ഹമീമിലേക്ക് 145 km കൂടിയുണ്ട്.നേരം സന്ധ്യ ആയി.
വഴിയില്‍ ഒരു ഭീമാകാരന്‍ കാറിനെ കണ്ടു.
പെട്രോള്‍ അടിക്കാന്‍ ആ ജംക്ഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അവിടെ ഒരു കാര്‍ മ്യുസിയം
ഉണ്ടെന്നറിഞ്ഞത്.
പക്ഷെ, കുറച്ചു നാളായി അത് അടച്ചു കിടക്കുകയാനത്രേ!വീണ്ടും യാത്ര തുടര്‍ന്നു..
റോഡിനിരുവശവും വ്യാപിച്ചു കിടക്കുന്ന മരുഭൂമി വേനലിന്റെ വിമ്മിഷ്ടത്തെ മാറില്‍ ചാര്‍ത്തി മൗനത്തില്‍ ഘനീഭവിച്ചു കിടക്കുന്നു.
മര്‍വാനും,മാസിനും നല്ലൊരു ഉറക്കം കഴിഞ്ഞു,
എണീറ്റ് കളിചിരികളിലാണ്..എല്ലാവരും വര്‍ത്തമാനം പറഞ്ഞു കൊണ്ടേയിരിക്കുന്നതിനാല്‍ ആകണം നീണ്ട യാത്രയില്‍ ബോറടി ഒന്നും തോന്നിയില്ല..
ഹമീം എന്ന സ്ഥലമെത്തി,അവിടെ നിന്നും 64 km കൂടിയുണ്ട് ലിവയിലെതാന്‍..
വഴിയില്‍ വാഹനങ്ങള്‍ കുറവായിരുന്നു..സ്ട്രീറ്റ് ലൈറ്റിന്റെ പ്രഭാ പൂരിതയില്‍ പൂര്‍ണ ചന്ദ്രന്റെ വെളിച്ചം മങ്ങി കാണപ്പെട്ടു..
ലിവ മണല്‍ കൂനകള്‍ (dunesനിറഞ്ഞ ഭൂപ്രദേശം ആയതിനാല്‍ ആകണം,
അവിടത്തെ റോഡുകളുംഉയര്‍ന്നും താഴ്ന്നും ആണ് കാണപ്പെട്ടത്..
ഒമ്പത് മണിയായപ്പോള്‍ ലിവയിലെത്തി.
സ്നേഹോഷ്മളമായ വരവേല്‍പ്പായിരുന്നു അവാദും,കുടുംബവും ഞങ്ങള്‍ക്കേകിയത്..
ഇന്ത്യന്‍ രുചിയില്‍ തയ്യാറാക്കിയ മട്ടന്‍ബിരിയാണിയാണ് അതാഴതിനൊരുക്കിയിരുന്നത്.
ഭക്ഷണ ശേഷം ബഖീതയും, ഞാനും പുറത്തെ റോഡിലൂടെ നടക്കാനിറങ്ങി. നിലാവെളിച്ചം പരന്നു കിടക്കുന്നു..ഒരു വശം ഫാമിലെ നിറഞ്ഞു നില്‍ക്കുന്ന ഈത്തപ്പന മരങ്ങള്‍ നിഴല്‍ വിരിച്ചും ,മറുഭാഗം മണല്കൂനകളും,വീശിയടിക്കുന്ന ഇളം കാറ്റും....
മനോഹരമായ പൗര്‍ണമി രാവ്!
നിറഞ്ഞ നിശബ്ദത ആണേലും വന്യമായ ഒരു വശ്യത ലിവയ്ക്കുണ്ട്
ബഖീത ഒരു കൈപിടി നിറയെ മണല്‍ തരികളെടുത്തു കൊണ്ട് പറഞ്ഞു:
"ശുദ്ധമായ മണ്ണാണ് ഇത്" ഞങ്ങള്‍ വിശേഷങ്ങള്‍ പങ്കുവെച്ചു
തിരികെ ചെല്ലുമ്പോള്‍ മാസിനും,മര്‍വാനും അവദിന്റെ മക്കളായ സല്ലൂമിനോടും,അബ്ബാടോടും ചേര്‍ന്ന് തിരക്കിട്ട കളികളിലാണ്..
ഇവിടെയാ ജാച്ചി ഉറങ്ങിയെ...
പ്രഭാത ഭക്ഷണം
പിന്നെ മസ്രയിലേക്ക്..
ഈത്തപ്പന തണലില്‍..
കുട്ടികള്‍ വെള്ളം തലയില്‍ കൂടി ഒഴിക്കുകയും മണലില്‍ കിടന്നുരുളുകയും ചെയ്യുന്നു..അത് ശരീര സൗന്ദര്യം വര്ധിപ്പികുമത്രേ!
വിളവ്..കുന്നു കൂട്ടിയിരിക്കുന്നത് ഈത്തപ്പഴങ്ങള്‍..
ജുമാ നമസ്കാരത്തിന് ശേഷം ഉച്ച ഭക്ഷണം..
വളര്‍ത്തു മീന്‍ കുളം....
മണ്ണില്‍ ഒരു സ്ലേടിംഗ്...
മറ്റു കാഴ്ചകള്‍
കണ്ണൂരാനെ യു എ ഇ യില്‍ ഒരുകണ്ണൂര്‍ ഉണ്ടെന്നു അറിയാമോ?
ഞങ്ങള്‍ക്ക് നല്‍കിയ ഈത്തപഴങ്ങള്‍


















