Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Saturday, October 30, 2010

ഹത്തയില്‍ ഇത്തിരി നേരം...


യാത്ര ഏപ്പോഴും  സുഖമുള്ള ഓര്‍മ്മയാണ്..
മൂടിക്കെട്ടിയിരിക്കുന്ന   അന്തരീക്ഷത്തിലേക്ക് എത്തുന്ന കുളിര്‍മഴയായി;മനസ്സിനും ,ശരീരത്തിനും, നവോന്മേഷം സമ്മാനിക്കുന്നു അത്.;അവാച്യമായ ആനന്ദവും...
വാരാന്ത്യത്തില്‍ ഒമാനിലെ ഹത്തയിലേക്കായിരുന്നു ഞങ്ങള്‍ യാത്ര പുറപ്പെട്ടത്‌.
അലൈനില്‍ നിന്നുമുള്ള ഒമാന്റെ ബോര്‍ഡറായ ഹീലിയില്‍നിന്നും ബുറൈമിയിലേക്ക് പ്രവേശിച്ചു.അവിടെ നിന്നും 80 KM  ദൂരം ഉണ്ടെന്നറിഞ്ഞു,ഹത്തയിലേക്ക്..ആദ്യമായാണ് ഒമാന്‍ വഴി പോകുന്നത്. ചെക്ക് പോസ്റ്റ്‌   എത്തിയപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട്‌ പരിശോധന നടത്തുന്നു യു  എ  ഇ  യുടെ    അയല്‍രാജ്യമാണല്ലോ ഒമാന്‍..
മുന്നോട്ടു പോകുമ്പോള്‍ അസി ആകെ ടെന്‍ഷനിലായിരുന്നു.ആദ്യമായാണ്‌ ഇത് വഴി.

ജുമാ നിസ്കാരത്തിനു ശേഷമായിരുന്നു ഞങ്ങള്‍ പുറപ്പെട്ടത്‌ അതുകൊണ്ട് തന്നെ ഹൃസ്വമായ സന്ദര്‍ശന വേളയെ പ്രതീക്ഷിക്കാവു..
ഇടയ്ക്കിടെ കടന്നുപോകുന്ന വാഹനങ്ങള്‍  അല്ലാതെ  ജീവന്റെ കണിക പോലുമില്ലാത്ത വിജനമായ റോഡ്‌.
ഇടയ്ക്കിടെ പിക്നിക് പ്ലൈസ് എന്നെഴുതിയ ബോഡ് കാണാം.
.ആ പ്രദേശത്ത് ചിലര്‍വാഹനങ്ങള്‍നിര്‍ത്തിയിട്ടിരിക്കുന്നു,വിശ്രമിക്കുകയാവാം..ഓഫ്‌ റോഡിലൂടെ വണ്ടി  ഓടിക്കാന്‍ ഇത്രയേറെ സൗകര്യമുള്ള സ്ഥലം..
ഞങ്ങള്‍ ആസ്വദിച്ചു കൊണ്ട് യാത്ര തുടര്‍ന്നു..

കുറെയേറെ ദൂരം പിന്നിട്ടു,വഴി തെറ്റിയോന്നു സംശയം.. ചോദിക്കാന്‍ ഒരാള്‍ പോലുമില്ലല്ലോ..ഇടയ്ക്കിടെ നാട്ടിലെ ബസ്‌ സ്റ്റോപ്പ്‌ പോലെയുള്ള ചെറിയ ഷെഡ്‌ കാണാം.

ഒരു റൌണ്ട് എബൌട്ട്‌ എത്തിയപ്പോള്‍ കുറച്ചു ജനവാസമുള്ള സ്ഥലം കണ്ടു.
അവിടെ ഒരു ഗ്രോസറിയില്‍ കയറി അസി കുറച്ചു വെള്ളവും,കുട്ടികള്‍ക്ക് സ്നാക്സും വാങ്ങിച്ചു..കുന്നംകുളത്ത്കാരനായ മലയാളിയുടെ കടയാണ്.പ്രതീക്ഷിച്ച പോലെ വഴി തെറ്റിയിരിക്കുന്നു.25  km  പിറകോട്ടേക്ക് പോയാല്‍ ശരിയായ വഴി കാണുമെന്നു അദ്ദേഹം ഞങ്ങള്‍ക്ക് ഉറപ്പ് തന്നു.

യാത്ര തുടര്‍ന്നു ഏകദേശം 25  km  പിന്നിട്ടപ്പോള്‍ ഒരു ജങ്ക്ഷന്‍ എത്തി.കുടുംബമായി പോകുന്ന ഒരു ഒമാനിയുടെ വണ്ടി നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു.അവരോടു ചോദിച്ചപ്പോള്‍ എരോഹ് സീത..താനി ദവ്വാര്‍ യമീന്‍ എന്ന് മറുമൊഴി നല്‍കി.
ആ ധൈര്യത്തില്‍ അസി വണ്ടി മുന്നോട്ടെടുത്തു.പിന്നീടങ്ങോട്ടുള്ള യാത്ര അവിസ്മരണീയം ആയിരുന്നു. റോഡിനിരുവശവും തലയെടുപ്പോടെ ചെത്തിമിനുക്കിയപോലെ ഉള്ള കരിങ്കല്‍ കുന്നുകള്‍..

പരിശുദ്ധ ഉംറയ്ക്കുവേണ്ടി  ചെന്നപ്പോള്‍ മദീനത്തെക്കുള്ള  യാത്രയില്‍
ദര്‍ശിച്ച അതെ മലനിരകള്‍ പോലെ തോന്നി.ഒരു വ്യത്യാസം  മാത്രം അന്ന് ആത്മീയതയുടെ പരിവേശത്തിലായിരുന്നു അവ കണ്ടത്.ഇത് ഒരു പിക്നിക്കിന്റെ മൂഡിലും...


പച്ചപ്പിന്റെ അംശം തീരെ ഇല്ലാത്ത കുന്നുകള്‍ കേരളീയരായ നമുക്ക് അപരിചിതമാണല്ലോ..
റോഡുകള്‍ വലിയ താഴ്ചകള്‍ നിറഞ്ഞതായത് കൊണ്ട് റൈയ്ഡറില്‍ കയറിയതുപോലെ കുട്ടികള്‍ ആര്‍ത്തുവിളിച്ചു..
കുറെ കഴിഞ്ഞു ഒരു പെട്രോള്‍ പമ്പില്‍ വണ്ടി നിറുത്തി വഴിയന്വേഷിച്ചു,
വീണ്ടും ഒരു ചെക്കിംഗ് കൂടി..ഇത്തവണ ഒമാന്‍ അതിര്‍ത്തിസേനയുടെ ചെക്കിംഗ് ആയിരുന്നു.കുന്നിന്റെ അതെ കളറുള്ള വലിയ വലയാല്‍ മൂടി സര്‍വായുധ സന്നാഹങ്ങളോടെ അവരുടെ ഹമ്മരുകള്‍ വിശ്രമിക്കുന്നത് കണ്ടു.
ജാഗരൂകരായ ജവാന്മ്മാര്‍!

ഇനി ഹത്തയിലേക്ക്  അധികം ദൂരമില്ല.

ഹത്ത എത്തി,
അവിടത്തെ ഹില് പാര്‍കില്‍ അല്‍പനേരം ചിലവഴിച്ചു.

പേര് സൂചിപ്പിക്കും പോലെ ശെരിക്കും ഒരു ഹില്‍ പാര്ക് തന്നെ!

നമ്മുടെ നാട്ടില്‍ മൊട്ടംബ്ലംഗ എന്നപേരില്‍ കാടുകളില്‍ കാണുന്ന ഒന്നു..ഇതും ഇവിടെ കണ്ടു..

 

ആള്‍ക്കാര്‍ ബാര്ബിക്യുവോക്കെ ആയി വരാന്‍ തുടങ്ങി..ഞങ്ങള്‍ക്ക് പോകാന്‍ നേരമായല്ലോ..


സൂര്യാസ്തമനം.


ഇനി മടക്കം...അജ്മാന്‍ ദുബായ് വഴി.
thaanks....