Wednesday, February 4, 2015

വല്ലിത്തായും കുഞ്ഞോനും (ഫലിത പൊട്ടുകൾ )

  വല്ലിത്തായും കുഞ്ഞോനും 

ഞായറാഴ്ചയായിരുന്നു അന്ന്.സീരിയലുകളിൽ നിന്ന്   മോചനം നേടിയ വല്ലിത്ത പൂമുഖത്തേക്ക്‌ ചൂലുമായി രംഗപ്രവേശം ചെയ്യുമ്പോൾ കാണുന്നത് കുഞ്ഞോൻ കുത്തിയിരുന്ന് ചിത്ര രചന നടത്തുന്നതാണ്. എത്തി നോക്കിയപ്പോൾ കുറെ ആണിന്റേയും,പെണ്ണിന്റേയും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.പിന്നെ അവിടിവിടായി പട്ടീം ,പൂച്ചേം .... 
കയ്യിലെ ചൂൽ നിലത്തിട്ടു തലയിലെ തട്ടം ചുരുട്ടി പിറകോട്ടു കെട്ടി വെച്ച് അവൾ നിലത്തേക്കിരുന്നു. "ടാ  ചെക്കാ ...ഇങ്ങനെ മനുഷ്യന്മാരേം , പട്ടീനേം, പൂച്ചനേം ഒക്കെ വരച്ചാൽ ഇയ്യവറ്റോൾക്കൊക്കെ ഖിയാമംനാളിൽ  ജീവനിട്ടോട്ക്കേണ്ടി ബരും ട്ടാ..." ഭയങ്കരമായ ഒരു കാര്യം അറിയിച്ച സായൂജ്യത്തോടെ  എണീറ്റ്‌ നിക്കുന്ന വല്ലിത്താനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ കുഞ്ഞോൻ: " സാരില്ല്യാ വല്ലിത്താ ഞാൻ ആനിമേഷൻ പഠിച്ചോളാം.." 
പ്ളിങ്ങാൻ വല്ലിത്താന്റെ ജന്മം ഇനീം ബാക്കി.
 
ഖിയാമംനാൾ = അന്ത്യനാൾ 

4 comments:

Cv Thankappan said...

സീരിയലിന്യേം വെട്ടിച്ചൂലോ ചെക്കന്‍ വാക്കോണ്ട്..!
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

വല്ല്യാത്തക്ക് വല്ലാത്ത ഒരു ബ്ലിംഗ്യസായല്ലൊ ..!

Jazmikkutty said...

പ്രിയപ്പെട്ട തങ്കപ്പൻ സാറിനും , ബിലാത്തി പട്ടണത്തിനും നന്ദി. :)

മുബാറക്ക് വാഴക്കാട് said...

ഇവ൯ ആനിമേഷ൯ പഠിച്ചാല് വല്ലിത്ത കുടുങ്ങും.. hahha