Wednesday, June 1, 2011

വിഭ്രാന്തി.

അവരുടെ ആദ്യ രാത്രിയായിരുന്നു അന്ന്. പൂക്കളാല്‍ അലങ്കരിച്ച കിടപ്പ് മുറിയില്‍ അവളെയും കാത്തു അവനിരുന്നു.തെല്ലു നാണത്തോടെയാണെങ്കിലും  നിറഞ്ഞ ചിരിയോടെ അവള്‍ കടന്നു വന്നു..പേരിനു നടന്ന പെണ്ണുകാണല്‍ ചടങ്ങില്‍ ഏതാനും നിമിഷങ്ങള്‍ മാത്രം കണ്ട മുഖമാണ്..‍അവളവനെ
കണ്ണിമകളുയര്‍ത്തി നോക്കി,‍ സുന്ദരനാണ്.ആ  പുഞ്ചിരിയില്‍ കുസൃതിത്തരം ‍ മുഴുവന്‍ നിഴലിക്കുന്നുണ്ട്.ഈ മനസ്സ് കൂടി സുന്ദരമായാല്‍ താനാണ് ഏറ്റവും ഭാഗ്യവതിയായ പെണ്ണ്.


''എന്താ അവിടെ നിന്ന് കളഞ്ഞത്..? ഇവിടെ  വന്നിരിക്കൂ..'' ‍ കട്ടിലില്‍ ചെന്നിരിക്കാന്‍ ക്ഷണിച്ചു കൊണ്ട് മൗനത്തെ ഭഞ്ജിച്ചതും അവന്‍ തന്നെയായിരുന്നു. നിനവുകളില്‍ നിന്നുണര്‍ന്നു അവനരികില്‍ ചെന്നിരുന്നു.
അറേഞ്ച്ഡ് മാരേജ് ആയത് കൊണ്ട് അടുത്തറിയാന്‍ അധിക സമയമൊന്നും ലഭിച്ചിരുന്നില്ല.ചുരുങ്ങിയ ഫോണ്‍ കോളുകളില്‍ ഒതുങ്ങിയ പരിചയം.അന്നത്തെ രാത്രി പരസ്പരം പരിചയപ്പെടുത്താനായി അവര്‍ മാറ്റിവെച്ചു.നേരം പുലരുവോളം അവരുടെ സല്ലാപം നീണ്ടു.സങ്കല്പത്തിലെ പങ്കാളിയെ തന്നെയാണ് ലഭിച്ചിരിക്കുന്നതെന്ന ചാരിതാർ ഥ്യത്തോടെ ഒടുവിലെപ്പോഴോ അവരുറങ്ങി.


പിറ്റേന്നത്തെ പ്രഭാതത്തിനു അത് വരെയില്ലാത്ത നിറം മാറ്റം.സൂര്യ കിരണങ്ങള്ക്ക് ‍ പതിവിലേറെ തിളക്കം.. കിളികള്‍ കളകളാരവം പൊഴിക്കുന്നതും,പൂക്കള്‍ ചിരിതൂകുന്നതും തന്നോട് മാത്രമല്ലേ..അവളേതോ മനോഹര സ്വപ്നത്തിലാണെന്നു തോന്നി‌..ലോകം ഒന്നടങ്കം മാറിയോ..?
എല്ലാവരും ഹൃദയം തുറന്നു ചിരിക്കുന്നു..ഏവര്‍ക്കും പ്രിയങ്കരിയാകുന്നു താന്‍....കുട്ടികള്‍ ‍ പുതു പെണ്ണിനോടൊപ്പം നടക്കുമ്പോള്‍ ഒരു പറ്റം പൂമ്പാറ്റകള്‍  അനുധാവനം ചെയ്യുന്ന പോലെ..എങ്ങും വസന്തം..


പകലുകള്‍ക്ക്‌ നീളമേറുന്നോ..താനും,തന്റെ പ്രിയതമനും മാത്രമാവുന്ന രാവുകളെ അവളേറെ ഇഷ്ട്ടപ്പെടാന്‍ തുടങ്ങി..
സന്ധ്യകള്‍ കുങ്കുമ ചായം പൂശിയത് അവളുടെ നെറ്റിത്തടത്തിലായിരുന്നു. രാവിൾ ചീവീടുകളുടെ  മൂളലുകള്‍ അവളുടെ ‍ നാണത്തിൽ  മുങ്ങിപോയി.നിലാവ് ദൂരെപോയ് ഒളിച്ചു. നക്ഷത്രങ്ങളാവട്ടെ കണ്‍ തുറന്നതേ ഇല്ല..അവയ്ക്ക് അവളെക്കാള്‍ നാണമായിരുന്നോ എന്തോ.. അവനും,അവളും രചിച്ച പ്രേമകാവ്യം കേട്ടു പ്രകൃതി മാത്രം  അടക്കി ചിരിച്ചു.

ദിന രാത്രങ്ങള്‍ കൊഴിഞ്ഞു പോയത് എത്ര പെട്ടെന്നാണ്...! അവനു ജോലി സ്ഥലത്തേക്ക് തിരിച്ചു പോകേണ്ട
സമയമായി. കടലുകള്‍ താണ്ടി മരുഭൂവിലേക്ക്..
യാത്രയയപ്പിന്റെ ദിനം
കണ്ണീര്‍ തീര്‍ത്ത പ്രത്യാഘാതങ്ങളാല്‍ അവളുടെ കവിള്‍ത്തടങ്ങള്‍ അരുണാഭമായി.വിറയ്ക്കുന്ന അധരങ്ങളില്‍ സങ്കടം കടിച്ചമര്‍ത്തി, വിമാനതാവളം വരെ അവനോടൊപ്പം അവളിരുന്നു. അവന്റെ കരവലയത്തിന്റെ  സുരക്ഷിതത്വം  അകന്നു പോകുന്നതിന്റെ വിഹ്വലതയോടെ...
വിടപറയലിന്റെ അവസാന നിമിഷവും വന്നു ചേര്‍ന്നു.അവളുടെ കരങ്ങളില്‍ ചൂടുള്ള സ്പര്‍ശം..കൈകളില്‍ ‍ ബലമായി അമര്‍ത്തിയതിനു  ശേഷം അവന്‍ കരങ്ങള്‍ പിന്‍വലിച്ചു.അവന്റെ കണ്ണുകള്‍ കരയാതെ കരയുന്നത് അവളറിഞ്ഞു.

വീട്ടിലേക്കു തിരികെയുള്ള യാത്രയില്‍ കണ്ണുകള്‍ക്ക്‌ മുന്നില്‍ അന്ധകാരം മാത്രമായിരുന്നു.പുറത്ത് മഴ ഇരമ്പി പെയ്യുന്നുണ്ടായിരുന്നു..അവളുടെ അകത്തും..
മഴയോട് പൊരുതി  വണ്ടി മുന്നോട്ടു കുതിക്കുമ്പോള്‍ ആശ്രയത്തിനെന്നോണം  നാത്തൂന്റെ കൈകളില്‍ അവള്‍ പിടിമുറുക്കി.

ആഴ്ചകള്‍ രണ്ടു കഴിഞ്ഞു അവളപ്പോഴും ഏതോ ലോകത്തെന്ന പോലെ... കുളിയും,നനയും,ഉറക്കവും,ഭക്ഷണവും ഒക്കെ വഴിപാടിനെന്ന പോലെ..ആരോടും മിണ്ടാട്ടമില്ല. അവന്റെ ഫോണ്‍ കോളുകള്‍ക്ക് മുന്നില്‍ മാത്രം അഴിയുന്ന വാചാലത..

രാവുകളില്‍ നിദ്ര അവളോട്‌ പിണങ്ങിയകന്നു.ഗൌളികള്‍ ചിലയ്ക്കുന്നതും,ഘടികാരത്തിലെ ടിക്ക് ടിക്ക് ശബ്ദവും കേട്ടു കേട്ടു തല പെരുക്കുന്നത് പോലെ..ഒരു തീവണ്ടി  കൂവികൊണ്ട്‌ പോയതിന്റെ അലയൊലികള്‍ ചെവിയില്‍ തങ്ങി നില്‍ക്കുന്നത് പോലെ..

 പകലുകളില്‍ ഉറക്കം തൂങ്ങിയ കണ്പോളകള്‍,കണ്തടങ്ങളിലെ കറുപ്പിനെ വിളിച്ചോതി കൊണ്ടിരുന്നു.
അടുപ്പിലെരിയുന്ന വിറകു കൊള്ളികള്‍ അടുപ്പ് വിട്ടു തറയിലേക്കു പതിച്ചപ്പോഴും വിദൂരതയില്‍ കണ്ണ് നട്ടു അവള്‍ നിന്നു.
അവളുടെ മട്ടും,ഭാവവും കണ്ടു അമ്മായിഅമ്മ നെടുവീര്‍പ്പിട്ടു.നാത്തൂന്മാര്‍ പിറുപിറുത്തു.

തന്റെ പ്രിയതമന്‍ ഈ കണ്‍ വെട്ടത്ത് എവിടെയോ ഒളിച്ചിരിക്കുന്നുണ്ട്.അടച്ചിരിക്കുന്ന കുളിമുറിയുടെ വാതില്‍ക്കല്‍ അവള്‍ തട്ടിവിളിച്ചു..കട്ടിലിനടിയില്‍ , മുറ്റത്തെ വാഴത്തോപ്പില്‍ ഒക്കെ അവള്‍ തിരഞ്ഞു നടന്നു.ശങ്കയൂറുന്ന കുറെ കണ്ണുകള്‍ തന്നെ പിന്തുടരുന്നത് ശ്രദ്ധിക്കാതെ...

 

60 comments:

സീത* said...

വിഭ്രാന്തമായൊരു മനസ്സിനെയും അതിന്റെ പശ്ചാത്തലത്തേയും നല്ല വാക്കുകളിൽ പകർത്തി..മനസ്സ് എന്നും ഉത്തരം കിട്ടാത്ത പ്രഹേളികയാണ്...

ആശംസകൾ

കിങ്ങിണിക്കുട്ടി said...

വിജനകുഞ്ജങ്ങൾ പോൽ വീർപ്പിടുന്നു.. വിരഹാകുലങ്ങളാം മൽദ്ദിനങ്ങൾ..... നല്ല ഫീൽ തരുന്ന കഥ

ഷബീര്‍ (തിരിച്ചിലാന്‍) said...

അല്ലേലും ഈ ആദ്യരാത്രി, നിക്കാഹ് എന്നൊക്കെ കേട്ട് പാഞ്ഞ് പോയി നോക്കിയെടുത്തോളം എനിക്ക് പണി കിട്ടിയിട്ടേയുള്ളൂ... ഇന്നലെ 'കാത്തിരുന്ന നിക്കാഹ്' എന്നും പറഞ്ഞ് അക്ബര്‍ക്ക ബേജാറാക്കി. ഇന്ന് ജാസ്മികുട്ടി ബേജാറാക്കി.

നല്ല ഫീല്‍ ഉണ്ടായിരുന്നുട്ടോ... നല്ല ഒഴുക്കോടെ വായിച്ച നല്ല ഒരു കഥ(?)

രമേശ്‌ അരൂര്‍ said...

പ്രിയതമനെ കാണാതെ നായികയ്ക്ക് വട്ടായോ ?
ഒടുവില്‍ വിവരം അറിഞ്ഞു പ്രാണ നാഥന്‍ വിസയുമായി കടല്‍ താണ്ടി വന്നു ..അവളെ കൂട്ടി ക്കൊണ്ട് പോയി ..പോകുന്ന വഴിക്ക് വിമാനത്തില്‍ ഇരുന്നു അവള്‍ അവനെ നോക്കി കണ്ണിറുക്കി ക്കാണിച്ചു .എന്നിട്ട് പറഞ്ഞു :"എല്ലാം എന്റെ ഒരു നമ്പര്‍ അല്ലായിരുന്നോ ?" :)
ഇങ്ങനെയല്ലേ ജാസ്മിക്കുട്ടീ ഈ കഥ അവസാനിപ്പിക്കേണ്ടി യിരുന്നത് ...?? :)

ശാലിനി said...

നന്നായിരിക്കുന്നു.. വിരഹത്തിന്റെ ഫീല്‍ വരുത്താന്‍ കഥയ്ക്കായി.. മറ്റുള്ളവര്‍ പറഞ്ഞ പോലെ നല്ല ഒഴുക്ക്.. വായിച്ചു തീര്‍ന്നതറിഞ്ഞില്ല

കണ്ണന്‍ | Kannan said...

ഓ... നല്ല കഥ.. ആ കുട്ടിക്ക് അവസാനം മാനസികവിഭ്രാന്തി ഉണ്ടായോ?? പാവം..
ശരിക്കും ഫീൽ ആയി...

കൊമ്പന്‍ said...

നല്ല തന്മായ ത്വത്തോടെ അവതരിപ്പിച്ചു നന്നായിരുക്കുന്നു
നമ്മുടെ നിത്യ ജീവിതത്തില്‍ മിന്നി മറയുന്ന ഒരു പാട് മുഖങ്ങളില്‍ ഈ കഥയെ വായിക്കാന്‍ കയിയും
രണ്ടു മാസത്തെ ലീവിന് നാട്ടില്‍ പോയി ഒരുമാസം കൊണ്ട് കല്ലി യാണാവും കയിഞ്ഞു പോരുന്ന ഒരു ശ്രാ ശരി ഭാര്യുടെ മാനസികാവസ്ഥ ആണ് ഇത്
കീപ്‌ ഇറ്റ് അപ്

$.....jAfAr.....$ said...

നല്ല കഥ...വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല..

ആശംസകൾ....

ABDULLA JASIM IBRAHIM said...

ആശംസകൾ.....................

ചെറുവാടി said...

ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട് ട്ടോ രചനാ വഴികളില്‍.
ഈ കഥ നന്നായി ഇഷ്ടപ്പെട്ടു.
മിക്ക വരികളും മനോഹരമായ വര്‍ണ്ണനകള്‍ കൊണ്ട് സമ്പന്നമാണ്.
പിന്നെ വായിക്കുമ്പോള്‍ കഥയ്ക്ക് കൂടെ സഞ്ചരിക്കാന്‍ പറ്റുന്നു.
പിന്നെ വിരഹവും അത് നല്‍കുന്ന വേദനയും തെറ്റുന്ന മാനസിക നിലയും പകര്‍ത്തിയത് വളരെ നന്നായി.
അഭിനന്ദനങ്ങള്‍

Jefu Jailaf said...

നന്നായി അവതരിപ്പ്ചിരിക്കുന്നു.. ഇഷ്ടപ്പെട്ടു..
@രമേശേട്ടന്റെ നമ്പരും കൊള്ളാട്ടോ.. :)

mayflowers said...

പൊന്നുമോളെ..,ഈ വിഭ്രാന്തി എത്ര സ്വാഭാവികമായാണ് ഇവിടെ പകര്‍ത്തിയിരിക്കുന്നത്..
ഞാന്‍ പറയും ഉജ്വലം..
ശരിക്ക് പറഞ്ഞാല്‍ ഒരുപാട് മുഖങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു.
ജാസ്മിക്കുട്ടിയുടെ വരികളില്‍ എല്ലാ വികാരങ്ങളും ആവാഹിച്ചിരിക്കുന്നു.
ഭാവുകങ്ങള്‍.

പഥികൻ said...

നനുത്ത നൊമ്പരമുള്ള വരികൾ.

സ്നേഹത്തിന്റെ ആഴം വിരഹം കൊണ്ടും ഊഷ്മളത സാമീപ്യം കൊണ്ടും അളക്കാം എന്നു പറഞ്ഞു കേട്ടിട്ടുണ്ട്‌. വിഷാദമധുരമായ ഒരു അനുഭവം തന്നെയാണ്‌ വിരഹവും.

ആളവന്‍താന്‍ said...

ചിലപ്പോള്‍ കോ ഇന്‍സിഡന്‍സ്‌ ആവാം. ഈ കഥയിലെ ഒരു വരി പോലും മാറ്റാനുമില്ല. ഇതേ പോലെ ഒരു കുട്ടിയെ എനിക്കറിയാം. ഒരു വ്യത്യാസം മാത്രം ഭര്‍ത്താവ് ഗള്‍ഫിലായിരുന്നില്ല, പട്ടാളത്തിലായിരുന്നു.

നാമൂസ് said...
This comment has been removed by the author.
നാമൂസ് said...

ചിലര്‍ക്കിതിനെ ജയിക്കാന്‍ സാധിക്കുന്നു. അപാരമായ മന:ശക്തി തന്നെ വേണമതിന്. പ്രവാസം ഒരു വല്ലാത്ത അവസ്ഥ തന്നെ.. പ്രവാസിക്കും അയാളുടെ കുടുംബത്തിനും. ചില അവസരങ്ങളില്‍ നാട് പിടിക്കാന്‍ നിര്‍ബന്ധിപ്പിക്കുണ്ടോ..? ഏയ്‌ എനിക്ക് വെറുതെ തോന്നുന്നതാവാം. !~!

ആ പിന്നെ, മുല്ലയുടെ എഴുത്ത് എളുപ്പമുള്ള ഒരു വായന നല്‍കുന്നു. കൂടെ, സമാന അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന അനേകങ്ങളുടെ മുഖങ്ങളും മനസ്സിലൂടെ കടന്നുപോയ്‌..
{ രമേഷ്ജി, {കു}ബുദ്ധിയുള്ള പെണ്ണുങ്ങള്‍ അങ്ങനെയാ}

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കഥ ഇഷ്ടപ്പെട്ടു.നല്ല ഭാവന.ലളിതമായ ആഖ്യാനം

ഒരു ദുബായിക്കാരന്‍ said...

നല്ല കഥ ..ഒഴുക്കോടെ അവതരിപ്പിച്ചിരിക്കുന്നു..പക്ഷെ ക്ലൈമാക്സ്‌ ഇത്തിരി കടന്നു പോയി. ഇത്രേം വേണമായിരുന്നോ? രമേശേട്ടന്‍ പറഞ്ഞപോലെയുള്ള ക്ലൈമാക്സ്‌ ആയിരുന്നു നല്ലത്. അടുത്ത ലീവിന് കല്യാണം കഴിക്കാനുള്ളതാണ്..അതോണ്ടുള്ള ആധിയാണേ :-)

kARNOr(കാര്‍ന്നോര്) said...

സീരിയസാകുവാന്നോ.. എന്നാ പിന്നെ വരാം. :)

kARNOr(കാര്‍ന്നോര്) said...

എന്റെ മെയിൽ സ്പാമിൽ പോയോ? അപ്ലേ അപ്ലേ നോ റിപ്ലേ

തൂവലാൻ said...

സന്ധ്യകള്‍ കുങ്കുമ ചായം പൂശിയത് അവളുടെ നെറ്റിത്തടത്തിലായിരുന്നു എന്നതിനു പകരം അവളുടെ കവിൾ തടത്തിൽ ആയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി..പിന്നെ പ്രിയതമൻ മണിക്കൂറുകളോളം ഫോൺ ചെയ്തിട്ട് പെട്ടന്ന് ഫോൺ ചെയ്യാൻ പറ്റാത്ത അവസ്ഥ വരികയും പിന്നീട് ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി വന്ന ഒരു സംഭവം ഞാൻ കേട്ടിട്ടുണ്ട്. എന്തായാലും കൊള്ളാം..ഒന്നും അധികമാകരുത്..അതു മദ്യമായാലും..സ്നേഹമായാലും…ഭക്തിയായാലും..

ചാണ്ടിച്ചായന്‍ said...

വട്ടാണല്ലേ :-)

രമേശേട്ടന്‍ പറഞ്ഞ ക്ലൈമാക്സ്, കഥയെ ശുഭ പര്യവസാനിയാക്കുമെന്നത് നേര്....പക്ഷെ കഥ അങ്ങനെ അവസാനിപ്പിച്ചാല്‍ ഈ കഥയില്‍ എന്താ ഒരു പുതുമയുള്ളത്...ഇപ്പോള്‍ അവളുടെ നോട്ടം നമ്മെയും പിന്തുടരുന്നു....കുറെ നേരത്തേക്കെങ്കിലും.

ajith said...

മനമോടും വിധമാരറിവൂ

രമേശ്‌ അരൂര്‍ said...

@@ചാണ്ടീ .. ..അങ്ങനെ എഴുതിയാല്‍ ഈ കഥയിലെ നായിക ആരാണെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്ക്ക് അറിയാന്‍ കഴിയില്ലേ :)
ചാണ്ടിക്ക് മനസിലായില്ലെങ്കിലും മനസിലാകേണ്ട ആളുകള്‍ക്ക് മനസിലായിട്ടുണ്ടേ ..:)

ചാണ്ടിച്ചായന്‍ said...

എനിക്കത് നേരത്തെ മനസ്സിലായി...ആളെ വേണമെങ്കില്‍ ഞാന്‍ തുപ്പിക്കാണിക്കാം...
"പ്ഫൂ :-)

കൊച്ചു കൊച്ചീച്ചി said...

ഞാനും വായിച്ചൂട്ടോ.

കുഞ്ഞൂസ് (Kunjuss) said...

വരികളിലൂടെ വായനക്കാരേയും കൈപിടിച്ചു കൊണ്ടുപോകുന്ന രചന, വളരെ നന്നായിരിക്കുന്നു ജാസ്മിക്കുട്ടീ...
എന്നിട്ട് 'ശങ്കരേട്ടന്‍' എന്തു ചെയ്തു??

Naushu said...

നല്ല കഥ....
മനോഹരമായ എഴുത്ത് ...
അഭിനന്ദനങ്ങള്‍ ...

Rare Rose said...

കമന്റുകള്‍ വായിച്ചപ്പോള്‍ കഥയല്ലാതെ ഇങ്ങനെയൊക്കെ നടന്നിട്ടുമുണ്ടെന്ന് കണ്ടു.:(
ചുരുങ്ങിയ വരികളിലൂടെ ആ ഒരു വേര്‍പാടിന്റെ വേദനയും,വിഹ്വലതകളുമെല്ലാം നന്നായി പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.അതോണ്ട് വായിച്ച് തീര്‍ന്നതറിഞ്ഞില്ല..

പിന്നെ രമേഷ്ജി പറഞ്ഞ പോലെ ഒരു ക്ലൈമാക്സ് അല്ലേ ശരിക്കുമെന്ന് ചോദിക്കാന്‍ വന്നതാ ഞാനും..:)

Anonymous said...

ആദ്യമായി ഞാന്‍ ക്ഷമ ചോദിക്കട്ടെ ഇത് ഞാന്‍ ആദ്യം തന്നെ വായിച്ചതായിരുന്നു മലയാളം ടൈപ്പാന്‍ പറ്റാത്തത് കൊണ്ടാണ് മാറ്റി വെച്ചത് അപ്പൊ കാര്യം പറയട്ടെ ഇത് വായിച്ചപ്പോള്‍ എനിക്കും ചെറിയൊരു വിഭ്രാന്തി ഇജ്ജ്‌ നല്ലൊരു കഥാകാരി ആയല്ലോഡീ ആഭ്രാന്തി അല്ല വിഭ്രാന്തി കൂടെ യുണ്ടോ .. ഏതായാലും ഇത് വായിച്ചപ്പോ ഞാനും നാണം കൊണ്ട് കളം വരച്ചു ..അത്രയ്ക്ക് നന്നായി ഈ എഴുത്ത് . വിരഹം നന്നായി പറഞ്ഞു ഫലിപ്പിക്കാന്‍ അറിയാം ..ഇനിയും എഴുതുക ഇത്തരം നല്ല പോസ്റ്റുകള്‍ അഭിനന്ദനങ്ങള്‍ ....

മുല്ല said...

കഥ നന്നായിട്ടൊ.അഭിനന്ദനങ്ങള്‍.
പിന്നെ ആ നാമൂസെന്താ വെറുതെ തൌദാരിക്കുന്നെ? മുല്ലാന്നൊക്കെ പറഞ്ഞ്...വട്ടായാ..?

അസീസ്‌ said...

കഥ ഇഷ്ടപ്പെട്ടു.

പക്ഷെ വേഗം തീര്‍ന്നത് പോലെ തോന്നി.....

ആശംസകള്‍....

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

പ്രണയം തൊട്ടുണർത്തിയ പ്രണയകാന്തന്റെ വേർപ്പാട് വിഭ്രാന്തിയോളം വളർന്നുപോകുന്ന കാഴ്ച്ചകൾ മനോഹരമാക്കി അവതരിപ്പിച്ചിരിക്കുന്നൂ...കേട്ടൊ ജാസ്മികുട്ടി

പിന്നെ രമേശ് ഭായിയും,ചാണ്ടിച്ചനും പറഞ്ഞകാര്യങ്ങൾ സത്യം തന്നെയാണല്ലേ...
അമ്പടി....കള്ളീ !

ചെറുത്* said...

കെട്ട്യോനെ കാണാഞ്ഞിട്ട് വട്ടാവേ?? ഹൊ! ഇതേത് കാലത്തെ കഥയാണ്. വട്ടാവാന്‍ മാത്രമുള്ളൊരു തീവ്രത ചെറുതിന് തോന്നിയില്ല :(

ഇല്ലെങ്കില്‍ പക്വതയാവുന്നതിനു മുന്നേ ഉള്ള വിവാഹം, കുടുംബത്തിലുള്ള ഒറ്റപെടുത്തല്‍...അങ്ങനെ അങ്ങനെ എന്തേലും ഉണ്ടായിരുനെങ്കില്‍ വോക്കെ. ഇതൊരു കൊഴപ്പോം ഇല്ലാതിരുന്നൊരു കൊച്ചിനെ ഭ്രാന്തിയാക്ക്യപ്പൊ സമാധാനായില്ലേ, ശ്ശോ ക്ഷ്-(

;) കഥയെ കുറിച്ചാ ചെറുത് പറഞ്ഞത്. എഴുത്ത് ശ്ശി ഷ്ടപെട്ടു. സുഖമുള്ള വായന കിട്ടുന്നുണ്ട്.

ismail chemmad said...

എഴുത്തിലെ വരണനകള്‍ മനോഹരമാണ്..
നല്ല ഒഴുക്കോടെ കഥ പറഞ്ഞു....
പക്ഷെ ക്ലൈമാക്സ് നന്നായൊന്നു ഒരു സംശയം....
@ രമേശേട്ടന്‍..
എനിക്ക് ഇപ്പോഴാ അങ്ങട്ട് കത്തിയത്.
@ മുല്ല...
മുല്ല ബെജാരാകണ്ട..
നമൂസ് ജാസ്മിന്‍ ന്റെ മലയാളം പറഞ്ഞതാടോ..

ismail chemmad said...
This comment has been removed by the author.
ഷമീര്‍ തളിക്കുളം said...

അല്ലെങ്കിലും ഈ ഗള്‍ഫുകാരുടെ ഭാര്യമാരുടെ അവസ്ഥ ഇതൊക്കെതന്നെയല്ലേ...? ലീവിനുവരുമ്പോള്‍ ഒരുപാട് സന്തോഷിക്കുകയും ലീവുകഴിഞ്ഞു തിരികെ യാത്രയാവുമ്പോള്‍ കണ്ണീരില്‍ കുതിര്‍ന്നു ഒരു യാത്രയയപ്പും. ഗള്‍ഫുകാരന്റെ സ്ഥിരം കാഴ്ചകള്‍.
ലീവുകഴിഞ്ഞു തിരിച്ചു പോകേണ്ട ദിവസത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ദാ ഇപ്പോഴും ബേജാരാ...

കഥ നന്നായി, നന്നായി പറഞ്ഞുവെച്ചു.

siya said...

ജാസ്മിക്കുട്ടീ....
അവളേതോ മനോഹര സ്വപ്നത്തിലാണെന്നു തോന്നി‌..ലോകം ഒന്നടങ്കം മാറിയോ..?
എല്ലാവരും ഹൃദയം തുറന്നു ചിരിക്കുന്നു..ഏവര്‍ക്കും പ്രിയങ്കരിയാകുന്നു ..
സന്തോഷവും ,സ്നേഹവും ഉള്ളയിടത് ഇതൊക്കെ ഉണ്ടാവും ..അപ്പോള്‍ എന്നും സന്തോഷമായിരിക്കൂ ട്ടോ

ഹാഷിക്ക് said...

അപ്പോള്‍ എല്ലാവരും വിഭ്രാന്തമായ മനസുകളുടെ പിറകെ ആണല്ലേ? നടക്കട്ടെ... കഥ കൊള്ളാം ജാസ്മിക്കുട്ടി....

@ഷബീര്‍ ----- താങ്കള്‍ ക്യൂവിലാണ്.......

pushpamgad kechery said...

ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയില്‍ നിന്നും വേറിട്ടൊരു കഥയല്ല .
നല്ല ഒഴുക്കില്‍ താളത്തോടെ പറഞ്ഞു വെച്ചിരിക്കുന്നു !
അഭിനന്ദനങ്ങള്‍ .....

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വായിച്ചു.. മലപ്പുറത്തെ സ്ഥിരം കഥാപാത്രങ്ങള്‍. പലരും മനസ്സിലെങ്കിലും രോഗികലാകുന്നു.

faisalbabu said...

രണ്ടു മാസം ലീവ് എന്ന് കേട്ടപോള്‍ തന്നെ ബോസ്സിന്റെ മുഖം സ്പീഡില്‍ റിവേര്‍സ് ഗീര്‍ ഇട്ടു ..കല്യാണം കഴിക്കാനാ എന്ന് പറഞ്ഞപ്പോള്‍ പിന്നെ ഓക്കേ ..അദ്ദ്യത്തെ ഒന്നരമാസം പെണ്ണ് കണ്ടു നടന്നു ഒന്നും ശരിയായില്ല്ല ,അതെന്റെ കുറ്റമല്ലാരുന്നു ,എനിക്ക് പിടിക്കുന്നത് നാട്ടുകാര്‍ക് പിടിക്കൂല ,കല്യാണം മുടക്കല്‍ അവര്‍ക്കൊരു രസം ..പിന്നേ നല്ല പാതിയെ കിട്ടിയപോള്‍ ദിവസങ്ങള്‍ കുറവും ,യാത്ര പറയുമ്പോള്‍ വീടിന്റെ മുകളിലുള്ള റോഡിലേക്ക് കാണാവുന്ന ജനല്‍ വഴി അവള്‍ ജീപിന്റെ പിറകിലിരിക്കുന്ന എന്നേ കണ്‍മുമ്പില്‍ നിന്നും മാറുന്നത് വരെ നോക്കിയിരുന്നു ..പരസ്പരം മറയുന്നത് വരെ ഞങ്ങള്‍ കണ്ണുകൊണ്ട് സംസാരിച്ചു ..കഥ വായ്ച്ചപ്പോള്‍ ആ രംഗം ഓര്‍മ്മ വരുന്നു ...

Akbar said...
This comment has been removed by the author.
Akbar said...

അവനേ വിമാനം കൊണ്ട് പോയി...
അവളോ ഭൂമിയില്‍ തനിച്ചായി....

എഴുത്ത് നന്നാകുന്നുണ്ട് ജാസ്മിക്കുട്ടീ..

ആത്മ said...

ജാസ്മിക്കുട്ടി,

കഥ വായിച്ചു!
വളരെ വളരെ ഇഷ്ടമായി..

അഭിനന്ദനങ്ങള്‍!

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ആദ്യഭാഗം വായിച്ചപ്പോ ഒരു ആദ്യരാത്രിക്ക് കൂടി ആഗ്രഹം തോന്നി!
അവസാന ഭാഗം വായിച്ചപ്പോള്‍ കല്യാണം തന്നെ വേണ്ട എന്ന് തോന്നി.

(ആശംസകള്‍)

തെച്ചിക്കോടന്‍ said...

എഴുത്തില്‍ നല്ല പുരോഗതിയുണ്ട്.
ആകര്‍ഷകമായി എഴുതി.
രമേഷ്ജി പറഞ്ഞ കഥയുടെ അവസാനഭാഗം കലക്കി!

ഹാപ്പി ബാച്ചിലേഴ്സ് said...

ജാസ്മിക്കുട്ടിയേ,
"അവരുടെ ആദ്യ രാത്രിയായിരുന്നു അന്ന്" അയ്യേ ഞങ്ങൾക്കെന്താ ഈ വീട്ടിൽ കാര്യം എന്ന് പറഞ്ഞ് ആദ്യമേ ഇവിടെ നിന്ന് പോകാമെന്ന് കരുതിയതാ. പിന്നെ തോന്നി, അല്ലാ എന്താണെന്ന് നമ്മൾ കൂടി അറിഞ്ഞിരിക്കണമല്ലോ. അങ്ങനെ വായിച്ചു തീർത്തു. എഴുത്ത് നന്നായിട്ടുണ്ട്, കഥ എന്തോ അപൂർണ്ണമായ ഒരു ഫീലിങ്ങ്. [വിഷമമാവില്ല എന്ന് കരുതുന്നു.] ഇനിയും ആദ്യരാത്രികഥകൾ പോരട്ടെ. :))

ശ്രദ്ധേയന്‍ | shradheyan said...

വായിച്ച ശേഷം നല്ലപാതിയെ വിളിച്ചു നോക്കി. കുഴപ്പമൊന്നുമില്ല. :)

@ അരൂര്‍ജി.. :))

കൊല്ലേരി തറവാടി said...

ഒരു പഴയ പ്രമേയം.. എന്നിട്ടും പുതുമയോടെ, ഒഴുക്കോടെ, ഏറേ ഒതുക്കത്തോടെ അതിമനോഹരമായി അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞു കുട്ടിയ്ക്ക്‌.

"തസ്ക്കരപുരാണം", "ബി കെയര്ഫുുള്‍", ഇപ്പോഴിതാ വിഭ്രാന്തി.. ബൂലോകത്തെ പ്രശസ്തരായ എഴുത്തുകാരുടെ തലത്തിലേയ്ക്ക്‌ ജാസ്‌മിക്കുട്ടിയും വളരുന്നു.

അതുപിന്നെ അങ്ങിയല്ലെ വരു.. സമ്പര്ക്കാഗുണം അല്ലാതെന്താ.... ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും... സ്വാഭാവികം..!

ഈ പോസ്റ്റ്‌ മാതൃഭൂമിയുടെ ബ്ലോഗാനയ്ക്കോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും പ്രസിദ്ധീകരണങ്ങള്ക്കോ അയച്ചു കൊടുക്കു.. വെറുതെ ഒന്നു പരീക്ഷിച്ചു നോക്കാലോ..

Jazmikkutty said...

എന്‍റെ 'വിഭ്രാന്തി' വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു....

അണ്ണാറക്കണ്ണന്‍ said...

ദൈവമേ...ഇങ്ങനെയും സംഭവിക്കോ....?
ആ ഇസ്മയില്‍ക്ക പറഞ്ഞത് തന്നാ എനിക്കും പറയാനുള്ളത്....

Thottakaran said...

nannayittund...

Lipi Ranju said...

ഇതിഷ്ടായി ജാസ്മിക്കുട്ടീ...

(കൊലുസ്) said...

വായിച്ചുട്ടോ. നല്ല ഒഴുക്കോടെ എഴുതിയിട്ടുണ്ടല്ലോ ഇത്താ.

OTTAYAAN said...

VAYICHU...

പ്രഭന്‍ ക്യഷ്ണന്‍ said...

വിരഹവേദന...
അതനുഭവിക്കുന്നവര്‍ക്കല്ലേ ആഴമറിയൂ..!
ക്ലൈമാക്സ് മാറ്റാനും,എഴുതിയതു മായ്ക്കാനും കഴിയും..
ഒരുകഥയെങ്കില്‍...!
ജീവിതം അങ്ങനെയല്ലെല്ലോ..!

വളരെനന്നായെഴുതി
ഒത്തിരിയാശംസകള്‍..!

Sapna Anu B.George said...

Good to meet you greet you and read you here

Echmukutty said...

ഞാനിത് വായിയ്ക്കാൻ വൈകിപ്പോയി. ക്ഷമിയ്ക്കുമല്ലോ.
എഴുത്ത് കേമമായിട്ടുണ്ട്. ആശംസകൾ .

കുറെ നാളായില്ലേ പോസ്റ്റിട്ടിട്ട്? എന്തെങ്കിലും എഴുതു. മുല്ലമൊട്ടിനെ മിസ്സ് ചെയ്യുന്നുണ്ട്.

ചെറുത്* said...

ആ..ഹ്! അപ്പൊ ഇതായിരുന്നല്ലേ ജസ്മികുട്ടി.! കഴിഞ്ഞ ആഴ്ച കണ്ടപ്പൊ മലയാളം കിട്ടാത്ത എവിടേയോ പെട്ടിരിക്യാണെന്ന് അറിഞ്ഞു. മെയിലില്‍ വന്ന എച്ച്മൂന്‍‌റെ കമന്‍‌റ് വഴി ഇവ്ടെ എത്തിയപ്പഴാണ് ആളാരാണെന്ന് ശരിക്കും മനസ്സിലായത്. ഹ്ഹ്ഹ്
ജൂണും ജൂലായും ആഗസ്റ്റും കഴിഞ്ഞിരിക്കണു.