നമ്മുടെ ചെറുവാടിയുടെ വയനാടന്‍ യാത്രാ വിവരണം വായിച്ചപ്പോള്‍ തുടങ്ങിയ ആഗ്രഹമായിരുന്നു ഒരിക്കല്‍ കൂടി വയനാട്ടില്‍ പോകണം എന്ന്.ഇപ്പ്രാവശ്യത്തെ അവധിക്കാലത്ത് നിനച്ചിരിക്കാതെയാണ് വയനാടന്‍ യാത്ര തരപ്പെട്ടത്.അക്കഥയിങ്ങനെ,
എന്റെ ശങ്കരേട്ടന്, പ്രമേഹത്തിന്റെ അസ്കിതയുള്ള കാര്യം നമ്മളെ രമേശ്അരൂര്‍ മുഖേന നിങ്ങളെല്ലാവര്‍ക്കും അറിവുള്ളതായിരിക്കുമല്ലോ..
വയനാട്ടിലെ ഡോക്ടര്‍ പ്രസാദ് പ്രമേഹരോഗികള്‍ക്ക് ലഡുവും ജിലേബിയും നല്കി ചികിത്സിക്കുന്ന കാര്യം അറിഞ്ഞത് മുതല്‍ അസിക്ക് അങ്ങേരെ ഒന്ന് കാണാന്‍ ഭയങ്കര പൂതി.
ചികിത്സാര്‍ത്ഥം ലഡുവും, ജിലേബിയും കഴിക്കാമെന്ന വക്രബുദ്ധിയായിരിക്കും ഇതിനു പുറകിലെന്ന് നല്ലോണം അറിയാമായിരുന്നു. അത് കൊണ്ട് ഈ ഡോക്ടറെ കാണുന്ന പരിപാടിയോട് എനിക്ക് വല്യ യോജിപ്പില്ലായിരുന്നു.(ഇദ്ദേഹത്തിന്റെ ചികിത്സാരീതി അറിയും വരെ). ഡോക്ടര്‍ നടത്തുന്ന ഒരു കൌണ്സലിംഗ് പയ്യന്നൂരില്‍ വെച്ച് നടന്നു,അതില്‍ പങ്കെടുത്ത പ്രകാരം ഒരു നിശ്ചിത ദിവസം വയനാട്ടിലെ അദ്ദേഹത്തിന്റെ ക്ലിനിക്കിലേക്ക് ഞങ്ങള്‍ യാത്രയായി.
വയനാടന്‍ യാത്ര തന്നെ മതി മനസ്സൊക്കെ ഒന്ന് ഫ്രഷ് ആക്കാന്‍ അല്ലെ..
ഓരോ ഹെയര്‍ പിന് വളവുകളും കൌതുകത്തോടെ എണ്ണി കൊണ്ടിരിക്കുന്ന മാസിനോടൊപ്പം ബാപ്പയും കളിചിരികളില്‍ മുഴുകിയിരിപ്പാണ്..
തണുത്ത കാറ്റടിച്ചു വിറയ്ക്കുന്നുണ്ടെങ്കിലും ഗ്ലാസുയര്ത്താതെ പ്രകൃതി ഭംഗിയില്‍ മുഴുകി ഞാനിരുന്നു.ജാച്ചിയും,മര്‍വാനും മൂടിപ്പുതച്ചുറക്കത്തില്..ചുരങ്ങളും,വെള്ളച്ചാട്ടങ്ങളും കടന്നു വണ്ടി,
തേയില തോട്ടങ്ങള്‍ നിറഞ്ഞ താഴ്വാരത്തെത്തി.
എല്ലാവര്ക്കും മൂത്രശങ്ക. ഇനിയല്പം വിശ്രമിച്ചിട്ടാവാം യാത്ര. അര്ശുവും,അസിയും,ഹക്കീമും,മാസിയും തേയില തോട്ടങ്ങളിലേക്ക്.. അവരുടെ വീഡിയോ ഷൂട്ടിങ്ങ് കണ്ടു വഴിയെ പോകുന്ന നീല സാന്ട്രോയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ''എന്താ ഞങ്ങളെ പറ്റില്ലേ'' എന്ന് വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
ഞാന്‍ റോഡിലൂടെ വെറുതെ നടന്നു.കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ റോഡിനു താഴെയായി ഒരു കൊച്ചു വീട് കണ്ടു.താഴേക്ക് ഇറങ്ങാനുള്ള ചവിട്ടു പടികള്‍ ഇറങ്ങി ചെന്നപ്പോള്‍ ഉമ്മറ വാതില്‍ തുറന്നു കിടക്കുന്നു.ആളനക്കം കേട്ടാവാം ഒരു സ്ത്രീ കടന്നു വന്നു.അവര്‍ സ്നേഹത്തോടെയാണ് അപരിചിതയായ എന്നോട് പെരുമാറിയത്. അവരുടെ ടാര്‍പോളിന്‍ കെട്ടിമറച്ച ടോയിലെട്ടു ഉപയോഗിക്കുമ്പോള്‍ എന്റെ ഭയം കണ്ടാവാം സുരക്ഷിതത്വത്തിനായി അവര്‍ പുറത്തു കാവല്‍ നിന്നു. ഗ്രാമീണനന്മ ഇതള്‍ വിടര്‍ത്തിയ ഈ ബീപാതുവിത്തയുടെ മുഖം എനിക്കൊരിക്കലും മറക്കാനാവില്ല.
കെണിച്ചിറയിലെ ''ഫ്രെണ്ട്സ് ഓഫ് ഡയബെറ്റ്സില്'' എത്തുമ്പോഴേക്കും പതിനൊന്നര മണി കഴിഞ്ഞിരുന്നു.
അവിടെ ഒട്ടനവധിപേര്‍ ഞങ്ങള്‍ക്ക് മുന്‍പേ എത്തിച്ചേര്‍ന്നിരുന്നു.
പെരിന്തല്‍മണ്ണയില്‍ നിന്നു വന്ന ഒരു ദമ്പതികളും ആയി ഞങ്ങള്‍ സംസാരിച്ചിരുന്നു. അവരും ആദ്യമായി വന്നവരാണ്; ഞങ്ങളെ പോലെ.. അസുഖം നിശ്ശേഷം മാറിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.കുറെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഞങ്ങളുടെ ഊഴം എത്തിയില്ല. ഒരു മണി കഴിഞ്ഞപ്പോള്‍ ഊണ് കഴിക്കാന്‍ വേണ്ടി ഞാനും,അസിയും 'രുചി' യിലേക്ക് നടന്നു.
പിന്നെയും കുറെ കഴിഞ്ഞാണ് ഡോക്ടറുടെ ക്ലാസ് നടന്നത്.
കാവി നിറമുള്ള ജൂബായും,പാന്റും ധരിച്ച ആജാനുബാഹു.കുറെയേറെ പ്രഭാഷണം നടത്തിയത് കൊണ്ടാവാം അദ്ദേഹം ക്ഷീണിതനായിരുന്നു.ശബ്ദം അടഞ്ഞു കിടക്കുകയാണെങ്കിലും അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടിയും ഒരു ചെറുഭാഷണം നടത്തി.
ഡോക്ടര്‍ പ്രസാദിന്റെ കാഴ്ചപാട് ഇങ്ങനെയാണ്. ഓരോ പ്രമേഹരോഗിയുടെയും പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിരിക്കാന്‍ സാധ്യത ഇല്ലെന്നും, ഓരോരുത്തരുടെയും രോഗനില അനുസരിച്ചു അവയെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ചികിത്സയുടെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ നിശ്ചിത അളവിലുള്ള മധുരം ( raw sugar ) നല്‍കുക എന്നതും ആയിരുന്നു. മധുരം പൂര്‍ണ്ണമായി ഉപേക്ഷിച്ചിരിക്കുന്ന ഒരാളുടെ ശരീരം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ തീര്‍ത്തും വൈമനസ്യം കാണിക്കും എന്ന അറിവാണ് ഡോക്ടര്‍ പ്രസാദ് അദ്ദേഹത്തിന്റെ നീണ്ട പഠനത്തിലൂടെ മനസ്സിലാക്കിയത്.
''ഫ്രണ്ട് ഓഫ് ഡയബറ്റിസ്'' ഇതിനെ കുറിച്ച് രോഗികളെ ബോധാവാന്മാരാക്കുകയും, മധുരം കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.എന്ന് കരുതി യഥേഷ്ടം ലഡുവും,ജിലേബിയും കഴിക്കാംഎന്നല്ല.
ഒരു സ്പൂണ്‍ പഞ്ചസാരയുടെ നാലിലൊരു ഭാഗം ഒരു നേരം,അതല്ലേല്‍
ഒരു ലഡുവിനെ എട്ടു ഭാഗങ്ങളാക്കി അതിലൊരു ഭാഗം ഒരു നേരം ശേഷം മൂന്നു മണിക്കൂര്‍ കഴിഞ്ഞാല്‍ മറ്റൊരു ഭാഗം..വീണ്ടും മൂന്നു മണിക്കൂര്‍ കഴിഞ്ഞു..ഇപ്രകാരം അഞ്ചു നേരം മധുരം കഴിക്കണം..
അദ്ദേഹം ക്രമപ്പെടുത്തിയ വ്യായാമ മുറകള്‍ ആദ്യം
പത്ത്,പിന്നെ മുപ്പത്, അമ്പത്,എഴുപത് എന്നിങ്ങനെ ഉയര്‍ത്തികൊണ്ടു വരേണ്ടതാണ്. അധികം ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ പറ്റുന്നവ.
പിന്നെ മരുന്നും..
ഈ ലിസ്റ്റിലെ അളവുപ്രകാരം കഴിക്കണം.
ഈ പറഞ്ഞ കാര്യങ്ങളൊക്കെ കൃത്യമായി പാലിച്ചു
പ്രവര്‍ത്തിച്ചാല്‍ പ്രമേഹം നിശ്ശേഷം മാറ്റാം എന്നാണ് ഉറപ്പു തരുന്നത്. ഇന്‍സുലിന്‍ കൃത്രിമമായി കുത്തിവയ്ക്കുന്നവരില്‍ ഒഴിച്ച്കൂടാനാവാത്തവര് മാത്രം ഇന്‍സുലിന്‍ കുത്തിവെയ്പ് തുടര്‍ന്നാല്‍ മതി.അല്ലാത്തവര്‍ ഇന്‍സുലിന്റെ കുത്തിവെയ്പ് നിര്‍ത്താം..
എല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍ മൂന്നരമണി കഴിഞ്ഞിരുന്നു.
പ്രമേഹം നിയന്ത്രണവിധേയമാക്കാന്‍ പ്രമേഹബാധിതര്‍ കരുതാത്തിടത്തോളം കാലം
ഒരു ഡോക്ടറും, മരുന്നും, ഇതിനു പരിഹാരമാകില്ല തന്നെ!തിരിച്ചു പോകും വഴി ''കുറുവദ്വീപ്'' സന്ദര്‍ശിക്കാമെന്നു ആദ്യമേ തീരുമാനിച്ചുറച്ചതാണ്.
വഴിയരികില്‍ നിര്‍ത്തി ഓരോ ലൈം സോഡയും കുടിച്ചു യാത്ര തുടര്‍ന്നു.
36 comments:
അപ്പോള്‍, 'ലഡ്ഡു' ഇനി എട്ടായി പൊട്ടണം അല്ലെ..?
നാമൂസ് പറഞ്ഞതുപോലെ പ്രമേഹരോഗികളുടെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിക്കുന്ന പോസ്റ്റാണല്ലോ ഇത്. ഏതായാലും ഈ വിവരം പങ്കുവെച്ചതിനു നന്ദി. ആര്‍ക്കറിയാം ഇതൊക്കെ എപ്പഴാ വേണ്ടിവരിക, എന്ന്.
ഷുഗരിന്റെയും അതിന്റെ പുതിയ ചികിത്സാ രീതിയും വായിക്കേണ്ടത് തന്നെ. പക്ഷെ അത് വരുമ്പോള്‍ ആലോചിക്കാം. :-)
പക്ഷെ ആ യാത്രാ വിശേഷങ്ങള്‍ പെട്ടൊന്നിങ്ങു പോന്നോട്ടെ. കാണുന്നത് പോലെ തന്നെയാണ് വിവരണങ്ങള്‍ വായിക്കുന്നതും.
കണ്ടാലും കണ്ടാലും മടുക്കാത്ത വയനാടിന്റെ പുതിയ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുന്നു :)
ഹ ഹ പലരുടേയും മനസ്സില്‍ ലഡ്ഡു എട്ടായി പൊട്ടി.. ബ്ലോഗിലെ ഡോക്ടര്‍മാരോട് ഈ ചികിത്സയുടെ ആധികാരികത് കൂടി അന്വേഷിക്കുന്നത് നന്നായിരിയ്ക്കും. ഏതിനും രണ്ടു വശമുണ്ടല്ലോ.
ആഹാ ഇങ്ങനെ ഒരു മരുന്നുന്ടെങ്കില്‍ അതൊന്നു പരീക്ഷിക്കണമല്ലോ
ലഡ്ഡു എട്ടായി പൊട്ടിച്ച് മൂന്നു മണിക്കൂര്‍ ഇടവിട്ട് കഴിച്ചാല്‍ പോരെ.... അത് ഞാനേറ്റു...
ബാക്കിയുള്ള വയനാടന്‍ വിശേഷങ്ങള്‍ പോരട്ടെ .... :)
നല്ല മരുന്ന്
ഏതോ ഒരു ആരോഗ്യ മാസികയില്‍ മുമ്പ് ഈ കാര്യം വായിച്ചിരുന്നു. ആ ധൈര്യത്തില്‍ പിന്നീട് കുറെ ദിവസം ഹലുവ തിന്നുകയും ചെയ്തു. എന്തോ
ഭാഗ്യത്തിന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രക്തം
പരിശോധിച്ചപ്പോള്‍ അളവ് 81 മാത്രം. പോസ്റ്റ്
വായിച്ചപ്പോള്‍ അത് ഓര്‍മ്മ വന്നു.
ബാക്കി കൂടി പോരട്ടെ ....!
കൊള്ളാല്ലോ പുതിയ ഔഷധം...ഹിഹി
ഡോക്ടര്‍ പ്രസാദിനെപ്പറ്റി ആദ്യമായി കേള്‍ക്കുകയാണ്, നന്ദി ഈ പരിചയപ്പെടുത്തലിന്.... അദ്ധേഹത്തിന്റെ അഡ്രസ് കൂടി ഇവിടെ കൊടുത്തിരുന്നെങ്കില്‍ പലര്‍ക്കും പ്രയോജനപ്പെട്ടേനെ...
വയനാടന്‍ കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു, ജാസ്മിക്കുട്ടീ...
ഇതു കൊള്ളാം.. മെഡിക്കൽ ട്രാവലോഗ് ആരും കൈ വച്ചിട്ടില്ല്ലാത്ത രംഗം..ഭാവുകങ്ങൾ
ലഡു ഡോക്ടറെപ്പറ്റി മുന്‍പ് കേട്ടിട്ടുണ്ട്.ഞാന്‍ ശ്രദ്ധിച്ചത് യാത്രയെപ്പറ്റിയാണ്.യാത്രയെപ്പറ്റി ഇനിയും എഴുതുക
ലഡു ഡോക്ടറെ പറ്റി ആദ്യമായി കേള്‍ക്കുകയാണ്
വയനാടന്‍ വിശേഷങ്ങള്‍ ഓരോന്നായി വന്നോട്ടെ....
ഈ പരിചയപ്പെടുത്തല്‍ നന്നായി.
എങ്കിലും എന്റെ വക്രബുദ്ധിയില്‍ തോന്നിയ സംശയം എങ്ങനാ ചോദിക്കാതെ പോകുന്നത്?
" എന്നാണ് നാട്ടിലെ പുതിയ ബേക്കറിയുടെ ഉദ്ഘാടനം ? "
കാണാനില്ലല്ലൊന്ന് വിചാരിച്ചേയുള്ള്, അപ്പോ ദാ...
നല്ലത്, ആശംസകള്‍..
പാവക്ക കൊണ്ട് ഉണ്ടാക്കിയ ലഡു ആണോന്നൊരു സംശയം.
കാപ്പിക്കും ചായക്കും പകരമായി 'ജാപ്പി' എന്നൊരു പുതിയതരം പാനീയം ഉണ്ടാക്കിയ നാടാണ് കേരളം!
രാമര്‍ പെട്രോള്‍ പോലെ ലഡുവും 'ആവി'ആയില്ലെങ്കില്‍ നല്ലത്.
ശങ്കരേട്ടന്റെയും ശങ്കരിയുടെയും ലഡ്ഡു ചികിത്സ എങ്ങിനെ പോകുന്നു?
ഉഷ്ണം ഉഷ്ണേന ശാന്തി എന്നതുപോലെ പ്രമേഹം മധുരേന ശാന്തി ആകുമോ. വയനാട് ചരിതം തുടരൂ
ഈ ലഡു കൈപ്പക്ക ലഡുവാണോ :)
എന്തായാലും ഒരു പുതിയ ചികീത്സാ രീതിയും മറ്റും അറിയാന്‍ സാധിച്ചു.
യാത്രാവിരണം കൊള്ളാം
വയനാടു കാഴ്ചകളെ കുറീച്ചൊന്നും പറഞ്ഞില്ലല്ലോ...
ഏതായാലും ഈ ലഡ്ഡു ഡൊക്റ്്രെ ഇഷ്ടപ്പെട്ടു.. എന്നിട്ടു പ്രമേഹം കുറവുണ്ടോ?
നല്ല വിവരണം.. ആശംസകൾ
വായിച്ചു തീര്‍ന്നതറിഞ്ഞില്ല. എന്റെ ഉപ്പ ഇന്‍സുലിന്‍
ഉപയോഗിക്കുന്ന പ്രമേഹ രോഗിയാണ്. ഈ ഡോക്ടര്‍
പറയുന്നത്തില് ഒരു പോയിന്റ് ഉണ്ട് എന്ന് പലപ്പോഴും
തോന്നിയിട്ടുണ്ട്. വെറുതെ തോന്നുകയല്ല. ഊണ്
കഴിച്ചു അല്പം പായസം കഴിച്ച ദിവസങ്ങളില്‍
ഊണ് മാത്രം മാത്രം കഴിച്ച ദിവസങ്ങളിലെക്കാള്‍
ഉണര്‍വും ആരോഗ്യവും തോന്നിയിട്ടുണ്ടെന്ന്
പ്രമേഹമുള്ള ചിലയാളുകള്‍ പറഞ്ഞിട്ടുണ്ട്. മധുരം
തൊടാന്‍ പാടില്ലാത്ത ചികിത്സയില്‍ ഉള്ളവരാണിവര്‍.
യാത്രയുടെ വര്‍ണ്ണനയും ചിന്തിയ്ക്കാന്‍ ഒരു വിഷയവും
നല്കിയ പോസ്റ്റ് വളരെ നന്നായിരിക്കുന്നു.
kollaam kollamm ..ee daakkittare "kairaliyude" "verita kaazchakalil" kandittundo ennru samsayam..
ഇത് കൊള്ളാല്ലോ ! എനിക്കറിയാവുന്ന പ്രമേഹരോഗികളെയൊക്കെ ഇതൊന്നറിയിക്കട്ടെ :)
ഷെമീത്താ,
അസ്സൂനോട് പഞ്ചാരയടി നിര്‍ത്താന്‍ പറ. എന്നാപ്പിന്നെ വയനാട് വരെ പോകാനുള്ള പെട്രോള്‍ ലാഭിക്കാലോ.
(കല്ലിവല്ലിയില്‍ ഞാനൊരു കടുക് പൊട്ടിച്ചിട്ടുണ്ട്. വന്നില്ലേല്‍ യാച്ചു പിണങ്ങും)
ഡോക്ടർ പ്രസാദിനെപ്പറ്റി കേട്ടിട്ടുണ്ട്.
പരിചയമുള്ളവരോടെല്ലാം ഈ ലഡ്ഡു വിവരം പറയുന്നതായിരിയ്ക്കും കേട്ടൊ മുല്ലമൊട്ടെ....
പ്രിയപ്പെട്ട ജസ്മികുട്ടി,
ഡോക്ടര്‍ പ്രസാദിനെ കുറിച്ച് അല്പം കൂടി വിവരണം ആകാമായിരുന്നു ,കേട്ടോ.വയനാടന്‍ ചുരങ്ങളും മകര മഞ്ഞിന്റെ തണുപ്പും എപ്പോഴും ഹൃദ്യം!
സസ്നേഹം,
അനു
എന്റെ ഒരു അയല്‍വാസി ഈ പറഞ്ഞ ഡോക്റ്ററുടെ അടുത്ത് പോയിരുന്നു. ഉപ്പയും ഉമ്മയും പ്രമേഹരോഗികളായതിനാല്‍ മൂപ്പരെ അടുത്ത് പോയി കാര്യങ്ങലൊക്കെ ചോദിച്ചു മനസ്സിലാക്കി. വയനാട് പോകാന്‍ ഞാന്‍ സമ്മതിച്ചില്ല. ഇതുപോലെ പണ്ട് പരപ്പനങ്ങാടിക്കടുത്ത് പാണമ്പ്ര എന്ന സ്ഥലത്ത് ഒരു ഡോകറ്റര്‍ (പിന്നീടാണറിഞ്ഞത് വ്യാജനാണെന്ന്) ഇതുപോലെ മധുരം നല്കി ചികിത്സിച്ചിരുന്നു. ഉമ്മയുടെ ഷുഗര്‍ 450നു മുകളിലായി രണ്ട് കണ്ണും ഓപറേറ്റ് ചെയ്യേണ്ടി വന്നു എന്നല്ലാതെ വേറെ ഗുണമൊന്നും ഉണ്ടായില്ല. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നല്ലേ... അതുകൊണ്ട് ഡയബറ്റീസ് മധുരം നല്കി മാറ്റാമെന്ന് കേള്‍ക്കുംബഴേ ആ ഭാഗത്തേക്ക് നോക്കാറില്ല.
യാത്ര തുടരട്ടെ... ആശംസകള്‍
ഒരുപാട് കാലമായി ഇത് വഴി വന്നിട്ട്.. തിരക്കയിരുന്നൂട്ടോ..:))
പ്രമേഹത്തിന് ഇങ്ങിനെ ഒരു ചികിത്സാ രീതിയുണ്ടോ? ആദ്യമായി കേള്‍ക്കുകയാണ്.. എന്തായാലും നടക്കട്ടെ..
യാത്രാ വിവരണമ കുറച്ചു കൂടി ഉശാരാക്കാമായിരുന്നു..
ഇനി പോസ്റ്റുമ്പോള്‍ ഒരു മെയില്‍ നോട്ടിഫിക്കേഷന്‍ തരണം കേട്ടോ.. മറക്കരുത്
Could you Give the Phone Number of Doctor .Should I take appointment.
Could you tell me the Root Map.Root Map from Bangalore.
DR prasad
vyaparabhavan
kenichira,
wayanadu.
phone-04936210240
വരാന്‍ പോകുന്ന വയനാടന്‍ കാഴ്ചകള്‍ക്ക് മുമ്പ് അല്പം മധുരം. അതാണോ ഈ പോസ്റ്റ്. എന്തായാലും ഡോക്ടറെ പരിചയപ്പെടുത്തി തന്നതില്‍ സന്തോഷം.
ഇനി അല്പം വയനാടന്‍ കാച്ചകളാവാം.
സ്വന്തമായി പഞ്ചാരക്കമ്പനിയുള്ളവർ തന്നെയാണ് എന്റെ ഫേമിലിയും കേട്ടൊ...!
എന്നോടിപ്പം അതിന്റെ ഡയറക്റ്റർ സ്ഥാനമോ,ചെയർമാൻ സ്ഥനമോ എട്ക്കാനാണ് പറയുന്നത്..
അതിനെന്റെ കെട്ട്യോള് സമ്മതിക്കണ്ടേ...!
ഭാവുകങ്ങൾ
അല്ല, ഭയങ്കര തിരക്കാണോ കോയാത്തൂ......എഴുത്തൊക്കെ നിര്‍ത്തി ഉത്തമ ഫാര്യയായോ....നല്ല കാര്യം...!
ഞാന്‍ വനവാസത്തിലായിട്ടു ഒരു പത്തു മാസമായി....
എല്ലാവരെയും മിസ്സ് ചെയ്യുന്നു...ഫേസ് ബൂകിലെ ചില പേജുകളില്‍ മുഖം പൊത്തി കളിക്കുന്നു....
ഇടയ്ക്ക എഴുതാന്‍ ശ്രമിക്കണം, ഇമെയില്‍ വഴി അറിയിച്ചാല്‍ വായിച്ചോളാം...
ഒരു പുതിയ അറിവ് കൂടി, നന്ദി ഇത് പങ്കുവെച്ചതിനു
Post a Comment