Monday, October 25, 2010

പ്രണയലേഖനം

ഹൈസ്കൂളിന്റെ വിശാലതയിലേക്ക്‌ ചെന്നപ്പോള്‍  മായാലോകത്തെത്തിയ അവസ്ഥയായിരുന്നു;വലിയ കോമ്പൌണ്ടും,ഓരോ ക്ലാസിനുമായി ഒത്തിരി ഡിവിഷന്സും ഉള്ള ആ വലിയ സ്കൂളിലേക്ക്  അമ്പരപ്പിന്റെ അകമ്പടിയോടെ  കയറി.നിറയെ കുട്ടികളുള്ള എട്ട് സി ആയിരുന്നു എന്‍റെ ക്ലാസ്.
പുതിയ സ്കൂളും,,പുതിയ അധ്യാപകരും,അത്ഭുത ലോകത്തെ ആലീസായി ഞാനും!
പുതിയ കൂട്ടുകാരെ പരിചയപ്പെട്ടു.അതില്‍ ഒരു കുട്ടി എന്‍റെ അടുത്തകൂട്ടുകാരിയായി മാറി.സ്പ്രിംഗ് പോലെ ചുരുണ്ട തടിച്ച  കറുത്ത മുടിയുള്ള ഒരു എണ്ണ കറുമ്പി.വെളു വെളാ  വെളുത്ത പല്ലുകള്‍ കാട്ടി അവള്‍ ചിരിക്കുന്നത് കാണാന്‍ നല്ല ശേലായിരുന്നു.അവളാണ് സുമയ്യ.സുമയ്യയുടെ വീട് സ്കൂളില്‍ നിന്നു അധികം അകലെ അല്ലാത്തതിനാല്‍ സ്കൂളിന്റെ പരിസര പ്രദേശങ്ങള്‍ അവള്‍ എനിക്ക് പരിചയപ്പെടുത്തി തന്നു.ഇന്‍റെര്‍വെല്ലിന്റെ സമയത്ത് നാരങ്ങവെള്ളം കുടിക്കാനും,മറ്റുമായി പോകുന്ന ഒരു തട്ടുകടയുണ്ടായിരുന്നു.നല്ല നിറമുള്ള മധുരമുള്ള ഐസ്  ചീകിയിട്ടു വില്‍ക്കുന്ന "ചെരണ്ടി" എന്‍റെ വീക്നെസ് ആയിരുന്നു.ആ കടയിലെ മെലിഞ്ഞ പൂച്ച കണ്ണുള്ള പയ്യനാണ് എനിക്കാദ്യമായി പ്രണയലേഖനം നല്‍കിയ വിരുതന്‍!
പ്രണയത്തിന്റെ എ ബി സി അറിയാത്ത പ്രായത്തില്‍ കിട്ടിയ ആ കത്ത് എനിക്ക് കൊണ്ട് വന്നു തന്നത് സുമയ്യ ആയിരുന്നു..കള്ളച്ചിരിയോടെ അവളും എന്‍റെ  കൂട്ടുകാരികളും അത് വായിച്ചു ചിരിച്ചു.എന്നിട്ടെന്റെ പുസ്തകത്തില്‍ ഒളിച്ചു വെച്ചു .സ്കൂള്‍ വിട്ടു വീട്ടിലേക്കു തിരിക്കുമ്പോള്‍ പുസ്തകകെട്ടുകള്‍ക്ക് ഇത് വരെയില്ലാത്ത ഭാരമാണ് അനുഭവപ്പെട്ടത്..വീട്ടില്‍ അറിഞ്ഞാല്‍..എന്താണ് സംഭവിക്കുക എന്നോര്‍ത്ത് പേടികൊണ്ടു വിറച്ചു ഞാനാ കടലാസ് കഷ്ണമെടുത്തു.പിന്നെ ഏതോ ഉള്‍ പ്രേരണ   പോലെ  തുണ്ടം തുണ്ടമായി വലിച്ച് കീറി.ആദ്യമായികിട്ടിയ പ്രേമലേഖനം വായിക്കാതെ കീറിക്കളഞ്ഞ എന്‍റെ  മനസ്സിനെ എനിക്ക് പിടികിട്ടിയിരുന്നില്ല  .എന്‍റെ ഭാഗത്തുന്നു അനുകൂല മറുപടി കിട്ടാഞ്ഞോ എന്തോ രണ്ടു മൂന്നു ദിവസം കഴിഞ്ഞു ക്ലാസ്സില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ! കുട്ടികളുടെയെല്ലാം കണ്ണ് എന്നിലേക്ക്‌  നീണ്ടു വരുന്നു..ആണ്‍ കുട്ടികള്‍ അര്‍ത്ഥഗര്‍ഭമായി ചിരിക്കുന്നു..സുമയ്യ എന്നെ കൂട്ടികൊണ്ടുപോയി ബ്ലാക്ക് ബോഡിലേക്കും ക്ലാസ് മുറിയുടെ ചുവരിലേക്കും വിരല്‍ ചൂണ്ടി..അവിടെയൊക്കെ എന്റെയും ആ പയ്യന്റെയും പേരുകള്‍ പ്ലസ്‌ ചിഹ്നവും,ഹൃദയ ചിഹ്നവുമൊക്കെ ഇട്ടു എഴുതിവെച്ചിരിക്കുന്നു..
ഭൂമി പിളര്‍ന്നു താഴേക്കു പതിച്ചെങ്കില്‍ എന്ന് തോന്നിപ്പോയ നിമിഷം! സ്വതവേ തൊട്ടാവാടിയിരുന്ന  ഞാന്‍ ആകെ തളര്‍ന്നുപോയി.ഒരു അധ്യാപകന്‍ വന്നു എന്നെ  ആശ്വസിപ്പിച്ചു..ഭാഗ്യത്തിന് കുട്ടികളാരും എന്നെ കളിയാക്കാന്‍ മുതിര്‍ന്നില്ല.അങ്ങനെ പുത്തരിയില്‍ തന്നെ കല്ലുകടിച്ചത് കൊണ്ട് പ്രേമം എനിക്ക് അലര്‍ജിയായി.ഇപ്പോഴത്തെ പെണ്‍കുട്ടികളൊക്കെ എത്ര സ്മാര്‍ട്ട് ആയാണ് ജീവിക്കുന്നത്..അവരുടെ പ്രണയം അവരുടെ വിരല്‍തുമ്പില്‍ മൊബൈലില്‍ വിരിയിക്കുന്നു,ഇഷ്ടമുണ്ടേല്‍,തളിര്‍ക്കുന്നു...ഇഷ്ടമില്ലെങ്കില്‍ അവര്‍ക്കത്‌ വേരോടെ പിഴിയാം...ആരെയും കൂസാതെ ഒന്നിനേം പേടിയില്ലാതെ ജീവിക്കുന്ന കുട്ടികള്‍...

33 comments:

ജാബിർ said...

കുഞ്ഞു പ്രണയം

ജുവൈരിയ സലാം said...

കീറി കളയണ്ടായിരുന്നു.ഉണ്ടങ്കിൽ ഇവിടെ പോസ്റ്റാമായിരുന്നു

haina said...

എനിക്കാരും തന്നില്ല ഒരു പ്രണയ ലേഖനവും...

ചെറുവാടി said...

നശിപ്പിച്ചില്ലേ.....
എത്ര വേദനിച്ചു കാണും ആ പൂച്ചകണ്ണന്‍ .

Vayady said...

ഈ പോസ്റ്റ് പഴയ ഓര്‍മ്മകളിലേയ്ക്കെന്നെ കൂട്ടിക്കൊണ്ടു പോയി. എനിക്ക് ജീവിതത്തിലാദ്യമായി കിട്ടിയ പ്രണയലേഖനത്തെ കുറിച്ച് ഓര്‍‌ത്തു പോകുന്നു. അതു തുറന്നു വായിച്ചു നോക്കാനുള്ള ധൈര്യം പോലും അന്നില്ലായിരുന്നു. ആ കത്ത് നേരേ അച്ഛന്റെ കയ്യില്‍ കൊണ്ടു പോയി കൊടുത്തു‍. പിന്നീട് പലപ്പോഴും തോന്നി, കഷ്‌ടം...ഒന്നു നോക്കീട്ട് കൊടുത്താല്‍‌ മതിയായിരുന്നു. എന്തായിരിക്ക്യോ എഴുതീട്ടുണ്ടാകുക? എന്ന്. :)

ജാസ്മിക്കുട്ടി പറഞ്ഞതു പോലെ ഇപ്പോഴത്തെ കുട്ടികളുടെ ധൈര്യവും തന്റേടവും കാണുമ്പോള്‍ എനിക്ക് അല്‍‌ഭുതവും, അസൂയയും, ചെറിയ നഷ്ടബോധം തോന്നാറുണ്ട്.

അലി said...
This comment has been removed by the author.
അലി said...

ആ പൂച്ചക്കണ്ണന്റെ ഹൃദയമായിരുന്നു അത്. വെറുതെ ഒന്ന് വായിച്ചുനോക്കായിരുന്നു.

mayflowers said...

ആ പാവത്തിനും തോന്നിക്കാണും പ്രേമത്തോട് അലര്‍ജി!

ഹംസ said...

പക്ഷെ ഞാന്‍ ആദ്യമായി കൊടുത്ത കത്ത് അവള്‍ വായിച്ചിരുന്നു. അതുകൊണ്ടല്ലെ അവള്‍ എന്നെ കാണുമ്പോള്‍ പിന്നെ ചിരിച്ചു കൊണ്ട് ഓടിപ്പോയിരുന്നത് ..

പഴയ ഓര്‍മയിലേക്ക് ഒന്നു ഊളയിട്ടും . നന്ദി

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഞാനെന്നും മനസ്സില്‍ സൂക്ഷിക്കുന്ന,ഇഷ്ടപ്പെടുന്ന
ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍....
ഒരുപാടൊരുപാട് നന്ദി...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

പ്രണയം വെറുതെ കളഞ്ഞ പൊട്ടിക്കാളി ! കടിഞ്ഞൂൽ പ്രണയലേഖനം കല്ലുകടിയാക്കിയതിന്റെ നഷ്ട്ടബോധം ഇപ്പോഴാണ് ശരിക്കറിയുന്നത് അല്ലേ...

jazmikkutty said...

@ജാബിർ said... കുഞ്ഞു പ്രണയം< വന്നതില്‍ സന്തോഷം,ഊ ഹും..പ്രണയമില്ല വെറും ലേഖനം:)

@ജുവൈരിയ സലാം said... കീറി കളയണ്ടായിരുന്നു.ഉണ്ടങ്കിൽ ഇവിടെ പോസ്റ്റാമായിരുന്നു<ജുബി,വന്നതില്‍ സന്തോഷം..അങ്ങിനെ വായിച്ചു സുഖിക്കേണ്ട :)

@ haina said... എനിക്കാരും തന്നില്ല ഒരു പ്രണയ ലേഖനവും... <ആഹാ കൊച്ചുകള്ളി, മുട്ടേന്നു വിരിഞ്ഞില്ല! അവിടെ ചിത്രോം വരച്ചു മിണ്ടാതെ പഠിച്ചോ ട്ടോ...

@ചെറുവാടി said... നശിപ്പിച്ചില്ലേ.....എത്ര വേദനിച്ചു കാണും ആ പൂച്ചകണ്ണന്‍

<വേദനിച്ചോ എന്ന് ഞാന്‍ അന്വേഷിച്ചില്ല കേട്ടോ,ചെറുവാടീ..

@
Vayady said... ഈ പോസ്റ്റ് പഴയ ഓര്‍മ്മകളിലേയ്ക്കെന്നെ കൂട്ടിക്കൊണ്ടു പോയി. എനിക്ക് ജീവിതത്തിലാദ്യമായി കിട്ടിയ പ്രണയലേഖനത്തെ കുറിച്ച് ഓര്‍‌ത്തു പോകുന്നു<വായാടി ചെയ്തപോലെ വീട്ടില്‍ ചെന്ന് കൊടുത്തിരുന്നെങ്കില്‍ വാദി പ്രതി ആയേനെ..( ഇപ്പം തോന്നുന്നു,കീറി കളഞ്ഞത് നന്നായിഎന്ന്:)

@

അലി said... ആ പൂച്ചക്കണ്ണന്റെ ഹൃദയമായിരുന്നു അത്. വെറുതെ ഒന്ന് വായിച്ചുനോക്കായിരുന്നു<ആണോ..അലി? ദേ..എന്നെ വിഷമിപ്പിക്കല്ലേ...:)

@mayflowers said... ആ പാവത്തിനും തോന്നിക്കാണും പ്രേമത്തോട് അലര്‍ജി!

<അതെന്തേ..മെയ്മാസ പൂവേ?

@
ഹംസ said... പക്ഷെ ഞാന്‍ ആദ്യമായി കൊടുത്ത കത്ത് അവള്‍ വായിച്ചിരുന്നു. അതുകൊണ്ടല്ലെ അവള്‍ എന്നെ കാണുമ്പോള്‍ പിന്നെ ചിരിച്ചു കൊണ്ട് ഓടിപ്പോയിരുന്നത് .. <അപ്പോള്‍,വായിച്ചില്ലെന്നു ഉറപ്പ്!!:)

@റിയാസ് (മിഴിനീര്‍ത്തുള്ളി) said...


ഞാനെന്നും മനസ്സില്‍ സൂക്ഷിക്കുന്ന,ഇഷ്ടപ്പെടുന്ന

ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍....

ഒരുപാടൊരുപാട് നന്ദി... <ആഹാ ആള് മോശമില്ലല്ലോ......:) എനിക്കയച്ചു തന്ന തലക്കെട്ടിനു വളരെ നന്ദി...)

@മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...


പ്രണയം വെറുതെ കളഞ്ഞ പൊട്ടിക്കാളി ! കടിഞ്ഞൂൽ പ്രണയലേഖനം കല്ലുകടിയാക്കിയതിന്റെ നഷ്ട്ടബോധം ഇപ്പോഴാണ് ശരിക്കറിയുന്നത് അല്ലേ

<അല്ലേലും,ഞാനൊരു കടിഞ്ഞൂല്‍ പൊട്ടി ആണെന്നാ വീട്ടില്‍ പറയുന്നത്....

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.

പ്രവാസിനീ എന്‍റെ പ്രവാസിനീ നിങ്ങളാരേലും പ്രവാസിനിയെ കണ്ടോ?

~ex-pravasini* said...

ജാസ്മിക്കുട്ടീ,,,
ഞാന്‍ വന്നു,...
കുറെ വിളിച്ചു അല്ലെ,,
അടുക്കളയിലായിരുന്നു കേട്ടില്ല,
ഹസ്സ് വന്നിട്ടുണ്ട്,ജിദ്ദയില്‍നിന്നും,
കുട്ടികളൊക്കെ ഒന്നിച്ചപ്പോള്‍
ആകെ ജഗപൊഗ!!
ഇനി ഇടയ്ക്കിടെ എന്നെ കാണില്ല കേട്ടോ.
പിന്നെ ഒരു സ്വകാര്യം:ബ്ലോഗ്‌ തുടങ്ങിയത്കൊണ്ട് ഒരു ഗുണമുണ്ടായി കെട്ടോ..,എനിക്ക്
ലാപ്ടോപ് കൊണ്ട് വന്നിട്ടുണ്ട്,
ഇനി കുട്ടികളുമായി യുദ്ധം വേണ്ട,
സ്വസ്ഥം,,സുഖം,,
(ആരെങ്കിലും കേട്ടോ൦,,)

പിന്നെ പോസ്റ്റിനെപ്പറ്റി പറഞ്ഞില്ല.
'ഹമ്പടി കള്ളീ,,,

siya said...

കൊള്ളാം ട്ടോ ..ഞാന്‍ എല്ലാം വിശദമായി വായിക്കാന്‍ വരും .കുറച്ച് തിരക്ക് ഉണ്ട് .മനസിലാവും എന്ന് വിശ്വസിക്കുന്നു .അയില പൊളിച്ചത് കണ്ടിട്ട് ,കൊതിയായി .

എല്ലാ വിധ ആശംസകളും ..കാണാം

[ Pony Boy ] said...

ആ ചെറുക്കൻ അങ്ങനെ രക്ഷപെട്ടു..ഇപ്പോൾ തട്ടുകട മാറ്റി പുത്തൻ എ.സി റെസ്റ്റോറന്റ് ഒക്കെയായി നല്ല ജീവിതം നയിക്കുന്നു...

രമേശ്‌അരൂര്‍ said...

അന്ന് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കില്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ..എസ് എം എസ് വിട്ടോ മിസ്‌ കാള്‍ അടിച്ചോ കളിക്കാമായി രു ന്നു ഊഉ ...ഊ

സലീം ഇ.പി. said...

ആ വായിക്കാത്ത പ്രണയ ലേഖനം കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്, ബഷീറിന്റെ 'മതില്‍' ആണ്. പരസ്പരം കാണാത്ത പ്രണയിച്ച തടവ്‌ പുള്ളികള്‍, കാണാന്‍ പറഞ്ഞു വെച്ച ദിവസം കാണാന്‍ പറ്റാതെ പോയ കഥ ഓര്‍ത്തു പോയി. ഏതായാലും ഹൃദ്യമായി അവതരിപ്പിച്ചു. പ്രണയിച്ചിരുന്നെങ്കില്‍ അന്ന് മുതല്‍ 'ചിരണ്ടി' ഫ്രീ ആയി കിട്ടിയേനെ, എല്ലാം കളഞ്ഞു കുളിച്ചില്ലേ ജസ്മിക്കുട്ടീ..
ഞാന്‍ സ്കൂളില്‍ പഠിച്ച കാലത്തൊക്കെ ഒരു പ്രണയ ലേഖനം എന്നൊക്കെ പറഞ്ഞാന്‍ ഒരൊന്നന്നര സംഭവം ആയിരുന്നു. കോളേജു നാളുകളില്‍ സുഹൃത്തിനു പ്രണയ ലേഖനം ചര്‍ച്ച ചെയ്തു എഴുതാന്‍ സഹായിച്ചിട്ടുണ്ട് (അവര്‍ വിവാഹിതരായി). സ്വന്തമായി എഴുതിയിട്ടില്ല, അത്രയും നല്ല പയ്യനായിരുന്നു...ആന്നേ..
(പിന്നെ..അവിടെക്കൊന്നും കാണുന്നില്ലട്ടോ..)

ആസ്വാദകൻ‍/ The Admirer said...

എഴുത്ത് ഒത്തിരി ഇഷ്ട്ടായി. നൊമ്പരപ്പെടുത്തുന്ന പഴയ ഓര്‍മകളിലെക്കൊരു ഒരു തിരിഞ്ഞു നോട്ടം. ഇനിയും എഴുതുക.

sm sadique said...

പഴയ പ്രണയം ഓർക്കാനും ഓമനിക്കാനും
പുതിയകാല പ്രണയം വെറും മിസ് കാൾ മാതിരി.

MyDreams said...

ഇപ്പൊ ഉള്ള കുട്ടികളെ കുറിച്ച് നല്ല വിലയിരുത്തല്‍....കുട്ടികള്‍ ഇത്ര മാത്രം ഒക്കെ ചിന്തിക്കാന്‍ തുടങ്ങി അല്ലെ
നല്ല കാര്യം

Echmukutty said...

ഞാനിടുന്ന കമന്റ് ഒന്നും വരുന്നില്ലല്ലോ. ഗൂഗിളിനു കോപമായിരിയ്ക്കണം.
ആ എഴുത്ത് ഒന്ന് വായിയ്ക്കാമായിരുന്നു.
നന്നായി ഓർമ്മകൾ. എഴുത്ത് നന്നാവുന്നുണ്ട്.
അഭിനന്ദനങ്ങൾ.

സൈനുദ്ധീന്‍ ഖുറൈഷി said...

കൊള്ളാം.
ഞാനും ഈ വഴി ആദ്യം.
ഇനിയും കാണാം.

Anonymous said...

പ്രേമലേഖനം അല്ലായിരുന്നു കുട്ടീ അത് ..
താന്‍ പലതവണ വന്ന് കാശ് പിന്നെത്തരാം എന്നും പറഞ്ഞ് ഐസ് തിന്നതിന്റെ ബില്ലുകള്‍ എല്ലാം ഒരു പേപ്പറില്‍ എഴുതി വച്ചതായിരുന്നു ..
ആ പൈസ അവസാനം ഞാന്‍ എന്റെ കയ്യില്‍ നിന്നും മൊതലാളിയ്ക്ക് കൊടുത്തു ..
ഇനിയും കാണാം ..
എന്ന് സസ്നേഹം ആ പഴയ പൂച്ചക്കണ്ണന്‍

jazmikkutty said...

ആദ്യമായി ഇവിടെ വന്നെത്തി നിങ്ങളില്‍ ഒരാളായി എന്നെ കൂട്ടിയ പ്രിയമിത്രങ്ങളെ നന്ദി.

എച്മു,ഈ അളവറ്റ പ്രോത്സാഹനത്തിനു ഹൃദയം നിറഞ്ഞ നന്ദി..

ജെ പി വെട്ടിയാട്ടില്‍ said...

ഹത്ത എന്ന് കണ്ടപ്പോള്‍ എന്നെ അവിടെ പിടിച്ച് നിര്‍ത്തി. ഞാന്‍ ഒമാനിലും ദുബായിലുമായി നീണ്ട 22 വര്‍ഷം ഉണ്ടായിരുന്നു.
100 ലധികം തവണ ഈ റൂട്ടില്‍ കൂടി പോയിട്ടുണ്ട്.
ഒമാനിലെ ഫോട്ടോസ് കൂടുതല്‍ ഉണ്ടെങ്കില്‍ എനിക്ക് അയച്ചുതരാമോ?

സ്നേഹത്തോടെ
ജെ പി അങ്കിള്‍

viralthumbu said...

സ്വതവേ തൊട്ടാവാടിയിരുന്ന ഞാന്‍ ആകെ തളര്‍ന്നുപോയി......

ഉവ്വ് ഉവ്വേ....
http://viralthumbu.blogspot.com/

viralthumbu said...

കഴിവുള്ള എഴുത്തുകാരികള്‍ അപ്പോള്‍ വിദേശത്തും ഉണ്ട്.... സ്വാഗതം.....
http://viralthumbu.blogspot.com/

വിരല്‍ത്തുമ്പ് said...

കഴിവുള്ള എഴുത്തുകാരികള്‍ അപ്പോള്‍ വിദേശത്തും ഉണ്ട്.... സ്വാഗതം.....
http://viralthumbu.blogspot.com/

വിരല്‍ത്തുമ്പ് said...

കഴിവുള്ള എഴുത്തുകാരികള്‍ അപ്പോള്‍ വിദേശത്തും ഉണ്ട്.... സ്വാഗതം.....
http://viralthumbu.blogspot.com/

Shaharas.K said...

ഇത്രയൊക്കെ എഴുതുന്ന നീ അതു വായിച്ചു നോക്കിയില്ല എന്നു പറയുന്നത് വെറുതെ, വായിച്ചു നോക്കിയിരുന്നെങ്കില്‍ ഇവിടെ പോസ്റ്റ് ചെയ്യൂ, പ്രണയലേഖനത്തിന്റെ എ,ബി,സി,ഡി അറിയാത്ത ഞങ്ങള്‍ക്ക് ഈ സാധനം എന്താണെന്ന് ഒന്നറിയാലോ....

മിസിരിയനിസാര്‍ said...

nannayi

kARNOr(കാര്‍ന്നോര്) said...

ആശംസകൾ.. വായിച്ചുതുടങ്ങുന്നേയുള്ളു.

ente lokam said...

ഇപ്പോഴാണെങ്കില്‍ ഒരു ധൈര്യം വന്നേനെ അല്ലെ..പോയ ബുദ്ധി
ആന പിടിച്ചാല്‍ കിട്ടുമോ? എനിക്കിപ്പോ ഒരു പൂതി.കല്യാണത്തിന്റെ
വീഡിയോ cassette , cd ഇലും ആല്‍ബം പുതിയ മോഡേണ്‍ കളറിലും
ഒന്ന് ഇറക്കാന്‍. പക്ഷെ രണ്ടിനും അവള്‍ സമ്മതിക്കില്ല.വേറെ കെട്ടാനും
രണ്ടാമത് ഒന്ന് കൂടി അവളെ കെട്ടാനും..ഹ..ഹ..