സീത രാഹുലിനെ ഒക്കത്തിരുത്തി അസാമാന്യ വേഗതയില്‍ ഓടുകയായിരുന്നു.അമ്മയുടെ പുറകെ ഓടിയെത്താന്‍ ജാനകി കുറെയേറെ യത്നിച്ചു.അമ്പലത്തിനടുത്തുള്ള ആല്മരച്ചുവട്ടില് എത്തിയപ്പോള്‍ സീതമ്മ ഓട്ടം നിര്‍ത്തി..ആല്മരത്തറയില് ഇരുന്നു.ജാനി അമ്മേയെന്നു വിളിച്ചു കൊണ്ട് സീതയുടെ അരികിലേക്ക് ചെന്നു.
അമ്മ തന്റെ നേരെ നോക്കാതെ രാഹുലിനെ കെട്ടിപിടിച്ചു കൊണ്ട് 'എനിക്കീ മകനെ മാത്രം മതി' എന്ന് പറഞ്ഞപ്പോള്‍ അവള് ആകെ സ്തംഭിച്ചു... ആള്‍ക്കൂട്ടത്തിനിടയില്‍ കണക്കു വാദ്ധ്യാരുടെ കണ്ണുകളും അമ്പരപ്പോടെ തന്നിലേക്ക് നീളുന്നത് കണ്ടപ്പോള്‍ അവള് പിന്തിരിഞ്ഞു വീട്ടിലേക്കു പതുക്കെ നടന്നു.
അമ്മ എന്തിനാണ് തന്നെ വേണ്ട എന്ന് പറഞ്ഞതെന്ന് അവള്‍ക്കു മനസ്സിലായില്ല.രാഹുലിനെ അമ്മ കെട്ടി പിടിക്കുമ്പോള്‍ അവനു ശ്വാസം മുട്ടുന്നത് പോലെ തോന്നി.ഈ അമ്മയ്ക്കെന്തു പറ്റി ആവൊ?
വിശേഷ ദിവസങ്ങളില്‍ മാത്രമേ അമ്മ അമ്പലത്തില്‍ പോകാറുണ്ടായിരുന്നുള്ളൂ-
അതും മുണ്ടും നേരിയതും ഉടുത്ത്..ഇന്നിപ്പോള്‍ മുഷിഞ്ഞ സാരിയാണല്ലോ അമ്മ ഉടുത്തിരിക്കുന്നെ..ഇന്നലെ രാത്രി ഉറങ്ങുമ്പോള്‍ അമ്മ ബാലനാഗമ്മയുടെ കഥ പറഞ്ഞു തന്ന് കെട്ടിപ്പിടിച്ചാണല്ലോ ഉറക്കിയത്..എന്നിട്ടിപ്പോള്‍ എന്നെ വേണ്ടാന്നെന്താ
അമ്മയ്ക്ക് തോന്നാന്‍! ഇളയമ്മ എന്തിനാ കരഞ്ഞു കൊണ്ട് അമ്മയ്ക്ക് പിറകെ ഓടിയത്?
ഓരോന്നോര്‍ത്തു വീടെത്തിയതറിഞ്ഞില്ല. . ഇനിയെന്തെങ്കിലും അമ്മൂമയോട് ചോദിക്കാമെന്ന് വെച്ചാല്‍ വടക്കിനിയില്‍ ശിലാ പ്രതിമ പോലെ ഇരിക്കുകയാണല്ലോ..
ചോദിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് തോന്നി ജാനകി പടിപ്പുരയിലേക്ക് നടന്നു.
അവളുടെ കൂട്ടുകാരികളായ സുമിത്രയും,ശാലിമയും വരുന്നത് കണ്ടു.വന്നയുടനെ കൂട്ടുകാരികള്‍ ജാനകിയോടു ചോദിച്ചു '' നിന്റെ അമ്മയ്ക്ക് ഭ്രാന്താ?''
ജാനകിക്ക് മുന്നില്‍ ആ ചോദ്യശരം ലക്ഷ്യം തെറ്റി അനന്തതയിലേക്ക് പതിച്ചു കൊണ്ടേയിരുന്നു.
23 comments:
ഇതെന്താ മാഷെ..പെരുന്നാള്‍ പ്രമാണിച്ചു പോസ്റ്റിടല്‍ മല്‍സരത്തില്‍ വല്ലതും പങ്കെടുക്കുന്നുണ്ടോ ??????????...
പെരുന്നാളിന് നല്ല ഡിഷസ് മാത്രമല്ല, കഥകളും ഇറങ്ങുന്നുണ്ടല്ലോ...ബലേ ഭേഷ്..
മിനികഥ നന്നായി... മനസ്സിന്റെ താളം തെറ്റാന്‍ നിമിഷാര്‍ധം മതി....!
കുറച്ചു മുന്‍ മ്പ് ഇവിടെ വന്നപ്പോകുറച്ച് നല്ല ഫോട്ടോ കണ്ടു
ഇപ്പോള്‍ നല്ല ഒരു മിനികഥയും
മനസ്സിന്റെ ആഴങ്ങള്‍, അര്‍ത്ഥങ്ങള്‍ എത്ര..!!
ഒക്കെ ഒരു കണക്കു കൂട്ടളില് അങ്ങ് പോകുകയല്ലേ..
മിനീ..കഥ നനായി.
ചില കഥകള്‍ ഇങ്ങിനെയാണ്. വായിച്ചു കഴിഞ്ഞാലും മനസ്സിനെ വല്ലാതെ വേട്ടയാടും. അറിയാതെ ആണേലും അമ്മയാല്‍ തിരസ്കരിക്കപ്പെട്ട ജാനകി എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.
പിന്നെ ഒരു കാര്യം കൂടി പറയട്ടെ. കുറെ പേരുകള്‍ കഥയുടെ തുടക്കത്തില്‍ ഒരു കണ്ഫ്യൂഷന് ഉണ്ടാകിയോ എന്നൊരു സംശയം. ശ്രമിച്ചാല്‍ ഒന്നൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു.
ആശംസകള്‍.
എന്താല്ലേ !!..
മുഴുവനായും മനസ്സിലായില്ല
:(
പൂര്‍ണ്ണമാകാത്ത പോലെ..
ചെറിയൊരു കണ്ഫ്യൂഷന്...
മനസ്സിന്റെ താളം തെറ്റിയ അമ്മ. ആ അമ്മയുടെ മകള്‍ അനുഭവിക്കുന്ന അവഹേളനവും ദുഃഖവും. കഥയുടെ വിഷയം നല്ലതാണ്. പക്ഷേ കുറച്ചും കൂടി നന്നാക്കാമായിരുന്നു. ഒരു അപൂര്‍ണ്ണത അനുഭവപ്പെടുന്നു. കൂടുതല്‍ ശക്തമായി എഴുതാന്‍ കഴിയട്ടെ. ഭാവുകങ്ങള്‍.:)
iniyum ezhuthu.
aazamsakal.
ഓഹ്...
ചുരുങ്ങിയ വരികളില്‍ ഒരു കുഞ്ഞുകഥ. ആശംസകള്‍ !
കണ്ഫ്യൂഷന് എനിക്കും തോന്നി.!
nalla katha.
asamsakal...
കഥാപാത്രങ്ങള്‍ കുറച്ചധികം ആയതിനാല്‍ കണ്ഫൂശന് ആയി. പറയാന്‍ ഉദ്ദേശിച്ചത് വായനക്കാരില്‍ എത്തിക്കാന്‍ പറ്റിയില്ലേ എന്നൊരു സംശയം.
എന്നാലും കഥാകാരിക്ക് നല്ല ഭാവനയുണ്ട്. നല്ലൊരു അന്തരീക്ഷം ഉണ്ടാക്കി.
സലീമിന്റെ കമന്റില്‍ പറഞ്ഞപോലെ താളം തെറ്റിയതാണോ?
കഥ നന്നായി
പക്ഷെ എഴുതി കഴിഞ്ഞു കുറച്ചു കൂടി സാവധാനം കൊടുത്തു പല ആവര്‍ത്തി പല നേരതായി വായിച്ചു സ്ഫുടം ചെയ്തു ആവശ്യമില്ലാത്ത വാക്കുകള്‍ ഒഴിവാക്കി പോസ്റ്റു ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു.
ആശയം നല്ലത് തന്നെ .
ഭാവുകങ്ങള്‍
ജാസ്മിക്കുട്ടി ..കഥ യുടെ ആശയം ഇഷ്ടപ്പെട്ടു .മുന്നേ വന്നവര്‍ എല്ലാം പറഞ്ഞു .കഥയുടെ പോക്ക് വലിയ സംഭവങ്ങളിലേക്കാണ് എന്ന് ആദ്യം തോന്നി .പെട്ടെന്ന് ട്വിസ്റ്റ് വന്നു .ഓ കെ .പല ശൈലികള്‍ ആലോചിച്ചു നോക്കി അവസാനം ഒരിടത്ത് എത്തു ....നന്നാവും ..ട്രിക്കുകള്‍ ഒക്കെ പഠിച്ചു വലിയ എഴുത്തുകാരി ആയി വാ ..
അഭിപ്രായം എഴുതിയ എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.കഥാപാത്രങ്ങളുടെ ബാഹുല്യം കുറച്ചു അല്പം എഡിറ്റു ചെയ്തിട്ടുണ്ട്.നിങ്ങളുടെ പ്രോത്സാഹനം എന്നുമുണ്ടാവണമേ...
ഈ കഥക്കത്ര ഉഷാറ് വന്നില്ല കേട്ടൊ
പെരുന്നാൾ തിരക്കിൽ പെട്ടതുകൊണ്ടാണോ?
mullappoovin sawrabhyam.....
എനിക്ക് ആദ്യം എഴുതിയതാണ് ഇഷ്ട്ടപ്പെട്ടത്..എഡിറ്റു ചെയ്തത് തീരെ ഇഷ്ട്ടപെട്ടില്ല .........താങ്ക്സ് ..
കഥാ സാരം നന്നായി. കുറച്ചു കൂടെ ശ്രദ്ധിച്ച് സമയം എടുത്ത് എഴുതിയാല്‍ മതി എഴുതിയാല്‍ വളരെ നന്നാകും.ഇങ്ങനെ പറഞ്ഞു എന്ന് വച്ച് മോശം എന്ന് ധരിക്കരുത്. എല്ലാ വിധ ഭാവുകങ്ങളും.
സോറി മോളെ,കമന്റിടാനിത്തിരി വൈകി.
കുറച്ച് homework ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് നല്ലൊരു കഥ കിട്ടുമായിരുന്നു.സാരമില്ല..ഇനിയും ശ്രമിക്കൂ..
"പല വട്ടം വീണാല്‍ നടക്കാന്‍ പഠിക്കും" എന്നാണല്ലോ..
Post a Comment