Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Tuesday, March 24, 2015

ആകാശം പറഞ്ഞത് ...


ആകാശം പറഞ്ഞത് ...

പാൽ  കടലാണെന്ന് തോന്നിടീലും -
പാലാഴിയല്ലിതെന്നോർമ്മ വേണം ...
മിന്നാ മിനുങ്ങെന്നു തോന്നീടിലും -
മിന്നും വിളക്കാണതോർമ്മ വേണം ...
വരികളായ്  കരിമുകിൽ കണ്ടുവെന്നാൽ -
കനിയുന്ന തുള്ളികളെയോർമ്മ വേണം...
വിരിയാനൊരുങ്ങുന്ന പീലി കണ്ടാൽ -
നിറമുള്ള സ്വപ്നത്തെയോർത്തീടണം ..
വേഴാമ്പൽ തൻ നാദം കേട്ടിടീലോ -
നോവും പുഴകളേയോർത്തീടണം..
നേരായ മാർഗം തെളിഞ്ഞു നിൽക്കേ-
മുൾവഴികളുണ്ടെന്നതോർത്തീടണം  ...
തണലത്തിരിക്കുന്ന നേരമെല്ലാം -
വെയിലത്തോരാളുണ്ടതോർത്തീടണം ...
നിദ്രയിലാണ്ടു കിടക്കുവെന്നാൽ -
നിശ്വാസമുണ്ടെന്നതോർത്തീടണം ..
ചേതന വേറിട്ട   ദേഹം കണ്ടാൽ -
നിന്നുടൽ  സൃഷ്ടാവിനെയോർത്തീടണം 
                                  ജാസ്മിക്കുട്ടി .

Saturday, April 12, 2014

നിനക്കറിയുമോ ?

നിനക്കറിയുമോ ?
താങ്ങായിരുന്നു നീ..
തണലായിരുന്നു നീ..
എന്റെ എല്ലാമെല്ലാമായിരുന്നു നീ... 

നിനക്കറിയുമായിരുന്നു-
എന്താണ് പവിത്രതയെന്നത്..
പിന്നീടെപ്പോഴോ എങ്ങനെയോ -
എന്നാണത് നഷ്ട്ടമായതെന്നു-
നിനക്കോർമ്മയുണ്ടോ ?

ഒരു യാത്രയയപ്പ്...
ഒരു അർദ്ധരാത്രി ...
ഇടയിലെപ്പോഴോ ഒരു വിറയൽ..
ഒന്നും മറക്കാനാവില്ല നിനക്കും...

നിനക്കറിയുമോ നിജമെന്നതെന്നും നിലനിൽക്കുമെന്ന്?
നിനക്കറിയുമോ കളവുകൾക്ക് പരിണാമമേ ഉള്ളൂവെന്നതും...
എന്നിട്ടും... എപ്പഴോ..എങ്ങനെയോ....

എന്റെ കണ്ണുകൾ അരുവിയായൊഴുകിയപ്പൊഴൊന്നും-
അഗാധമായി നിന്നെ ഞാനാശിച്ചപ്പോഴൊന്നും നീ-
എന്നെ അറിഞ്ഞില്ലെന്നത് നിനക്കറിയുമോ?
ഇനി , എന്റെ കണ്‍തടങ്ങൾ തുടയ്ക്കുമ്പോഴാവട്ടെ നീ -
അകമേ ചിരിച്ചത് ഞാനറിഞ്ഞുവെന്നതും നിനക്കറിയാമായിരുന്നോ?

ഇല്ലിനിയൊരു സൂര്യോദയം-
ഉള്ളതോ അസ്തമനങ്ങൾ മാത്രം.....