"നമ്മുടെ നാട് നമുക്ക് മിസ്ര്‍"..വല്യുമ്മ ഇടയ്ക്കിടെ പറയുന്ന ഒരു ചൊല്ലാണ് ഇത്,അതെത്ര മാത്രം ശരിയാണെന്ന് മനസ്സിലായത് പ്രവാസജീവിതത്തില്‍ എത്തിയപ്പോഴാണ്..ഇപ്പോഴിതാ ഹോംസിക്നെസ്സ് എന്ന സിക്ക് വീണ്ടും തുടങ്ങിയിരിക്കുന്നു..മനസ്സിന്റെ അകത്തളങ്ങളും ഹാര്‍ഡ് ഡിസ്ക്കും സംവദിച്ചപ്പോള്‍...
പുണ്യ റമദാനില്‍ ചില കുട്ടിക്കാല ഓര്‍മ്മകള്‍ നൊസ്റ്റാള്‍ജിയ ആയി മനസ്സില്‍ തെളിയുന്നു...നോമ്പുനോല്‍ക്കാന്‍ എന്ന പേരില്‍ പാതിരനേരം അത്താഴസമയം ഉണരുന്നതും സഹോദരങ്ങള്‍ ഒന്നിച്ചു കളിക്കുന്നതും ചൂടുള്ള കഞ്ഞിയും വറുത്ത ഇറച്ചിയും കഴിക്കുന്നതും ഒക്കെ...
ആ കാലത്ത് രാത്രി കുട്ടികള്‍ പുറത്തിറങ്ങുന്നതിനു വലിയമ്മമാര്‍ പറയും."പുറത്തിറങ്ങരുത്,കേട്ടാ ഉള്ളാലത്തെ നേര്‍ച്ചയുടെ ആട് വരും നിങ്ങളെ കുത്തും! "എന്ന് .ഞങ്ങള്‍ കുട്ടികളുടെ മനസ്സില്‍ വലിയ ഊശാന്താടിയും കഴുത്തില്‍ സഞ്ചിയും തൂക്കി ഗാമ്പീര്യത്തോടെ റോഡടരികിലൂടെ കുതിച്ചു ചാടി വരുന്ന കൊമ്പനാട് ഭീകര രൂപമായി തെളിയും,പലപ്പോഴും ധൈര്യം സംഭരിച്ചു ഈ കാഴ്ച കാണാന്‍ ആരും കാണാതെ പാതിരായ്ക്ക് മുറ്റത്തിറങ്ങി നോക്കിയിട്ടുണ്ട്.ഒരിക്കലും കാണാത്ത ഒരു കാഴ്ചയായിരുന്നു അത്..എങ്കിലും വലുതായിട്ടും നാട്ടിലെ നോമ്പുകാലത്ത് അത്താഴ സമയത്ത് വെറുതെ മുറ്റത്തേക്ക് മിഴികള്‍ പായും ഒരു കൊമ്പനാട് കുതിച്ചു ചാടി വരുന്നുണ്ടോ ?