Sunday, April 24, 2011

യക്ഷിയും,ഞാനും...

പതിവ് പോലെ ഒരു വെക്കേഷന്‍ നാട്ടില്‍ ചിലവഴിക്കാന്‍ പോയതായിരുന്നു..ഉമ്മയുടെ വീട്ടിലായിരുന്നു താമസം..ഞങ്ങളുടെ വീട് റോഡിനരുകിലാണ്. റോഡിനെതിര്‍ വശത്തായി ഒരു ഫ്ലോര്‍ മില്ലും,അതിനപ്പുറമായി മറ്റൊരു കെട്ടിട സമുച്ചയവും ഉണ്ട്. ബേക്കറി, ഇലക്ട്രിക്കല്‍ ഷോപ്പ്, ജൂവലറി,എന്നിങ്ങനെ..

ഒരു നട്ടപാതിരനേരം... മുകളിലത്തെ നിലയിലാണ് എന്‍റെ കിടപ്പ് മുറി. സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചം കാരണം മുറിക്കകത്ത് ബെഡ് ലാമ്പിന്റെ ആവശ്യം  വരില്ല.
മുറിയുടെ ഒരു വശത്തെ ജാലകങ്ങള്‍ തുറക്കുന്നത് റോഡിനു നേര്‍ക്കാണ്..രാത്രി ആയതിനാല്‍ കടകളൊക്കെ അടഞ്ഞു കിടക്കുന്നു.ഫ്ലോര്മില്ലിനും,കെട്ടിടത്തിനുമിടയില്‍ ഒരു ഇടറോഡുണ്ട്. അത് ചെന്നവസാനിക്കുന്നത് കടല്‍തീരത്താണ്. 


മുകള്‍ നിലയിലായതിനാല്‍ അനിയനെയും കൂട്ടിനു വിളിക്കും..പതിവ് പോലെ സകലമാന പ്രേത കഥകളും പറഞ്ഞു തീര്‍ത്തു അവന്‍ സ്വലാത്ത് ചൊല്ലല്‍ ആരംഭിച്ചു. (പേടി തട്ടാതിരിക്കാന്‍ ചെയ്യുന്നതാണ്,) അവന്റെ ഈണത്തിലുള്ള സ്വലാത്ത്  കാരണം ഞാനും മെല്ലെ ഉറക്കത്തിലേക്കു വഴുതി. അല്‍പനേരം കഴിഞ്ഞു കാണും ജനല്‍ ചില്ലുകളെ ഉടച്ചു കൊണ്ടു ഒരു ഉരുളന്‍ കല്ല് ചീറിപ്പാഞ്ഞു വന്നു. കനത്ത നിശബ്ദതയില്‍ വെള്ളിടിവെട്ടും പോലെയായിരുന്നു ആ ശബ്ദം..

ഞെട്ടി എണീറ്റ എനിക്കും, അനിയനും കാര്യമെന്താണെന്നു പോലും മനസ്സിലായില്ല. പക്ഷെ അനിയന്‍ കിടക്കയും,തലയിണയും എടുത്ത് ഓടുന്നത് കണ്ടു പന്തികേട്‌ മണത്തു ഞാനും മകനെയും, എടുത്ത് അവന്റെ പിറകെ താഴേക്കു വച്ചുപിടിച്ചു. ഉറക്കത്തിനു അധികം ക്ഷതം സംഭവിക്കാതിരിക്കാന്‍ കാര്യങ്ങള്‍ രാവിലത്തേക്ക് ഡിസ്കസ് ചെയ്യാന്‍ മാറ്റിവെച്ചു.

രാവിലെ ചൂടുള്ള ചായ മൊത്തുന്നതിനിടയില്‍ ഉമ്മയോട് കാര്യം പറഞ്ഞു. പ്രേതം,മറുതാ,ജിന്ന്,ശെയ്താന്‍ ഞാന്‍ നാട്ടിലില്ലാത്ത സമയത്ത് ഇവയൊക്കെ നാട് കയ്യടക്കിയോ എന്ന് ഞാന്‍ സംശയം പ്രകടിപ്പിച്ചു. ഇതുവരെ അങ്ങിനെ ഒന്നും ഉണ്ടായിട്ടില്ലല്ലോ വല്ല സാമൂഹ്യദ്രോഹികളും ചെയ്തതായിരിക്കും എന്ന് ഉമ്മ സമാധാനിപ്പിച്ചു. അതങ്ങിനെ ആവാനേ വഴിയുള്ളൂ എന്ന് അറിയാമായിരുന്നു.

അനിയന്‍ അന്ന് തന്നെ ഉടഞ്ഞ ചില്ലൊക്കെ മാറ്റിപ്പിച്ചുവെങ്കിലും കൂട്ടിനു കിടക്കാന്‍ തന്നെ കിട്ടില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ''നിനക്ക് ധീരന്‍ എന്ന് ആരാണ് പേരിട്ടത് ഭീരൂ..'' എന്നൊക്കെ പറഞ്ഞു പ്രകോപിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നൊ രക്ഷ.. ''ഇത്ത വേണേല്‍ താഴത്തെ മുറിയില്‍ കിടന്നോളൂ'' എന്ന ഒരു ഉപദേശവും..എനിക്കാണേല്‍ എന്‍റെ മുറിയില്‍ കിടന്നാലേ ഉറക്കം ശരിയാവൂ... കൊതുകിന്റെ ശല്യവും കുറവാണ് മുകളില്‍..

അങ്ങിനെ ഇല്ലാത്ത ധൈര്യമൊക്കെ സംഭരിച്ചു ഞാന്‍ പിറ്റേന്നും മുകളില്‍ തന്നെ കിടക്കാന്‍ പോയി. സ്വയ രക്ഷയ്ക്കായി തൊട്ടടുത്ത ഡ്രോവറില്‍ ഒരു തോക്കും കരുതി. സംഭവം കളിപ്പാട്ടമാണെങ്കിലും അത്യാവശ്യം ഒരു കള്ളനെ പറ്റിക്കാന്‍ അതൊക്കെ ധാരാളം എന്ന് കരുതി. മകന്‍ ഉറക്കം പിടിച്ചു കഴിഞ്ഞു.എനിക്കാണേല്‍ ഉറക്കമേ വരുന്നില്ല.
എല്ലാ ജനല്‍പാളികളും പിന്നെയും പിന്നെയും പരിശോധിച്ച് കൊണ്ട് ഒടുവിലെപ്പോഴോ ഉറങ്ങി.

പാതിരാവായപ്പോള്‍ ഒന്ന് ഞെട്ടി. ജനല്‍ പാളികളൊക്കെ വീണ്ടും പരിശോധിച്ചു. ഒക്കെ ബന്തവസ്സായി കിടപ്പുണ്ട്.ഉറക്കം വരാതെ പുലര്‍ കാലത്തിനു കാതോര്‍ത്തു കൊണ്ട് ഞാനിരുന്നു.അടുത്തുള്ള പള്ളിയില്‍ നിന്നു സുബഹി ബാങ്ക് മുഴങ്ങി.അല്പ നേരം കഴിയുമ്പോഴേക്കും വീടിനു കിഴക്കുള്ള അമ്പലത്തില്‍ നിന്നും 'കൌസല്യ സുപ്രചാ' എന്ന കീര്‍ത്തനവും തുടങ്ങി.ഇനിഅല്പം ധൈര്യമൊക്കെ ആവാം..ഞാന്‍ മുന്‍ വശത്തേക്ക് തുറക്കുന്ന ജാലകം തുറന്നു.പടിഞ്ഞാറ് നിന്നുള്ള തണുത്ത കാറ്റ് അത്രനേരം തടുത്തു നിര്‍ത്തിയതിന്റെ പരിഭവത്തോടെ അകത്തേക്ക് കടന്നു വന്നു.നിഷ്കളങ്കമായി ഉറങ്ങുന്ന മകനെ പുതപ്പിച്ചു.പിന്നെ ബാത്രൂമിലേക്ക്‌ നടന്നു.

പ്രഭാത നമസ്കാരം കഴിഞ്ഞു പുറത്തേക്കു കണ്ണ് നട്ടപ്പോള്‍ നേരം വെളുക്കാന്‍ ഇനിയും സമയമുണ്ട്..സോഡിയം വേപ്പര്‍ ലാമ്പിന്റെ പ്രഭാപൂരിതയാല്‍ ഉള്ള വെളിച്ചം മാത്രമേ റോഡിലുള്ളൂ..പെട്ടെന്നാണ് ഇട റോഡിലെ ഇരുട്ടില്‍ നിന്നും ഒരു കറുത്തരൂപം പാഞ്ഞു മെയിന്‍ റോഡിലേക്ക് വന്നത്.അതിശീഘ്രം അത് വന്ന സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു.എന്‍റെ കണ്ണുകള്‍ക്ക്‌ തോന്നിയതായിരിക്കും എന്ന് കരുതുമ്പോഴേക്കും വീണ്ടും ആ രൂപം തിരിച്ചു വന്നു എന്തോ പെറുക്കിയെടുത്ത് നിമിനേരം കൊണ്ട് ഇരുളിലേക്ക് മറഞ്ഞു.സ്ട്രീറ്റ് ലൈറ്റ് എന്‍റെ വീടിനു അഭിമുഖമായി നില്‍ക്കുന്നതിനാല്‍ റോഡിന്റെ മറുവശത് കനത്ത ഇരുട്ടായിരുന്നു.കറുത്ത രൂപത്തിന്റെ ചെയ്തികള്‍ അധികം കണ്ടു നില്‍ക്കാനുള്ള ധൈര്യമില്ലാതെ ഞാന്‍ ജനല്‍ പാളികള്‍ ചേര്‍ത്തടച്ചു.അസി ഉണ്ടായിരുന്നെങ്കില്‍ അതിന്റെ ശാസ്ത്രീയവശം ചിന്തിച്ചു കാരണം കണ്ടെത്താതെ ഇരിക്കപൊറുതി ഉണ്ടാവുമായിരിക്കില്ലല്ലോ    എന്നോര്‍ത്തു.
 
 
നേരം പുലര്‍ന്നപ്പോള്‍ താഴേക്ക്‌ ചെന്നു.ഉമ്മ പത്രവായനയില്‍ മുഴുകി ഇരിക്കുന്നു.നേരെ ചെന്നു കറുത്ത രൂപത്തെ കണ്ടകാര്യം പറഞ്ഞു.ഉമ്മ പത്രം മടക്കി വെച്ചു.സ്വതസിദ്ധമായ മനോഹരമായ പുഞ്ചിരിയോടെ പറഞ്ഞു''ആ കറുത്ത രൂപം കണ്ടു നീ പേടിച്ചല്ലേ..? അത് നമ്മളെ മന്റ്റാപ്പിലെ റഷീദയല്ലേ അവള്‍ക്ക് വീടും പരിസരവും വൃത്തിയാക്കുന്നത് പോരാഞ്ഞിട്ട് റോഡിലെ കച്ചറകള്‍ കൂടി വൃത്തിയാക്കുന്ന ഒരു സ്വഭാവമുണ്ട്. കറുത്ത മാക്സിയും, കറുത്ത തട്ടവുമിട്ട അവളെ കണ്ടു ഞാനും പലപ്പോഴും ഞെട്ടിയിട്ടുണ്ട്..'' എന്ന്. ഉമ്മ പ്രോബ്ലം പെട്ടെന്ന് സോള്‍വാക്കിയതിനാല്  ബേജാര്‍ ആകാതെ രക്ഷപ്പെട്ടു.അല്ലേല്‍ എന്തൊക്കെ കഥകള്‍ വിരിയട്ടേയിനു..............!

50 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

വരികളുടെ കൂടെ ഞാനും യാത്ര ചെയ്തു!
ഏച്ചുകെട്ടലുകള്‍ ഇല്ലാതെ അതീവലളിതമായി അവതരിപ്പിച്ച അനുഭവകഥ ബോറടിക്കാതെ അവസാനിപ്പിച്ചു എന്ന് പറയാം.
ഒപ്പം,
ഭൂത പ്രേത യക്ഷി ജിന്ന് മറുതകളെ ഒന്ന് തോണ്ടിവിടുകയും ചെയ്തു.പക്ഷെ ആ ജനല്‍ചില്ല് ഉടച്ചതിന്റെ പിന്നാമ്പുറം കണ്ടില്ല!

ചെറുവാടി said...

ഒരു ഹൊറര്‍ മൂഡ്‌ കൊണ്ടുവന്നു ഈ അനുഭവകഥയില്‍ .
ഞാനിതുവരെ ജീവനുള്ള ജിന്നിനെ കണ്ടിട്ടില്ല. :)
ഒരു അബദ്ധത്തിന്‍റെ കഥ രസകരമായി പറഞ്ഞു.

കൂതറHashimܓ said...

അറിവില്ലായ്മയാണല്ലോ എല്ലാ പ്രെതങ്ങള്‍ക്കും കൂട്ട്

ഉമ്മു അമ്മാര്‍ said...

എന്റമ്മോ ജ്ജ് എന്തിനാ പേടിച്ചത് അന്നേക്കാൾ വലിയ ജിന്നുണ്ടോ ഈ ലോകത്ത .... അന്റെ ധൈര്യം സമ്മതിച്ചു തന്നിരിക്ക്ണ്..നിഷ്കളങ്കമായി ഉറങ്ങുന്ന മകനെ പുതപ്പിച്ചു.പിന്നെ ബാത്രൂമിലേക്ക്‌ നടന്നു. ഈ വരി കണ്ടപ്പോ ഞാൻ വിചാരിചു ജ്ജ് റൂമിൽ ഉറങ്ങാൻ പേടിച്ചിട്ട് ഉറക്കം ബാത്ത് റൂമിലേക്ക് മാറ്റിയതാണെന്ന് .. ഏതായാലും അനിയനും നല്ല ധൈര്യമാണല്ലോ തന്നെ പോല തന്നെ .. ഈ പോസ്റ്റ് വായിച്ചതിനു ശേഷം ഞാനും ഭയങ്കര സ്വലാത്തിലാ കാരണം എവിടേയും അന്റെ മോന്ത തന്നെ ... വളരെ ലളിതമാ‍ായ ഭാഷയിൽ കാര്യം പറഞ്ഞു.. തണൽ പറഞ്ഞ പോലെ ഏതെങ്കിലും രാഷ്ട്രീയ ജിന്നോ സാമൂഹിക വിരുദ്ധ ജിന്നോ ആ ജനൽ തകർത്തത്.. അല്ലെങ്കിൽ യഥാർത ജിന്നോ എന്റമ്മോ എനിക്കു പേടിയാകുന്നു... ഞാനിപ്പോ...... ഓടും.. സ്വല്ലല്ലാഹു........

kARNOr(കാര്‍ന്നോര്) said...

ബെർതേ പ്യേടിച്ചു... Happy Easter.........

ജിത്തു said...

ഒരു ഹൊറര്‍ മൂഡില്‍ തുടങ്ങി അവസാനം രസകരമായി അവസാനിച്ചു
ഒരു കിടിലന്‍ ഹൊറര്‍ കഥ പ്രതീക്ഷിച്ച ഞാന്‍ അല്പം നിരാശനായി

രമേശ്‌ അരൂര്‍ said...

എന്നിട്ട് ആ പ്രേതത്തിനു മനസിലായിക്കാണും തന്നെക്കാളും വല്യ പ്രേതമാ അകത്തുള്ളതെന്നു!!!
പക്ഷെ കല്ലെറിഞ്ഞു ആ ചില്ല് പൊട്ടിച്ചതരാന്നാ വിശാരം ? റഷീദയാ ? ഹേയ് അല്ലേയല്ല ..കൊടും ജിന്നാ ...നമ്മട മംപലത്തെ ആ മോയ്ലിയാരെകണ്ട് ഒരു ചെമ്പു തകിട് എയ്തിച്ചു .കോയി മൊട്ടെ ല് നാരങ്ങാ ബെച്ചു ഒരു കൂടോത്രം അങ്ങാട്ട് ശേയ്തെക്ക് ..ഇരിക്ക പ്പൊറുതി കൊടുക്കരുത് ഹലാക്കിന് ..ഹല്ലാ പിന്നെ ..!!

അസീസ്‌ said...

നല്ല ധൈര്യശാലിയാനല്ലേ...
വെറുതെ അല്ല നോക്കുന്നിടത്തോക്കെ ജിന്നും പ്രേതവും ഉണ്ടെന്നു തോന്നുന്നത്.!!!..:).
എന്തായാലും ജിന്ന് പുരാണം നന്നായി അവതരിപ്പിച്ചു .

മുല്ല said...

പുലര്‍കാലേ ഇവിടേം കാണാം ഇത്തരം മറുതകളേ. അത് പിന്നെ അവനവന്റെ വീട്ടിലെ കച്ചറ മറ്റുള്ളൊരുടേ ഗേറ്റിനു മുന്നില്‍ തട്ടാന്‍ വരുന്നതാണു. കുടുംബശ്രീക്കാരു രണ്ടൂസം മുടങ്ങിയാല്‍ പിന്നെ മറുതകളുടെ കളിയാട്ടമാകും.

പോസ്റ്റ് നന്നായ് കേട്ടോ.ഹാക്കര്‍ക്ക് ബ്ലൊഗുണ്ടാക്കി കൊടുത്തോ..?

Naushu said...

കൊള്ളാം ... നന്നായി അവതരിപ്പിച്ചു ...

pushpamgad kechery said...

അത് ശരി ,
അപ്പോള്‍ ഇങ്ങനെ ചില തോക്ക് പ്രയോഗങ്ങള്‍ കൈയ്യില്‍ ഉണ്ടല്ലേ !
കഥ നന്നായിട്ടുണ്ട് .
ആശംസകള്‍ ....

ismail chemmad said...

അപ്പൊ അതാണ്‌ കാര്യം . ഞാനും അകെ പേടിച്ചു പോയി.
പക്ഷെ വരികളില്‍ നല്ല ഒതുക്കമുണ്ട്. നന്നായി എഴുതിയിരിക്കുന്നു.

ഷബീര്‍ (തിരിച്ചിലാന്‍) said...

നല്ല രസായിട്ടോ.. ഒരു ഹൊറര്‍ മൂഡില്‍ തന്നെ കഥ മുന്നോട്ട് കൊണ്ടുപോയി... ഒരു ആകാംക്ഷ വായനക്കൊപ്പം ഉണ്ടായിരുന്നു... ജനാല ചില്ല് പൊട്ടിച്ചത് ഒന്ന് കൊഴുപ്പ് കൂട്ടാന്‍ വേണ്ടിയല്ലേ?... പുളുവടി കണ്ടാല്‍ ഞമ്മക്ക് പെട്ടെന്ന് തിരിയുട്ടോ...

മുംസു said...

നാട്ടിലവുംപോ എനിക്ക് ഈ പ്രേതങ്ങളെയും ജിന്നിനെയും ഒക്കെ വലിയ പേടിയാ ... പക്ഷെ ഗള്‍ഫ്‌ ഇല്‍ ആവുമ്പോള്‍ ഒരു പേടിയും ഇല്ല താനും.. ? ഗള്‍ഫ്‌ ഇല്‍ പ്രേതങ്ങളുടെ വേഷം പര്‍ദ്ദ ആയിരിക്കോ ?

ചാണ്ടിക്കുഞ്ഞ് said...

ഞാനും ജിന്നിനെ കണ്ടിട്ടില്ല...പക്ഷെ കുടിച്ചിട്ടുണ്ട് :-)

ചെമ്മരന്‍ said...

ഛെ!
പേടിക്കരുതായിരുന്നു!
താഴെ കണ്ടത് റഷീദ പിന്നാരാ കല്ലെറിഞ്ഞെ.
റഷീദാക്ക് വീടും റോഡും അടിച്ചുവാരുന്നതിനു പുറമേ ആളെ പേടിപ്പിക്കലും ഒരു ഹോബിയായിരിക്കും!

ബേജാറാവാണ്ട! ഘോരതനിറഞ്ഞ അനുഭവം കലക്കി!

അഭിനന്ദനങ്ങള്‍!

http://chemmaran.blogspot.com

mayflowers said...

റഷീദമാര്‍ ജാഗ്രതൈ..
ജാസ്മിക്കുട്ടിയുടെ എഴുത്തിന്റെ ലാളിത്യം എടുത്തു പറയേണ്ടത് തന്നെ..
അപ്പൊ,എന്റെ കുഞ്ഞനിയത്തി ഒരു ധീര വീര ശൂരയാണല്ലേ..
keep it up!

hafeez said...

നല്ല അവതരണം... ചുമ്മാ പേടിപ്പിച്ചു. ഒരു കൊച്ചു യക്ഷിയെങ്കിലും വേണമായിരുന്നു :(

ഉമ്മു അമ്മാര്‍ said...

ഡീ!!!!!!! അപ്പോ നീ അതു തന്നെ ചെയ്തു അല്ലെ... നിനക്കു ഞാൻ വെച്ചിട്ടുണ്ട്.. ഇനി ഏതായാലും യക്ഷിയായ് തന്നെവരും മോളെ...

തെച്ചിക്കോടന്‍ said...

വളരെ ലളിതമായി രസകരമായി എഴുതി ഈ അനുഭവകഥ.

എന്നാലും ജനലിന്റെ ചില്ലുടച്ചത് ആരായിരിക്കും?!!

കുഞ്ഞൂസ് (Kunjuss) said...

ഒരു പ്രേതകഥ വായിക്കാം ന്നുള്ള ത്രില്ലില്‍ തുടങ്ങിയ വായനയാ, പാവം റഷീദയില്‍ തട്ടിത്തടഞ്ഞു തീര്‍ത്തത് ദ്രോഹമായിപ്പോയി ട്ടോ... എന്നാലും ആരാവും ആ കല്ലെറിഞ്ഞിട്ടുണ്ടാവുക...? അതില്‍ ഒരു അന്വേഷണം നടത്തുന്നേ ജാസ്മിക്കുട്ടീ....

ലളിതസുന്ദരമായ ഈ അവതരണ ശൈലി ഇഷ്ടമായീ ട്ടോ...

moideen angadimugar said...

:)

കൊച്ചു കൊച്ചീച്ചി said...

ആദ്യംതന്നെ ഇസ്മായില്‍ ഭായ് പറയാനുള്ളതെല്ലാം പറഞ്ഞുതീര്‍ത്താല്‍ പിന്നാലെ വരുന്ന ഞാന്‍ എന്തുപറയാന്‍! ആ കമന്റിന്റെ അടിയില്‍ എന്റെകൂടി ഒപ്പുചേര്‍ത്തിട്ടു പോകുന്നു.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇയാളെ കണ്ട് യക്ഷി പേടിക്കുമെന്നാ ഞാൻ കരുത്യേ...!
മനോഹരമായിട്ട് ഒറ്റ കൂട്ടിച്ചേർക്കലുകൾ പോലും ഇല്ലാതെ ലളിതമായി പറഞ്ഞതാണ് ഈ യക്ഷിഗാഥ ഇത്ര നന്നാവാൻ കാരണം കേട്ടൊ

Jazmikkutty said...

@ഡിയര്‍ ഇസ്മയില്‍ കുറുമ്ബടി,
ആദ്യമായി കമെന്റു നല്‍കിയതിനു സ്പെഷ്യല്‍ താങ്ക്സ്..ലളിതമായ ശൈലി വരുത്തിയതൊന്നുമല്ല ഭായീ വക്കബുലറി കുറച്ചേ ഉള്ളൂ..:) കല്ലെറിഞ്ഞത് സെക്കണ്ട് ഷോ കഴിഞ്ഞു വരുന്ന ഏതോ ദ്രോഹികള്‍ ആയിരുന്നു.നല്ല വാക്കുകള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി..
@ചെറുവാടീ,അപ്പോള്‍ ജിന്നിന്റെ മയ്യത്ത് കണ്ടിട്ടുണ്ടെന്ന് തോന്നുന്നു...:) സന്തോഷം വന്നതില്‍...
@ഹാഷിം,പ്രേതങ്ങളെ കുറിച്ചു അശേഷം വിശ്വാസം ഇല്ല ട്ടോ...
@ഉമ്മു അമ്മാര്‍,എന്നേക്കാള്‍ വല്യജിന്നിനെ ഉമ്മൂനെ കാണും വരെ ഞാനും കണ്ടിരുന്നില്ല....ഇത് വായിച്ചു അനക്ക് ജിന്ന് കൂടിയ മട്ടുണ്ടല്ലോ...പാവം അമ്മാര്‍ അവന്റെ കാര്യം ഓര്‍ക്കുമ്പോഴാ സങ്കടം..:(
@കാര്‍ന്നോരെ,ഹഹഹ്ഹ പേടിച്ചല്ലേ...വല്യ കാര്ന്നോരാനത്രേ...വെപ്പ് മീശയും വെച്ചു നടക്കുകയാ...പേടി തൊണ്ടന്‍!!
@ജിത്തൂ....അതിനിത് അനുഭവമായി പോയില്ലേ...നല്ല ഒരു ഹൊറര്‍ സിനിമയുടെ പേര് പറഞ്ഞു തരാം..''room 1408 ' കണ്ടു നോക്കൂ ഒട്ടും നിരാശപെടില്ല...

Jazmikkutty said...

@രമേശ്‌ സാറേ, എന്നെ പേടിപ്പിക്കാന്‍ നോക്കുകയാ അല്ലേ? ഇപ്പോള്‍ ഒറിജിനല്‍ ജിന്നിനെ കണ്ടാലും പേടിക്കില്ല..കാരണം ബൂലോകത്തെ ഇമ്മാതിരി ജിന്നുകലോടല്ലേ കൂട്ട്...:)
@അസീസ്‌ ഭായ്,എനിക്കെ ധൈര്യം ഒക്കെ ഉണ്ട്..ഇത് മുന്‍പ്‌ സംഭവിച്ച കഥയല്ലേ ...:) സന്തോഷം വന്നതില്‍..കമെന്റു കുറച്ച് വലുതായെഴുതിയതിലും...ഫേസ് ബുക്ക് വന്നതില്‍ പിന്നെ അസീസ്‌ ഭായി കുറെ മാറി...!!:)
@മുല്ലേ,ഈ മറുതാ നേരെ തിരിച്ചാ..വൃത്തി കൂടിയത് കാരണം വീട്ടുകാര്‍ക്കെ പ്രശ്നമാ....>>ഹാക്കര്‍ക്ക് ബ്ലൊഗുണ്ടാക്കി കൊടുത്തോ..?,<< സ്വന്തമായി വെബ്‌സൈറ്റ് ഒക്കെ ഉള്ള പാര്‍ട്ടിയാ മുല്ലേ ഇനി എന്തോന്ന് ബ്ലോഗ്‌..!!
@നൌശൂ....നന്ദി.................
@പുഷ്പംഗാദ്,തോക്കിന്റെ കാര്യം ചേട്ടന്‍ മാത്രേ ശ്രദ്ധിച്ചുള്ളൂ..ഐഡിയ കൊള്ളാമല്ലോ അല്ലേ...? നന്ദി ട്ടോ...
@ഇസ്മയില്‍ ചെമ്മാട്, താങ്ക്യു...............താങ്ക്യു...........

Jazmikkutty said...

@ഷബീര്‍,ആദ്യം പറഞ്ഞ കാര്യങ്ങള്‍ക്കൊക്കെ നന്ദി...പിന്നെന്താ പറഞ്ഞെ പുളുവടി എന്നോ...തിരിചിലാനെ എന്‍റെ കയ്യില്‍ നിന്നു മേടിക്കും..ആ..ശബീറിനെ പോലെയാണ് മറ്റുള്ളവരും എന്ന് കരുതല്ലേ...:)
@മുംസു,അതാ ഞാനും കരുതുന്നെ നാട്ടില്‍ ഭയങ്കര പേടിയാ...ഇവിടെ ജിന്നില്ലാഞ്ഞിട്ടല്ല സാമൂഹ്യ സുരക്ഷിതത്വം കൂടുതലാണല്ലോ...
@ചാണ്ടി,ബാക്കിയുള്ള ബ്രാന്ടിന്റെ ഒക്കെ പേരെഴുതാത്തതെന്തേ..:)
@ചെമ്മരാ,പേടിക്കാനുള്ളത് പേടിച്ചു കഴിഞ്ഞു...:) വന്നതില്‍ നന്ദി..സന്തോഷം..അങ്ങോട്ടേക്ക് വരുന്നുണ്ട് ട്ടോ...താലപോലിയൊക്കെ എടുതുവേചെക്ക്...:)
@മെയ്‌ ഫ്ലവേസ്,ഞാന്‍ മെയ്‌ ഫ്ലോവരിന്റെ ബ്ലോഗിന്റെ ലിങ്കാണ് കൊടുത്തത് അനുവാദം ചോദിച്ചിരുന്നില്ല,,പ്രശ്നമില്ലല്ലോ...നന്ദി.
@ഹഫീസേ,നന്ദി......
@ഉമ്മു അമ്മാര്‍,വരാനുള്ളത് വഴീല്‍ തങ്ങില്ല മോളെ.....:)
@തെച്ചിക്കോടാ,അത് വല്ല സാമുഹിക ദ്രോഹികളായിരിക്കും എന്നാ കരുതുന്നെ..സന്തോഷം വന്നതില്‍ നന്ദി.
@കുഞ്ഞൂസിനും,പ്രേതത്തെ വല്യ ഇഷ്ട്ടമാ അല്ലേ..പ്രേത കഥ കേള്‍ക്കാന്‍...നിരാശപ്പെടുത്തിയതില്‍ സോറി കുഞ്ഞു..
@moideen ,:) വന്നതില്‍ നന്ദി.
@കൊച്ചീച്ചി, എന്നാലും കൊച്ചീച്ചി വന്നു വായിച്ചല്ലോ അത് മതി...................:)
@മുരളീ മുകുന്ദ ബിലാത്തിപട്ടണം,എന്നെ കണ്ടു യക്ഷി പേടിക്കാന്‍ ഞാനെന്താ മുരളിയേട്ടനാ??? :)താങ്ക്യു മുരളിയേട്ടാ............

MyDreams said...

:)

മുകിൽ said...

vayichu. pavam yakshille..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ടൈറ്റില്‍ കണ്ടപ്പൊ ഞാന്‍ കരുതി വിനയന്റെ യക്ഷിയും ഞാനും എന്ന ഫിലിം റീലോഡഡ് ആണെന്ന്.വായിച്ചപ്പൊ മനസിലായി.
ഇത് അതിലും വലുതാ ന്ന്...
എന്തായാലും പുള്ളി കാണണ്ട...
അടുത്ത സിനിമക്കുള്ള വകുപ്പ് അന്വേഷിച്ചു കൊണ്ടിരിക്ക്യാ കക്ഷി...
യക്ഷി കഥ നന്നായിട്ടുണ്ട്.

siya said...

പോസ്റ്റ്‌ വായിക്കാന്‍ തുടങ്ങിയപ്പോള്‍ വിചാരിച്ചു ''യക്ഷിയും,ഞാനും''.ഒരു ആള്‍ എങ്കിലും ഇത് നേരിട്ട് കണ്ടിട്ട് ഉണ്ടാവും എന്ന് .haha

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

യക്ഷിക്കഥ മനോഹരമായി....
ജനൽ ചില്ലുകൾക്ക് മുട്ടിപ്പോകുന്ന ഒരു പൊന്മാൻ യക്ഷിയെ മുമ്പ് ഞാനും പിടിച്ചിട്ടുണ്ടെ...

വളരെ ലളിതമായി,
ആ‍കർഷണീയമായി എഴുതി

ഷമീര്‍ തളിക്കുളം said...

യക്ഷിക്കഥ ഒരു ഹൊറര്‍ മൂഡില്‍ തന്നെ വായിച്ചു. യക്ഷിയെ കണ്ടപ്പോള്‍ ധൈര്യമൊക്കെ ചോര്‍ന്നു പോയീല്ലേ...

എന്നാലും ജനല്‍ചില്ല് എങ്ങിനെ പൊട്ടി...?

കമ്പർ said...

ഇങ്ങളെന്താ മൻഷ്യനെ പേടിപ്പിച്ചാനെറങ്ങീർക്കാ...
ഹൌ,നട്ടപ്പാതിര നേരത്താ നമ്മളിത് ബായിച്ചേ.., ബായിച്ച് തൊടങ്ങിയാ പിന്നെ നിർത്താൻ തോന്നീല്ല,

നന്നായിട്ട്ണ്ട് ട്ടോ...ആശംസകൾ

നികു കേച്ചേരി said...

ഇനിപ്പോ കഴിഞ്ഞ പൊസ്റ്റിലെ ഹാക്കർ വേഷം മാറി ജിന്നായതാണോ....

എ ജെ said...

ഇത് നല്ല കഥ! ഒരു യക്ഷിക്ക് വഴി നടക്കാൻ വയ്യേ? വല്ല മാങ്ങയും വീണിട്ടാവും ചില്ല് പൊട്ടിയത്.

ഹംസ said...

കാര്യം എന്തൊക്കയാണെങ്കിലും കഥ പറയാനും കേള്‍ക്കാനും സുഖം യക്ഷിക്കഥകളും പ്രേത കഥകളുമൊക്കെ തന്നെയാണ്.. കുട്ടികള്‍ക്ക് കഥ പറഞ്ഞ് കൊടുക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ അവര്‍ ആവശ്യപ്പെടാന്‍ തുടങ്ങും ഭൂതത്തിന്‍റെ കഥ മതി എന്ന്.. ഭൂതത്തിന്‍റെ കഥകള്‍ പറഞ്ഞ് പറഞ്ഞ് ഉള്ള സ്റ്റോക്കെല്ലാം തീര്‍ന്നിരിക്കുവായിരുന്നു ഞാന്‍ ഇനി നാളെ ജാസ്മിക്കുട്ടിയുടെ ഈ കല്ലേറു കഥ കൂടി അവര്‍ക്കൊന്നു കൊഴുപ്പിച്ച് പറഞ്ഞു കൊടുക്കാം ഞാന്‍ ..

നന്നായി എഴുതികെട്ടോ..

Echmukutty said...

ദേ, പേടിപ്പിയ്ക്കരുത്. ഈ വീട്ടിലാരുമില്ല........ ഞാനെങ്ങനെ അപ്പുറത്തെ മുറിയിലേയ്ക്ക് പോകും?
ആ തലക്കെട്ട് കണ്ടപ്പോഴേ പോയാ മതിയായിരുന്നു.......

ഹാപ്പി ബാച്ചിലേഴ്സ് said...

ഇത്തവണ സൂക്ഷിച്ചേ പെരുമാറുന്നുള്ളൂ.. കാരണം സ്വന്തമായി തോക്കൊക്കെ ഉള്ള ആളാ.. പേടിക്കണ്ട.. ഓടിക്കൊ

കുസുമം ആര്‍ പുന്നപ്ര said...

എന്‍ഡോസള്‍ഫാന്‍ വന്നതോടു കൂടി യക്ഷികളുടെ പൊടി പോലുമില്ല. നമ്മടെ ചോര കുടിച്ചാല്‍ നലനില്‍പ്പില്ലെന്നവയ്ക്കറിയാം.

കുഞ്ഞായി | kunjai said...

പേടി തോന്നിത്തുടങ്ങിയാല്‍ പിന്നെ അവ്യക്ത്മായി കാണുന്നതെന്തിലും നമ്മള്‍ പേടി കണ്ടെത്തും...രസകരമായിട്ടെഴുതി

(കൊലുസ്) said...

പേടിച്ചുപേടിച്ചാ വായിച്ചത്. ഞാന്‍ കരുതിയത്‌ ഇത്താനെ ശെരിക്കും യക്ഷി പിടിച്ചൂന്നാ. അവസാനാ മനസ്സിലായെ. നല്ല പോസ്റ്റ്‌ കേട്ടോ.

ഐക്കരപ്പടിയന്‍ said...

ജിന്ന് കഥ കൊള്ളാം...എന്നാലും ആ രണ്ടാമത്തെ രാത്രി ഒറ്റയ്ക്ക് കിടന്നത് ഒന്ന് കൂടി ഓര്ത്ത്്‌ നോക്കൂ....അത് ഇത്തിരി കൂടിപ്പോയാന്ന്‍ സംശയം.....:)

Villagemaan said...

പേടിയില്ലാത്ത ആരാ ഉള്ളെ !ഇന്നലെ രാത്രി വെള്ളം കുടിക്കാന്‍ എഴുന്നെട്ടപ്പോഴും തോന്നി...ആരാണ്ടും സിറ്റിംഗ് റൂമില്‍ ഉണ്ടെന്നു !

പോസ്റ്റ്‌ കൊള്ളാമായിരുന്നു കേട്ടോ.

ഒരില വെറുതെ said...

വൈദ്യുതി ടോര്‍ച്ച് വന്നപ്പോഴാ നാട്ടിലെ ഒരു മാതിരി പിശാചുക്കളൊക്കെ സ്ഥലം വിട്ടത്.
നന്നായി,കുറിപ്പ്

നാമൂസ് said...

സംഗതി രസായി..
നാന്‍ കരുതി, ഇന്റോള്ക്ക് ബേജാറായി ആകെ പിരാന്തായീന്നു,, പക്ഷെ, ഇതിപ്പം പറഞ്ഞു പറഞ്ഞു ഇങ്ങള് ഞമ്മളെ പറ്റിച്ചല്ലോ എന്റെ... ബ്ലോഗറെ.
ഞാന്‍ ബിജാരിച്ചത് ഒന്നൂല്ലാങ്കിലും ഒരു 'ബസി മോറി' കുടിക്കുകയെങ്കിലും മാണ്ടി ബരുംന്നു. ഇതിപ്പം ഞമ്മളെ അട്ടത്തേക്ക് നോക്കിച്ച മാരി ആയിപ്പോയി.

പിന്നെ, സ്വലാത്ത് ചെല്ലുന്നത് നല്ലത് തന്നെ. പ്രണയഭാജനത്തിനുള്ള പ്രണയോ പഹാരമാണത്.
മറ്റു കൂട്ടുകാര്‍ പറഞ്ഞത് പോലെ വളരെ ലളിതമായി പറഞ്ഞ ഒരു അനുഭവ/അബദ്ധ കഥ. ആ ലാളിത്യം തന്നെയാണ് ഈ എഴുത്തിനെ മനോഹാരമാക്കിയത്. അതിലൊരു നിഷ്കളങ്കത അനുഭവിക്കാനാകുന്നു.

Jazmikkutty said...

@മുകിൽ നന്ദി....


@ റിയാസ് (മിഴിനീര്‍ത്തുള്ളി നന്ദി...


@ സിയാ,നന്ദി..


@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ നന്ദി.


@ഷമീര്‍ തളിക്കുളം,നന്ദി..


@കമ്പർ,നന്ദി.


@ നികു കേച്ചേരി,നന്ദി.


@എ ജെ,നന്ദി....


@ഹംസ,നന്ദി..


@ എച്ച്മുകുട്ടി, നന്ദി..


@ഹാപ്പി ബാച്ചിലേഴ്സ്,നന്ദി..


@കുസുമം ആര്‍ പുന്നപ്ര,നന്ദി..


@ കുഞ്ഞായി ,നന്ദി.


@(കൊലുസ്,നന്ദി.


@ ഐക്കരപ്പടിയന്‍,നന്ദി.


@ വില്ലഗേമാന്‍,നന്ദി.


@ ഒരില വെറുതെ,നന്ദി.


@നാമൂസ്,നന്ദി.

Akbar said...
This comment has been removed by the author.
Akbar said...

എന്താ കഥ എന്നറിയാന്‍ ഞാനങ്ങിനെ വായിച്ചു പോയി. എന്നാലും പുലര്‍ച്ചെ റോഡ്‌ തൂത്തുവാരുന്ന ആ ജിന്നിന്റെ കാര്യം. പിന്നെ അനിയന്‍റെ ധൈര്യം സമ്മതിക്കണം. വായിപ്പിക്കാനുള്ള ചില തന്ത്രങ്ങള്‍ ഈ പോസ്റ്റില്‍ പരീക്ഷിച്ചു വിജയിപ്പിച്ചു. അതിനു അഭിനന്ദനം

മുസമ്മില്‍ മാ‍ട്ടൂല്‍.. said...

ഹഹ.. നല്ല ഒരു ഹൊറര്‍ ഫിലിം കണ്ടപോലുണ്ട്..പക്ഷേങ്കി മന്റാപ്പിലെ റഷീദയാകാന്‍ സാധ്യതയില്ല അനിയത്തി മൂസിയാണെന്നാ എനിക്ക് തോന്നുന്നേ.. പ്രേതം യക്ഷി എന്നൊക്കെ തോന്നണെങ്കില്‍ അവളു തന്നെ..!!