Sunday, May 15, 2011

സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലേ.......!

'പോഗോ ' ടീവിയില്  ‍'സുനൈന' എന്ന പേരില്‍ ഒരുപ്രോഗ്രാം ഉണ്ടായിരുന്നു.
സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ   സുനൈന കാണുന്ന സ്വപ്‌നങ്ങള്‍ നിത്യജീവിതത്തില്‍  പുലരുന്നതായാണ്  ഇതിവൃത്തം.
സ്വപ്‌നങ്ങള്‍ മുഖേന   സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍  മുന്‍ കൂട്ടിയറിയുന്ന സുനൈന,തന്റെ കൂട്ടുകാരുമായി(സുഹൈല്‍,റിതു,നീന)   അവ പങ്കുവെക്കുകയും,പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കുകയും  ചെയ്യുന്നു.വളരെ മനോഹരമായാണ് ഇതിന്റെ ഓരോ എപ്പിസോഡും നിര്‍മിച്ചിരിക്കുന്നത്.വളരെയേറെ ജനപ്രീതിയാകര്ഷിച്ച-കുട്ടികള്‍ക്കും,വലിയവര്‍ക്കും  ഒരു പോലെ ഇഷ്ട്ടമാവുന്ന-നല്ല സീരിയല്‍ ആയിരുന്നു സുനൈന.സുനൈനയെ പോലെ സ്വപ്‌നങ്ങള്‍ കാണുന്നവരാണ് നാമേവരും...   സ്വപ്നങ്ങളില്‍ നല്ല സ്വപ്നങ്ങളും,ദു:സ്വപ്നങ്ങളും ഉണ്ട്. ദു:സ്വപ്നം കണ്ടു ഞെട്ടിയുണരുമ്പോള്‍ ''ഹാവൂ..അത്   വെറും  സ്വപ്നം ആയിരുന്നല്ലേ '' എന്ന്  ആശ്വസിക്കാന്‍ കഴിയുന്നത് അത് കൊണ്ടു തന്നെയല്ലേ? എന്നാലും ചില സ്വപ്‌നങ്ങള്‍ നമ്മുടെ മനസ്സിനെ മഥിച്ചു കൊണ്ടേയിരിക്കും...
ഒരു മനോഹരമായ സ്വപ്നം ആണെങ്കിലോ ഉറങ്ങിയുണരുമ്പോള്‍ ലഭിക്കുന്ന മാനസികോന്മേഷം വലുതായിരിക്കും..അന്നത്തെ ദിവസം  മുഴുവനും എനര്‍ജറ്റിക്കായി തീരും നമ്മള്‍...ദിവാ സ്വപ്നങ്ങളില്‍ മുഴുകി നേരെം കൊല്ലുന്നവരും ഉണ്ട്..അതും ഒരു പരിധി വരെ നല്ലത് തന്നെ...


സ്വപനങ്ങള്‍ വ്യാഖ്യാനിക്കാന്‍ കഴിവുള്ള ഒരു പ്രവാചകന്‍ ഈജിപ്തില്‍ ജീവിച്ചിരുന്നതായി ചരിത്രം പറയുന്നു.അതി സുന്ദരനായിരുന്ന യുസുഫ് ആയിരുന്നു ആ പ്രവാചകന്‍.അക്കാലത്ത് അവിടം ഭരിച്ചിരുന്ന രാജാവ് ഒരു വിചിത്രമായ സ്വപ്നം കണ്ടു.തടിച്ചു കൊഴുത്ത ഏഴു പശുക്കള്‍...
 അവ പുല്ലുമേഞ്ഞു കൊണ്ടിരിക്കവേ..ഏഴു മെലിഞ്ഞു വിളറിയ പശുക്കള്‍ വന്നു അവയെ ഭക്ഷണം ആക്കുന്ന കാഴ്ച ഈ സ്വപ്നം കണ്ടുണര്‍ന്ന രാജാവ് സ്വപ്ന വ്യാഖ്യാനം നടത്താന്‍ കഴിവുള്ള ആള്‍ക്ക് വേണ്ടി നടത്തിയ വിളംബരത്തിലൂടെ യുസുഫ് രംഗപ്രവേശം ചെയ്യുകയും,രാജാവിന്റെ സ്വപ്നത്തിന്റെ അര്‍ത്ഥം പ്രവചിക്കുകയും ചെയ്യുന്നു.

അതിപ്രകാരമായിരുന്നു; രാജ്യം വരാന്‍ പോകുന്ന ഏഴു വര്‍ഷക്കാലം സര്‍വ്വ ഐശര്യങ്ങളും, സമ്പല്‍ സമൃദ്ധിയും, നിറഞ്ഞതാവുമെന്നും അത് കഴിഞ്ഞു വരുന്ന ഏഴു വര്‍ഷക്കാലം കടുത്ത ക്ഷാമം നേരിടുമെന്നും ആയിരുന്നു..
യുസുഫിന്റെ സ്വപ്നവ്യാഖ്യാനത്താല്‍ പരിഹാരമാര്‍ഗമായി ക്ഷാമകാലത്തെക്ക് വേണ്ട ധാന്യങ്ങള്‍ കൂടുതലായി വിളവെടുത്ത് സൂക്ഷിക്കാന്‍ രാജാവിന് കഴിഞ്ഞു.


ഇത് പോലെ നമ്മള്‍ കാണുന്ന പല സ്വപ്നങ്ങള്‍ക്കും എന്തൊക്കെയോ അര്‍ത്ഥങ്ങള്‍ ഉണ്ടാകുമായിരിക്കും അല്ലേ...
നമുക്ക് അപ്രാപ്യമായ തലത്തിലായിരിക്കുന്നു അവയൊക്കെയും...അല്ലേ..?
തലേന്ന് കണ്ട സ്വപ്‌നങ്ങള്‍ വീട്ടുകാരുമായി ചര്‍ച്ച ചെയ്യുമായിരുന്നു ...ഓരോരുത്തരുടെയും സ്വപ്‌നങ്ങള്‍ പങ്കുവെച്ചു ചിലതിന് അര്‍ത്ഥമുണ്ടെന്നും,ചിലത് വിഡ്ഢി സ്വപ്നം ആണെന്നൊക്കെ പറഞ്ഞു കളിയാക്കി ചിരിച്ചു..എന്ത് രസമായിരുന്നു അക്കാലം..ഇന്നിപ്പോള്‍ സ്വപ്നം പങ്കുവെയ്ക്കാന്‍ ആള്‍ക്കാരും ബഹളവും ഇല്ല.കാണുന്ന സ്വപ്നം ഉണരുമ്പോഴേക്കും മറന്നു പോകുകയും ചെയ്യും...അപ്പോള്‍ തന്നെ ആരോടെങ്കിലും പറയുകയോ എഴുതിവെക്കുകയോ ചെയ്യണം എന്നൊക്കെ കരുതും...(നടക്കാത്ത സ്വപ്‌നങ്ങള്‍)

മനുഷ്യനു മാത്രം ദൈവം നല്‍കിയ ഒരു സിദ്ധി അതല്ലെ സ്വപനം. സ്വപ്നങ്ങളെ രണ്ടായി തരം തിരിച്ചു നോക്കു, ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളില്‍ നമുക്കു കാര്യമായി ഒന്നു ചെയ്യാനുള്ള അധികാരമില്ലല്ലൊ..പക്ഷെ ഉണര്‍ന്നിരിയ്ക്കുമ്പോള്‍ കാണുന്ന സ്വപ്നങ്ങള്‍.! ഇനി കാണാന്‍ വല്ലതും ബാക്കിവെച്ചിട്ടുണ്ടാവുമോ മനുഷ്യരായി പിറന്ന ആരെങ്കിലും..! ഉണ്ടാവില്ല.., കവികള്‍ എഴുത്തുകാര്‍ ഇങ്ങിനെ കാല്‍പ്പനികതയുടെ ലോകത്തില്ലൊടെ സഞ്ചരിയ്ക്കുന്നവര്‍.....സ്വപ്നങ്ങള്‍ മയങ്ങുന്ന മിഴിയിതളുകള്‍, സ്വപ്നങ്ങള്‍ കണ്ണെഴുതിയ,..ഇങ്ങിനെ നിങ്ങളുടെ മിഴികളെ വര്‍ണ്ണിയ്ക്കുമ്പോള്‍ സ്വപ്നങ്ങള്‍കൊണ്ട്‌ അവിടമാകെ അലങ്കരിയ്ക്കാത്ത ഏതെങ്കിലും സാഹിത്യകാരനുണ്ടോ ഈ ലോകത്തില്‍.!.സത്യമല്ലെ അവര്‍ പറയുന്നത്‌.കൗമാരവും യൗവനവും സംഗമിയ്ക്കുന്ന നാളുകള്‍...മോഹങ്ങളും സ്വപ്നങ്ങളും വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഇഴചേര്‍ന്നിരിയ്ക്കുന്ന പ്രായം..ആ നാളുകളില്‍ സ്വപ്നങ്ങളുടെ ചവുടു പിടിച്ചുതന്നെയായിരിയ്ക്കില്ലെ ഓരോ പെണ്‍കുട്ടിയുടെയും മുന്നോട്ടുള്ള പ്രയാണം...

മോഹഭംഗങ്ങളലില്ലാത്ത ജീവിതങ്ങള്‍ കാണില്ലായിരിയ്ക്കാം,പല സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാകാറില്ലായിരിയ്ക്കാം.. എന്നാലും സ്വപ്നം കാണാനുള്ള കഴിവ്‌ നശിയ്ക്കുന്നില്ല..കാലം മാറുമ്പോള്‍,..പ്രായമേറുമ്പോള്‍ സ്വപ്നങ്ങളുടേയും രൂപഭാവതലങ്ങള്‍ മാറിയേക്കാം, കാല്‍പ്പനികത കുറഞ്ഞേക്കാം.എന്നാലും സ്വബോധം നശിയ്ക്കുന്നതു വരെ, ഒരു പക്ഷേ മരണം വരെ ഒരു നിഴലിനു സമാനം,അല്ലെങ്കില്‍ ഒരു തോഴിയെപോലെ സ്വപ്നങ്ങള്‍ നമുക്കു കൂട്ടുണ്ടായിരിയ്ക്കും..
ഉറുങ്ങമ്പോള്‍ കാണുന്ന സ്വപ്നങ്ങള്‍ നമുക്കു സ്വയം തീരുമാനിയ്ക്കാനുള്ള സിദ്ധി കൈവന്നാല്‍ ,അല്ലെങ്കില്‍ അങ്ങിനെ ഒരു ടെക്‍നോളജി കണ്ടുപിടിച്ചാല്‍...? പിന്നെ ഈ ലോകത്തിന്റെ അവസ്ഥ എന്തായിരിയ്ക്കും..! ഒന്നോര്‍ത്തു നോക്കു..മറ്റെല്ലാ വിനോദോപാധികളും അടച്ചുപൂട്ടേണ്ടി വരും...ഇന്റര്‍ നെറ്റും ഫെയ്‌സ്‌ബുക്കും റ്റീവിയും എല്ലാം...എന്തിനു മനുഷ്യബന്ധങ്ങളെ വരെ അതു ബാധിയ്ക്കും എല്ലാവരും കുംഭകര്‍ണ്ണന്‍മാരായി മാറും..ഇഷ്ടമുള്ള കാര്യങ്ങള്‍ മനസ്സില്‍ സെറ്റ്‌ ചെയ്ത്‌ ഈ ലോകത്തിലെ ഒരോരുത്തരും അങ്ങിനെ സുഖമായി ഉറങ്ങുന്ന ചിത്രം ഒന്നു മനസ്സിലോര്‍ത്തു നോക്കു....എപ്പോഴും ഗൂഡ്‌ നൈറ്റ്‌...!!


എനിക്ക് എന്നെ കുറിച്ച് മറ്റൊരാള്‍ കണ്ട ഇഷ്ട്ടം തോന്നാത്ത ഒരു സ്വപ്നവും ,വളരെയേറെ ഇഷ്ടം തോന്നിയ ഒരു സ്വപ്നവും ഞാന്‍ നിങ്ങളോട് പങ്കു വെയ്ക്കാം..ആദ്യം ഇഷ്ട്ടം തോന്നിയത്..എന്നെ എയര്‍ ഹോസ്റ്റസിന്റെ രൂപത്തില്‍ കണ്ടെന്നു എന്‍റെ ഇളയ നാത്തൂന്‍ പറഞ്ഞതാണ്..നാത്തൂന്‍ എന്നെ സോപ്പിടേണ്ട കാര്യമൊന്നുമില്ല പിന്നെ ഇത് വെറും സ്വപ്നമല്ലേ എന്നത് മാത്രമാണ് ഒരു നിരാശ..കേട്ടോ കൂട്ടരേ..

ഇനി സങ്കടം തോന്നിയ സ്വപ്നം
അത് ഇത്തിരി വിഷമം ഉണ്ടാക്കിയ കാര്യം ആണ് നിങ്ങളെ കൂടി വിഷമിപ്പിക്കേണ്ടല്ലോ എന്ന് കരുതി എഴുതുന്നില്ല ട്ടോ...
സ്വപ്നം വെറുമൊരു സ്വപ്നം ......(ഗാനമാണേ..)


ഞാന്‍ കണ്ട സ്വപ്നങ്ങളില്‍ ഏറ്റവും മനോഹരമായതും,ഏറെ വിഷമിപ്പിച്ചതും എന്‍റെ ജീവിതത്തില്‍ ഭവ്യമായിരിക്കുന്നു.
അത് പിന്നെടെഴുതാം...ഇനി നിങ്ങള്‍ കണ്ട മനോഹര സ്വപ്‌നങ്ങള്‍ എന്നോട് പങ്കു വെയ്ക്കൂന്നെ...
ചിത്രത്തിന് കടപ്പാട്:
Whitmans Dream Drawing

59 comments:

ചെറുവാടി said...

നല്ലൊരു വിഷയവും ആയിട്ടാണല്ലോ വരവ്.
സ്വപ്‌നങ്ങള്‍.
എനിക്കുമിഷ്ടാണ് സ്വപ്നം കാണാന്‍ .
ഉറക്കത്തിലും കാണും അതിനേക്കാള്‍ കൂടുതല്‍ ഉണര്‍ന്നും കാണും.
ഉണര്‍ന്നിരിക്കുമ്പോള്‍ കാണാനാ കൂടുതല്‍ രസം.
സ്വപ്നങ്ങളുടെ കഥ പറയുന്ന കുറിപ്പ് വളരെ നന്നായി.
വിത്യസ്തമായ ഈ വിഷയത്തിന് അഭിനന്ദനങ്ങള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ലൊരു വിഷയം.നല്ല അവതരണം.അഭിനന്ദനങ്ങള്‍ .
വിദേശത്തായിരിക്കെ നാട്ടിലെത്തിയ സ്വപ്നം കണ്ട് ഉണര്‍ന്നാലുണ്ടാവുന്ന സങ്കടവും,നാട്ടിലുള്ളപ്പോള്‍ വിദേശത്താണെന്ന് സ്വപ്നം കണ്ട് ഉണര്‍ന്നാലുണ്ടാകുന്ന സന്തോഷവും വിവരിക്കാനാവില്ല.

ഹാപ്പി ബാച്ചിലേഴ്സ് said...

സ്വപ്നങ്ങളെ കുറിച്ച് എഴുതിയ ജ്സ്മിക്കുട്ടിക്ക് ഇതിരിക്കട്ടെ ഇതുംഇതിരിക്കട്ടെ ഇതും കൂടിഇതിരിക്കട്ടെ

Jazmikkutty said...

@ചെറുവാടീ , ആദ്യ കമെന്റുമായി ഓടിയെത്തിയതില്‍ സന്തോഷം നന്ദി..
.സ്വപ്‌നങ്ങള്‍ ഒന്നും പങ്കു വെച്ചില്ലല്ലോ...എന്തേ..

@ആറങ്ങോട്ടുകര മുഹമ്മദ്‌,ഈ നല്ല കമെന്റിനും ഒത്തിരി നന്ദി മുഹമ്മദ്‌ക്കാ..സ്വപ്നം പങ്കുവെച്ച തില്‍ ഏറെ സന്തോഷം..
നാട്ടില്‍ നിന്നു ഞെട്ടി എണീറ്റു ഗള്‍ഫിലല്ലല്ലോ എന്നാശ്വസിക്കുന്ന ആ വരികളില്‍ പറയാതെ പറഞ്ഞു പ്രവാസത്തിന്റെ അകം പൊള്ളിക്കുന്ന കാഴ്ച..ഒരിക്കല്‍ കൂടി നന്ദി..

@ഹാപ്പി ബാച്ചിലേര്‍സ്.,ഹാപ്പീസേ, ഇതില്പരം ഇനിയെന്ത് കിട്ടാനാണ്‌...ഇത്ര നല്ല സമ്മാനം നല്‍കിയ ഹാപ്പീസിനു എനിക്കിഷ്ട്ടപ്പെട്ട ആ മൂന്നാമത്തെ ഉപഹാരം അങ്ങോട്ടും സമര്‍പിച്ചിരിക്കുന്നു ട്ടോ...
വളരെ നന്ദി...

റാണിപ്രിയ said...

അറിയുമോ? സ്വപ്നങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റിലാണു കാണുക,പിന്നെ ഒരു കഥ പോലെ കാണാ‍ന്‍ കഴിയില്ല..അത് ചെറിയ ഒരു ഷോട്ട് മാത്രം ആയിരിക്കും.. ഇതല്ലാതെ കാണുന്നത് ഒന്നും സ്വപ്നങ്ങള്‍ അല്ല ..അത് വെറും പകലിന്റെ നിഴല്‍ മാത്രം ആണു...ശാസ്ത്രീയമായ് തെളിയിച്ചതാണ് ഇത് കെട്ടോ ...
പിന്നെ നമ്മളെ പോലുള്ളവര്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് എഴുതും...

ഞാന്‍ കണ്ട സ്വപ്നങ്ങള്‍ ...യാഥര്‍ത്ഥ്യമായിട്ടുണ്ട് ....പക്ഷേ ചിലത് ഇപ്പൊളും ചോദ്യമായ് അവശേഷിക്കുന്നു...

എന്തായാലും നന്നായി വളരെ നല്ല പോസ്റ്റ് ...ആശംസകള്‍..

റാണിപ്രിയ said...

അറിയുമോ? സ്വപ്നങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റിലാണു കാണുക,പിന്നെ ഒരു കഥ പോലെ കാണാ‍ന്‍ കഴിയില്ല..അത് ചെറിയ ഒരു ഷോട്ട് മാത്രം ആയിരിക്കും.. ഇതല്ലാതെ കാണുന്നത് ഒന്നും സ്വപ്നങ്ങള്‍ അല്ല ..അത് വെറും പകലിന്റെ നിഴല്‍ മാത്രം ആണു...ശാസ്ത്രീയമായ് തെളിയിച്ചതാണ് ഇത് കെട്ടോ ...
പിന്നെ നമ്മളെ പോലുള്ളവര്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് എഴുതും...

ഞാന്‍ കണ്ട സ്വപ്നങ്ങള്‍ ...യാഥര്‍ത്ഥ്യമായിട്ടുണ്ട് ....പക്ഷേ ചിലത് ഇപ്പൊളും ചോദ്യമായ് അവശേഷിക്കുന്നു...

എന്തായാലും നന്നായി വളരെ നല്ല പോസ്റ്റ് ...ആശംസകള്‍..

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നല്ല വിഷയം ............
ഞാന്‍ ഇപ്പോഴും സ്വപ്നം കാണുന്നത് കൊണ്ട് പ്രത്യേകമായി എഴുതുന്നില്ല ...
"When we are dreaming alone it is only a dream. When we are dreaming with others, it is the beginning of reality."

ആശംസകള്‍

kARNOr(കാര്‍ന്നോര്) said...

ഒള്ളതുപറഞ്ഞാല്‍ ഒരു സ്വപ്നം കണ്ടിട്ട് ഒത്തിരി നാളായി.. ഒത്തിരി ആഗ്രഹമുണ്ടെങ്കിലും ഇപ്പോ ഒന്നും കാണുന്നില്ല. സ്കൂള്‍ കാലഘട്ടത്തിലാണ് ഒത്തിരി സ്വപ്നങ്ങള്‍ കണ്ടിരുന്നത്. ഒന്നു രണ്ടെണ്ണം ബ്ലോഗില്‍ പൂശാമെന്ന് തോന്നുന്നു. നോക്കട്ടെ ...

kARNOr(കാര്‍ന്നോര്) said...

ഒരെണ്ണം പറയാം. അടുത്തമാസം എറങ്ങാന്‍ പോണ ബാലരമ രണ്ടാഴ്ച്ച മുന്നേ കിട്ടിയതായി സ്വപ്നം കാണും. അത് സ്വപ്നമാണെന്ന് അപ്പോ തന്നേ തോന്നുകയും ചെയ്യും. എന്നാലും കണ്ണു തുറക്കുന്നതിനു മുന്‍പേ ഒരു 4 പേജെങ്കിലും വായിക്കാന്‍ പറ്റുമോന്ന് വെറുതേ ബലം പിടിച്ചുനോക്കും. കണ്ണു തുറക്കുമ്പോള്‍ ഒന്നും ഓര്‍മ്മ കാണില്ല.

രമേശ്‌ അരൂര്‍ said...

അയ്യട ! എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം !!
ഞങ്ങള്‍ ഞങ്ങളുടെ സ്വപ്നം പങ്കു വയ്ക്കണം പോലും ! നാത്തൂന്‍ കണ്ട എയര്‍ ഹോസ്റ്റസ് സ്വപ്നം കൊള്ളാം ..വിമാനത്തില്‍ ബാലന്‍സ് തെറ്റി വീഴുന്ന സ്വപ്നം കണ്ടു നിലവിളിച്ചു എഴുനേറ്റ പ്പോള്‍ കട്ടിലില്‍ നിന്ന് താഴെ വീണതാണ് എന്ന സത്യം മനസിലായി അല്ലെ ? സ്വന്തം സ്വപ്നം ആദ്യം പങ്കു വയ്ക്ക് ..എന്നിട്ട് മതി വായനക്കാരുടെ സ്വപ്നത്തെക്കുറിച്ച് അറിയല്‍..
പോഗോ ടീവിയും കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കും ബാലരമയും പൂമ്പാറ്റയും ഒക്കെയാണ് ഇപ്പോളും പ്രിയം ..പാവം ആ ശങ്കരേട്ടന്റെ ഒരു കാര്യം :)

Jazmikkutty said...

@ റാണി പ്രിയേ,ന്റെ പൂച്ചക്കുട്ടീ, ഈ അറിവുകള്‍ പങ്കുവെച്ചതില്‍ സന്തോഷം ..ട്ടോ..കൂടെ നന്ദിയും..
@അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍,ഏപ്പോഴും സ്വപ്നം കാണുന്ന ആള്‍ക്ക് ഒരു സ്വപ്നമെങ്കിലും പങ്കു വെക്കാമായിരുന്നു...എന്നാലും ഒരു വലിയ ആശയം പകരം വെച്ചത് വരവ് വെയ്ക്കുന്നു ട്ടോ..
@കാര്‍ന്നോരെ, അദ്ദാണ്...എന്‍റെ കാര്‍ന്നോര് തന്നെ...ഞാനും ഇങ്ങനെ എത്രയെത്ര ബാലരമയും,പൂമ്പാറ്റയുമൊക്കെ വായിച്ചിട്ടുണ്ടെന്നോ...
കാര്ന്നോരിത് പറഞ്ഞു കുറെ കൂടി പഴയകാലത്തേക്ക് കൊണ്ടു പോയി ട്ടോ...{{ മോള്‍ക്ക്‌ സുഖായോ കാര്‍ന്നോരെ,നമ്മള്‍ക്ക് മീറ്റില്‍ പങ്കെടുക്കാന്‍ പറ്റീല അല്ലേ? :)}}
@രമേശ്‌ അരൂര്‍,ശങ്കരേട്ടന്‍,സോറി രമേശേട്ടന്‍ എത്താന്‍ കുറെ താമസിച്ചല്ലോ ഞാന്‍ കരുതി ഫസ്റ്റ് ബസ്സിനു ഇങ്ങെത്തും എന്ന്..എന്നാ പറ്റി? വല്ല ദിവാസ്വപ്നോം കണ്ടു നടക്കുവാണോ..മര്യാദക്ക് ഞങ്ങളോടും കൂടി സ്വപ്‌നങ്ങള്‍ പങ്കുവേച്ചോ അല്ലേല്‍ ഞാനിപ്പം ടിഷ്യൂ...(എന്‍റെ സൂര്യപുത്രിയില്‍ അമല കാണിച്ച പോലെ...തോക്കും ചൂണ്ടി..എന്നെയല്ല ട്ടോ..)

ഷബീര്‍ (തിരിച്ചിലാന്‍) said...

കണ്ട സ്വപ്നങ്ങളനേകം... കാണാനുള്ളതോ... അതിലുമനേകം... കാണാന്‍ കൊതിക്കുന്നതോ... അനന്തം...

എനിക്ക് സ്വപനങ്ങളെ പറ്റി പറയുംബോള്‍ ഓര്‍മ്മവരുന്നത് മറ്റൊരുകാര്യമാണ്. രാവിലെ ഉറക്കമെണീറ്റ് വരുംബോള്‍ സ്വപ്ന വ്യാഖ്യാന പുസ്തകവുമായി ഇരിക്കുന്ന ഉമ്മ. സ്വപ്ന വ്യാഖ്യാന പുസ്തകങ്ങള്‍ മാത്രം മൂന്നെണ്ണം ഉമ്മയുടെ കയ്യില്‍ ഉണ്ടായിരുന്നതായാണെന്റെ ഓര്‍മ്മ.

വാചാലനാക്കുന്ന വിഷയം... പരിമിതികളുമുണ്ടനേകം... ആശംസകള്‍

നാമൂസ് said...

മഞ്ഞുപാളികള്‍ക്കിടയിലൂടെ മഞ്ഞിന്‍റെ/സ്നേഹത്തിന്‍റെ കുളിര്‍മയും നുകര്‍ന്നു നടക്കുമ്പോള്‍ ഉണരാതിരിക്കട്ടെ...
പ്രതീക്ഷയുടെ ചിറകിലേറി പറക്കുമ്പോള്‍ ആരും ചിറകറത്ത് മാറ്റാതിരിക്കട്ടെ..!
ഈ ഉറക്കം ഒരു ഒടുക്കത്തിന്‍റെ തുടക്കവും ആകാതിരിക്കട്ടെ....
അതിന്‍റെ തുടര്‍ച്ച ഒരു ഉണര്‍ച്ചയുടെ ഊര്‍ജ്ജമാവട്ടെ.... ഈ പ്രാര്‍ത്ഥനയാല്‍ ഞാന്‍ സ്വപ്നം കാണാറുണ്ട്‌.

അസീസ്‌ said...

ഐഡിയ കൊള്ളാം...
ഒരു സ്വപ്നത്തിന്റെ കഥയും പറഞ്ഞു ഞങ്ങളുടെ എല്ലാം സ്വപ്‌നങ്ങള്‍ അറിയാനുള്ള അടവല്ലേ.

ആദ്യം സ്വന്തം സ്വപ്നം പങ്കു വെക്ക്.
ബാക്കി എന്നിട്ട് ആലോചിക്കാം.....

എന്തായാലും പുതിയ ആശയത്തിന് അഭിനന്ദനങ്ങള്‍ ...

Akbar said...

മനുഷ്യര്‍ പൊതുവേ സ്വപ്ന ജീവികളാണ്. ജീവിതത്തിലെ പോരാട്ടങ്ങള്‍ തന്നെ ചില സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടിയാണ്. പോസ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ കണ്ട സ്വപ്നങ്ങളൊക്കെ മറന്നു പോയി. പോസ്റ്റ് ഒട്ടും മുഷിപ്പിക്കാത്ത വായന തന്നു. നല്ല ചിന്തകള്‍ ഉണ്ടാവട്ടെ. ഇതു പോലെ നല്ല എഴുത്തുകളും

ബെഞ്ചാലി said...

മനുഷ്യൻ സ്വപ്നം കാണുന്നതും റെം സ്ലീപിങിന്റെ തുടക്കത്തിലും അവസാനത്തിലുമാണ്. ദിവസം മുഴുവൻ അനുഭവിച്ചത് പോലെ അനുഭവപ്പെടുന്ന സ്വപ്നം ഏതാനും സെകന്റുകൾമാത്രമെ സംഭവിക്കുന്നുള്ളു. സ്വപ്നം സംഭവിക്കുന്നത് ആത്മാവിനെ ഉയർത്തുന്ന അവസ്ഥയിലും തിരിച്ച് സന്നിവേശിപ്പിക്കുന്ന അവസ്ഥയിലുമാകണം. മനുഷ്യന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന വിഷയങ്ങളാണ് കൂടുതലും സ്വപ്നങ്ങളിലൂടെ കാണുന്നത്. സ്വപ്‌നങ്ങളിൽ ചിലത് യാഥാർത്ഥ്യമായി വരുന്നു.(അല്ലാഹു അഅ്ലം). പ്രവാചകന്മാർക്ക് അറിവുകളും നിർദ്ദേശങ്ങളും ലഭിച്ചത് സ്വപ്നങ്ങളിലൂടെ ആയിരുന്നല്ലൊ.

ഞാന്‍ ഉറക്കത്തില്‍ വളരെ കുറച്ചു മാത്രമെ സ്വപ്നം കണ്ടിട്ടുള്ളൂ.. സ്വപ്നം കാണാത്ത ഉറക്കാണ് നല്ല ഉറക്ക് കേട്ടോ :)

ആളവന്‍താന്‍ said...

ചിലപ്പോള്‍ സംഭവിക്കുന്ന ചില പ്രത്യേക കാര്യങ്ങള്‍ ഉണ്ടാകും. അത് സംഭവിച്ചു കൊണ്ടിരിക്കുമ്പോഴോ സംഭവിച്ചു കഴിഞ്ഞയുടനെയോ നമുക്ക് തോന്നും, ഇതേ കാര്യം ഇതേ പോലെ മുന്‍പ്‌ എപ്പോഴോ എവിടെയോ നടന്നതല്ലേ എന്ന്. ചിലപ്പോള്‍ നടന്നു കൊണ്ടിരിക്കുമ്പോ തന്നെ തൊട്ടടുത്ത നിമിഷം സംഭവിക്കാന്‍ പോകുന്ന കാര്യം നമുക്ക് മുന്നേ അറിയാനും കഴിഞ്ഞേക്കും. എന്നെ സംബന്ധിച്ച് അതാണ്‌ സ്വപ്നം. (മുകളില്‍ പറഞ്ഞത് വെറും ഒരു വെറും വാക്കല്ല. എന്റെ അനുഭവമാണ്.)

~ex-pravasini* said...

എല്ലാവരും ഇങ്ങനെ സ്വപ്നോം കണ്ടു നടക്കുന്നു.
ഞാനിപ്പഴാ ഈ സ്വപ്നം കണ്ടത്‌..
യാഥാര്‍ത്യമായത് എയര്‍ ഹോസ്റ്റെസ്‌ സ്വപ്നമാണോ.
വേഗം പറയെന്റെ ജാസ്മിക്കുട്ട്യെ..
ഞാനും കാണാറുണ്ട്‌ എമ്പാടും കിനാക്കള്‍.,
ഉണര്‍ന്നിട്ടു വീണ്ടും അതിന്‍റെ ബാക്കി കാണും..
പറയാണെങ്കില്‍ കുറേയുണ്ട്.
ആദ്യം സ്വന്തം സ്വപ്‌നങ്ങള്‍ പറയ്‌,എന്നിട്ട് പറയാട്ടോ..
പോസ്റ്റിന്‍റെ വിഷയം ഇഷ്ട്ടമായിട്ടോ...

ചാണ്ടിച്ചായന്‍ said...

ഞാനും ഇന്നലെ ഒരു സ്വപ്നം കണ്ടു...ഐശ്വര്യ റായിയെ കല്യാണം കഴിക്കുന്നത്‌....നടക്കുമോ ആവോ :-)

mayflowers said...

സ്വപ്നങ്ങളല്ലേ നമ്മുടെയൊക്കെ ജീവിതത്തിന്റെ ഒരു ഇന്ധനം?
ഞാന്‍ ദിവാസ്വപ്നങ്ങളില്‍ മുഴുകുന്നവളാണ്..
അവയില്‍കൂടി ഞാന്‍ കാണാത്ത നാടുകളില്ല..,നേടാത്ത നേട്ടങ്ങളില്ല...
യാതൊരു പൈസച്ചിലവും കൂടാതെ നടക്കുന്ന കാര്യത്തില്‍ ഞാനെന്തിന് പിശുക്ക് കാണിക്കണം?
"നിന്നേ ഞാന്‍ എന്തൂ വിളിപ്പൂ..??സ്വപ്നം..സ്വപ്നം.."
(ഈ പാട്ട് കേട്ടിട്ടുണ്ടോ?)
പോസ്റ്റ്‌ സ്വപ്നം പോലെ സുന്ദരം..

ismail chemmad said...

ഞാനും കാണാറുണ്ട്‌ , കുറെ സ്വപ്‌നങ്ങള്‍ ............
പക്ഷെ എന്റെ സ്വപ്‌നങ്ങള്‍ വെറും സ്വപ്നങ്ങളായിരുന്നു.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...
This comment has been removed by the author.
Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

തൊലി കറുത്തുപോയവരെ മനുഷ്യര്‍ ആയിപ്പോലും കാണാന്‍ കൂട്ടാക്കാതിരുന്ന വര്‍ണ വെറിയന്മാരുടെ രാജ്യത്തിലെ ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി , "എനിക്ക് ഒരു സ്വപ്നം" ഉണ്ട് എന്ന് പ്രഖ്യാപിച്ച ഒരു മനുഷ്യസ്നേഹി ഉണ്ടായിരുന്നു. വാഷിംഗ്‌ടണിലെ വെളുത്ത മന്ദിരത്തിലേക്ക് ഒരു കറുത്തവന്‍ പ്രവേശിക്കുന്ന നാള്‍ സ്വപ്നം കണ്ടിരുന്ന മഹാന്‍... അദ്ധേഹത്തിന്റെ സ്വപ്നം ഈയിടെ സഫലമാക്കിയത് കറുത്ത തൊലിയുള്ള "വെളുത്ത" മനസ്സുള്ള ഒരാള്‍.. !! ചില സ്വപ്നങ്ങള്‍ അങ്ങനെ ആണ്. അത് സംഭവിക്കും. എന്നാല്‍ അതിന്‍റെ ഫലങ്ങള്‍ നാം കരുതിയതിനിന് നേര്‍ വിപരീതവും ആയിരിക്കും... എനിക്കും ഒരു സ്വപ്നം ഉണ്ട്..!

പോസ്റ്റ്‌ നന്നായിട്ടുണ്ട് ജാസ്മിക്കുട്ടി...

കൊച്ചു കൊച്ചീച്ചി said...

സ്വപ്നവും ജീവിതവുമായി ഒരു ബന്ധവുമില്ലെന്നാണു് ഇതുവരെയുള്ള അനുഭവം. ഇനി ജാസ്മിക്കുട്ടി പറയൂ :)

അനില്‍കുമാര്‍ . സി.പി said...

സ്വപന്ം കണ്ടെങ്കിലെന്ന് സ്വപ്നം കാണാറുണ്ട്! പക്ഷെ അതും വെറുമൊരു സ്വപ്നം!!
നല്ല കുറിപ്പ്.

moideen angadimugar said...

വെറുതെ ഒരു സ്വപ്നം

കിങ്ങിണിക്കുട്ടി said...

Swapnangalekkal pakal kinav kanunna aalanu njan.. Ivide parayano? Venda.. Alle! Hi hi

faisu madeena said...

നല്ല പോസ്റ്റ്‌ ആണല്ലോ ടീച്ചറെ ...നടക്കട്ടെ നടക്കട്ടെ ..നാത്തൂന്‍ ഏതായാലും ആളു കൊള്ളാം ......ഹിഹിഹിഹി

ഞാന്‍ നിങ്ങളെ പോലെയുള്ള ഒരു കോടീശ്വരന്‍ ആവണം എന്നാണു ഉറക്കത്തിലും ഉണര്വ്വിലും ഒക്കെ സ്വപ്നം കാണാറുള്ളത് .....എന്നിട്ട് വേണം ഒന്ന് അടിച്ചു പൊളിക്കാന്‍ ...നടക്കോ ആവോ .......!

Naushu said...

നല്ല വിഷയം.... നല്ല അവതരണം....

മുകിൽ said...

പറ്റിക്കാനല്ലേ. ഞാന്‍ പറയുന്നില്ല. മുഴുവന്‍ കേള്‍ക്കട്ടെ..

കൊമ്പന്‍ said...

ആകാശ പരിചാരകയുടെ വേഷത്തില്‍ കണ്ടു എന്നോ ഇന്‍റെ റബ്ബില്‍ ആലമീനായ തമ്പുരാനേ എന്തൊക്കെ കാണണം കാണും
ഏതായാലും സ്വപ്നം കണ്ടോളൂ കാശിനു ചിലവില്ലലോ

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഞാൻ കണ്ടസ്വപ്നത്തിൽ ഈ എഴുത്തുകാരി ആ പറയാത്ത രണ്ട്സ്വപ്നങ്ങളും...എന്നോട് കിനാവിൽ വന്ന് പറഞ്ഞുതന്നു എന്നുള്ളതാണ് കേട്ടൊ

തെച്ചിക്കോടന്‍ said...

നല്ല സ്വപ്‌നങ്ങള്‍ പലതും മുഴുവനാകുന്നില്ല എന്നതാണ് ഒരു പ്രശ്നം! ഉണര്ന്നിരിക്കുമ്പോഴും സ്വപ്‌നങ്ങള്‍ കാണാന്‍ ഏറെ ഇഷ്ടം!

നാത്തൂനറിയാം എത്തരം സ്വപ്‌നങ്ങള്‍ കാണണമെന്ന്..! :)

pushpamgad kechery said...

സ്വപ്നത്തില്‍ കാണുന്നത് ജീവിതത്തിലും സംഭവിക്കുന്നുണ്ട് !
അതുകൊണ്ട് എന്റെ ഓരോ സ്വപ്നവും ഞാന്‍ ഓര്‍മ്മയില്‍ വെക്കും .
പിന്നെ മറ്റൊരു പ്രത്യേകത സ്വപ്നത്തില്‍ കണ്ട ആളെ അന്ന് നേരിട്ട് കണ്ടാല്‍ അനിഷ്ടമായ ഒരു പെരുമാറ്റം അന്ന് ആ ആളില്‍ നിന്നും ഉറപ്പ്!
അത് പോലെ രക്തം സ്വപ്നം കണ്ടാല്‍ അന്ന് എനിക്കോ മറ്റാര്‍ക്കെങ്കിലുമോ മുറിവ് പറ്റും .
കൂടുതലായി സ്വപ്നം കണ്ടാല്‍ സ്വപ്നത്തിലെ ഫീല്‍ ലഭിക്കുന്ന വിധം അന്നത്തെ ദിവസം സംഭവ ബഹുല മായിരിക്കും .
സ്വപ്നമൊന്നും കണ്ടില്ലെങ്കില്‍ ആ ദിവസത്തില്‍ വിശേഷിച്ചു ഒന്നും ഉണ്ടാവില്ല !
മേസനെ തേടി എന്ന പോസ്റ്റില്‍ ഞാന്‍ ഇതിനെ പറ്റി എഴുതിയിട്ടുണ്ട് .
എന്റെ ഓരോ കാര്യങ്ങള്‍ ....

ഷമീര്‍ തളിക്കുളം said...

ശ്ശ് ശ്ശ്..!
ഞാനുമൊരു സ്വപ്നം കാണുകയാ...
വെറുതെയൊരു സ്വപ്നം. വെറും വെറുതെ....

Jazmikkutty said...

@ഷബീര്‍,കാണാനിരിക്കുന്ന മനോഹര സ്വപ്‌നങ്ങള്‍ പൂവണിയട്ടെ എന്നാശംസിക്കുന്നു..ഉമ്മയ്ക്കപ്പോള്‍ സ്വപ്നവ്യാഖ്യാനം അറിയുമായിരിക്കും അല്ലേ? നന്ദി...
@നാമൂസ്,പ്രാര്‍ഥനകള്‍ പോലും സാഹിത്യ സുന്ദരം ആക്കുന്ന സഹോദരാ താങ്കള്‍ സ്വപ്നങ്ങളുടെ തേരിലേറി പറക്കുമ്പോള്‍ വെള്ളിമേഘങ്ങളില്‍ നിന്നൊരു കാക്കപ്പൂ പറന്നാ സവിധത്തില്‍ അണയട്ടെ എന്നാശംസിക്കുന്നു.
@അസീസ്‌,ഭായീ ഐഡിയ ഒന്നുമല്ല ഞാനെന്റെ സ്വപ്‌നങ്ങള്‍ പങ്കുവെയ്ക്കുക തന്നെ ചെയ്യും ട്ടോ...:)
@അക്ബര്‍ക്ക,ജീവിതത്തിലെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യം ആകണമെങ്കില്‍ ചുരുങ്ങിയ പക്ഷം നമ്മള്‍ ആത്മാര്തമായിട്ടു സ്വപ്നം കാണുകയെങ്കിലും വേണം..അല്ലേ..'കാണുന്ന സ്വപ്‌നങ്ങള്‍ എല്ലാം ഫലിച്ചാല്‍ കാലത്തിന്‍ കല്പനയ്ക്കെന്തു മൂല്യം' എന്ന് കവി എഴുതിയതും സ്മരിക്കട്ടെ..
@ബെഞ്ചാലി, ഈ നല്ല അറിവുകള്‍ പങ്കുവെച്ചതിനും,മൈപിനെ പരിചയപ്പെടുതിയത്തിനും ഒരു ബിഗ്‌ താങ്ക്സ്...
@ആളവന്താന്‍,''ദേജാവൂ'' എന്നോ മറ്റോ അല്ലേ ആ സംഭവം.. ഇതിനോട് ഞാനും നൂറുശതമാനം യോജിക്കുന്നു ട്ടോ..സമാനമായ അനുഭവത്തിലൂടെയാണ് എന്‍റെ ദു;ഖകരമായ സ്വപ്നം..(?) എന്‍റെ അടുത്ത സ്നേഹിതയുടെ അനിയന്‍ ഒരു സൈക്കിള്‍ ആക്സിടന്റില്‍ മരിക്കുന്നതായാണ് എനിക്ക് തോന്നിയത്..എന്നെ വല്ലാതെ നടുക്കിയ ആ സ്വപ്നം വെറുമൊരു സ്വപ്നമാകണേ എന്ന് പ്രാര്‍ഥിച്ചു,മനസ്സിനെ അലട്ടിത്തുടങ്ങിയപ്പോള്‍ നാട്ടില്‍ വിളിച്ചന്വേഷിച്ചു..കുഴപ്പമൊന്നുമില്ല എന്നായിരുന്നു മറുപടി.എനിക്കാശ്വാസം ആയി.എന്നാല്‍ കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ആ കുട്ടി കിണറ്റില്‍ വീണു മരിച്ചെന്നു അറിഞ്ഞു.എനിക്ക് മറക്കാനാവാത്ത എന്നെ ഏറെ സങ്കടപ്പെടുത്തിയ ഒന്നായി അത്.

Jazmikkutty said...

@പ്രവാസിനി, എന്തോ എന്തരോ..എയര്‍ ഹോസ്റ്റസ്സ് സ്വപ്നം ഈ ജന്മം നടക്കില്ല..എന്‍റെ ഈ 'ഗ്ലാമറും' വെച്ചു അങ്ങോട്ട്‌ ചെന്നാല്‍ ഓടിച്ചിട്ട്‌ തല്ലും..അതൊക്കെ നാത്തൂന്റെ പോടിക്കയ്യല്ലേ എന്നാ നമ്മളെ തെച്ചിക്കോടന്‍ പറയുന്നേ..ബാക്കി വെച്ച സ്വപ്നം പറയാന്‍ മറക്കല്ലേ...ട്ടോ..
@ചാണ്ടി,ഈയിടെ ഐശ്വര്യാ റോയിയെ സ്വപ്നത്തില്‍ കണ്ടു പേര് വിളിച്ചതിന് ചാണ്ടിണി നല്‍കിയ തല്ല് ഇത്ര പെട്ടെന്ന് മറന്നു പോയോ ചാണ്ടീ....ഈ കമെന്റ് സുന്ദരിവാവയുടെ അമ്മ വായിച്ചു ചാണ്ടിയുടെ പുറം കട്ടപ്പുറമാക്കുന്ന സീനാണ് എന്‍റെ മനോമുകുരത്തില്‍ തെളിയുന്നത്.. ചാണ്ടീ, ജാഗ്രതെ!!
@മെയ്‌ ഫ്ലവേസ്,എത്ര മനോഹരമായ കമെന്റ്.. സ്വപ്നങ്ങളല്ലേ നമ്മുടെയൊക്കെ ജീവിതത്തിന്റെ ഒരു ഇന്ധനം? ആ പാടും കേട്ടിട്ടുണ്ട് ട്ടോ... നന്ദി.
@ഇസ്മായില്‍ ചെമ്മാട്, സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടാഞ്ഞിട്ടാണോ സ്വപ്നങ്ങളൊക്കെ നടക്കും ട്ടോ..
@ശ്രീജിത്ത് കൊണ്ടോട്ടി, കൊണ്ടോട്ടിക്കാരന്റെ ഒരു നല്ല വാക്ക് കേട്ടതിന്റെ സന്തോഷത്തിലാണ് ഞാന്‍ ..വളരെ നന്ദി ട്ടോ..
@കൊച്ചീച്ചി,ഇത് വരെ അങ്ങിനെ... ഇനിയും എത്ര സ്വപ്‌നങ്ങള്‍ കാണാനിരിക്കുന്നു അപ്പോള്‍ എന്നോട് പങ്കുവെയ്ക്കണേ മറക്കരുത് ട്ടോ..
@അനില്‍കുമാര്‍,സി പി.,സ്വപ്‌നങ്ങള്‍ വിരുന്നുവരുന്ന ഒരു നല്ല നാളെ സ്വപ്നം കാണൂ...നന്ദി.
@ moideen അങ്ങടിമുഗര്‍, നന്ദി.
@കിങ്ങിനിക്കുട്ടീ,പറയെന്നെ,,താങ്ക്സ്.
@ഫൈസു, നടക്കട്ടെ നടക്കട്ടെ...
@നൌഷു,നന്ദി.
@കൊമ്പന്‍,നന്ദി.
@മുകില്‍, സത്യായിട്ടും പറ്റിക്കില്ല,ദാ ഒന്ന് മുകളില്‍ പറഞ്ഞു..മറ്റേത താഴത്തും എഴുതുന്നുണ്ട് ട്ടോ മുകിലേ..(.ഈ ഫോട്ടോ കാണാന്‍ നല്ല ഭംഗിയുണ്ട് ട്ടോ..).

Noorudheen said...
This comment has been removed by the author.
Noorudheen said...

കാത്തിരിക്കാം, ചിലപ്പോള്‍ എയര്‍ഹോസ്റ്റസ് ആയാലോ,
നല്ല വിഷയം, നല്ല വിവരണം, നല്ല ചരിത്രവും....
നമ്മുടെ സ്വപ്നങ്ങള്‍ നല്ലതാവട്ടെ ചീതയാവട്ടെ, മിക്കവാറും ഫലിക്കും എന്ന ആശയക്കരന്നാണ് ഞാന്‍.
എന്‍റെ സ്വപ്നംഗല്‍ ചിലതൊക്കെ ഞാന്‍ മറ്റുള്ളവരോട് അറിയിച്ചു, അതുവഴി സ്വപ്നം സഫലമായി. ചിലതൊക്കെ ഞാന്‍ മറച്ചുവെച്ചു, അതെല്ലാം അങ്ങിനെയും സഫലം (എല്ലാം ചിലത് മാത്രമാണേ...ഒരു അറുപത്തി എട്ടു ശതമാനം മാത്രം ) ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഞാന്‍ എന്‍റെ കുട്ടിക്കാലം മുതല്‍ക്കു ആലോചിച്ചു, അന്നത്തെ സ്വപ്നം സാക്ഷാല്‍ക്കരിച്ചു അതിനു മുകളില്‍ കൂടിയാണീ ജീവിതം, പക്ഷെ ചെറിയ കാലതാമസം വേണ്ടി വരും എന്ന് മാത്രം,ഇനിയും സഫലീകരിക്കാന്‍ ബാകിയുണ്ട്, കാത്തിരിക്കുന്നു ആത്മവിശ്വാസത്തോടെ,....ഫലിക്കും തീര്‍ച്ച....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഒരായിരം സ്വപ്നങ്ങളില്‍ ഒരെണ്ണമെങ്കിലും തളിര്‍ക്കുമ്പോള്‍, പൂക്കുമ്പോള്‍ ഒരു വസന്തമായി എന്നൊരു നിമിഷം തോന്നുന്നു.... സ്നേഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന പൂമരത്തണലില്‍ ഇരിക്കുമ്പോലെ.....
-----------
നന്നായി എഴുതി...

കൊച്ചു കൊച്ചീച്ചി said...

mayflowers ആ പാട്ടു് ഓര്‍മ്മിപ്പിച്ചതിനു് വളരേ നന്ദി! ഇന്നു രാവിലെ എഴുന്നേറ്റ് സലില്‍ദായുടെ പാട്ടുകള്‍ ഒരു പ്ലേലിസ്റ്റില്‍ ഇട്ടു കേള്‍ക്കുകയാണു്!

ആ പാട്ടു കേള്‍ക്കാത്തവര്‍ക്കുവേണ്ടി ഇതാ . ആ സിനിമയുടെ പേരും "സ്വപ്നം" എന്നാണു് !

sreee said...

ഏതോ പരീക്ഷ , പുസ്തകം തുറന്നു പോലും നോക്കാതെ എഴുതാൻ പോകുന്നുവെന്നു മിക്കവാറും സ്വപ്നം കാണുന്നതെന്താണാവോ?

പഥികൻ said...

സുഖകരമായ നിദ്രയിൽ മനസ്സിലേയ്ക്കോടിയെത്തുന്നവ അല്ല, മനുഷ്യനെ നിദ്രാവിഹീനനായ കർമ്മനിരതനാക്കുന്നവയാണു സ്വപ്നങ്ങൾ എന്നു ഒരു ചൊല്ലുണ്ട്..സ്വപ്നങ്ങളുടെ ഒരു “Practical Side” !!!

Blogimon said...

ഏതായാലും....ഇത് വരെ വന്നതല്ലേ ഒന്ന് വായിച്ചിട്ട് പോകാമെന്ന്...കരുതി അതുകൊണ്ട....പക്ഷെ വായിച്ചപ്പോള്‍ നല്ല രസം...നന്നായിട്ടുണ്ട്....പിന്നെ ശരിക്കിനും ഒരു ഹെയര്‍ ഹോസ്റെസ്സായി ഒന്ന് സ്വപ്നം കണ്ടു നോക്ക്...നല്ല രസമായിരിക്കും.....

siya said...

കിടന്നാല്‍ അപ്പോള്‍ തന്നെ ഉറങ്ങുന്ന കൂട്ടത്തില്‍ ആണ് ഞാന്‍ ..സ്വപ്നം കാണുന്നതും വളരെ കുറവ് ആണ് .പിന്നെ എപ്പോള്‍ എങ്കിലും ഒരു സ്വപ്നം കണ്ടാല്‍ മനസും ശരീരവും എല്ലാം വേദനിക്കുന്നപോലെ തോന്നും ..അപ്പോള്‍ തന്നെ ചാടി എഴുനേല്‍ക്കും ..വല്ലാതെ വിഷമിക്കുന്ന സ്വപ്നം ആവും കാണുന്നതും .ഒരു ഉറക്കം കൂടി കഴിയുമ്പോള്‍ ഞാന്‍ പഴയ പോലെ ആവും .

Rare Rose said...

സ്വപ്നത്തെ പറ്റി എന്തെഴുതിയാലും രസമാണ് അല്ലേ.മുന്‍പൊരിക്കല്‍ ചേച്ചിപ്പെണ്ണ് എഴുതിയ മുന്‍പേ നടക്കുന്ന സ്വപ്നങ്ങളെ പറ്റിയുള്ള പോസ്റ്റ് ഓര്‍മ്മ വന്നു.കാണുന്ന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നതിനെ പറ്റി..

കുഞ്ഞായി | kunjai said...

എയര്‍ ഹോസ്റ്റസ് ജാസ്മിക്കുട്ടി...ഹഹ ..നല്ല സ്വപ്നം കെട്ടോ...രസകരമായ സ്വപ്നാനുഭവം...

കുഞ്ഞൂസ് (Kunjuss) said...

സ്വപ്നം, അതെന്റെ മാത്രം സ്വപ്നമായിരിക്കട്ടെ ട്ടോ...ദിവാസ്വപ്നമാണ് എനിക്ക് കൂടുതല്‍ ഇഷ്ടം...

keraladasanunni said...

'' സ്വപ്നം ചിലര്‍ക്ക് ചില കാലം ഒത്തിടും '' എന്നൊരു ചൊല്ലുണ്ട്. നല്ല സ്വപ്നങ്ങള്‍ മാത്രം കാണട്ടെ എന്ന് ആശംസിക്കുന്നു.

ജീവിത ഗാഥ എഴുതി കാണുന്നില്ലല്ലോ. ഞാന്‍ ഒരു നോവല്‍  തീര്‍ത്ത് അടുത്തത് തുടങ്ങി.

ഒരു ദുബായിക്കാരന്‍ said...

പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സ്വപ്നം കാണാന്‍ എനിക്കും പെരിത്തിഷ്ടാണ്‌. പക്ഷെ എവിടെയോ വായിച്ചിട്ടുണ്ട് സ്വപ്നത്തിന്റെ ദൈര്‍ഘ്യം 3 സെക്കന്റോ 3 മിനിട്ടോ ആണെന്ന്‌. അതിന്റെ ലോജിക് എനിക്ക് മനസ്സിലായിട്ടില്ല.കാരണം എന്റെ സ്വപ്നങ്ങള്‍ ഒക്കെ സീരിയല്‍ പോലെ എപിസോഡ് കണക്കാണ്‌. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഒന്നു പറഞ്ഞു തരാമോ? ഒരു സ്വപ്നത്തിന്റെ പൊല്ലാപ്പ് ഞാനും എഴുതിയിട്ടുണ്ട്.

http://orudubayikkaran.blogspot.com/2011/05/blog-post_4005.html

Jazmikkutty said...

@മുരളീ മുകുന്ദ ബിലാത്തിപ്പട്ടണം, കണ്ടസ്വപ്നം പുലര്‍ന്നിരിക്കുന്നു.. എന്നെ സന്തോഷവതിയാക്കിയ സ്വപ്നം ഒരു കിനാവായിരുന്നില്ല..അത് ജീവിതത്തിലെ സ്വപ്നമായിരുന്നു..ആ സ്വപ്നം സാക്ഷാത്കരിച്ചതിങ്ങനെ..

പുണ്യ ഗേഹമായ കഅബ ദര്‍ശിക്കാന്‍ കഴിഞ്ഞെന്നതാണ്..അതിന് മാത്രം സുകൃതം ഞാന്‍ ചെയ്തിട്ടുണ്ടോ എന്നറീല..അപ്പോള്‍ രണ്ടു സ്വപ്നങ്ങളും ഞാന്‍ പങ്കു വെച്ചിരിക്കുന്നു..

@തെച്ചിക്കോടന്‍,നാത്തൂന്‍ അറിയാം ഇങ്ങിനെയുള്ള സ്വപ്നം കാണണമെന്ന്..ഹഹ്ഹഹ്ഹാ...

@pushpamgad കേച്ചേരി,

'മേസനെ തേടി ' ഇപ്പോഴാണ് വായിക്കുന്നത്..കേവലം ഒരു സ്വപ്നത്തില്‍ തുടങ്ങി എവിടെയൊക്കെ എത്തി അല്ലേ..നല്ല ഒഴുക്കോടെ വായിക്കാന്‍ പറ്റി.സ്വപ്നത്തിനെ കുറിച്ചുള്ള വിശദമായ അഭിപ്രായത്തിനു നന്ദി.

സീത* said...

സ്വപ്നങ്ങൾ കാണാൻ ഇഷ്ടമുള്ള എനിക്ക് ഇവിടൊരു സ്വപ്ന വിരുന്നായി...കൊള്ളാം ട്ടോ...ഇനീം വരാം..

jiya | ജിയാസു. said...

:)

ചന്തു നായര്‍ said...

ഞാൻ കുഞ്ഞുന്നാളിൽ കണ്ടിരുന്ന് ഒരു സ്വപ്നം.... അതെന്നെ വല്ലാതെ വിഷമിപ്പിക്കുമായിരുന്നൂ,,വേദനിപ്പിക്കുമായിരുന്നൂ..ആ സ്വപ്നം പിന്നീട് യാഥാർത്ഥ്യമായി.. അതാണു എന്റെ ബ്ലീഗിലുള്ള “തെക്കേ തെയ്യം” എന്ന കവിത... താങ്കളുടെ എഴുത്തും ചിന്തകളും വളരെ നന്നായിരിക്കുന്നൂ..പക്ഷേ കമന്റിട്ടവരിൽ ചിലർ സ്വപ്നങ്ങൾ പങ്ക് വച്ചില്ല.. ‘സ്വപ്നം ചിലർക്ക് ചില കാലമൊത്തിടും.... എഴുത്തിന് എല്ലാ ഭാവുകങ്ങളും

Diya Kannan said...

എന്റെ കുറേ സ്വപ്ന്ങ്ങള്‍ ഇവിടുന്ടു്.

http://sapthaswarangal.blogspot.com/2010/12/blog-post.html

ഭായി said...

ചാണ്ടിയുടെ ചെപ്പക്കുറ്റിക്ക് അടിയും കൊടുത്ത് ഐശ്വര്യാ റായിയെ രക്ഷപ്പെടുത്തി, ഐശ്വര്യക്ക് ഒരു പുതുജീവിതം കൊടുത്തതായി ഇന്നലെ സ്വപനം കണ്ടായിരുന്നു :)

Echmukutty said...

സ്വപ്നം!
മുല്ലമൊട്ടേ, നല്ല രസായിട്ട് എഴുതി. അഭിനന്ദനങ്ങൾ. പിന്നെ നല്ല സ്വപ്നക്കഥ പറയാം അല്ലേ?
ഇടയ്ക്കിടെ കാണുന്ന ഒരു പഞ്ചാര സ്വപ്നം... ഒരു വലിയ വെളുത്ത പ്ലേറ്റിൽ നിറയെ ഓറഞ്ച് നിറമുള്ള ജിലേബി, അതെടുത്ത് തിന്നാൻ പോവാ...കൊതിയോടെ. അപ്പോഴേയ്ക്കും എണീയ്ക്കും. അതുകൊണ്ട് തിന്നേണ്ടി വരാറില്ല.കൊതി മാറുകയും ഇല്ല. അതായിരിയ്ക്കും പിന്നേം പിന്നേം കാണണത്.

ചെറുത്* said...

പലരും പറഞ്ഞപോലെ വാചാലമായിപോകുന്ന വിഷയം തന്നെ,
സ്വപ്നങ്ങളില്ലാത്ത ദിവസം ചെറുതിന് അപൂര്‍വ്വം ആണെന്ന് പറയാം.(പകല്‍‍ സ്വപ്നം അല്ല!) കുട്ടിക്കാലത്ത് ഹൊററായിരുന്നു കൂടുതലും, പക്ഷേ ഇപ്പൊ എന്തൊക്കെയോ കാണുന്നു,

ആളവന്താന്‍ പറഞ്ഞപോലുള്ള അനുഭവം പലര്‍ക്കും ഉണ്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ചെറുതിനും അനുഭവം ഉണ്ട്, പലപ്പോഴായിട്ട്. അതുകൊണ്ട് തന്നെ ഇടക്കാലത്ത് എണീറ്റാലുടന്‍ കണ്ട സ്വപ്നത്തിന്‍‍റെ ഓര്‍മ്മയുള്ള ഭാഗമത്രയും എഴുതി വക്കുന്ന ശീലം ഉണ്ടാരുന്നു. ഒന്നും വ്യക്തമല്ലെങ്കില്‍ കൂടി....

ഇത്രയും കാലത്തിനടക്ക് ഉറക്കത്തില്‍ മൂന്ന് വട്ടം ഉണരുകയും, പിന്നെ നാലാം തവണ മനഃപൂര്‍‍വ്വം എഴുന്നേറ്റ് നടക്കുകയും ചെയ്തിട്ടും തുടര്‍ച്ചയായി ഒരു സ്വപ്നം കണ്ടിരുന്നു. അതുകൊണ്ട് തന്നെ അതിച്ചിരി പേടിപ്പിക്കുന്നു :(

അല്‍‍പം വശപെശക് സ്വപ്നാ ;)

ഹാപ്പി ബാച്ചിലേഴ്സ് said...

പ്രിയനെക്കുറിച്ചുള്ള പോസ്റ്റ് കണ്ട് വന്നതാണേ..