Sunday, January 9, 2011

ജാസ്മിക്കുട്ടിയുടെ വിശേഷങ്ങള്‍...

ജാസ്മിക്കുട്ടി സ്കൂള്‍ ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ അവളുടെ  മുഖം കരഞ്ഞു തുടുത്തിരുന്നു.ഏതെങ്കിലും കുട്ടിയുടെ തല്ലു മേടിച്ചു  കരഞ്ഞതായിരിക്കുമെന്നു കരുതി അവളെയും കൂട്ടി ഞാന്‍ വീട്ടിലേക്കു നടക്കാന്‍ തുനിഞ്ഞു.അപ്പോള്‍ കുട്ടികളെ നോക്കുന്ന അങ്കിള്‍ എന്നോട് പറഞ്ഞു:'ജാസ്മിന്‍ ഇന്ന് നജയുടെ വീട്ടില്‍ ഇറങ്ങണം എന്ന് പറഞ്ഞു ഭയങ്കര കരച്ചിലായിരുന്നു'എന്ന്.നജ    ജാസ്മിന്റെ    ബെസ്റ്റ്    ഫ്രണ്ട്സില്‍   ഒരാളാണ്.
ജാസ്മിന് വീട്ടില്‍ വന്നാല്‍ എന്നും നജയെയെയും,ഹനാനെയും,മഹാരോക്വീനെയും കുറിച്ചു   പറയാനുണ്ടാവും..ഇന്നലത്തെ    ടോപ്‌ ന്യൂസ്‌ നജ ടാട്ടസും ഇട്ടാണ് വന്നതെന്നായിരുന്നു..ഞാന്‍ കരുതി ടാട്ടൂസ് ആയിരിക്കുമെന്ന്..അപ്പോള്‍ ജാച്ചി പറയുന്നു നഖത്തിനൊക്കെ ഇടുന്ന ടാട്ടാസ്...ഓ..ക്യുട്ടെക്സ്...അതാണ്‌ സംഭവം..
അങ്ങനെ വീട്ടിലെത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു
'നജയുടെ വീട്ടില്‍ ഇറങ്ങണമെന്ന് മോള്‍ പറഞ്ഞോ..?
ഉം..പറഞ്ഞു..
എന്തിനാ അങ്ങിനെ പറഞ്ഞെ..ഇവിടെ ഉമ്മയും,മര്‍വാനും,ജാച്ചിയെ കാത്തിരിക്കുകയല്ലേ..?
അവള്‍ ചിണുങ്ങി..വീണ്ടും പറഞ്ഞു എനിക്ക് നജയുടെ വീട്ടില്‍ പോണം...
എനിക്ക് ചെറുതായി ദേഷ്യം വന്നു..പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ മനസ്സ് പിറകോട്ടു പോയി.
ബാല്യത്തില്‍ എനിക്കൊരു സ്നേഹിതയുണ്ടായിരുന്നു..റസിയ..മറ്റു സുഹൃത്തുക്കളോടൊക്കെ   ഇടക്കെങ്കിലും പിണങ്ങും..പക്ഷെ റസിയയും ഞാനും ഇന്നേവരെ പിണങ്ങിയിട്ടില്ല.ഒരിക്കല്‍ റസിയ ഒരു വേനലവധിക്കാലത്ത്   കുറച്ച് ദൂരെ ഉള്ള അവളുടെ ഉപ്പാന്റെ വീട്ടില്‍ പോയി താമസിച്ചു..അവള്‍ പോയതിനു ശേഷമുള്ള ഒട്ടുമിക്ക വൈകുന്നേരങ്ങളിലും അവളുടെ വീട്ടുവാതില്‍ക്കല്‍ ചെന്നു ഞാന്‍ ചോദിക്കും:റസിയ വന്നോ..?' നടുവധികം നിവര്‍ത്താന്‍ ആവാതെ നടക്കുന്ന അവളുടെ വലിയുമ്മ പറയും ഇല്ലല്ലോ മോളെ..അത്യധികം വിഷമത്തോടെ ഞാന്‍ തിരിച്ചു നടക്കും..ആ ദിവസങ്ങളില്‍ ഞാനനുഭവിച്ച മന:സംഘര്‍ഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു


നജയുടെ വീട്ടിലെ നമ്പര്‍ നജയുടെ സഹോദരന്റെ  കയ്യില്‍ നിന്നും എന്‍റെ മകന്‍ വഴി ബസ്സിലെ അങ്കിള്‍ കൊടുത്തു വിട്ടു.അന്ന് വൈകിട്ട് ഞാന്‍ നജയുടെ വീട്ടിലേക്കു   വിളിച്ചു. ഞാന്‍ ജാസ്മിന്‍ എന്ന കുട്ടിയുടെ ഉമ്മയാണ് എന്നൊക്കെ പറയാന്‍ തുടങ്ങുമ്പോഴേക്കും അവര്‍ എന്നോട് എന്‍റെ പേര് വിളിച്ചു..എന്നിട്ട് പറഞ്ഞു എന്താ വരാതെ ഇവിടെ നജ നിങ്ങളെയും കാത്ത് ഇരിപ്പാണ് എന്ന്..ഞാനാകെ ആശ്ചര്യപ്പെട്ടു.പിന്നെയുള്ള അവരുടെ സംസാരത്തിലൂടെ "ഇവിടത്തെ പോലെ  അവിടെയും''  നജയും ജാച്ചി വിശേഷങ്ങള്‍ വിളംബാരുണ്ട്  എന്നറിഞ്ഞു.
പിറ്റേന്ന് രാത്രി ഞങ്ങള്‍ അവിടേക്ക് പോയി..വീകെണ്ട് ഹോളിഡെ ആയിരുന്നു.
ജാച്ചിക്ക് വലിയ സന്തോഷവും എനിക്ക് പുതിയ ഒരു സ്നേഹിതയെയും ലഭിച്ചു.
നജയുടെ ഉമ്മ സമ്മാനിച്ച നെയില്‍  പോളീഷും അണിഞ്ഞാണ് ജാച്ചി  ഇന്ന് സ്കൂളിലേക്ക് പോയത്.

ഈയിടെ അസിയുടെ ഒരു സുഹൃത്തായ അയര്‍ലാണ്ടുകാരന്‍ ദിയാര്മീടിനോട് (അല്‍ ഐനില്‍ വര്‍ക്ക്‌ ചെയ്യുന്ന)'എന്താ ഫാമിലിയെ ഇങ്ങോട്ട് കൊണ്ടു വരാതെ' എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് 'കുട്ടികള്‍ക്ക് അവരുടെ ഫ്രണ്ട്സിനെ മിസ്സ്‌ ചെയ്യും എന്നായിരുന്നു.."
എന്‍റെ ഒരു സ്നേഹിത അവളുടെ താമസസ്ഥലം മാറിയിട്ടും,കുട്ടിയെ പഴയ സ്കൂളില്‍ തന്നെ അയക്കുന്നതും കുട്ടിയുടെ സുഹൃത്തുക്കളെ നഷ്ട്ടപ്പെടുന്നത് കരുതിയാണത്രെ!
ഇപ്പോഴത്തെ മാതാപിതാക്കള്‍ അവരുടെ കുട്ടികളെ എത്രമാത്രം ശ്രദ്ധിക്കുന്നു..നല്ലത് തന്നെ..എന്നാല്‍  വാത്സല്യവും, ശ്രദ്ധയും അധികമാകാതിരിക്കാനും നാം  ശ്രദ്ധിക്കണം...അല്ലേ..?

47 comments:

മിസിരിയനിസാര്‍ said...

നല്ല ഒരു കൂട്ടുകാരനെ അല്ലെങ്കില്‍ കൂട്ടുകാരിയെ കിട്ടിയാല്‍ അതിനോളം നല്ല കാര്യം വേറെ ഇല്ല.
കൂട്ട്കാര്‍ക്ക് ഓരോരുത്തരുടെയും ഭാവി നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്കുണ്ട്..ഇങ്ങളുടെ ഓര്‍മയിലെ ആ നല്ലകൂട്ടുകാരി റസിയയെ പോലെ ജാചിക്കുട്ടിക്കും എന്നെന്നും നല്ല ഒരു കോട്ടുകാരീകല് ഉണ്ടാവട്ടെ.....നിഷ്കളങ്കമായ കുഞ്ഞു മനസ്സുകളെ അവരുടെ കളി ചിരി കൂട്ടുകെട്ടിലേക്ക് തുറന്നുവിടുക...അതെ എന്നുമുണ്ടാവൂ...എന്നാല്‍ അമിത വാത്സല്യവും,അമിത ശ്രദ്ധയും അധികമാകാതിരിക്കാനും നാം ശ്രദ്ധിക്കണം

ഒഴാക്കന്‍. said...

ജാച്ചി കുട്ടി ഒരു ഇച്ചിരി വാശി കുട്ടി ആണല്ലേ...

ചെറുപ്പകാലത്തെ പല കൂട്ടുകാരും നമ്മുടെ ജീവിതത്തില്‍ മുഴു നീളം സ്വാധീനം ചിലത്തുന്നവര്‍ ആയിരിക്കും അതിനാല്‍ തന്നെ കുട്ടികളെ ചെറുപ്പത്തില്‍ നല്ലൊരു കൂട്ടുകാരുടെ വലയം സൃഷ്ട്ടികാനുള്ള കടമ മാതപിതാക്കളുടെത് ആണ്.

ഉമ്മുഅമ്മാർ said...

പുതിയ കൂട്ടുകാരികളെ കിട്ടുമ്പോൾ ഉള്ള അനുഭൂതി ,സന്തോഷം എല്ലാം ഇനിയും പറയണോ??????????? സുഹൃത്ത് ഏറ്റവും പ്രയപ്പെട്ടവർ സൌഹൃദം ഒരിക്കലും മറക്കാത്ത ബന്ധം..ഇവിടെയും കേൾക്കാം ഇങ്ങനെയുള്ള സൌഹൃദത്തിന്റെ.. വാ തോരാത്ത സംസാരം.. എന്റെ മക്കളുടെ..ആശംസകൾ..

faisu madeena said...

എന്നെ വെറുതെ ടെന്‍ഷന്‍ ആക്കാന്‍ .....!!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

നിഷ്കളങ്ക സൗഹൃദം ബാല്യത്തിന് സ്വന്തം.

ചാണ്ടിക്കുഞ്ഞ് said...

"ജാസ്മിന് വീട്ടില്‍ വന്നാല്‍ എന്നും നജയെയെയും, ഹനാനെയും, മഹാരോക്വീനെയും കുറിച്ചു പറയാനുണ്ടാവും"

കുറെ കാലം കൂടി കഴിയുമ്പോള്‍, രെഹാനെയും, രോഹനെയും, രാഹുലിനെയും പറ്റി അവള്‍ പറയുക പോലുമില്ല...

"ഈയിടെ അസിയുടെ ഒരു സുഹൃത്തായ അയര്‍ലാണ്ടുകാരന്‍ ദിയാര്മീടിനോട് എന്താ ഫാമിലിയെ ഇങ്ങോട്ട് കൊണ്ടു വരാതെ' എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് 'കുട്ടികള്‍ക്ക് അവരുടെ ഫ്രണ്ട്സിനെ മിസ്സ്‌ ചെയ്യും എന്നായിരുന്നു.."

അതൊക്കെ വെറും നുണയാണെന്നെ....ഇവിടെയെങ്കിലും അര്‍മാദിക്കാം പറ്റുമല്ലോ എന്ന ഒരൊറ്റ കാരണമേ കാണൂ....

പിന്നെ കുട്ടികള്‍ പുതിയ സ്ഥലത്തേക്ക് മാറുമ്പോള്‍ പുതിയ കൂട്ടുകാരെ കണ്ടെത്തും, പഴയ സുഹൃത്തുക്കളെ മറക്കുകയും ചെയ്യും...സാഹചര്യങ്ങളുമായി ഇത്ര വേഗത്തില്‍ അഡാപ്റ്റ് ചെയ്യാന്‍ കുട്ടികള്‍ക്ക് മാത്രമേ കഴിയൂ....പിന്നെ ഇവരെയെല്ലാം ഓര്‍ക്കുന്നത്, പ്രായമാകുമ്പോഴാണ്...അല്ലാ പിന്നെ...

എന്റെ അഭിപ്രായത്തില്‍ കുട്ടികളെ ചെറിയ ഒരു കൂട്ടുകെട്ടിലേക്ക് തളക്കരുത്...അവര്‍ കളിച്ചു വളരട്ടെ...വിശാലമായ ഒരുപാട് സൌഹൃദങ്ങള്‍ നേടട്ടെ...സൌഹൃദ വലയം കൂടുതല്‍ ശക്തമാകുന്തോരും, തെറ്റുകള്‍ ചെയ്യാനുള്ള സാധ്യത കുറയും എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്...

പട്ടേപ്പാടം റാംജി said...

ചെറുപ്പം തന്നെയാണ് എല്ലാം സ്വീകരിച്ച് മനസ്സില്‍ പ്രതിഷ്ഠിക്കുന്നത്. അതുകൊണ്ടുതന്നെ കൂട്ടുകെട്ടുകള്‍ വളരെ സ്വാധീനം ചെലുത്തും. കൊച്ചുകാലത്തിലെ ഓര്‍മ്മകളിലേക്ക് അറിയാതെ ഇറങ്ങി നടന്നു.

മുല്ല said...

എന്താ ആ കുട്ടീടെ പേര്..മഹാര്വോകീനോ..?
എന്തോന്ന് പേര്.എന്താ അതിന്റെ അര്‍ത്ഥം?
നല്ല സൌഹൃദങ്ങള്‍ ഉണ്ടാകട്ടെ എല്ലാവര്‍ക്കും.

pravasi said...

'എന്താ ഫാമിലിയെ ഇങ്ങോട്ട് കൊണ്ടു വരാതെ' എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് 'കുട്ടികള്‍ക്ക് അവരുടെ ഫ്രണ്ട്സിനെ മിസ്സ്‌ ചെയ്യും എന്നായിരുന്നു.."
വാസ്തവം ...
മുതിർന്നവർ കുട്ടികളുടെ ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങൾ മനസ്സിലാക്കാറേയില്ല,അല്ലെങ്കിൽ വിലകൊടുക്കാറില്ല. എന്റെ രണ്ടര വയസ്സുള്ള മോനെ അവന്റെ അപ്പൂപ്പന്റെയും കൂട്ടുകാരുടേയുമിടയിൽ നിന്നും പറിച്ചു കൊണ്ടു വരികയായിരുന്നു.തീർച്ചയായും അയർലണ്ട്കാരൻ തന്റെ കുട്ടിക്കാലം ഓർത്തിരിക്കണം.

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

നല്ല സൌഹ്രദങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക. നല്ലസൌഹ്രദങ്ങള്‍ കുട്ടികളെ നല്ലസ്വഭാവക്കരാക്കും... ദുഷിച്ച സൌഹ്രദം വഴിതെറ്റിക്കും. വളര്‍ച്ചയുടെ ഓരൊ ഘട്ടത്തിലും പാരന്‍സിന്റെ മതിയായ ശ്രദ്ധ കുട്ടികളിലുണ്ടാവണം. കുട്ടികളോടുള്ള സ്നേഹമെന്താണെന്നു തിരിച്ചറിയാതെ അവരുടെ 'എല്ലാ' ഇഷ്ടങ്ങളും വകവെച്ചുകൊടുക്കുന്നത് കുട്ടികള്‍ നമുക്ക് നഷ്ടപ്പെട്ടുപോകാന്‍വരെ ഇടവരുത്തും....

ജാസ്മിക്കുട്ടിക്ക് ഒത്തിരിയൊത്തിരി ആശംസകള്‍!

ചെറുവാടി said...

ജാച്ചിയുടെ വിശേഷങ്ങളിലൂടെ പറഞ്ഞു വെച്ചത് വെറും കുട്ടികളിയല്ല. അവരുടെ സൌഹൃദത്തിന്റെയും അവരിലൂടെ വളരുന്ന ബന്ധങ്ങള്‍. പിന്നെ അവരുടെ ഇഷ്ട്ടാനിഷ്ടങ്ങള്‍ അങ്ങിനെ നല്ലൊരു സന്ദേശം കൂടിയുണ്ട് ഇതില്‍. കുട്ടിയുടെ കാഴ്ചപ്പാടിലൂടെ ഇത് പറഞ്ഞ രീതി നന്നായിട്ടുണ്ട് ജാസ്മികുട്ടി.

mayflowers said...

നമ്മള്‍ പലപ്പോഴും മൈന്‍ഡ് ചെയ്യാതെ വിടുന്ന കാര്യങ്ങളാണ് ഇതൊക്കെ.എന്നാല്‍ കുഞ്ഞു മനസ്സിന്റെ ആനക്കാര്യവും ഇത് തന്നെയാവും.
ഇത്തരം കൊച്ചു കൊച്ചു സംഗതികളില്‍ കൂടിയാണ് അവരുടെ മനസ്സ് വികസിക്കുന്നതും വിശാലമാകുന്നതും..
ജാച്ചിമോള്‍ക്ക് ഒരു പൊന്നുമ്മ..

kARNOr(കാര്‍ന്നോര്) said...

നാട്ടില്‍ നമ്മള്‍ കളിച്ചുനടന്ന വിശാലമായ ലോകമോര്‍ക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ ഇവിടെ കാലു കെട്ടപ്പെട്ട അവസ്ഥയിലാണെന്ന് പലപ്പോഴും തോന്നും. ഇവിടെയുമുണ്ട് ഒരു ഗ്രേഡ് 1 മോന്‍ - പാകിസ്ഥാനി പെണ്‍കുഞ്ഞ് സുനേര എന്റെ ഗേള്‍ഫ്രണ്ട് എന്നുപറഞ്ഞ് ഒരിക്കല്‍ വീട്ടില്‍ വിളിച്ചുകൊണ്ടുവന്നിരുന്നു. ആ കുഞ്ഞ് സ്കൂള്‍ മാറിയപ്പോള്‍ ഒരാഴ്ച ഭയങ്കര ഡൌണ്‍ ആയിരുന്നു.

jayarajmurukkumpuzha said...

theerchayayum nalla ormmakalilekku koottikkondu poyi....

ആളവന്‍താന്‍ said...

:-)

തെച്ചിക്കോടന്‍ said...

കുട്ടികളുടെ സൌഹൃദം കാരണം ഞങ്ങള്‍ക്കും ഇതുപോലെ കുറെ ഫാമിലിഫ്രെണ്ട്സ് കിട്ടിയിട്ടുണ്ട്.

സൗഹൃദം വിച്ചയിക്കട്ടെ!

elayoden said...

സൌഹൃതങ്ങളിലെ നന്മ തിന്മ തിരിച്ചറിയാന്‍ കഴിയണം. കുട്ടികാലങ്ങളിലെ സൌഹൃതം പലപ്പോഴും നമ്മുടെ ജീവിതത്തിലെ വഴിത്തിരിവുകള്‍..
നല്ലൊരു സന്ദേശത്തോടെ പറഞ്ഞു. ജാസ്മികുട്ടി , ആശംസകള്‍.

ഹംസ said...

വീട്ടിലേക്ക് വിളിച്ചാല്‍ ഫഹ്മമോളും ഇങ്ങനാ സ്കൂള്‍ വിശേഷവും കൂട്ടുകാരികളും ,,, അവരുറ്റെ വീട്ടു വിശേഷങ്ങള്‍ വരെ പറയും ... ഈ കാര്യത്തില്‍ ആണ്‍കുട്ടികള്‍ പിറകിലാണ്.. പെണ്‍കുട്ടികളാ കൂടുതല്‍ കൂട്ടുകാരികളെ പോലെ പറയുക .. ഫഹ്മാക്ക് ഇപ്പോള്‍ എട്ട് വയസ്സാ... ജാസ്മികുട്ടിക്ക് അത്ര ആയോ ?

ummu jazmine said...

@നിസാര്‍,ആദ്യ കമെന്റിനു നന്ദി..കുട്ടികള്‍ അവരുടെ ലോകത്ത് പാറി പറക്കട്ടെ ല്ലേ...
@ഒഴാക്കാന്‍,ഇത്തിരി വാശിയാണ്..വരവിനും,നല്ലവാക്കുകള്‍ക്കും വളരെ നന്ദി.
@ഉമ്മു അമ്മാര്‍,അതെ ഒരു നല്ല സ്നേഹിതയെ കിട്ടിയ സന്തോഷത്തിലാ ഞാന്‍..കുട്ടികളുടെ അന്വേഷണം (അമ്മാറിനെ)ജാചിയോടു പറഞ്ഞിട്ടുണ്ട്..
@ഫൈസൂ,എന്താ ഇത്ര ടെന്ഷനാവാന്‍..?
@ഇസ്മയില്‍, നിഷ്കളങ്ക സൌഹൃദം ബാല്യത്തിനു മാത്രം ആണോ?
@ചാണ്ടി കുഞ്ഞ്, ഒരു വലിയ ഓര്‍മ്മപ്പെടുത്തല്‍ ആയി,തമാശ രൂപത്തില്‍ ആണേലും..
@റാംജി സാര്‍,ഈ അഭിപ്രായത്തിനു ഒത്തിരി നന്ദി.
@മുല്ല,ജാച്ചി പറഞ്ഞു കേട്ട അറിവാണ്..meharaqueen എന്നാവാം...നന്ദി ആശംസകള്‍ക്ക്..
@പ്രവാസി,പ്രിയപ്പെട്ടവരേ പിരിയുമ്പോള്‍ കുട്ടികളുടെ മനസ്സിലുണ്ടാവുന്ന ദു:ഖം മിക്ക മാതാപിതാക്കളും സാരമാക്കാറില്ല..കുട്ടികളുടെ മനസ്സിന് നേര്‍ക്ക്‌ സാഹചര്യങ്ങളാല്‍ കണ്ണടക്കേണ്ടി വരുന്നതുമാവാം..കൂട്ട് കൂടിയതിനു നന്ദി..

ummu jazmine said...

@മുഹമ്മദ്‌ വണ്ടൂര്‍,നല്ല അഭിപ്രായം വായനക്കാര്‍ക്ക് സമ്മാനിച്ചതില്‍ വളരെ നന്ദി..കൂടെ ആശംസകള്‍ ജാസ്മിക്കുട്ടിക്കു കൈമാറുന്നു.
@ചെറുവാടി,ആ അഭിപ്രായത്തിനും ഒത്തിരി നന്ദി...
@മെയ്‌ ഫ്ലവേസ്,എന്‍റെ ഈ കുറിപ്പ് ഒരുപാട് നല്ല അഭിപ്രായങ്ങളിലൂടെ ശോഭിച്ചിരിക്കുന്നു..കുറിപ്പിനേക്കാള്‍ മികച്ചതായി ഈ അഭിപ്രായങ്ങളാണ്...ജാച്ചി ഉമ്മ സ്വീകരിക്കാന്‍ നേരിട്ട് വരും,ഇന്ഷാ അല്ലാഹ്..
@കാര്‍ന്നോര്,അപ്പോള്‍ സുനീരക്ക് പകരം നമുക്ക് ജാസ്മിനെ ഗെള്ഫ്രാണ്ടാക്കി കൊടുക്കാം..ന്താ കാര്‍ന്നോരെ..മോന്റെ പേരെന്താ...?
അഭിപ്രായത്തിന് ഒത്തിരി നന്ദി.
@ജയരാമന്‍ മുരുക്കുംപുഴ,വളരെ സന്തോഷം,നന്ദി.
@ആളവന്താന്‍,അല്ലാ കുറച്ച് നാളായി കണ്ടിട്ട്..എന്‍റെ സില്‍സില ജീവിത ഗാഥ വായിച്ചു ഓടിയ ഓട്ടമാ അല്ലേ ആളൂ...:)
@ഇളയോടന്‍,ആ അഭിപ്രായത്തിനും ഒത്തിരി നന്ദി,ഷാനവാസേ..
@ഹംസ,ഫഹ്മ മോള്‍ക്ക്‌ എന്‍റെ അന്വേഷണം അറീക്കണേ..ജാച്ചി കെജി -1 ല്‍ ആണ് നാലര വയസ്സായി..നന്ദി ഹംസക്ക...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അക്ഷരങ്ങളുടേയും, അക്കങ്ങളുടേയും ലോകത്ത് മാത്രം തളച്ചിടാതെ കളിക്കാനും, ചിരിക്കാനും സൗഹൃദ് വലയങ്ങള്‍ സൃഷ്ടിക്കാനും അവരെ കൂടു തുറന്ന് വിടാം..അവര്‍ പാടട്ടെ, ചാടിക്കളിക്കട്ടെ, ആഹ്ലാദിക്കട്ടെ,നക്ഷത്രങ്ങളെ നോക്കി സ്വപ്നം കാണട്ടെ, പൂക്കളോടും, പുല്ലിനോടും
കിന്നാരം പറയട്ടെ...സ്നേഹത്തിനും, നന്മക്കും വേണ്ടി കര്‍മനിരതമാകുന്ന ഒരു തലമുറ ഉണ്ടാവട്ടെ..

salam pottengal said...

ഞാന്‍ ummu jazmine പറഞ്ഞതിനോട് യോജിക്കുകയാണ്. കുട്ടികളുടെ മനസ്സ് വളരെ ലോലമാണ്. അത് നമ്മള്‍ ലാഘവത്തോടെ ഉടയ്ക്കുമ്പോള്‍ പലപ്പോഴും ആ കുട്ടിയെ കൈകൊണ്ട് അടിക്കുന്നതിനേക്കാള്‍ അവള്‍ക്കു നൊന്തേക്കാം. ചില കാര്യങ്ങള്‍ കുട്ടിയുടെ ഭാഗത്തു നിന്ന് തന്നെ നാം വീക്ഷിക്കണം

pushpamgad said...

കുട്ടികളും വയസ്സന്മാരും ഈ പ്രായത്തില്‍ ഇങ്ങനെയൊക്കെയാണ് ജാസ്മിക്കുട്ടിയുടെ ഉമ്മേ..
നമുക്കും വയസ്സാവാതിരിക്കാന്‍ കഴിയില്ലല്ലോ.
അന്നേരം അവര്‍ നമ്മളേ.......

സലീം ഇ.പി. said...

ഈ കുഞ്ഞു ബന്ധങ്ങള്‍ പലതും സ്കൂള്‍ വിടുന്നതോടെ പിരിയുമെങ്കിലും അത് വരെ അതവര്‍ക്ക് വലിയ കാര്യം തന്നെ. എന്‍റെ മക്കള്‍ രണ്ടു പേരും ഓരോ ക്ലാസ് മാറുമ്പോഴും പുതിയ പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കി കൊണ്ട് വരുന്നു.
സ്വന്തം നാട്ടിലെ കളിക്കൂട്ടുകാരെ, സ്നേഹിതരെ, അവരോടു മാത്രമേ എനിക്ക് ബന്ധം നിലനിര്‍ത്താന്‍ പറ്റിയിട്ടുള്ളൂ..ബാക്കി സൌഹൃദങ്ങള്‍ ഒക്കെ മനസ്സില്‍ ഉണ്ടെങ്കിലും സജീവമാക്കാന്‍ കഴിയുന്നില്ലല്ലോ.....അതൊക്കെ ഓര്‍മിപ്പിച്ചതിനു നന്ദി...
പോസ്റ്റ് ഹൃദ്യമായി.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

പണ്ടക്കെയാണെങ്കിൽ വിലക്കുകളുടെ ബാല്യങ്ങളായിരുന്നു കൂടുതൽ,പക്ഷെ ഇന്നെത്തെ ചെറുബാല്യക്കാരെല്ലാം കൊച്ചുകൊച്ചു വാശികളിലൂടെ എല്ലാവിലക്കുകളും ഭേദിച്ച് എല്ലാം നേടിയെടുക്കുന്ന കാഴ്ച്ചകളാണല്ലോ ചുറ്റും അല്ലെ

സാബിബാവ said...

അവര്‍ എന്നും നല്ല കൂട്ടുകാരായിരിക്കട്ടെ..
പിന്നെ എല്ലാത്തിലും ഉമ്മമാര്‍ക്ക് ശ്രദ്ധയും വേണം
കാലം കലികാലം ആണല്ലോ..?

പഞ്ചാരക്കുട്ടന്‍ said...

:)

Naushu said...

സൌഹൃദങ്ങള്‍ വളരട്ടെ...
നല്ല സൌഹൃദങ്ങള്‍ മാത്രം...

~ex-pravasini* said...

ഉമ്മു ജാസ്മിന്‍,,ജാച്ചിയിലൂടെ വലിയൊരു കാര്യമാണ് പറഞ്ഞത്‌.

സംസാരം കുറവായതിനാല്‍ എനിക്ക് കൂട്ടുകാരികള്‍ കുറവായിരുന്നു,
എന്‍റെ കുട്ടികള്‍ക്ക് കൂട്ടുകാര്‍ ഒരുപാടുണ്ട്.

നമ്മുടെ കുഞ്ഞുങ്ങളുടെ കൂട്ടുകെട്ടുകള്‍ നല്ലതാവട്ടെ..

ഞാന്‍ വരാന്‍ വൈകിയോ..
ചെറിയൊരു തിരക്കില്‍ പെട്ടുപോയി ജാസ്മീ..

Jishad Cronic said...

നല്ല സൌഹൃദങ്ങള്‍ വളരട്ടെ...

hafeez said...

നല്ല ജോലിയും ശമ്പളവും ഒക്കെ നോക്കി നാട് ചുറ്റുന്ന മാതാപിതാക്കള്‍ കുഞ്ഞു ചെടിയെ വീണ്ടും വീണ്ടും പറിച്ച് നടുകയാനെന്നു ഓര്‍ക്കാറില്ല

സുജിത് കയ്യൂര്‍ said...

nanma niranja kuttikkaalam

ummu jazmine said...

@റിയാസ്,അതെ അവര്‍ വാനില്‍ പാറി പറക്കട്ടെ..അഭിപ്രായത്തിനു വളരെ നന്ദി.
@salam pottengal,അതെ കുട്ടികളെ വേദനിപ്പിക്കാതിരിക്കാം നമുക്ക് അല്ലേ..സലാം നന്ദി.
@പുഷ്പാംഗാദ്,ഒത്തിരി നന്ദി..ഈ ഓര്‍മപ്പെടുത്തലിനും..
@സലിം ഈ പീ, അതെ ഭായി,ഇപ്പോഴത്തെ കുട്ടികള്‍ നമ്മളെക്കാള്‍ സ്മാര്‍ട്ടാണ്..അല്ലേ..
@മുരളീമുകുന്ദബിലാത്തിപ്പട്ടണം,അതെ ഭായീ..സ്വാതന്ത്രം തന്നെ അമൃതം..
@സാബി,അതെ ശ്രദ്ധ വേണം അത് അമിതമാകാതെ അവരെ കേട്ടിപൂട്ടുന്ന വിധം ആകരുതെന്നെ ഉള്ളൂ...നന്ദി സാബീ..
@പഞ്ചാര കുട്ടാ,ഈ പഞ്ചാര ചിരിക്ക് നന്ദി.

ummu jazmine said...

@നൌഷു,നല്ല സൌഹൃദങ്ങള്‍ തിരിച്ചറിയാന്‍ മാതാപിതാകളും ശ്രദ്ധിക്കണം അല്ലേ? നന്ദി..
@പ്രവാസിനി,വൈകിയാലും വന്നല്ലോ സന്തോഷം,ഇപ്പോഴും മിണ്ടാട്ടം കുറവാണോ??:)
@ജിശാദെ,വളരെ നന്ദി.
@ഹഫീസ്,അത് കുട്ടികളെ ഭാവിക്ക് വേണ്ടി തന്നെയല്ലേ...വരവിനു ഒത്തിരി നന്ദി.
@സുജിത്,അതെ കുട്ടിക്കാലം നന്മകളുടെ കലവറയാണ്..കാപട്യം അറിയാത്ത കാലം...

റശീദ് പുന്നശ്ശേരി said...

കുഞ്ഞു മനസ്സിലെ ആദ്യ സൌഹ്രദം
അത് പറഞ്ഞറിയിക്കാന്‍ ആവില്ല .
അകാലത്തില്‍ എന്നെ വിട്ടു പോയ
ഒന്നാം ക്ലാസിലെ കൂട്ടുകാരന്‍
നസീറിനെ ഓര്‍ത്ത്‌ പോയി
ഒരു നിമിഷം
ഒന്നും പറയാനില്ല.
നല്ലത് വരട്ടെ

Akbar said...

കുട്ടികളുടെ വാശിയും സങ്കടവും കാണുമ്പോള്‍ നാം നമ്മുടെ കുട്ടിക്കാലത്തിലേക്ക് ഇറങ്ങി ചിന്തിക്കണം. അപ്പോള്‍ അത് വെറും വാശിയല്ല എന്ന് ബോദ്ധ്യപ്പെടും. അതില്‍ അപകടമില്ലാത്തവ സാധിച്ചു കൊടുക്കുകയും അല്ലാത്തവ ക്ഷമയോടെ പറഞ്ഞു അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുയും വേണം. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ശത്രുക്കളാവാതെ എപ്പോഴും നല്ല കൂട്ടുകാരാവാന്‍ ശ്രമിച്ചാല്‍ നല്ല മാനസികാരോഗ്യത്തോടെ കുട്ടികള്‍ വളരും.

പിന്നെ ഉമ്മുജാസ്മി എന്റെ പോസ്റ്റില്‍ കത്തിച്ച ചിരിപ്പടക്കത്തിനു ചിരിപ്പടക്കത്തിനുപ്രത്യേക നന്ദി.

ഹാപ്പി ബാച്ചിലേഴ്സ് said...

സൌഹൃദങ്ങൾ എന്നും വിലപ്പെട്ടവ തന്നെയാണ്. അത് ചെറുപ്പത്തിലേതായാലും പിന്നീട് വന്നുചേരുന്നതായാലും. ഈ പോസ്റ്റ് ഞങ്ങളെ തന്നെ ഓർമ്മിപ്പിച്ചു. :)

siya said...

പോസ്റ്റ്‌ വായിച്ചു .എന്‍റെ മോള്‍ ഇപ്പോള്‍ ഈ വേദനയുമായി ഇവിടെ ഉള്ള സ്കൂളില്‍ പോകുന്നു .അവള്‍ ഇടയ്ക്ക് അവരെ കുറിച്ച് പറയും ,പഴയ കൂട്ടുക്കാര്‍ ,എന്നും നല്ല ഓര്‍മ്മകളോടെ ഓര്‍ക്കും ., ഈ സ്കൂളില്‍ അതുപോലെ നല്ല കൂട്ടുക്കാരെ കിട്ടും എന്ന് പറഞ്ഞ് ഞാനും കൂടെ നില്‍ക്കുന്നു .

കുട്ടികള്‍ കളിച്ചു വളരട്ടെ ,അവരോട് എന്നും സംസാരിക്കുന്ന നല്ല മാതാപിതാക്കള്‍ ആവാന്‍ നമുക്കും നോക്കാം .എന്‍റെ മോള്‍ പാച്ചു , ചില ദിവസം സ്കൂളില്‍ നിന്നും വരുന്ന മുഖം കണ്ടാല്‍ ഞാന്‍ ചോദിക്കും ..ഇന്ന് വല്ല പ്രശ്നം സ്കൂളില്‍ ഉണ്ടായിരുനുവോ ?

ഞാന്‍ ആദ്യമായി ഈ ചോദ്യം അവളോട്‌ ചോദിച്ചപോള്‍ അവരുടെ മറുപടി .അമ്മക്ക് അത് എങ്ങനെ മനസിലായി എന്ന് മനസിലായി ?എന്ന് ആയിരുന്നു

''ഇതുപോലെ ഓരോ പ്രശ്നം ആയി ഞാന്‍ വീട്ടില്‍ വന്നു കയറുമ്പോള്‍ ,ഞാനും എന്‍റെ അമ്മയോട് പറയാം എന്ന് കരുതി അടുത്ത് പോയി നില്‍ക്കും ,അമ്മയുടെ തിരക്കുകള്‍ കാണുമ്പോള്‍ അമ്മയോട് ഒന്നും പറയാതെ ,പോരും ''.എന്നുള്ള എന്‍റെ മറുപടി കേള്‍ക്കുമ്പോള്‍ പാച്ചു പറയും ,അത് സാരമില്ല ,അമ്മ ഇപ്പോള്‍ തന്നെ അമ്മച്ചിയെ വിളിച്ച് പറഞ്ഞാല്‍ മതി ..അത് ആണ് കുട്ടികള്‍ ..ഹഹ .എന്തോ മക്കളുടെ നല്ല മൂഡ്‌ നോക്കി അവരോട് സംസാരിക്കണം ,എന്ന് തന്നെ ആണ് അഭിപ്രായം .

''നല്ല കൂട്ടുക്കാര്‍'' ഒരു ഭാഗ്യം തന്നെ ആണ് ....എന്നും ചേര്‍ത്തു പിടിക്കാം ആരും അവകാശപെടാത്ത സ്വത്ത് ആയി ...

അനീസ said...

ശ്രദ്ധ വേണം, പക്ഷെ ശ്രധക്കൂടുതല്‍ അവര്‍ക്കെ പ്രോബ്ലം ആവുന്ന രീതിയില്‍ ആകരുത്

സ്വപ്നസഖി said...

പലരോടും കൂട്ടുകൂടുക. അവരിലെ നല്ലവശം ഉള്‍ക്കൊള്ളുക. ചീത്തവശം തള്ളുക. അങ്ങനെയല്ലേ ജാസ്മിക്കുട്ടീ..

ismail chemmad said...

ജാചിക്ക് എന്റെ ചിഞ്ചു വിന്റെ പ്രായമാ ..
ജാചിക്ക് എന്റെ അനോഷണം അറിയിക്കുക

ഇത്തയുടെ പോസ്റ്റിനു ആശംസകള്‍

കുഞ്ഞായി l kunjai said...

നല്ല സുഹ്രുത് ബന്ധങ്ങൾ അവർ വളർത്തിയെടുക്കെട്ടെ,അതിനെ പിന്തുണക്കുവാൻ കഴിയട്ടെ

ഹാഷിക്ക് said...

ഇവിടെ ഇപ്പോഴാണ് എത്തിയത്...ജാസ്മിക്കുട്ടിക്കുള്ള കമെന്റ് അടുത്ത പോസ്റ്റിൽ പറയാം...............

ummu jazmine said...

റഷീദ് പുന്നശ്ശേരി ,നന്ദി.

അക്ബര്‍ , നന്ദി

ഹാഫിസ്, നന്ദി

സിയാ, നന്ദി

അനീസ, നന്ദി

സ്വപ്ന സഖി,നന്ദി

ഇസ്മയില്‍ ചെമ്മാട്, ആദ്യമായി വന്നതിനും,കൂടെ കൂടിയതിനും,നന്ദി.

കുഞ്ഞായീ, നന്ദി.

ഹാഷിക്,നന്ദി...

Echmukutty said...

സൌഹൃദങ്ങൾ നീണാൾ വാഴട്ടെ....
എല്ലാവരുടേയും.

Noorudheen said...

ബാല്യ കാലത്തിലേക് ഓര്‍മ്മയെ ഒരിക്കല്‍ കൂടി തിരിച്ചു വിട്ട ഈ പോസ്റ്റിനു നന്ദി, ജാച്ചി കുട്ടിക്ക് ഒരു നല്ല ഭാവി ആശംസിക്കുന്നു..

NIhal Muhammad said...

ഞാന്‍ ആദ്യമായിട്ടാണ് ഒരു ബ്ലോഗിന് കമന്റ്‌ ഇടുന്നത് . ലേഖനങ്ങള്‍ ഒരുപാടു വായിക്കാറുണ്ട് പക്ഷെ ഒന്നിനും കമന്റാറില്ല
എന്നാല്‍ ഇതിനു കമന്റാതെ പോകാന്‍ മനസ്സ് അനുവദിക്കുന്നില്ല ...............എന്താണെന്നറിയില്ല വായിച്ചു കഴിഞ്ഞപ്പോള്‍ എവിടെയോ എന്തോ ഒരു വേദന ..........നല്ല കുറെ ഓര്‍മ്മകള്‍ മനസ്സില്‍ കയറി വരുന്നു കുട്ടികാല സുഹുര്തുക്കള്‍ ......................
നന്നായി .................... ഇനിയും ഇങ്ങനെ ഓരോന്ന് പ്രതീക്ഷിക്കുന്നു ............ഇതൊക്കയാണ് പ്രവാസികളായ നമുക്കുള്ള ഏക ആശ്വാസം ...............ഒരുപാടു എഴുതാന്‍ കഴിയട്ടെ