Friday, April 18, 2014

ഒരു ലുങ്കിയുടെ വേപഥു 

ഫൈസു, നീയെന്റെ ആത്മ മിത്രം 
നീ നടത്തിയ ഉലകം ചുറ്റലുകളിൽ
നിന്റെ ഓട്ട പ്രദക്ഷിണങ്ങളിൽ...
നിന്റെ പ്രഭാത കൃത്യങ്ങളിൽ..
ചുരുണ്ടും നിവര്ന്നും -
ഭാഗഭാക്കാക്കിയെന്നെ നീ..
ഉടുത്തുടുത്തു നീയെന്നെ സ്നേഹിച്ചതെത്ര!
അലക്കി വെളുപ്പിച്ചു നീയെന്നെ നോവിച്ചതെത്ര!
ഇന്നീയടുക്കളയിൽ  കൈ 'തുണിയായി'  നിന്നുമ്മായ്ക്ക്-
കൂട്ടായിരിക്കുമ്പോഴും ഓര്ക്കുന്നു ഞാനാ പഴയ 
പ്രതാപ കാലത്തെ....   
                ജാസ്മിക്കുട്ടി.
 
12 comments:

പട്ടേപ്പാടം റാംജി said...

ലുങ്കിയുടെ ഒരു യോഗം.

വിനുവേട്ടന്‍ said...

ഹ ഹ ഹ.... ശരിക്കും ചിരിപ്പിച്ചു കളഞ്ഞു ജാസ്മിക്കുട്ടി... ലുങ്കിയെക്കുറിച്ച് ആദ്യമായിട്ടായിരിക്കും ഒരാൾ കവിതയെഴുതുന്നത്...

വേറിട്ട വഴികളിലൂടെയുള്ള പ്രയാണം അസ്സലാവുന്നുണ്ട് കേട്ടോ... :)

Cv Thankappan said...

പഴക്കം ചെന്നാല്‍ പഴന്തുണി!!!
നന്നായി
ഈസ്റ്റര്‍ ആശംസകള്‍

ajith said...

ലുങ്കിന്യൂസ്
ലുങ്കിക്കഥ

ദേ ഇപ്പ ലുങ്കിക്കവിത!!!!!!

ഫൈസല്‍ ബാബു said...

കൊള്ളാം ട്ടോ ഈ ലുങ്കി കഥ :) അല്ല ലുങ്കി കവിത

ഐക്കരപ്പടിയന്‍ said...

A tribute to Faisu Madina !
Welcome back to blogging...

ABDUL AZEEZ SEEVAYI said...

thanks all of you...

Unknown said...

എന്നാലും എണ്റ്റെ ലുങ്കി.....

നിന്നെക്കുറിച്ചെഴുതാന് ഭൂലോകത്തെ ഒരു പുരുഷനും തോന്നിയില്ലല്ലൊ ഇതുവരെ. നന്ദിയില്ലാത്തവര്...
ഒടുവില് ഒരു പാവം സ്തീ വേണ്ടിവന്നു നിന്നെ ഓര്ക്കാന്, എന്തെങ്കിലും എഴുതാന്...
ചുമ്മാതല്ല സീരിയലുകാര് പറയുന്നത് സ്ത്രീജന്മം പുണ്യജന്മം എന്ന്..

ലുങ്കി ഉപയോഗിച്ചു ശീലമില്ലെങ്കിലും....ലുങ്കിയെ ശരിയ്ക്കും അലക്കി വെളുപ്പിച്ചു, ഉജാല മുക്കി വെണ്മയില് കുളിപ്പിച്ചുകിടത്തി ജാസ്മിക്കുട്ടി....

അഭിനന്ദനങ്ങള്

mayflowers said...

ഇതൊക്കെ എപ്പോഴായിരുന്നു മോളെ???
കുറഞ്ഞ വരികളിൽഎത്ര രസായിട്ടാ എഴുതിയിരിക്കുന്നെ...
തുടർന്നും എഴുതൂ..

അന്നൂസ് said...

എഴുതിയത് വളരെ ഇഷ്ടമായി. ആശംസകള്‍ അറിയിക്കട്ടെ. ഒപ്പംഎന്റെ ബ്ലോഗിലേക്കുംസ്വാഗതം.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു കൈത്തുണിയുടെ വിലാപ കാവ്യം ..!