുന്ന ഭക്ഷണം എടുത്തു കഴിച്ചു.വായും കയ്യും കഴുകി ബെഡ്റൂമിലേക്ക്‌  നടന്നു.ഭാര്യ നടത്തം എന്ന് പറഞ്ഞ വിന്‍ഡോ ഷോപ്പിംഗ്‌ കഴിഞ്ഞു വരാന്‍ വൈകുമെന്ന്‍ അയാള്‍ക്ക് അറിയാമായിരുന്നു.
വസ്ത്രം മാറി അയാള്‍ ലാപ്ടോപ്പ് എടുത്ത് ഓണ്‍ ചെയ്തു.തന്റെ ബ്ലോഗ്‌ തുറന്നു.കമ്മെന്റ് ബോക്സില്‍ മുപ്പത് കമെന്റുകള്‍!! അയാള്‍ഊറിച്ചിരിച്ചു..വിഡ്ഢി കൂശ്മാണ്ടങ്ങള്‍.., നാളത്തേക്ക്  ഇത് നൂറാവും  പിറ്റേന്നത്തെക്ക്  ഇരുന്നൂറു..(പണ്ട് ബ്ലോഗ്‌ തുടങ്ങിയ കാലത്ത് ബൂലോകത്തെ മുഴുവന്‍ ആള്കാരുടെ മെയില്‍ ബോക്സിലെക്കും കാലുപിടിക്കാം ഒന്ന് ഫോളോ ചെയ്യു എന്ന് മെയില്‍ അയച്ചതൊക്കെ അയാള്‍ അവസരം പോലെ മറന്നിരുന്നു)

കമെന്റ്ടുകള്‍ ഒന്ന് തുറന്നു വായിക്കാന്‍ പോലും നില്‍ക്കാതെ അയാള്‍ ജീ-ടോക്ക് തുറന്നു.കത്തി നില്‍ക്കുന്ന പച്ചബട്ടണ്‌കളില്‍   കണ്ണോടിക്കവേ ഉയര്‍ന്നു വന്ന ചാറ്റ് ബോക്സുകള്‍ പേരുകള്‍ ഓരോന്നായി നോക്കി അയാള്‍ ചുണ്ട് കോട്ടി ക്ലോസ് ചെയ്തു.പമ്പര വിഡ്ഢിയും,മരങ്ങോടനും,മാങ്ങാത്തൊലിയും..ഇവന്മാര്‍ക്ക് വേറെ പണിയില്ലല്ലോ എന്നോര്‍ത്ത് അയാള്‍ തന്റെ ഐ ഡിയെ അദ്രിശ്യതയിലേക്ക് മാറ്റി.പച്ച കത്തിയിരിക്കുന്ന ബട്ടണുകളില്‍ ഒന്നില്‍ അയാള്‍ വിരലമര്‍ത്തി.മഞ്ഞ്..പ്ലസ്ട്ടുക്കാരി പെണ്‍കൊടി..ബ്ലോഗില്‍ അല്പം കഥയും,കവിതയുമൊക്കെ എഴുതുന്നവള്‍..

ഹായ്..മോളു..അയാള്‍ ടൈപ്പ് ചെയ്തു..
ഓ..മൈ ച്വീറ്റി...എന്നാ എഴുത്താ എഴുതിയെ ഞാന്‍ കമെന്ട്ടിട്ടു വന്നതേ ഉള്ളു..അവള്‍ തിരിച്ച ടൈപ്പ് ചെയ്തു.
മോളു, പപ്പയും മമ്മിയും എന്തിയെ..? അയാള്‍.
അവര്‍ ഒമ്പത് മണിക്കേ ഉറങ്ങും..ഒന്നും അറിയില്ല കള്ളന്‍...
ഹ ഹഹ ...അയാള്‍.
എന്നാല്‍ മോളാ വെബ് കാം ഓണാക്കുന്നെ.....നമ്മള്‍ക്ക് കണ്ടോണ്ട്,,മിണ്ടാം..
ഉം..വേണ്ട വേണ്ട ഇന്നാളത്തെ  പോലെ പറയാനല്ലേ...മഞ്ഞ്.
അയാള്‍ മഞ്ഞിന് വേണ്ടി താരാട്ടുപാട്ടുകള്‍ പാടി..മഞ്ഞിന് വേണ്ടി കഥകള്‍ പറഞ്ഞു,
മഞ്ഞിന് ഉറങ്ങാന്‍ ചൂടുള്ള കമ്പളം പുതപ്പിച്ചു, തഴുകി തലോടി..ഉറക്കി.
ഭാര്യ കടന്നു വരുന്ന ശബ്ദം കേട്ടു ലാപ് അടച്ചു വെച്ചു തലവഴി പുതപ്പുമൂടി ഉറക്കം നടിച്ചു കിടന്നു.
 

Thursday, October 7, 2010

നഷ്ടം

ഓഫീസില്‍ നിന്നും വീട്ടിലേക്കെത്തുന്ന ദൂരമത്രയും ദേവയാനി പരിഭ്രമത്തില്‍ ആയിരുന്നു.അവള്‍ സാരിത്തുമ്പ് കൊണ്ട് ഇടയ്ക്കിടെ മുഖം തുടയ്ക്കുകയും ,തല ഇരു വശങ്ങളിലേക്കും ചലിപ്പിക്കുകയും ചെയ്തു കൊണ്ടേ ഇരിക്കുന്നു.ട്രെയിനിനു വേഗത തീരെ ഇല്ലെന്നു തോന്നി അവള്‍ക്ക്‌

.മോന് കടുത്ത പനിയായിരുന്നു ഇന്നലെ രാത്രി മുഴുവന് പിച്ചും പേയും പറയുന്നത് കേട്ട് ഭയം തോന്നി,മരുന്ന് കൊടുത്തിട്ടും നനഞ്ഞ തുണി നെറ്റിയില്‍ വെച്ച് കൊടുത്തിട്ടും ഒരു മാറ്റവും കണ്ടില്ല.രാവിലെ ഓഫീസില്‍ വന്നു ലീവെടുത്ത് പോരാമെന്നു വെച്ചതാണ്.ലീവെടുക്കാന്‍ പോയിട്ട് നിന്ന് തിരിയാന്‍ പറ്റാത്ത പണി ഉണ്ടെന്നു പറഞ്ഞ കാര്കശ്യക്കാരന്‍ മാനേജരോട് എതിര്‍ത്തൊന്നും പറയാന്‍കഴിയാത്ത അവസ്ഥ..

അമ്മയോട് വിളിച്ചു പറഞ്ഞപ്പോള്‍ സാരമില്ല മോന് കുറവുണ്ടെന്ന മറുപടിയില്‍ മനസ്സല്പം തണുത്തു.

"ചേച്ചി ഇറങ്ങുന്നില്ലേ? "

സുമയുടെ ചോദ്യമാണ് ഓര്‍മയിലേക്ക് ഊളിയിട്ട മനസ്സിനെ തിരികെ കൊണ്ടുവന്നത്.

ധ്രിതിയില്‍ ഇറങ്ങി നടന്നു.പിറകില്‍ ട്രെയിന്‍ വീണ്ടും ഏന്തിവലിഞ്ഞു പുറപ്പെടുന്ന സ്വരം..

വയല്‍ വരമ്പിലൂടെ ഓടി കിതച്ചു കൊണ്ട് വീട്ടു മുറ്റത്തെത്തി.


അമ്മ കിണറ്റുകരയില്‍ നില്‍ക്കുന്നു.അമ്മയുടെ പച്ചക്കറിതോട്ടം തേവി നന്യ്ക്കുകയാണ്..കിണറില്‍ നിന്നും കോരിയെടുത്തെ അമ്മ വെള്ളം ഉപയോഗിക്കു..

അത് കൊണ്ടാണ് കിണറിലെ വെള്ളം കണ്ണാടി പോല്‍ തെളിഞ്ഞു നില്‍ക്കുന്നതും..

"മോനെവിടെ അമ്മാ?" എന്‍റെ ചോദ്യം കേട്ട് തിരിഞ്ഞു നോക്കി,നനഞ്ഞ കൈകള്‍ ഉടുത്തിരുന്ന തുണിയുടെ കോന്തലയില്‍ തുടച്ചു കൊണ്ട് അമ്മ അരികിലേക്ക് നടന്നു വന്നു,സ്വകാര്യം പറയുമ്പോലെ മന്ത്രിച്ചു,"മോന്റെ അച്ച വന്നിട്ടുണ്ട്,അകത്തുണ്ട്"..

മനസ്സിലേക്ക് ഒരു കൊടുംകാറ്റു വീശിയടിച്ചു,അമ്മയുടെ കണ്ണുകളിലെ അരുതേയെന്ന ഭാവം അവഗണിച്ചു അകത്തേക്ക് പാഞ്ഞു.മകനെ മടിയില്‍ വെച്ച് ഇരിക്കുന്ന ആളെ കണ്ടു ഞെട്ടി,മെലിഞ്ഞ് തോള്‍ എല്ലുകള്‍ വെളിയിലെക്കുന്തിയിക്കുന്നു..മുടിയിഴകളില്‍ വെളുപ്പിന്റെ അതിപ്രസരം..ദേവേട്ടന്‍ തന്നെയോ ഇത്..പത്തു വര്‍ഷങ്ങള്‍ ഇത്രയധികം മാറ്റങ്ങള്‍ ഒരാള്‍ക്ക് വരുത്തുമോ? കാലുകളില്‍ വിലങ്ങു വീണു..


ആര്‍ത്തലച്ചു പെയ്യുന്ന മഴയോടൊപ്പം പെയ്തിറങ്ങിയ തന്റെ കണ്ണീരിനെ വകവെക്കാതെ നടന്നു നീങ്ങുന്ന ദേവേട്ടന്‍ ..ജീവിതത്തിലെ പ്രതീക്ഷിക്കാതെ സംഭവിച്ച ആഘാതത്തില്‍ നിന്ന് മുക്തി നേടാന്‍ സമയം ഒരു പാടെടുത്തു..മുറിവുകള്‍ പാതി ഉണങ്ങി പൊറ്റ കെട്ടി കിടന്നു..ഇതിപ്പോള്‍ വീണ്ടും പറിച്ചെടുത്തു വേദനിപ്പിക്കാന്‍..അമര്‍ഷത്താല്‍ തുള്ളുന്ന മനസ്സോടു തിരിച്ചു നടന്നു..

അമ്മ അടുക്കളയില്‍ മരുമകനെ സല്കരിച്ച പലഹാരങ്ങള്‍ മൂടിവെക്കുന്ന തിരക്കിലാണ്..പാവം ഞാന്‍ ദേഷ്യപ്പെടുമെന്നു ഭയന്നായിരിക്കും.

.ഇറയത്തെ ചവിട്ടു പടിയില്‍ ചെന്നിരുന്നു.

"കഴിഞ്ഞത് കഴിഞ്ഞു ...ഇനിയെങ്കിലും രണ്ടാള്‍ക്കും ഒരുമിച്ചാലെന്താ..
എത്ര നാള്‍ ഞാന്‍ കൂട്ടുണ്ടാവും കുട്ടീ..നിക്ക് ഭയമാവുന്നു..ഈ കാലത്ത് നിന്നെ പോലൊരു പെണ്‍കുട്ടി തനിച്ചാവാന്നു വെച്ചാല്‍..

അമ്മയുടെ നേര്‍ക്ക്‌ അയച്ച നോട്ടത്തിന്റെ രൂക്ഷതയായിരിക്കണം അമ്മ മുഖം തിരിച്ചു ദൂരേക്ക് നോക്കി..വിഷാദം സ്ഫുരിക്കുന്ന അവരുടെ മിഴികള്‍ സജലങ്ങള്‍ ആയതു കണ്ടു ഉള്ളു നൊന്തു.എഴുന്നേറ്റു ചെന്ന് അമ്മയെ കെട്ടി പിടിച്ചു കൂടെ തേങ്ങി.."അമ്മെ നിക്ക് വയ്യാ ആ ആളെ എന്‍റെ ഭര്‍ത്താവായി കാണാന്‍..അമ്മ എന്നെ നിര്‍ബന്ധിക്കരുത്.." അമ്മയുടെ ഉടല്‍ വിറക്കുന്നത്‌ അറിഞ്ഞു..വിഷമം കാണും പാവത്തിന്..

താന്‍ കാരണം ഒരു പാവം തമിഴത്തിയും,തന്റെ ഭര്‍ത്താവില്‍ അവര്‍ക്ക് ജനിച്ച മക്കളും,അനാഥര്‍ ആകരുതല്ലോ..


"മോനുറങ്ങി..കിടത്തീട്ടുണ്ട്.."വര്‍ഷങ്ങള്‍ക്കു ശേഷവും ആ ശബ്ദത്തിനു മാത്രം ഒരു മാറ്റവും കണ്ടില്ല..ശൂന്യമായ മനസ്സ് പോലെ നിര്‍വികാരമായ മുഖത്തോടെ ഒന്ന് കൂടി നോക്കി..കണ്ണുകള്‍ നീര്നിറഞ്ഞു..ഹൃദയത്തില്‍ എവിടെയോക്കെയോ മുള്ള് കൊണ്ടത്‌ പോലെ..



തന്നെ ആദ്യമായി അറിഞ്ഞവന്‍; താനും..ജീവിതത്തില്‍ ആദ്യാവസാനത്തെ പുരുഷന്‍ എന്ന് മനസ്സില്‍ അരക്കിട്ട്‌ഉറപ്പിച്ചിരുന്നു.. സ്നേഹത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും ചെയ്യാന്‍ ഒരുക്കമല്ലായിരുന്നു..മദ്രാസില്‍ നല്ല ജോലിയുള്ള പയ്യന്‍, നല്ല തറവാടി,അച്ഛനമ്മമാരുടെ ഒരേ ഒരു പുത്രന്‍..അച്ഛന് ദേവനാരായണനെ ഇഷ്ട്ടപ്പെടാന്‍ ഇതില്‍ പരം ഒന്നും വേണ്ടിയിരുന്നില്ല..



കല്യാണം കഴിഞ്ഞു ദേവന്റെ തറവാട്ടില്‍ താമസമാക്കിയപ്പോള്‍ ആദ്യമാദ്യമൊന്നും ദേവന്‍ തന്നെ സ്നേഹിക്കാന്‍ പാട് പെടുകയായിരുന്നെന്നു മനസ്സിലായിരുന്നില്ല.



ദേവന്റെ അമ്മയുടെ സ്നേഹപൂര്‍ണമായ പെരുമാറ്റത്തില്‍ ആ വീടുമായി കൂടുതല്‍ അടുത്തു.വിവാഹത്തിനെടുത്ത രണ്ടു മാസത്തെ അവധി കഴിഞ്ഞപ്പോള്‍ ദേവന് പോകാന്‍ തിടുക്കമായിരുന്നു..കരഞ്ഞു ചുവന്ന തന്റെ മുഖത്ത് കവിളില്‍ മൃദുവായി തട്ടി യാത്ര പറഞ്ഞു ഇറങ്ങിയപ്പോള്‍ ശരിക്കും പകച്ചു..ഞാന്‍ പ്രതീക്ഷിച്ച യാത്ര പറച്ചിലായിരുന്നില്ല അത്..



കല്യാണ "വിശേഷങ്ങള്‍ " തിരക്കാന്‍ വന്ന കൂട്ടുകാരികളോടൊക്കെ പുഞ്ചിരിയില്‍ മറുപടി ഒതുക്കി..അവര്‍  'കള്ളി' എന്ന് വിളിച്ചു കളിയാക്കിയപ്പോള്‍ വിശേഷമായൊന്നും എന്നില്‍ സംഭവിച്ചില്ലല്ലോ എന്ന് സ്വയം ചോദിച്ചു.



ദേവേട്ടന്റെ അമ്മ നിരന്തരം തന്നെ കൊണ്ട്  കത്തുകള്‍    എഴുതിച്ചു..ദേവേട്ടന്‍ ഫോണ്‍ ചെയ്യ്മ്പോളൊക്കെ തന്നെ കൂടി മദ്രാസിലേക്ക് കൂട്ടാന്‍ നിര്‍ബന്ധിച്ചു.
തന്നെ കൂടെ കൊണ്ട് പോയാല്‍ അമ്മ ഒറ്റക്കാവുമെന്നു സ്നേഹത്തോടെ പറഞ്ഞു ദേവേട്ടന്‍..മാസത്തില്‍ നാട്ടിലെത്തുന്ന രണ്ടു ദിവസം..അത്രയും മതിയാവില്ലെങ്കിലും,ആ രണ്ടു ദിവസം ദേവയാനിയെന്ന തന്റെ ജീവിതത്തിലെ തിരുവാതിര നാളുകളായി.

ദേവേട്ടന്‍ പഴയത് പോലെ അല്ലാതെ തന്നെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നെന്ന അറിവ് ഒരു പാട് സന്തോഷമുളവാക്കി.തന്നിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞ നാളുകള്‍ താനൊരു അമ്മയാവാന്‍ പോകുന്നെന്നറിഞ്ഞ നിമിഷം...


ദേവേട്ടന്റെയും, തന്റെയും വീട്ടില്‍ സന്തോഷത്തിന്റെ പൊട്ടിച്ചിരികള്‍
പൂത്തിരികളായി വിരിഞ്ഞു....ദേവേട്ടന്റെ അമ്മയ്ക്കായിരുന്നു ഏറെ ഉത്സാഹം..
പുഷ്പാര്‍ച്ചനയും, പൂജയും,ക്ഷേത്രപ്രദക്ഷിണവും..അവസാനം ഉണ്ണി പിറന്നു..


ഗുരുവായൂരില്‍ ചോറൂണും കഴിഞ്ഞു വന്ന ദിവസമാണ്..അശനിപാതം പോലെ അവള്‍ പടികടന്നെത്തിയത്..വീര്‍ത്ത വയറും കയ്യില്‍ ദേവേട്ടനെ വാര്‍ത്ത്  വെച്ച പോലെയൊരു മോനുമായി, മെലിഞ്ഞ ഐശര്യവതിയായ ആ സ്ത്രീ ദേവേട്ടനോട്
കരഞ്ഞു കൊണ്ട് സംസാരിക്കുന്നത് കണ്ടപ്പോള്‍ ചിത്ത ഭ്രമത്തിലേക്ക് വീഴാതിരിക്കാന്‍ താനൊരുപാട് ബുദ്ധിമുട്ടി.ആ കുഞ്ഞു മുഖത്തിനേക്കാള്‍
വലിയ തെളിവൊന്നും ആര്‍ക്കും വേണ്ടിവന്നിരുന്നില്ല.

ദേവനാരായണന്റെ വീടിന്റെ പടിയിറങ്ങുമ്പോള്‍ ആ സ്നേഹനിധിയായ അമ്മയുടെ തേങ്ങല്‍ കേട്ടില്ലെന്നു നടിച്ചു..ഹൃദയം നൂറായി നുറുങ്ങിയത്‌,അച്ഛന്റെ മരണ വാര്‍ത്ത കേട്ടപ്പോഴാണ്..മകളുടെ ദുര്‍ഗതിയറിഞ്ഞു ഹൃദയം പൊട്ടി മരിച്ച അച്ഛന്‍!

അമ്മയ്ക്കെങ്ങിനെ ക്ഷമിക്കാന്‍ കഴിയുന്നു ഈ മനുഷ്യനോടു..അമ്മ എന്നും തണുപ്പിന്റെ മേലങ്കി എടുത്തണിയുന്നു.അമ്മയുടെ നിര്‍മലമായ സ്നേഹമാണ് തന്നെ ഇന്ന് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും..

തിരിഞ്ഞു നോക്കാതെ പടികള്‍ ഇറങ്ങുകയാണ് ദേവനാരായണന്‍..
പോകട്ടെ..തന്റെ ജീവിതത്തില്‍ നിന്ന്  എന്നേ   അടര്‍ത്തി മാറ്റിയതാണീ മനുഷ്യനെ!

Monday, September 13, 2010

പാത്തുമ്മാന്റെ പൂതി.

നമ്മുടെ കഥാനായിക പാത്തുമ്മ വസിക്കുന്നത് അറബുനാട് ആയ അബുദാബിയിലാണ്.പാത്തുമ്മായുടെ മൂന്നാണ്മക്കളും നാട്ടിലാണ് പഠിക്കുന്നത്.ഭര്‍ത്താവ് ബീരാനുമൊന്നിച്ചു ഒരു ഫ്ലാറ്റിലാണ് പാത്തുമ്മാന്റെ താമസം.അങ്ങനെയിരിക്കെയാണ് പാത്തുമ്മാന്റെ മനസ്സില്‍ ഒരാഗ്രഹം രൂപം കൊണ്ടത്‌.ഈ ഫ്ലാറ്റ് മാറി ഒരു വില്ല എടുത്താലോ എന്ന്...
ബീരാനിക്കാക് പാത്തുമ്മാന്റെ ഈ ആഗ്രഹം കേട്ടപ്പോള്‍ ഒടുക്കത്തെ ആഗ്രഹം എന്ന് മനസ്സില്‍ തോന്നിയെങ്കിലും;തന്റെ പുന്നാരബീബിയായത് കൊണ്ടും നല്ലൊരു കമ്പനിയില്‍ നല്ലൊരു പണി ഉള്ളത് കൊണ്ട് ശമ്പളവും കിമ്പളവും അടക്കം നല്ലൊരു തുക വരവുള്ളത് കൊണ്ടും ഈ ആശ വീട്ടാന്‍ ഒത്തൊരു വില്ല അല്പം പാട് പെട്ട് കണ്ടു പിടിച്ചു..
പാതുമ്മായ്ക്കു വില്ല ഒത്തിരി പിടിച്ചു.
കിടപ്പ്മുറികളൊക്കെ മുകളിലും സ്വീകരണ മുറി,ഊണ് മുറി,അടുക്കള,
തുടങ്ങിയവ താഴെയും...
ആകെപ്പാടെ  ഒരു ചവര്‍പ്പുള്ളത് വര്‍ഷാ വര്‍ഷം രണ്ടു ലക്ഷം ദിര്‍ഹം വാടകയായി കൊടുക്കണം എന്നത്  മാത്രം..അങ്ങനെ പാല്കാച്ചും,കുടിയുമൊക്കെ കഴിഞ്ഞു പാത്തുമ്മ രാജകൊട്ടാരത്തില്‍ രാണിയെന്നപോലെ വിലസി നടന്നു.
അന്തി ചോപ്പ് പരന്നു.ജോലികഴിഞ്ഞ് വന്ന ബീരാനിക്കായ്ക്ക് അത്താഴം വിളംബുന്നതിനിടെപാത്തുമ്മാപറഞ്ഞു:
"നാളെ കദീജുവിനെയും,ശിനുവിനെയും,സീനബയെയും ഒക്കെ ക്ഷണിച്ചിട്ടുണ്ട്,എല്ലാരും കാണട്ടെ ഞമ്മടെ പുതിയ വീട്..." 
ഉം....എന്ന് അമര്‍ത്തി മൂളി ബീരാന്‍...പഴേ ഫ്ലാറ്റ് ചെങ്ങായിചികളെ അസൂയപ്പെടുതാനുള്ള ഒരുക്കത്തിലാണ് പഹച്ചി എന്ന് മനസ്സില്‍ മൊഴിഞ്ഞു..
"ബാ ഞമ്മക്ക് കിടക്കാം" എന്ന് ഭാര്യയോടു പറഞ്ഞു ബീരാന്‍ മുകളിലേക്ക് കയറിപോയി.അടുക്കള ഒതുക്കി പാത്തുമ്മയും പിറകെ പോയി.
നവവധൂവരന്മാര്‍ക്കെന്ന പോലെ അലങ്കരിച്ച കട്ടിലില്‍ കിടന്നു കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന ബീരാന് പിറകെ പാതുമ്മായും നിദ്രയെ ശരണം പ്രാപിച്ചു.

മൊബൈലില്‍   വെച്ച അലാറം അലറിക്കരയുന്നത് കേട്ടുണര്‍ന്ന പാത്തുമ്മ മൂരി നിവര്‍ന്നു കൊണ്ട് എണീറ്റ്‌ പതിവ് പോലെ ബീരാനിക്കയ്ക്ക് "ബെഡ് ചായ "
ഉണ്ടാക്കാന്‍ കിച്ചന്‍ ലക്‌ഷ്യം വെച്ച് നടന്നു...വര്‍ഷങ്ങളായി പരിചയമുള്ള ഫ്ലാറ്റിലെ കിച്ചനായിരുന്നു ഉറക്ക ചടവിലായിരുന്ന പാത്തുമ്മാന്റെ പാവം ബ്രൈനില്‍...
നീട്ടി വെച്ച കാലുകള്‍ നിരനിരയായി വെച്ചിരിക്കുന്ന സ്റ്റെയര്‍ കൈസും കഴിഞ്ഞും താഴതെത്തിയാണ് നിന്നത്. ബീരാന്‍ ഭൂമികുലുങ്ങുന്ന ശബ്ദം കേട്ട് പാറി വന്നു നോക്കിയപ്പോള്‍ താഴെ അയ്യോ പൊത്തോ ആയികിടക്കുന്ന പാതുമ്മായെ  ആണ് കണ്ടത്..
വീടുകാണാന്‍ വന്ന "ചെങ്ങായിചികള്‍"  കണ്ടതാവട്ടെ വീടിനു കണ്ണ് തട്ടാതിരിക്കാനെന്നോണം കയ്ക്കും, കാലിനും,പോരാത്തതിനു കഴുത്തിനും,പ്ലാസ്ട്ടെരുമായി കിടക്കുന്ന പാതുമ്മയെയും... അതും താഴെ മൈഡു റൂമില്‍......ബീരാനിക്കാ വീണ്ടും ഫ്ലാട്ടിനായുള്ള പരക്കം പാചിലിലാണ്...