Saturday, April 12, 2014

നിനക്കറിയുമോ ?

നിനക്കറിയുമോ ?
താങ്ങായിരുന്നു നീ..
തണലായിരുന്നു നീ..
എന്റെ എല്ലാമെല്ലാമായിരുന്നു നീ... 

നിനക്കറിയുമായിരുന്നു-
എന്താണ് പവിത്രതയെന്നത്..
പിന്നീടെപ്പോഴോ എങ്ങനെയോ -
എന്നാണത് നഷ്ട്ടമായതെന്നു-
നിനക്കോർമ്മയുണ്ടോ ?

ഒരു യാത്രയയപ്പ്...
ഒരു അർദ്ധരാത്രി ...
ഇടയിലെപ്പോഴോ ഒരു വിറയൽ..
ഒന്നും മറക്കാനാവില്ല നിനക്കും...

നിനക്കറിയുമോ നിജമെന്നതെന്നും നിലനിൽക്കുമെന്ന്?
നിനക്കറിയുമോ കളവുകൾക്ക് പരിണാമമേ ഉള്ളൂവെന്നതും...
എന്നിട്ടും... എപ്പഴോ..എങ്ങനെയോ....

എന്റെ കണ്ണുകൾ അരുവിയായൊഴുകിയപ്പൊഴൊന്നും-
അഗാധമായി നിന്നെ ഞാനാശിച്ചപ്പോഴൊന്നും നീ-
എന്നെ അറിഞ്ഞില്ലെന്നത് നിനക്കറിയുമോ?
ഇനി , എന്റെ കണ്‍തടങ്ങൾ തുടയ്ക്കുമ്പോഴാവട്ടെ നീ -
അകമേ ചിരിച്ചത് ഞാനറിഞ്ഞുവെന്നതും നിനക്കറിയാമായിരുന്നോ?

ഇല്ലിനിയൊരു സൂര്യോദയം-
ഉള്ളതോ അസ്തമനങ്ങൾ മാത്രം.....
  

14 comments:

ajith said...

ഹായ്..ജാസ്മിക്കുട്ടിയേയ്.............!!
നിനക്കറിയുമോന്നാണല്ലോ പുതിയ പോസ്റ്റിന്റെ പേര്!! നന്നായി അറിയും കേട്ടോ. മറന്നിട്ടൊന്നുമില്ല. 2012-ല്‍ പൂച്ചയെ കൊണ്ടുവന്ന് ബ്ലോഗില്‍ ഇട്ടിട്ട് പോയതല്ലെ. ബ്ലോഗടുപ്പില്‍ ആ പൂച്ച പെറ്റുകിടക്കുകയാരുന്നു. ഇനി പതിവായി ഓരോ പോസ്റ്റുകള്‍ ഇങ്ങട് പോന്നോട്ടെ!!

Jazmikkutty said...

thanks Ajith.. thank you so much...

പട്ടേപ്പാടം റാംജി said...

എല്ലാരും ഓരോ ഇടവേളകളില്‍ പോയിരിക്കുവായിരുന്നു. ഒരനക്കമോക്കെയായ് തിരികെ കാണുന്നതില്‍ സന്തോഷം.

നിനക്കറിയുമോ ?
താങ്ങായിരുന്നു നീ..
തണലായിരുന്നു നീ..

എഴുത്ത് മുറുകട്ടെ.
ആശംസകള്‍.

വിനുവേട്ടന്‍ said...

കവിതയിലും കൈ വച്ചു അല്ലേ...? നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വാഗതം... സത്യം പറയാമല്ലോ .... കവിത കൊള്ളാംട്ടോ...

Cv Thankappan said...

അറിയാമോ കവിത നന്നായിരുന്നെന്ന്?
ആശംസകള്‍

Kadalass said...

ഇനിയും ഉദിച്ചു വരും സൂര്യൻ, അതിന്റെ പൊൻ‌കിരണങ്ങളും.... ആശംസകൾ

സൗഗന്ധികം said...

Do u know ?
Do u know ?
If u know,
Tell me now... :)

nice poem

ഫൈസല്‍ ബാബു said...

തിരിച്ചു വന്നല്ലോ സന്തോഷം ,,,, സങ്കടം ഒക്കെ മാറട്ടെ കേട്ടോ ,,,എല്ലാ ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

എനിക്കെല്ലാം അറിയാം കേട്ടോ

Jazmikkutty said...

തിരിച്ചുവരവിൽ എന്നോട് കൈ കോർത്ത്‌ നിന്ന പ്രിയകൂട്ടുകാർക്കെല്ലാം അകം നിറഞ്ഞ നന്ദി......................................................

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"ഇല്ലിനിയൊരു സൂര്യോദയം-
ഉള്ളതോ അസ്തമനങ്ങൾ മാത്രം....."

അങ്ങനെ നിരാശ പാടില്ല. അസ്തമയത്തിനു ശേഷമൊരു പ്രഭാതകിരണം വരും .
ആശംസകള്‍

mukthaRionism said...

ഇല്ലിനിയൊരു സൂര്യോദയം-
ഉള്ളതോ അസ്തമനങ്ങൾ മാത്രം.....


:0)

സലീം കുലുക്കല്ലുര്‍ said...

എല്ലാം നിനക്കറിയാം ..
നന്നായി ..!

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

നന്നായിട്ടുണ്ട്
ആശംസകള്‍