കടിഞ്ഞൂല്‍ സന്തതി ആയതിനാല്‍ ആകണം എന്റെ പ്രായത്തിലെ കുട്ടികളുടെ പ്രായോഗിക ബുദ്ധിയൊന്നും ബാല്യത്തില്‍ എനിക്കുണ്ടായിരുന്നില്ല.(ഇപ്പോഴും).
സ്കൂളിലും,മദ്രസയിലുമൊക്കെ പഠിത്തത്തില്‍ മോശമായിരുന്നില്ലെങ്കിലും,എന്റെ വീട്ടുകാര്‍ക്കിടയില്‍ ഞാനെന്നും ഒരു 'കാഴ്ച ബംഗ്ലാവിലെ കഴുതയായിരുന്നു'.
കാഴ്ച ബംഗ്ലാവിലെ കഴുതയുടെ കഥ കേട്ടിട്ടില്ലേ..?
ഇല്ലെങ്കില്‍ പറയാം.ഒരിക്കല്‍ ഒരാള്‍ കാഴ്ച ബംഗ്ലാവ്(zoo ) കാണാന്‍ പോയി.അവിടെ ഉള്ള മൃഗങ്ങളുടെ കൂട്ടത്തില്‍ കഴുത മാത്രം ചിരിക്കുന്നത് കണ്ട് അയാള്‍ ജീവനക്കാരനോട് കാരണം അന്വേഷിച്ചു.അയാള്‍ കൊടുത്ത മറുപടി ഇങ്ങനെ,"ഇന്നലെ കുരങ്ങന് ഒരു തമാശ പറഞ്ഞു.അത് കേട്ടു കഴുത ഒഴികെ എല്ലാ മൃഗങ്ങളും ചിരിച്ചു.ഇന്നാണ് കഴുതയ്ക്ക് സംഗതി പിടികിട്ടിയത്'' എന്ന്..
എന്റെ വീട്ടുകാരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..എന്റെ തലയിലെ ബള്‍ബു കത്താന്‍ കുറച്ച് താമസിക്കാരുണ്ട്.ഇപ്പോള്‍ വലിയ ബുദ്ധിജീവി നടിച്ചു ഭര്‍ത്താവിനെയും, മക്കളെയുമൊക്കെ ഉപദേശിക്കുന്നു,വലിയ ധൈര്യവതിയാണ് എന്ന ഭാവേന കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കുന്നു..ഇതൊക്കെ ചെയ്യുമ്പോഴും ഇത് ഞാന്‍ തന്നെയാണോ എന്ന് അത്ഭുതം കൂറും...
ആത്മ വിശ്വാസമില്ലായ്മയാണ് എന്നില്‍ ഞാന്‍ കാണുന്ന വലിയ കുറവ്.. സ്നേഹിക്കുന്നവര്‍ നിരാശപ്പെടുത്തിയാല്‍ തിരിച്ചു അവരെ സ്നേഹിക്കാന്‍ തോന്നുമെങ്കിലും,അത് പുറമേ പ്രകടിപ്പാക്കാന് കഴിയാതെ വരിക..പിന്നെ കുട്ടികളെ അനാവശ്യമായി വഴക്ക് പറയുക..ഇങ്ങനെ ആകെ മൊത്തം കുറവുകളുടെ പടയാണ് എങ്കിലും എന്നില്‍ ഞാന്‍ കണ്ടെത്തുന്ന നന്മ അല്ലെങ്കില്‍ ഒരു ഭാഗ്യം എന്നത് ഒരു മുസ്ലിം ആയി ജനിക്കാന്‍ കഴിഞ്ഞു എന്നതാണ്..മദ്രസാ വിദ്യാഭ്യാസ കാലത്ത് നന്മകളുടെ മുത്തുകള്‍ കോര്‍ത്ത് തന്ന മഞ്ചേരി ഉസ്താദിനായിരിക്കും എന്റെ നന്മകളുടെ ഫലം മുഴുവനും ലഭിക്കുക..ചൂരല്‍ കഷായത്തിന്റെ രുചി ഉണ്ടേലും,അദ്ദേഹം നല്കിയ മത വിദ്യാഭ്യാസം എന്റെ ജീവിതത്തിനു മുതല്‍ക്കൂട്ടായി മാറുക തന്നെ ചെയ്തു.
പ്രിയപ്പെട്ട എന്റെ അമുസ്ലിം സഹോദരങ്ങളെ നിങ്ങള്‍ തീര്‍ച്ചയായും ഖുറാന്റെ പരിഭാഷ വായിക്കാന്‍ മറക്കരുത്.എന്നെ ഒരു വര്‍ഗീയ സ്നേഹിയായി കണ്ട് മുഖം ചുളിക്കരുത്.മറ്റു മതങ്ങളെ ഒരിക്കലും നിന്ദിക്കുന്നതല്ല,അതിനു ഇസ്ലാം മതത്തില്‍ തന്നെ വിലക്കുണ്ട്.ഈ ലോകത്തിന്റെ സ്രഷ്ട്ടാവ് ലോക ജനതയ്ക്കായി ഇറക്കിയ ഒരു ഗ്രന്ഥം എന്ന നിലയില്‍ എല്ലാ മനുഷ്യരും അത് വായിച്ചേ മതിയാവൂ..ഇത്ര ആധികാരികമായി സൂര്യനെയും,ചന്ദ്രനേയും,ഭൂമിയേയും,സര്‍വോപരി മനുഷ്യകുലത്തിന്റെ എല്ലാ തലങ്ങളെയും പരാമര്‍ശിക്കുന്ന മറ്റൊരു ഗ്രന്ഥം വേറെ ഏതുണ്ട്?
വളരെ ബുദ്ധിമതിയും,പക്വതയുള്ള എഴുത്തുകാരിയുമായ കമലാ ദാസ് എന്ന മാധവികുട്ടി ഇസ്ലാം ആശ്ലേഷിച്ചതിന് പിറകിലെ വസ്തുത എന്തായിരിക്കും..അവര്‍ ഖുറാന് പരിഭാഷ വായിച്ചിരുന്നു ..ചിന്തിക്കുന്നവര്‍ക്ക് അതില്‍ ദ്രിഷ്ട്ടാന്തം ഉണ്ട്.
പണവും,പ്രശസ്തിയും ലോകത്തിന്നേവരെ ആര്‍ക്കും ലഭിക്കാത്ത അത്ര അധികം ലഭിച്ച മൈക്കേല്‍ ജാക്ക്സന്..അദ്ദേഹവും ഇസ്ലാമിനെ മനസാവരിച്ചു.(ഈ രണ്ടു വ്യക്തികളുടെയും കബറിടങ്ങള്‍ അള്ളാഹു ജന്നതുല്‍ ഫിര്‍ദൌസ്(സ്വര്‍ഗ്ഗ പൂന്തോപ്പ്) ആക്കി തീര്‍ക്കട്ടെ..ആമീന്‍) ഇവരെ കൂടാതെ തെമ്മാടിതത്തിന്റെ ചെളിക്കുണ്ടില്‍ നിന്നും ഇസ്ലാമിന്റെ പരിശുദ്ധിയിലേക്ക് വന്ന മാല്‍ക്കം എക്സ്,തുടങ്ങി ഒട്ടനവധി മഹാന്മാര് ഇസ്ലാം മതത്തെ സ്വീകരിച്ചത് അവര്‍ക്ക് ശരിയായ മാര്‍ഗം മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായിരുന്നു എന്നത് തന്നെയാണ്,..ഈ ലേഖനം വായിച്ചു നീരസം തോന്നുന്നുവെങ്കില്‍ ക്ഷമിക്കൂ..ഒരല്പം ചിന്ത അതാവശ്യമാണ്..ഈ പറഞ്ഞതിന്റെ പൊരുള്‍ തെളിയാന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാള് വരേയ്ക്കും കാത്തിരുന്നേ മതിയാവൂ..പക്ഷെ,
നഷ്ട്ടപെട്ടു പോകുന്നവരുടെ കൂട്ടത്തില്‍ ആരും ഉള്പെടരുതെ എന്ന പ്രാര്‍ഥനയാണ് എനിക്ക്..
48 comments:
മോളെ,
ഈ CF നെ ആരാ ട്യൂബ് ലൈറ്റ് ആക്കിയത്?
സ്വയമിങ്ങനെ കുറ്റാരോപിതയാവല്ലേ?
മനുഷ്യര്‍ ആരും മാലാഖമാരല്ല.
നല്ല ചിന്തകളും ഉപദേശങ്ങളും കൊണ്ട് പോസ്റ്റ് സമ്പന്നമാണ്.
ശരിയാണ്, യാതൊരു മുന്‍വിധിയും കൂടാതെ ഖുര്‍ആന്‍ പരിഭാഷ എല്ലാവരും വായിച്ചിരുന്നെങ്കില്‍ ഇന്ന് സമൂഹത്തില്‍ ഇസ്ലാമിനെക്കുറിച്ച് നില നില്ക്കുന്ന പല അബദ്ധ ധാരണകളും മാറുമായിരുന്നു.
ഇതെഴുതിയതിന് എന്റെയൊരു സ്പെഷ്യല്‍ അഭിനന്ദനം!
ഇനിയുമിനിയും എഴുതൂ...
ആന്റീ, വായിച്ചു കേട്ടോ.
Vayichu. Oru hindu aayath kond islam ne patti paranjath enik muzhuvan manasilayilla. But views kollam. Ithellam ezhuthiya aal tube light aaneno. Never. You are too intelligent
ഒരു സ്വയം വിമര്‍ശനം നല്ലതൊക്കെതന്നെയാണ്.
മദ്രസ്സ പഠനം തന്നെയാണ് വ്യക്തിപരമായി സ്വഭാവ രൂപീകരണത്തില്‍ എന്നെ സ്വദീനിച്ചത്.
ഖുര്‍ആന്‍ പരിഭാഷ വായിക്കണം എന്ന് പറയുന്നതിലൂടെ വര്‍ഗീയത കാണും എന്ന പേടിയെന്തിനാ...?
എല്ലാം വായിക്കപ്പെടെണ്ടത് തന്നെയാണ് . ഖുര്‍ആനും ബൈബിളും മഹാഭാരതവും എല്ലാം.
ഈ കുറിപ്പ് നന്നായി ജാസ്മികുട്ടീ.
ആശംസകള്‍
കുട്ടികളെ അനാവശ്യമയോ ആവശ്യമയോ വഴക്ക് പറയുന്ന ആള്‍ക്കാരുമായി ഞാന്‍ കമ്പനിക്കില്ല.അത് മാത്രം ആണ് എനിക്കീ പോസ്റ്റില്‍ ഇഷ്ട്ടപ്പെടാഞ്ഞത്..
ബാക്കി എല്ലാം വളരെ നന്നായി ഇഷ്ട്ടപ്പെട്ടു.പിന്നെ എല്ലാവരും നിങ്ങളെ പോലെ ഒക്കെ തന്നെയാണ്.കഴുത ജന്മം.
പിന്നെ ഒരു കാര്യം കൂടി എല്ലാ മുസ്ലിന്കളും ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടോ.ഇല്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ നമ്മള് തന്നെ ആ ഗ്രന്ഥം പഠിക്കാനും മനസ്സിലാക്കാനും സമയം കണ്ടെതാരുണ്ടോ ?
എന്തൊക്കെ പറഞ്ഞാലും കുറെ തമാശകളും യാത്രകളും എഴുതുന്നതിനിടയില്‍ ഇത്തരം നല്ല ലേഖനങ്ങള്‍ എഴുതുന്നതിനെ ഞാന്‍ അഭിനന്ദിക്കുന്നു.താങ്ക്സ് ....
Nedunnathinum munpu...!
Manoharam, Ashamsakal...!!!
മികച്ചൊരു പോസ്റ്റ് , നല്ല ചിന്തകള്‍
പിന്നെ കാഴ്ച ബംഗ്ലാവിലെ കഴുതയെയും ഇഷ്ടപ്പെട്ടു
പോസ്റ്റിലെ അവസാന പാരഗ്രാഫിലെ ചില വാചകങ്ങളുമായി യോജിക്കാനാവുന്നില്ല.ആള്ക്കാര് അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിച്ചുകൊള്ളട്ടെ.തങ്ങളുടെ വിശ്വാസങ്ങളും രീതികളുമാണ് കുറ്റമറ്റത് എന്ന ഒരു വിഭാഗം ആളുകളുടെ ചിന്തയില്‍ നിന്നുമാണ് കുഴപ്പങ്ങള്‍ ആരംഭിക്കുന്നത്. നിര്‍ബന്ധിച്ച് എല്ലാവരെയും കൊണ്ടു വായിപ്പിക്കേണ്ട ഒന്നാണോ പരിശുദ്ധ ഖുറാന്.അല്ല എന്നാണെന്റെ അഭിപ്രായം.അതു മാത്രമല്ല ഏതു വിശുദ്ധഗ്രന്ഥങ്ങളും അങ്ങിനെതന്നെ.മുമ്പുകാലത്ത് ആള്‍ക്കാരുടെ ഇടയില്‍ സഹവര്‍ത്തിത്വവും സാഹോദര്യവുമുണ്ടായിരുന്നു പരസ്പരസ്നേഹവുമുണ്ടായിരുന്നു.ഇന്നത്തെക്കാലത്ത് അതില്ലാതാവുന്നതിന്റെ കാരണം ഇതുപോലുള്ള നിര്ബന്ധിക്കലുകളാണ്.ഒരു ചെറിയ കൂട്ടര് കാണിയ്ക്കുന്ന തെമ്മാടിത്തരത്തിനു ഒരു വലിയസമൂഹം മുഴുവന്‍ തലകുനിച്ചുനില്‍ക്കേണ്ടി വരുന്നതും നിര്‍ഭാഗ്യകരമാണു.എല്ലാ മതങ്ങളില്‍ നിന്നും ഇത്തരം കള്ളനാണയങ്ങളെ പുറത്താക്കി പരസ്പ്പരം സ്നേഹത്തോടെ മനുഷ്യരായി എല്ലാവരും ഒരുമിച്ചു കഴിയുന്ന ഒരു കാലത്തിനായി നമുക്കു പ്രാര്‍ഥിക്കാം.
മനസ്സിലെ നന്മ കെട്ടുപോകാതെ സൂക്ഷിക്കുക.എല്ലാ ഭാവുകങ്ങളും
വശ്യ സുന്ദരമായ പോസ്റ്റ്.
അവനവന്റെ views മറ്റുള്ളവനെ പരിക്കേല്‍പ്പിക്കാതെ പറയുന്നതില്‍ യാതൊരു അപാകതയുമില്ല.
എല്ലാ വിശ്വാസങ്ങളോടും വിശ്വസമില്ലയ്മകളോടും സഹിഷ്ണുത ഉണ്ടാവുക എന്നതും മുഖ്യം.
ഇന്ന് എല്ലാ തരക്കാരിലും കുറഞ്ഞു വരുന്നതും അത് തന്നെ.
നന്മയും തിന്മയും വേര്‍തിരിക്കപ്പെട്ടു കഴിഞ്ഞിരിക്കെ മതത്തില്‍ ബലപ്രയോഗം പാടില്ല എന്ന് വളരെ അസന്നിഗ്ദമായി ഖുര്‍ആന്‍ പറയുന്നുണ്ട്.
അതിനാല്‍, പരമാവധി തന്റെ മതത്തെയും മറ്റു ദര്‍ശനങ്ങളെയും പഠിക്കുക.നന്മ തിരഞ്ഞെടുക്കുക. അവനവന്റെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കുന്നതില്‍ ഒരു തെറ്റുമില്ല. നാട്ടില്‍ ചില സംഘടനകള്‍ ഇപ്പോള്‍ സര്‍വ്വമത-സ്നേഹ സംവാദങ്ങള്‍ നടത്തുന്നുണ്ട്.അത് പ്രശംസനീയമാണ്.(വാദപ്രദിവാദംഅല്ല)
(മുസ്ലിം ആയി ജനിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി എല്ലാവരും കരുതുന്നുവെങ്കിലും മുസ്ലിമായി ജീവിക്കാന്‍ മിക്കവര്‍ക്കും കഴിയാറില്ല. അതൊരു പോരായ്മ തന്നെയാണ് )
ഉമ്മു ജാസ്മിന്,,കൊട് കൈ!
വെത്യസ്തമായ ഈ പോസ്റ്റിനു ആദ്യം തന്നെ ആശംസകളറിയിക്കട്ടെ,,
ഇസ്ലാം തെറ്റിധാരണകൊണ്ട് മൂടപ്പെട്ട ഇക്കാലത്ത് ജാസ്മിക്കുട്ടിയുടെ പോസ്റ്റ് ഒരു ചെറു പ്രകാശമെങ്കിലും പരത്തുമെന്നുറപ്പ്.
വിശുദ്ധഗ്രന്ഥങ്ങള്‍ എല്ലാം, മൊത്തം ജനങ്ങള്‍ക്കും ഉള്ളതുതന്നെ,
എല്ലാവരും എല്ലാം വായിച്ചു പഠിക്കട്ടെ,,സത്യാസത്യവിവേചനത്തിനുള്ള കഴിവ് സ്വയം ആര്‍ജിക്കട്ടെ,,
അതിനു ദൈവം വഴിതെളിക്കുമെന്നു
തീര്‍ച്ച,
ഇവിടെ ഒരാള്‍ക്ക് ബൈബിള്‍ കാണാപ്പാടമാണ്,ഒരു ക്രിസ്ത്യാനിയേക്കാള്‍ സമര്‍ത്ഥമായി പഴയ നിയമവും പുതിയ നിയമവും കൈകാര്യം ചെയ്യും.
പിന്നെ ജാസ്മിക്കുട്ടി തുടക്കത്തില്‍ പറഞ്ഞ കഴുതക്കാര്യം!!
ഞാന്‍ കടിഞ്ഞൂലല്ല,,എന്നിട്ടും ഇക്കാക്ക ബുദ്ധിമാനും ഞാന്‍ ട്യൂബ് ലൈറ്റും ആയത് എങ്ങനെയെന്നു എനിക്കിപ്പോഴും മനസ്സിലായിട്ടില്ല.
ആത്മവിശ്വാസക്കുറവ് ചെറുപ്പം മുതല്‍ ഇന്നും എന്റെ കൂടെയുള്ള എന്റെ കൂടപ്പിറപ്പാണ്..
ഖുര്‍ആന്‍ പുസ്തകമായി ഇന്ന് ധാരാളം ലഭ്യമാണ്. പക്ഷെ ജീവിക്കുന്ന ഖുര്‍ആന്‍ കാണാന്‍ പ്രയാസം. പ്രവാചകന്റെ ജീവിതത്തെ കുറിച്ച് പറയപ്പെട്ടത് അദ്ദേഹം ജീവിക്കുന്ന ഖുര്‍ആന്‍ ആണ് എന്നായിരുന്നു. അത്തരം സ്വഭാവ ശുദ്ധി നാം നേടിയെടുക്കേണ്ടതുണ്ട്
മുല്ലമൊട്ട് കഴുതയും ട്യൂബ് ലൈറ്റും ഒന്നുമല്ല.ആ പ്രസ്താവനയെ ഞാൻ എതിർക്കുന്നു.
എല്ലാ ഗ്രന്ഥങ്ങളും എല്ലാവരും വായിയ്ക്കേണ്ടതാണ്.പുസ്തകങ്ങൾക്ക് ജാതിയും മതവുമില്ല, പാട്ടിന് ഇല്ലാത്തതു പോലെ.
നമുക്കും ഈ മതിലുകളുടെയൊന്നും ആവശ്യമില്ല, പക്ഷെ, എന്തു ചെയ്യാം? നമ്മൾ പുസ്തകമോ പാട്ടോ പുഴയോ ഒന്നുമല്ല, വെറും സിമ്പിൾ മനുഷ്യർ മാത്രമല്ലേ?
അതുകൊണ്ട് നമുക്ക് മതില്, വേലി അങ്ങനെയൊരുപാട് സംഗതികൾ വേണം.
പോസ്റ്റ് നല്ലതു തന്നെ.
പക്ഷെ, എന്തുപറ്റി എന്റെ മുല്ലമൊട്ടിന് പെട്ടെന്നിങ്ങനെയൊക്കെ തോന്നാൻ?
എല്ലാവര്ക്കും അവരവരുടെ മതം തന്നെ വലുത്...
ഒരാളുടെ ആശയം മറ്റുള്ളവരെ കൂടി അറിയിക്കുക എന്നത് അയാളുടെ കടമ തന്നെയാണ്.
മുസ്ലിമായി ജനിച്ചാല്‍ തന്നെ എത്ര പേര് യഥാര്‍ത്ഥ മുസ്ലിമായി ജീവിച്ച് മരിക്കുന്നുണ്ട് എന്ന് കൂടി നമ്മള് കണക്കെടുക്കണം .
----------------------------------------
ഈ നീലയില്‍ കറുത്ത എഴുത്ത് നിങ്ങള്‍ക്കാര്‍ക്കെങ്കിലും വായിക്കാന്‍ പ്രയാസം തോന്നുന്നുണ്ടൊ ?
അതോ എന്റെ കണ്ണട തുടക്കാത്ത കുഴപ്പമാണോ...
കഴുത പ്രയോകം നന്നായിട്ടുട്. പിന്നെ റ്റുബ് ലൈറ്റ്. പതുക്കെ കത്തുന്നതാ നല്ലത്. വോള്‍ട്ട് കൂടിയാല്‍ പെട്ടന്നടിച്ച് പോവും.
വിശുധ്ധ ഗ്രന്തങ്ങളുടെ താരതമ്മ്യ പടനമാണു ഇന്നു വേണ്ടതെന്നു തോന്നുന്നത്. അപ്പോഴേ അവക്കിടയിലുള്ള യതാര്‍ത ദൈവ സഗല്പത്തെ തിരിച്ചരിയാന്‍ പറ്റൂ. എന്തായാലും ദൈവം ഉണ്ട് എന്നതില്‍ ഇന്നാര്കും സംശയം ഉണ്ടെന്നു തോന്നുന്നില്ല. അപ്പൊ പിന്നെ ആ ദൈവത്തെ കുറിച്ചറിയല്‍ നമ്മുടെ ബാധ്യതയായി മാറുന്നു. അതാണെഗില്‍ ഈ ഗ്രന്തങ്ങള്കിടയിലെവിടെയോ ആണു താനും.
ഇതൊരു ഗൗരവമുള്ള ചിന്തക്കും ചര്‍ച്ചക്കും തുടക്കമവട്ടെ
ആശംസകള്‍
എല്ലാവര്ക്കും നന്മ വരട്ടെ.. എല്ലാ മതഗ്രന്ഥങ്ങളും എല്ലാവര്ക്കും വായിക്കാന്‍/പഠിക്കാന്‍ അവസരമുണ്ടാകണം. അതിനു ശേഷം കഥകളും സത്യങ്ങളും സ്വയം തിരിച്ചറിഞ്ഞ് ഒരോരുത്തരും അവരവര്‍ക്ക് ബോധ്യം വന്ന മതങ്ങളില്‍ തുടരട്ടെ.. അല്ലാതെ പൈതൃകമായി കിട്ടേണ്ടതല്ലല്ലോ മതം. റ്റീന് ഏജ് വരെ മതപഠനം ആവാം അല്ലേ.?
വായിച്ചു തുടങ്ങിയപ്പോള്‍ തോണിയത് ഒരു കൊച്ചു കുട്ടിയാണ് എന്നാണ്. പിന്നെ മനസ്സിലായി അകക്കാമ്പില്‍ അല്‍പ്പ സ്വല്‍പ്പമൊക്കെ മരുന്നുള്ള ഒരാളാണെന്ന്. ഖുറാന് എല്ലാവരും വായിച്ചു മനസ്സിലാക്കുന്നതിനെക്കാള്‍ ഇന്നത്തെ ആവിശ്യം അതിണ്റ്റെ വക്താക്കളെന്നു പറയുന്നവര്‍ അതനുസരിച്ച് ജീവിച്ച് മറ്റുള്ളവര്‍ക്ക് വഴി കാണിക്കുക എന്നതാണെന്നാണ് എണ്റ്റെ അഭിപ്രായം. ഓരോരുത്തര്‍ക്കും ഓരോ വിശ്വാസമുണ്ട്. എന്തായാലും ആരുടേയും നെഞ്ചില്‍ കുത്താതെ തനിക്കു പറയാനുള്ളത് പറഞ്ഞല്ലൊ! അഭിനന്ദനങ്ങള്‍. ഞാന്‍ ബ്ളോഗിലൊരു തുടക്കക്കാരനാണ്. ഓരോരുത്തരെയായി പരിചയപ്പെട്ടു വരുന്നതേ ഉള്ളൂ.
എല്ലാ പുസ്തകങ്ങളും വായിക്കേണ്ടതാണ്. അതിനു മതമോ ഭാഷയോ ജാതിയോ ഒന്നും നോക്കേണ്ടതില്ല. കൊള്ളുന്നതിനെ കൊള്ളാനും അല്ലാത്തതിനെ തിരസ്കരിക്കാനും കഴിഞ്ഞാല്‍ മറ്റെന്തു പ്രശ്നം.
കേവല വായനക്കപ്പുറം അതിനെ ആചരിക്കാനാവുക എന്നതാണ് ശ്രമകരം..!! 'നാഥന്' സഹായിക്കട്ടെ..!!
{ഈ കഴുതയ്ക്ക് മറ്റൊരു മുഖം കൂടെയുണ്ട്. മാവേലി മന്നന്റെ മുഖം}
'മനനത്തിലേക്കുള്ള നല്ല അയനമാണ് വായന..'
വെറുതെ പാവം കഴുതയെ എന്തിനിതിലേക്ക് വലിച്ചിഴച്ചു?
'മൌന വായന മാത്രം പോര
മനന വായന കൂടി വേണം .'
എഴുത്തിനും ജസ്മിക്കുട്ടിക്കും നന്മ വരട്ടെ..
വായിച്ചു.
എല്ലാവരുടെ മതത്തെയും എല്ലാവരും അറിയട്ടെ...
എനിക്കെന്റെ മതം പോലെ മറൊരാള്‍ക്ക് അവന്റെ മതം നല്ലത്.
നന്മയുള്ളവരാകുക അതാണ് നല്ലമതസ്തരുടെ മുദ്ര.
പിന്നെ എനിക്ക് ഗിഫ്ടായി കിട്ടിയ മാല്‍ക്കം എക്സിന്റെ പുസ്തകം ഞാന്‍ വായിച്ചു വരുന്നു
ചെറിയ ചെറിയ ആളുകൾ വലിയ കാര്യങ്ങൾ പറഞ്ഞാൽ ഗുലുമാലാവുമൊ? എന്നാലും പറയാം! മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണല്ലൊ ചൊല്ല്. എല്ലാ മതങ്ങളുടെയും ബേസ് അഥവാ അടിസ്ഥാന തത്വം എന്ന് പറയുന്നത് പരസ്പര സ്നേഹവും സാഹോദര്യവും സഹജീവികളോടുള്ള ആദരവുമൊക്കെത്തന്നെയാണ്. പക്ഷെ ഇന്ന് ഇതൊക്കെ പാലിക്കുന്ന ഏത് മതക്കാരനുണ്ട് എന്നുള്ളത് സംശയമാ. :) ബ്ലോഗ് നിർത്തുന്നു, അങ്ങനെ അങനെ... എന്തു പറ്റി പെട്ടന്ന് സ്പിരിച്ച്യുവൽ ആയല്ലൊ? ഞങ്ങളെപ്പോലെ നന്നാവലിന്റെ പാതയിലാണോ? ലച്ചം ലച്ചം പിന്നാലെ.... :))
സ്വയം തിരിച്ചറിയാൻ കഴിയുന്നത് വലിയകാര്യം തന്നെ. പക്ഷെ തന്നെകുറിച്ചുള്ള ചിന്തകൾ പോസിറ്റീവായിരിക്കട്ടെ.. അങ്ങനെ ചിന്തിക്കുമ്പോൾ, വായിക്കുമ്പോൾ എല്ലാമതവും പറയ്നുന്നത് ഒന്നാണെന്ന് തിരിച്ചറിയാൻ കഴിയും.സ്വന്തം വിശ്വാസം രൂപികരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പക്ഷെ വിശ്വാസം തിരഞ്ഞെടുക്കുന്നവര്‍ സ്വന്തം മതത്തെകുറിച്ച് പൂർണ്ണമായി മനസ്സിലാക്കിയതിനുശേഷം മാത്രം അടുത്തമതത്തിലേക്ക് പോകുന്നതായിരിക്കും ഉചിതം..
താന്‍ വിശ്വസിക്കുന്നത് അത്യുന്നതമെന്നു പറയുന്നതില്‍ ആര്‍ക്കും വിഷമമുണ്ടാവില്ല. അവനവന്റെ വിശ്വാസങ്ങള്‍ തന്നെയാണല്ലൊ ഏറ്റവും വലുത്. മതത്തില്‍ ഒരു നിര്‍ബന്ധവുമില്ല. 'മതപ്രബോധനം'ഒരുപാട് തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. തന്റെ വിശ്വാസം, അല്ലെങ്കില്‍ ആശയം തന്റെ സുഹ്രത്തുക്കളുള്ക്കൊള്ളുന്ന സമൂഹത്തെ ബോധ്യപ്പെടുത്തുകയാണു പ്രബോധനം. പ്രബോധനത്തിലൂടെ ഒരാള്‍ ബോധ്യനായി(സ്വയം ഇഷ്ടത്തോടെ) മതത്തില്‍ വിശ്വസിക്കുന്നത് അദ്ധേഹത്തിന്റെ തന്നെ നന്മക്കുവേണ്ടിയാണെന്നതാണു ഇതിന്റെ മര്‍മ്മം. താന്‍ വിശ്വസിക്കുന്ന മതത്തില്‍ എല്ലാവരും വിശ്വസിക്കണം എന്നുപറയുമ്പോഴാണു മത മൌലികവാദമാകുന്നത്. മതവാദവും മതമൌലിക വാദവും തിരിച്ചറിയാതെ പോകുന്നതാണു ഇന്നത്തെ പ്രശ്നങ്ങള്‍ക്കും തെറ്റിദ്ധാരണകള്ക്കുമുള്ള പ്രധാന കാരണം.
ഇന്നത്തെക്കാളേറെ മതബോധവും (പുറമെ കാണുന്നതല്ല)വിശ്വാസവും ഉണ്ടയിരുന്ന പഴയ കാലത്ത് നമ്മുടെ നാടുകളില്‍ പരസ്പര ബഹുമാനവും വിശ്വാസവുമുണ്ടായിരുന്നു. അതിനു കാരണം അന്നു നമുക്ക് ആത്മീയതയുടെ പിന്‍ബലമുണ്ടായിരുന്നു. ഇന്ന് ആത്മീയത അവഗണിച്ച് ബാഹ്യമായ പ്രകടനങ്ങള്‍ കൂടി. ഇത് ഇസ്ലാമിനെതിരെ തെറ്റിദ്ധാരണകള്‍ പരക്കാന്‍ കാരണമായി. മതം പടിക്കാത്തവര്‍ മതവിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയതും തെറ്റിദ്ധാരണകള്‍ കൂടാന്‍ ഇടവരുത്തിയിട്ടുണ്ടാകും. ഇന്നത്തെക്കാളേറെ മതബോധവും (പുറമെ കാണുന്നതല്ല)വിശ്വാസവും ഉണ്ടയിരുന്ന പഴയ കാലത്ത് നമ്മുടെ നാടുകളില്‍ പരസ്പര ബഹുമാനവും വിശ്വാസവുമുണ്ടായിരുന്നു. അതിനു കാരണം അന്നു നമുക്ക് ആത്മീയതയുടെ പിന്‍ബലമുണ്ടായിരുന്നു.
ഇന്ന് നമുക്ക് പരസ്പരം (വിവിധ മതവിശ്വാസികള്‍ക്കിടയില്‍) വിശ്വാസ്യത കുറഞ്ഞു വന്നിരിക്കുന്നു. ആരാണു നമുക്കിടയില്‍ ഈ മതില്‍കെട്ട് സ്ഥാപിച്ചത്?
മറ്റു മതസ്ഥരേയും അവരുടെ ആരാധനാലയങ്ങളേയും ആരാധ്യ വസ്തുക്കളേയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് വിശ്വസിയുടെ കടമയാണു.
എല്ലാ മതത്തില്പെട്ടവരേയും വിശ്വസിക്കാനും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യനും നമുക്കെല്ലാം കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
എല്ലാ വിധ നന്മകളും നേരുന്നു
ഈ കടിഞ്ഞൂൽ പൊട്ടി ,ശരിക്കൊന്ന് പൊട്ടിച്ചു..!
ഞാൻ പല വിശൂദ്ധമായ നാല് മതഗ്രന്ഥങ്ങളിൽ കൂടിയും (ബൈബിൾ,ഗീത,ഖുറാൻ,ഗുരുനാനാക്)കുറെ സഞ്ചരിച്ചിട്ടുണ്ട്....
എല്ലാത്തിലും നല്ല നല്ല ആശയങ്ങൾ തന്നെ അക്കമിട്ടും എഴുതിയിട്ടുമുണ്ട്...
പക്ഷേ ആയതിന്റെയൊക്കെ അനുയായികൾ ഇപ്പോഴും എപ്പോഴും അവയെല്ലാം പാരായണം ചെയ്യുകയല്ലാതെ ,ജീവിതത്തിൽ ആ ക്രമങ്ങൾ മുഴുവൻ പകർത്തിയിരുന്നുവെങ്കിൽ ഈ ഭൂലോകം എന്നേ നന്നായേനെ...!
പോസ്റ്റിലെ അവസാനത്തെ വാചകത്തെപ്പറ്റി ആദ്യം എഴുതാം.
വര്‍ഷങ്ങള്‍ക്കുമുന്‍പ് എനിക്ക് ഒരു ബൈബിള്‍ സമ്മാനിച്ചുകൊണ്ട് എന്റെ ഒരു "അയല്ക്കാരന്" പറഞ്ഞത് ഇതുതന്നെയാണ്. "നിങ്ങളുടെ സഹോദരന് ഒരു രോഗം ഉണ്ടെന്നും, നിങ്ങള്‍ക്ക് അതിനുള്ള പ്രതിവിധി അറിയാമെന്നും കരുതുക. സഹോദരന് ഒരുപക്ഷെ രോഗമുണ്ടെന്ന് പോലും അറിയില്ലായിരിക്കാം, നിങ്ങള്‍ തീര്‍ച്ചയായും അവന് ഒരു രോഗിയാണെന്ന കാര്യം ധരിപ്പിക്കുകയും അതിനുള്ള പ്രതിവിധി നിര്‍ദ്ദേശിക്കുകയും ചെയ്യുമല്ലോ. ഞാനും അത്രയേ ചെയ്യുന്നുള്ളൂ. ഈ വിശുദ്ധ ഗ്രന്ഥം ഇരിക്കുന്നിടത്ത് ചെകുത്താന് കയറില്ല, എന്നാണ് എന്റെ വിശ്വാസം. നിങ്ങള്‍ ഇത് എപ്പോളും നിങ്ങളുടെ കൂടെ സൂക്ഷിക്കണം" എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നും ആ ബൈബിള്‍ ഭഗവത്ഗീതക്കൊപ്പം ഭദ്രമായി വെച്ചിട്ടുണ്ട്. രണ്ടും ഞാന്‍ ഇടയ്ക്കൊന്നു തുറന്നു നോക്കിയിട്ടേയുള്ളൂ. ഉമ്മുവിന്റെയും ആ അയല്‍ക്കാരന്റെയും സന്മനസ്സിന് പ്രണാമം.
പലരും അഭിപ്രായപ്പെട്ടതുപോലെ ഖുര്‍ ആനും ബൈബിളും ഗീതയുമൊക്കെ വിശകലനബുദ്ധിയോടെ വായിച്ചു പഠിക്കേണ്ടതല്ല എന്നെനിക്കു തോന്നുന്നു. ഈ ഗ്രന്ഥങ്ങളുടെ അടിസ്ഥാനം "ലോകത്തിന്റെ സ്രഷ്ടാവ് ലോക ജനതയ്ക്കായി ഇറക്കിയത്" എന്ന ആധികാരികതയാണ്. ആ വിശ്വാസമില്ലാതെ ഇത്തരം ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ ഏതോ ഒരു ബുദ്ധിജീവിയുടെ രചനയെ വിലയിരുത്തുന്ന ഗൌരവമേ ഉണ്ടാകൂ.
ആശംസകള്‍ ജാസ്മിക്കുട്ടീ..
വായിച്ചിട്ട് കുറെ നേരമായി .
ഇപ്പോളാണ് ചിരിക്കുന്നത് !
ഹിഹിഹി ...
ജാസ്മി വളരെ ഗൗരവമുള്ള ഒരു കാര്യമാണ് പറഞ്ഞതു .
ഇതെല്ലാവരും ചെയ്യേണ്ടത് തന്നെയാണ് .
ഞാന്‍ ഖുറാന് ,ബൈബിള്‍ ,ഗീത ,ഉപനിഷത്തുകള്‍ ,ബ്രഹ്മസൂത്രം,പതഞ്ജലി യോഗസൂത്രം എന്നിങ്ങനെ പലതും വായിച്ചിട്ടുള്ള ആളാണ് .
അതുകൊണ്ട് എനിക്ക് ചിരിക്കാമല്ലോ അല്ലെ !
അഭിനന്ദനങ്ങള്‍ ...
ഹംസക്ക പറഞ്ഞ പോലെ മുസ്ലിമായി ജനിച്ചിട്ടും അങ്ങനെ ജീവിക്കാന്‍ കഴിറ്റ്\യുന്നവര്‍ ചുരുക്കം , ഈമാനോdu കൂടി മരിക്കാന്‍ പടച്ചോന് അനുഗ്രഹിക്കട്ടെ ,
കുടുംബമൊക്കെ ആയി കഴിയുമ്പോള്‍ നാം അറിയാതെ തന്നെ മാറുമായിരിക്കും അല്ലേ,ജീവിതത്തിലെ ഓരോ പടി കയറുമ്പോഴും കൂടുക്തല് പക്വത കിട്ടും, അതിനു തെളിവ് ഇവിടെ കണ്ടു.
എന്തായാലും ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ തയ്യാറായതില്‍ സ്പെഷ്യല്‍ അഭിനന്ദനം
ഖുറാന് പരിഭാഷ എനിയ്ക്കു വാങ്ങണം എന്നു കരുതി ഇരിയ്ക്കുകയാണ്. വായിക്കണം. ഒരു ബൈബിള്‍ പരിഭാഷ എന്റ ഒരു സുഹൃത്ത് എനിയ്ക്കു തന്നു. അതും മുഴുവനും വായിച്ചില്ല. എല്ലാ മത ഗ്രന്ഥങ്ങളും നല്ലതു മാത്രമേ പറയുന്നുള്ളു. എല്ലാ മതങ്ങലും നല്ലതാണ്. നമ്മുടെ സൌകര്യം പോലെ അതിനെയെല്ലാം വളച്ചൊടിച്ച് വികൃതമാക്കുന്നു. അത്രമാത്രം.ഇത്രയും നല്ലവണ്ണം എഴുതാന്‍ കഴിവുള്ള എഴുത്തുകാരീ..ഒരിയ്ക്കലും കഴുതയല്ല.
ജാസ്മിക്കുട്ടിയുടെ പോസ്റ്റുകളില്‍ വെച്ച്
നല്ലൊരു പോസ്റ്റ്.
ഇടക്കിടക്കിടെ ഇങ്ങനെയുള്ള പോസ്റ്റുകളെഴുതുന്നതും നല്ലതാണ്...
അഭിനന്ദനങ്ങള്‍
postin abinandanangal!!!
mohammed kunjivandoor paranjathum sredeyamaayi thonni
:-)... അല്ലാതെ കൂടുതല്‍ എന്തെങ്കിലും പറയാന്‍ അറിയില്ല.
ചെറുപ്പത്തില്‍ ട്യൂബ് ലൈറ്റായവര് വലിപ്പം വെക്കുന്നതോടെ വെളിച്ചത്തിന്റെ സ്രോതസ്സായി മാറുന്നതു കാണാറുണ്ട്.ഈ കുറിപ്പില്‍ അത്തരമൊരു മാറ്റം പ്രതിഫലിക്കുന്നുണ്ട്..ഏല്ലാ ആശംസകളും
നല്ല മാര്‍ഗ്ഗത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക്
സുഹൃത്തിനു ആ മാര്‍ഗ്ഗത്തിലേക്കുള്ള
അറിവ് പകര്‍ന്നു നല്‍കേണ്ട ചുമതല
കൂടിയുണ്ട്..കുറേയാളുകളെ ചൂണ്ടിക്കാണിക്കാതെ
സ്വന്തമായി അന്വേഷിച്ചു കണ്ടെത്തിയത്
മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കലാണ് അഭികാമ്യം
പോസ്റ്റു ഇന്നലെ തന്നെ വായിച്ചിരുന്നു, പക്ഷെ കമ്മന്റ് ഇടാന്‍ പറ്റിയില്ല...
തികച്ചും വ്യത്യസ്തമായ, ജീവിതത്തെ വളരെ മൌലികമായി, അവധാനതയോടെ സമീപിക്കുന്ന ഒന്ന്. അതില്‍ തെറ്റായി ഒന്നുമില്ലെന്ന് മാത്രമല്ല, എല്ലാം ഒന്നിനൊന്നു മികച്ചു നില്ക്കുന്ന സത്യങ്ങള്‍ മാത്രം. ഖുര്‍ആന്‍ പഠനം മുസ്ലിംകളെ പറ്റിയുള്ള ഒരു പാട് തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഇടയാക്കും എന്നത് നേര്...ആശംസകള്‍..!
നിങ്ങള്‍ എഴുതിയ എല്ലാ അഭിപ്രായവും എനിക്ക് വിലപ്പെട്ടതാണ്..ആദ്യമായി സഹിഷ്ണുതയോടെ ഈ പോസ്റ്റ് വായിച്ചു അഭിപ്രായം പറഞ്ഞ ഇതര മതസ്തരോട് നന്ദി പറയട്ടെ..
..എന്റെ ആശയം എന്റെ സുഹൃത്തുക്കളുമായി ഞാന്‍ പങ്കുവെച്ചു എന്നല്ലാതെ ആരെയും മതപരിവര്‍ത്തനം ചെയ്യിക്കാനോന്നും ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല.
ഇസ്മായില്‍ കുറുംപടി പറഞ്ഞത് -'നന്മയും തിന്മയും വേര്‍തിരിക്കപ്പെട്ടു കഴിഞ്ഞിരിക്കെ മതത്തില്‍ ബലപ്രയോഗം പാടില്ല എന്ന് വളരെ അസന്നിഗ്ദമായി ഖുര്‍ആന്‍ പറയുന്നുണ്ട്'- എല്ലാ അര്‍ത്ഥത്തിലും ഞാന്‍ ശരിവെയ്ക്കുന്നു.
ഈ പോസ്റ്റ് വായിച്ചു എന്റെ ഭര്‍ത്താവ് പറഞ്ഞത് ഈ കാലഘട്ടത്തില്‍ ഇങ്ങനെ ഒരു പോസ്റ്റെഴുതിയ നീ കിണറ്റിലെ തവള ആണ് എന്നാണു..കാഴ്ച ബംഗ്ലാവിലെ കഴുതയ്ക്കൊപ്പം മറ്റൊരു സ്ഥാനപ്പേര് കൂടി ലഭിച്ചതില്‍ എനിക്ക് അഹങ്കാരം ഒന്നും ഇല്ല ട്ടോ.. പക്ഷെ എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ നിങ്ങളുമായി പങ്കു വെക്കുന്നതില്‍ തെറ്റില്ല എന്നാണു ഞാന്‍ വിശ്വസിക്കുന്നത്..മറ്റൊരു രസകരമായ വസ്തുത എന്താണെന്ന് വെച്ചാല്‍,ഞാനെഴുതുന്ന പോസ്റ്റിനു അതിനേക്കാള്‍ പ്രാധാന്യവും,വിഞാനവുമുള്ള കമെന്റ്റുകള്‍ ലഭിക്കുന്നു എന്നതാണ്.എനിക്ക് വളരെയേറെ നന്ദിയുണ്ട്..ഓരോരുത്തരുടെയും പേരുകള്‍ എഴുതുന്നില്ല..എല്ലാവര്ക്കും നന്ദി.ഹംസക്ക പറഞ്ഞത് പോലെ ബ്ലൂ ബാക്ഗ്രൌണ്ട് മാറ്റിയിട്ടുണ്ട്.തുടര്‍ന്നും പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ശരി എന്ന് തോന്നിയതിനെ വിളിച്ചു പറയാനുള്ള ആര്‍ജ്ജവത്തെ അഭിനന്ദിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ അര്‍ത്ഥസഹിതം വായിച്ചു പഠിക്കാത്തതിന്റെ കുഴപ്പം മുസ്ലിം നാമധാരികളില്‍ തന്നെ കാണാം. അതുപോലെ അന്യമതസ്ഥരുടെ ഖുര്‍ആന്‍ പഠനം മുസ്ലിംകളെ പറ്റിയുള്ള ഒരുപാട് തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഇടയാക്കും എന്നത് മറ്റൊരു നേട്ടമാണ്. തനിക്കു പൂര്‍ണമായും ശരി എന്ന് തോന്നിയതിനെ മറ്റുള്ളവര്‍ക്ക് കൂടി കാണിച്ചു കൊടുക്കുക എന്ന ഒരു വിശ്വാസിയുടെ ദൌത്യം ഇവിടെ ഉമ്മുജാസിമിന് നിര്‍വ്വഹിച്ചിരിക്കുന്നു. ഇവിടെ അടിച്ചേല്‍പ്പിക്കലോ നിര്ബന്ധിക്കാലോ ഇല്ല. അവനവന് കണ്ടെത്തിയ സത്യങ്ങളെ ഏതൊരു മതസ്ഥര്‍ക്കും ഇതരെ മതസ്ഥരെ അറിയിക്കാം. അതില്‍ മത സ്പര്ധയ്ടെയോ വര്‍ഗ്ഗീയതയുടെയോ പ്രശ്നം വരുന്നില്ല. സത്യത്തിനു മാത്രമേ ശാശ്വതമായ വിജയമുള്ളൂ.
തനിക്ക് ശരിയെന്നു തോന്നിയ കാര്യം എഴുതിയ ഉമ്മു ജാസ്മിനെ അഭിനന്ദിക്കുന്നു.
എല്ലാവരാലും വായിക്കപെടെണ്ട ഗ്രന്ഥം തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍, അത് പല മുന്‍ധാരണകളെയും തിരുത്തും എന്നതില്‍ സംശയമില്ല.
ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കാന്‍ തോന്നിപ്പിക്കണേ എന്നാണു എന്റെ പ്രാര്‍ത്ഥന.
nannaayi.ashamsakal.
ഈ ലേഖനം വായിച്ചപ്പോള്‍ ഇവിടെ ഒരു സംവാദം നടക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ പ്രതി പക്ഷത്തെ കണ്ടില്ല.
ലേഖനം നന്നായി. പ്രിയപ്പെട്ട എന്റെ അമുസ്ലിം സഹോദരങ്ങളെ നിങ്ങള്‍ തീര്‍ച്ചയായും ഖുറാന്റെ പരിഭാഷ വായിക്കാന്‍ മറക്കരുത് എന്ന് പറയുന്നതിന് പകരം പ്രിയ മുസ്ലിം സഹോദരങ്ങളെ നിങ്ങള്‍ എന്നാക്കണം. കാരണം മുസ്ലിംകളില് തന്നെ ഖുര്‍ആന്‍ പരിഭാഷ വായിച്ചവര്‍ കുറവാണ്.
പിന്നേ ഒരു തിരുത്ത് പറയുന്നതില്‍ എതിര്‍പ്പില്ലെന്ന് തോന്നുന്നു.
കാഴ്ച ബംഗ്ലാവ് = museum, മൃഗശാല = Zoo.
അഭിപ്രായം അറിയിച്ച എല്ലാവര്ക്കും ഒത്തിരി നന്ദി.
അല്ലാ നല്ല അറിവുകളും നന്മക്കായിരിക്കട്ടെ
ഇത്ര ആധികാരികമായി സൂര്യനെയും,ചന്ദ്രനേയും,ഭൂമിയേയും,സര്‍വോപരി മനുഷ്യകുലത്തിന്റെ എല്ലാ തലങ്ങളെയും പരാമര്‍ശിക്കുന്ന മറ്റൊരു ഗ്രന്ഥം വേറെ ഏതുണ്ട്?
ഉത്തരം :മറ്റേതൊക്കെ ഗ്രന്ഥങ്ങള്‍ ഉമ്മു ജാസ്മിന് വായിച്ചിട്ടുണ്ട് ? എല്ലാ മത ഗ്രന്ഥങ്ങളും വായിച്ചു നോക്കൂ ..അടിസ്ഥാന തത്വങ്ങള്‍ ഒന്ന് തന്നെയാണെന്ന് കാണാം .മനുഷ്യ നന്മ.
എല്ലാവരും എല്ലാ മതഗ്രന്ഥങ്ങളും വായിക്കണം. എന്നാലേ എല്ലാത്തിന്റെയും അടിസ്ഥാനം ഒന്നു തന്നെ എന്ന തിരിച്ചറിവുണ്ടാവൂ, അപ്പോഴേ എല്ലാ മനുഷ്യരും സഹോദരങ്ങളാണ് എന്നറിയൂ.... അപ്പോഴേ, ഈ ഭൂമി സ്വര്‍ഗമാവൂ....
എല്ലാ ഗ്രന്ഥങ്ങളും വായിക്കപ്പെടട്ടെ..
ആശംസകൾ
Post a Comment