Thursday, February 26, 2015

I am proud of you son .....






കൈയക്ഷരം വൃത്തിയില്ലെന്നു പറഞ്ഞു ശകാരിക്കാത്ത ദിനങ്ങളില്ല ..
കുന്നോളം കുഞ്ഞുപകാരങ്ങൾ ചെയ്യുമ്പോഴും "നീയൊന്നിരുന്നു പഠിച്ചാൽ മതി " എന്ന് കുറ്റപ്പെടു  ത്തീട്ടേ  ഉള്ളു...
സ്നേഹത്തോടെ കെട്ടിപിടിച്ചു നീയെന്റെ സീമന്ത പുത്രനെന്നു പുന്നാരിച്ചിട്ടില്ല ...
സഹോദരങ്ങളുടെ കള്ള കരച്ചിലിൽ അടി കൊള്ളാത്ത ദിവസങ്ങളും വിരളം.
എന്നിട്ടും ഇന്നേ വരെ മറുത്തൊരു വാക്ക്, അനിഷ്ട്ടത്തോടെ  ഒരു നോട്ടം നിന്നിൽ  നിന്നുണ്ടായിട്ടില്ല ..
നിന്റെ നല്ല മനസ്സിനെ കണ്ടില്ലെന്നു നടിച്ച നിന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാത്ത ഉമ്മയോട് ഇങ്ങനെ  മധുരമായി പ്രതികരിക്കാനേ നിനക്ക് കഴിയു...കാരണം നീ നന്മയുടെയും നിഷ്കളങ്കതയുടെയും പര്യായമാണ്... നിന്നോടുള്ള സ്നേഹം ഞാനിന്നു ലോകത്തോട്‌ തന്നെ വിളിച്ചു പറയട്ടെ.....കാരണം ഉള്ളിലടച്ചു വെക്കുന്ന സ്നേഹം അത് പൂഴ്ത്തിവെക്കുന്ന ധാന്യം പോലെ ഒരു വേള പഴകി ദ്രവിച്ചു മൂല്യം നഷ്ട്ടപ്പെട്ടെക്കാവുന്ന ഒന്നാണ്.... 

7 comments:

mayflowers said...

സ്നേഹമുള്ളിടത്തേ കലഹമുണ്ടാകൂ..
അമ്മ മനസ്സിൻറെ വേവലാതികൾ ഉള്ളിൽത്തട്ടി...
Mazin,You are lucky!

ajith said...

Good, son. Wish you all the best

Muralee Mukundan , ബിലാത്തിപട്ടണം said...

കടിഞ്ഞൂൽ പുത്രന്മാർ എന്നും ഇങ്ങിനെയാണ്
സ്നേഹം മുതൽ സകലതും സഹോദരങ്ങൾക്ക് വേണ്ടി പങ്ക് വെക്കുവാൻ വിധിക്കപ്പെട്ടവർ , കുടുംബഭാരങ്ങൾ സ്വയം തോളിലേക്ക് മാറ്റികിട്ടുന്നവർ,...
സഹനമാണവർക്ക് വളം ,ഡയറക്റ്റ് കിട്ടാത്ത സ്നേഹത്തിന്റെ തണലിൽ അവർ തഴച്ച് വളരും...! ( അനുഭവം സാക്ഷി)
മൊന് എല്ലാ നന്മകളും നേരുന്നു...!

Shahid Ibrahim said...

All the best

ഫൈസല്‍ ബാബു said...

കൂടുതല്‍ ഉയരത്തിലെത്തെട്ടെ ...

Jazmikkutty said...

@ മെയ്ഫ്ലവെസ് നന്ദി ......
@ അജിത്‌ സർ .. നന്ദി....
@ എത്ര അർത്ഥവത്തായി പറഞ്ഞു ബിലാത്തിപ്പട്ടണം .. കടിഞ്ഞൂൽ പൊട്ടിക്കു മനസ്സിലാകുന്ന ഭാഷയിൽ ..നന്ദി.
@ നന്ദി shahid ibrahim
@ ഫൈസൽ ബാബു ,നന്ദി..... വരവിനും വായനയ്ക്കും...

ചെറുത്* said...

ചെറുക്കൻ കാണൂലാന്ന് കരുതീട്ടല്ലെ ബ്ലോഗിൽ വന്ന് ഇത് വിളിച്ച് കൂവീത്. അല്ലേലും ഈ അമ്മമാർക്കൊക്കേം ഉള്ളതാ ഈ സൂക്കേട്, പൂഴ്ത്തിവയ്പ്പ്!