സീത രാഹുലിനെ ഒക്കത്തിരുത്തി അസാമാന്യ വേഗതയില്‍ ഓടുകയായിരുന്നു.അമ്മയുടെ പുറകെ ഓടിയെത്താന്‍ ജാനകി കുറെയേറെ യത്നിച്ചു.അമ്പലത്തിനടുത്തുള്ള ആല്‍മരച്ചുവട്ടില്‍ എത്തിയപ്പോള്‍ സീതമ്മ ഓട്ടം നിര്‍ത്തി..ആല്മരത്തറയില്‍ ഇരുന്നു.ജാനി അമ്മേയെന്നു വിളിച്ചു കൊണ്ട് സീതയുടെ അരികിലേക്ക് ചെന്നു.
അമ്മ തന്റെ നേരെ നോക്കാതെ രാഹുലിനെ കെട്ടിപിടിച്ചു കൊണ്ട് 'എനിക്കീ മകനെ മാത്രം മതി' എന്ന് പറഞ്ഞപ്പോള്‍ അവള്‍ ആകെ സ്തംഭിച്ചു... ആള്‍ക്കൂട്ടത്തിനിടയില്‍ കണക്കു വാദ്ധ്യാരുടെ കണ്ണുകളും അമ്പരപ്പോടെ തന്നിലേക്ക് നീളുന്നത് കണ്ടപ്പോള്‍ അവള്‍ പിന്തിരിഞ്ഞു വീട്ടിലേക്കു പതുക്കെ നടന്നു.
അമ്മ എന്തിനാണ് തന്നെ വേണ്ട എന്ന് പറഞ്ഞതെന്ന് അവള്‍ക്കു മനസ്സിലായില്ല.രാഹുലിനെ അമ്മ കെട്ടി പിടിക്കുമ്പോള്‍ അവനു ശ്വാസം മുട്ടുന്നത് പോലെ തോന്നി.ഈ അമ്മയ്ക്കെന്തു പറ്റി ആവൊ?
വിശേഷ ദിവസങ്ങളില്‍ മാത്രമേ അമ്മ അമ്പലത്തില്‍ പോകാറുണ്ടായിരുന്നുള്ളൂ-
അതും മുണ്ടും നേരിയതും ഉടുത്ത്..ഇന്നിപ്പോള്‍ മുഷിഞ്ഞ സാരിയാണല്ലോ അമ്മ ഉടുത്തിരിക്കുന്നെ..ഇന്നലെ രാത്രി ഉറങ്ങുമ്പോള്‍ അമ്മ ബാലനാഗമ്മയുടെ കഥ പറഞ്ഞു തന്ന് കെട്ടിപ്പിടിച്ചാണല്ലോ ഉറക്കിയത്..എന്നിട്ടിപ്പോള്‍ എന്നെ വേണ്ടാന്നെന്താ
അമ്മയ്ക്ക് തോന്നാന്‍! ഇളയമ്മ എന്തിനാ കരഞ്ഞു കൊണ്ട് അമ്മയ്ക്ക് പിറകെ ഓടിയത്?
ഓരോന്നോര്‍ത്തു വീടെത്തിയതറിഞ്ഞില്ല. . ഇനിയെന്തെങ്കിലും അമ്മൂമയോട് ചോദിക്കാമെന്ന് വെച്ചാല്‍ വടക്കിനിയില്‍ ശിലാ പ്രതിമ പോലെ ഇരിക്കുകയാണല്ലോ..
ചോദിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് തോന്നി ജാനകി പടിപ്പുരയിലേക്ക് നടന്നു.
അവളുടെ കൂട്ടുകാരികളായ സുമിത്രയും,ശാലിമയും വരുന്നത് കണ്ടു.വന്നയുടനെ കൂട്ടുകാരികള്‍ ജാനകിയോടു ചോദിച്ചു '' നിന്റെ അമ്മയ്ക്ക് ഭ്രാന്താ?''
ജാനകിക്ക് മുന്നില്‍ ആ ചോദ്യശരം ലക്‌ഷ്യം തെറ്റി അനന്തതയിലേക്ക് പതിച്ചു കൊണ്ടേയിരുന്നു.
Showing posts with label മിനിക്കഥ. Show all posts
Showing posts with label മിനിക്കഥ. Show all posts
Thursday, November 18, 2010
Wednesday, July 21, 2010
പുതുയുഗം
അമ്മിഞ്ഞപാലിന്റെ അത്ര മധുരം ഇല്ലേലും ഫീഡിംഗ് ബോട്ടിലിലെ പാല്‍ കുഞ്ഞു വാവ വലിച്ചു കുടിച്ചു."നിന്റെ കൈ കാലുകള്‍ മെലിഞ്ഞുനങ്ങിയിരിക്കുന്നു,മുഖമാവട്ടെ കിളവിയുടെത് പോലെയും..."അച്ഛന്‍ അമ്മയോട് പറയുന്നത് കേട്ടു.പാവം അമ്മ വിഷമിക്കുന്നത് കാണാന്‍ വയ്യാത്തത് കൊണ്ടാവാം ഉറക്കത്തിനിടയില്‍ ഒന്ന് രണ്ടു വട്ടം ഉണര്‍ന്നു കരഞ്ഞെന്നെല്ലാതെ അവന്‍ തനിക്കു നഷ്ടമായ മാധുര്യത്തിന്റെ പേരില്‍ അമ്മയെ കുറ്റപ്പെടുത്തിയില്ല.
അമ്മയ്ക്കും അച്ഛനും സ്വെര്യ സല്ലാപത്തിന് തടസ്സമാകുന്നതിനോ എന്തോ അവര്‍ മകന് സ്വെന്തമായി ഒരു പി സി വാങ്ങിച്ചു കൊടുത്തു.അതില്‍ പടം വരയ്ക്കാനും,ഗെയിംസ് കളിക്കാനും പ്രോത്സാഹിപ്പിച്ചു.കുഞ്ഞു വാവയുടെ വളര്‍ച്ചയ്ക്ക് കൂട്ടായി പിന്നീട് കമ്പ്യൂട്ടര്‍ മാത്രമായി.സീരിയലില്‍ മുഴുകുന്ന അമ്മയ്ക്കും,വാര്‍ത്തആധിഷ്ടിത ചാനലുകളില്‍ മുഴുകുന്ന അച്ഛനും ഇടയില്‍ മകന്‍ കമ്പ്യൂട്ടര്‍ മായാവലയത്തില്‍ അടിമപ്പെട്ട കാര്യം അറിയുന്നത്,മകന്‍റെ കണ്ണുകള്‍ക്ക് മുന്നില്‍ സോഡാഗ്ലാസ് സ്ഥാനം പിടിച്ചപ്പോളാണ്.ഒരു തരി സ്നേഹം പോലും ആ കുഞ്ഞു മനസ്സില്‍ ബാക്കിയില്ലാത്ത വിധം സൈബര്‍ സന്തതി ആയി അവന്‍ മാറി.ഇങ്ങനെ പോയാല്‍ നമ്മുടെ മകന്‍റെ ഭാവി എന്തായി തീരും എന്ന മാതാപിതാക്കളുടെ ആശങ്കയെ അസ്ഥാനത്താക്കി കൊണ്ട് മകന്‍ മികച്ച ഓണ്‍ലൈന്‍ ബ്ലോഗ്ഗര്‍ ആയിമാറി. പണത്തിനു മീതെ പരുന്തും പറക്കില്ലല്ലോ...മാതാപിതാക്കള്‍ മകന്‍റെ 'വളര്‍ച്ചയില്‍' അഭിമാനപൂരിതരായി.
(തെറ്റുകള്‍ കുറെ ഉണ്ടാവാം,പുതുമുഖക്കാരി എന്ന നിലയില്‍ ക്ഷമിക്കുക...)

Monday, July 19, 2010
കിന്നാരം
അവനും അവളും ആദ്യമായി കണ്ടു മുട്ടിയത് ആ മരത്തിന്‍ തണലില്‍ വെച്ചായിരുന്നു.ആദ്യമാദ്യം അവനൊന്നും മിണ്ടിയില്ല,അവനൊന്നു മിണ്ടിക്കാണാന്‍ അവള്‍ കുറെ കൊതിച്ചു,എന്നാലും അതൊട്ട് പുറമേ കാണിച്ചതുമില്ല;അവള്‍...
എന്നും ഓരോ പുഞ്ചിരിയില്‍ അവരുടെ സൌഹൃതം പൂവിട്ടു,പിന്നെ തളിര്‍ത്തു.പിന്നീട് അവന്‍ അറിയാത്തൊരു കാര്യവും ഈ ഭൂലോകത്തില്ലെന്നു അവള്‍ മനസ്സിലാകി,അതില്‍ അഭിമാനിച്ചു.എന്നാല്‍ അവള്‍ അറിയാത്ത ഒരു കാര്യം ഉണ്ടെന്നു അറിയുവാന്‍ അവള്‍ ഏറെ വൈകി;അവനെ കാത്തു ഒരു കുഞ്ഞും അമ്മയും ഉണ്ടെന്ന സത്യം...

Subscribe to:
Posts (Atom)