Showing posts with label എന്‍റെ ജാച്ചി.. Show all posts
Showing posts with label എന്‍റെ ജാച്ചി.. Show all posts

Sunday, January 9, 2011

ജാസ്മിക്കുട്ടിയുടെ വിശേഷങ്ങള്‍...

ജാസ്മിക്കുട്ടി സ്കൂള്‍ ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ അവളുടെ  മുഖം കരഞ്ഞു തുടുത്തിരുന്നു.ഏതെങ്കിലും കുട്ടിയുടെ തല്ലു മേടിച്ചു  കരഞ്ഞതായിരിക്കുമെന്നു കരുതി അവളെയും കൂട്ടി ഞാന്‍ വീട്ടിലേക്കു നടക്കാന്‍ തുനിഞ്ഞു.അപ്പോള്‍ കുട്ടികളെ നോക്കുന്ന അങ്കിള്‍ എന്നോട് പറഞ്ഞു:'ജാസ്മിന്‍ ഇന്ന് നജയുടെ വീട്ടില്‍ ഇറങ്ങണം എന്ന് പറഞ്ഞു ഭയങ്കര കരച്ചിലായിരുന്നു'എന്ന്.നജ    ജാസ്മിന്റെ    ബെസ്റ്റ്    ഫ്രണ്ട്സില്‍   ഒരാളാണ്.
ജാസ്മിന് വീട്ടില്‍ വന്നാല്‍ എന്നും നജയെയെയും,ഹനാനെയും,മഹാരോക്വീനെയും കുറിച്ചു   പറയാനുണ്ടാവും..ഇന്നലത്തെ    ടോപ്‌ ന്യൂസ്‌ നജ ടാട്ടസും ഇട്ടാണ് വന്നതെന്നായിരുന്നു..ഞാന്‍ കരുതി ടാട്ടൂസ് ആയിരിക്കുമെന്ന്..അപ്പോള്‍ ജാച്ചി പറയുന്നു നഖത്തിനൊക്കെ ഇടുന്ന ടാട്ടാസ്...ഓ..ക്യുട്ടെക്സ്...അതാണ്‌ സംഭവം..
അങ്ങനെ വീട്ടിലെത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു
'നജയുടെ വീട്ടില്‍ ഇറങ്ങണമെന്ന് മോള്‍ പറഞ്ഞോ..?
ഉം..പറഞ്ഞു..
എന്തിനാ അങ്ങിനെ പറഞ്ഞെ..ഇവിടെ ഉമ്മയും,മര്‍വാനും,ജാച്ചിയെ കാത്തിരിക്കുകയല്ലേ..?
അവള്‍ ചിണുങ്ങി..വീണ്ടും പറഞ്ഞു എനിക്ക് നജയുടെ വീട്ടില്‍ പോണം...
എനിക്ക് ചെറുതായി ദേഷ്യം വന്നു..പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ മനസ്സ് പിറകോട്ടു പോയി.
ബാല്യത്തില്‍ എനിക്കൊരു സ്നേഹിതയുണ്ടായിരുന്നു..റസിയ..മറ്റു സുഹൃത്തുക്കളോടൊക്കെ   ഇടക്കെങ്കിലും പിണങ്ങും..പക്ഷെ റസിയയും ഞാനും ഇന്നേവരെ പിണങ്ങിയിട്ടില്ല.ഒരിക്കല്‍ റസിയ ഒരു വേനലവധിക്കാലത്ത്   കുറച്ച് ദൂരെ ഉള്ള അവളുടെ ഉപ്പാന്റെ വീട്ടില്‍ പോയി താമസിച്ചു..അവള്‍ പോയതിനു ശേഷമുള്ള ഒട്ടുമിക്ക വൈകുന്നേരങ്ങളിലും അവളുടെ വീട്ടുവാതില്‍ക്കല്‍ ചെന്നു ഞാന്‍ ചോദിക്കും:റസിയ വന്നോ..?' നടുവധികം നിവര്‍ത്താന്‍ ആവാതെ നടക്കുന്ന അവളുടെ വലിയുമ്മ പറയും ഇല്ലല്ലോ മോളെ..അത്യധികം വിഷമത്തോടെ ഞാന്‍ തിരിച്ചു നടക്കും..ആ ദിവസങ്ങളില്‍ ഞാനനുഭവിച്ച മന:സംഘര്‍ഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു


നജയുടെ വീട്ടിലെ നമ്പര്‍ നജയുടെ സഹോദരന്റെ  കയ്യില്‍ നിന്നും എന്‍റെ മകന്‍ വഴി ബസ്സിലെ അങ്കിള്‍ കൊടുത്തു വിട്ടു.അന്ന് വൈകിട്ട് ഞാന്‍ നജയുടെ വീട്ടിലേക്കു   വിളിച്ചു. ഞാന്‍ ജാസ്മിന്‍ എന്ന കുട്ടിയുടെ ഉമ്മയാണ് എന്നൊക്കെ പറയാന്‍ തുടങ്ങുമ്പോഴേക്കും അവര്‍ എന്നോട് എന്‍റെ പേര് വിളിച്ചു..എന്നിട്ട് പറഞ്ഞു എന്താ വരാതെ ഇവിടെ നജ നിങ്ങളെയും കാത്ത് ഇരിപ്പാണ് എന്ന്..ഞാനാകെ ആശ്ചര്യപ്പെട്ടു.പിന്നെയുള്ള അവരുടെ സംസാരത്തിലൂടെ "ഇവിടത്തെ പോലെ  അവിടെയും''  നജയും ജാച്ചി വിശേഷങ്ങള്‍ വിളംബാരുണ്ട്  എന്നറിഞ്ഞു.
പിറ്റേന്ന് രാത്രി ഞങ്ങള്‍ അവിടേക്ക് പോയി..വീകെണ്ട് ഹോളിഡെ ആയിരുന്നു.
ജാച്ചിക്ക് വലിയ സന്തോഷവും എനിക്ക് പുതിയ ഒരു സ്നേഹിതയെയും ലഭിച്ചു.
നജയുടെ ഉമ്മ സമ്മാനിച്ച നെയില്‍  പോളീഷും അണിഞ്ഞാണ് ജാച്ചി  ഇന്ന് സ്കൂളിലേക്ക് പോയത്.

ഈയിടെ അസിയുടെ ഒരു സുഹൃത്തായ അയര്‍ലാണ്ടുകാരന്‍ ദിയാര്മീടിനോട് (അല്‍ ഐനില്‍ വര്‍ക്ക്‌ ചെയ്യുന്ന)'എന്താ ഫാമിലിയെ ഇങ്ങോട്ട് കൊണ്ടു വരാതെ' എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് 'കുട്ടികള്‍ക്ക് അവരുടെ ഫ്രണ്ട്സിനെ മിസ്സ്‌ ചെയ്യും എന്നായിരുന്നു.."
എന്‍റെ ഒരു സ്നേഹിത അവളുടെ താമസസ്ഥലം മാറിയിട്ടും,കുട്ടിയെ പഴയ സ്കൂളില്‍ തന്നെ അയക്കുന്നതും കുട്ടിയുടെ സുഹൃത്തുക്കളെ നഷ്ട്ടപ്പെടുന്നത് കരുതിയാണത്രെ!
ഇപ്പോഴത്തെ മാതാപിതാക്കള്‍ അവരുടെ കുട്ടികളെ എത്രമാത്രം ശ്രദ്ധിക്കുന്നു..നല്ലത് തന്നെ..എന്നാല്‍  വാത്സല്യവും, ശ്രദ്ധയും അധികമാകാതിരിക്കാനും നാം  ശ്രദ്ധിക്കണം...അല്ലേ..?