ആകാശം പറഞ്ഞത് ...
പാൽ കടലാണെന്ന് തോന്നിടീലും -
പാലാഴിയല്ലിതെന്നോർമ്മ വേണം ...
മിന്നാ മിനുങ്ങെന്നു തോന്നീടിലും -
മിന്നും വിളക്കാണതോർമ്മ വേണം ...
വരികളായ് കരിമുകിൽ കണ്ടുവെന്നാൽ -
കനിയുന്ന തുള്ളികളെയോർമ്മ വേണം...
വിരിയാനൊരുങ്ങുന്ന പീലി കണ്ടാൽ -
നിറമുള്ള സ്വപ്നത്തെയോർത്തീടണം ..
വേഴാമ്പൽ തൻ നാദം കേട്ടിടീലോ -
നോവും പുഴകളേയോർത്തീടണം..
നേരായ മാർഗം തെളിഞ്ഞു നിൽക്കേ-
മുൾവഴികളുണ്ടെന്നതോർത്തീടണം ...
തണലത്തിരിക്കുന്ന നേരമെല്ലാം -
വെയിലത്തോരാളുണ്ടതോർത്തീടണം ...
നിദ്രയിലാണ്ടു കിടക്കുവെന്നാൽ -
നിശ്വാസമുണ്ടെന്നതോർത്തീടണം ..
ചേതന വേറിട്ട ദേഹം കണ്ടാൽ -
നിന്നുടൽ സൃഷ്ടാവിനെയോർത്തീടണം
ജാസ്മിക്കുട്ടി .
15 comments:
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം!
കണ്ണുണ്ടായാല്‍ മാത്രംപോരാ
കാണുകയും വേണം.
നല്ലചിന്തകള്
ആശംസകള്‍
നിദ്രയിലാണ്ടു കിടക്കുമ്പൊ ഒന്നും ഓർക്കാൻ പറ്റൂല.
കൊച്ചുങ്ങളെ പഠിപ്പിച്ച് ചൊല്ലിക്കാൻ പറ്റിയ വരികൾ! നന്നായീണ്ട്ട്ടാ.
@ajth
@ CV Thankappan
@Cheruth
പ്രിയ സുഹ്രത്തുക്കളെ നിങ്ങൾ നല്കുന്ന ഈ പ്രോത്സാഹനം അവ വിലമതിക്കാനാവാത്തതാണ്
thanks a lot....
@ajth
@ CV Thankappan
@Cheruth
പ്രിയ സുഹ്രത്തുക്കളെ നിങ്ങൾ നല്കുന്ന ഈ പ്രോത്സാഹനം അവ വിലമതിക്കാനാവാത്തതാണ്
thanks a lot....
കുഞ്ഞൂങ്ങളെ ചൊല്ലി പഠിപ്പിക്കുവാൻ
പറ്റിയ ഒരു അസ്സൽ ഗുണഗണങ്ങളുള്ള പദ്യം..!
നല്ല ചിന്തകൾ ജാസ്മിക്കുട്ടീ....
മുരളീഭായ് പറഞ്ഞ പോലെ കുഞ്ഞുങ്ങളെ ചൊല്ലിപ്പഠിപ്പിക്കാൻ പറ്റിയ പദ്യം....!
കനപ്പെട്ട ചിന്തകൾ, കവിയത്രിക്ക് ആശംസകൾ...!
ചില കാഴ്ചകള്‍ പറയാനുള്ളതും പറഞ്ഞു കൊടുക്കാനുള്ളതും ആണ്......
ഒരു കയറ്റത്തിന് ഒരു ഇറക്കം എന്നും ഓര്‍ക്കണം ...!
നല്ല മൊഴികള്‍ , ഹൃദ്യം
വിരിയാനൊരുങ്ങുന്ന പീലി കണ്ടാൽ -
നിറമുള്ള സ്വപ്നത്തെയോർത്തീടണം.///////
ഈ വരികൾ ഒഴിച്ച് നിർത്തിയാൽ നല്ല കവിത.
ഇഷ്ടം
സൃഷ്ടാവിനെ എപ്പോഴും ഓർക്കണം എന്നുള്ള ഈ സന്ദേശം എല്ലാ വരികളിലും ഉണര്‍ത്തുന്നു ...വരികൾ ഇഷ്ടമായി...ആശംസകൾ ..!
..ബ്ലോഗില്‍ കണ്ട നല്ല കവിതകളില്‍ ഒന്ന് അഭിനന്ദനങ്ങള്‍...
Post a Comment