Tuesday, April 12, 2011

തസ്ക്കര പുരാണം...

പ്രവാസം നല്‍കുന്ന ഏകാന്തതയില്‍ നിന്നൊരു മുക്തി..ഭാവനകള്‍ക്ക് വര്‍ണ ചിറക് നല്‍കി പറക്കാനൊരിടം.. എന്‍റെ സ്വപ്നങ്ങളുടെ ചില്ലകളില്‍ കോര്‍ത്തിണക്കിയ കൂടായിരുന്നു 'മുല്ലമൊട്ടുകള്‍' എന്നിട്ട് ഒരു സുപ്രഭാതത്തില്‍ ഞാന്‍ നെയ്തെടുത്ത കൂട് ആരോ തകര്‍ക്കാന്‍ ശ്രമിച്ചിരിക്കുന്നു..അതിന് മാത്രം ഒന്നും ഇല്ലായിരുന്നല്ലോ വേടാ...


സുഹൃത്തുക്കള്‍ മെയില്‍ വഴിയും,കമെന്റുകള്‍ വഴിയും അന്വേഷിച്ചപ്പോള്‍ അതിന് മറുപടി നല്‍കാനുള്ള അവസ്ഥയിലായിരുന്നില്ല..ഞാന്‍..നിങ്ങളുടെ ഡാഷ്ബോര്‍ഡില്‍ അപ്ടെറ്റ് ആയി വന്ന എന്‍റെ കമെന്റുകള്‍ക്കു ക്ഷമ ചോദിക്കട്ടെ.. ബ്ലോഗിലേക്ക് ആള്‍ക്കാരെ കൂട്ടാനുള്ള വിദ്യയാണല്ലേ എന്ന് ചോദിച്ച സുഹൃത്തിനോട്- തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഒരു നിശ്ചിത സമയം ബ്ലോഗിങ്ങിനായി ഉപയോഗിക്കുകയും,ആതിലൊരു പങ്കു എന്‍റെ പോസ്റ്റുകള്‍ വായിച്ചു കമെന്റെഴുതുകയും ചെയ്യുന്ന വിരലിലെണ്ണാവുന്ന നല്ല ചില സുഹൃത്തുകള്‍ ഉണ്ടെനിക്ക്...അവരുടെ സാനിധ്യത്തിനു ആയിരം ഫോളോവേസിനെക്കാള്‍ മൂല്ല്യമുണ്ടെനിക്ക്..

അതൊക്കെയിരിക്കട്ടെ ബ്ലോഗിനെന്തു സംഭവിച്ചു എന്നറിയേണ്ടേ?
 പോലീസ് സ്റ്റേഷന്‍ ''ഞാനൊരു ബ്ലോഗ്ഗിണി എന്‍റെ സമ്മതമില്ലാതെ ആരോ എന്‍റെ ബ്ലോഗ്‌ കുത്തി തുറന്നിരിക്കുന്നു..''ബ്ലോഗോ? അതെന്തു സംഭവം എന്ന് ആ പോലീസ് വര്യന്‍ എന്നോട് ചോദിക്കും എന്ന് കരുതി.പക്ഷെ അയാളത് മുന്നിലിരിക്കുന്ന കംപ്യുട്ടെരോടാണ് ചോദിച്ചത്..''വിതിന്‍ ഹവേസ് വീ വില്‍  ഫൈണ്ട്  ദിസ്‌ ഹാക്കെര്‍..ഡോണ്ട് വറി..''വിവരം കിട്ടുമ്പോള്‍ വിളിക്കാമെന്നു പറഞ്ഞതിനാല്‍ ഞാന്‍ വീട്ടിലേക്കു മടങ്ങി..

മനസ്സ് ഒന്നിലും ഉറയ്ക്കുന്നുണ്ടായിരുന്നില്ല.ജോലികള്‍ യാന്ത്രികമായി ചെയ്തു തീര്‍ത്തു.ഉച്ച കഴിഞ്ഞു സ്റ്റേഷനില്‍ നിന്നും ഒരു ഫോണ്‍ കാള്‍..''മാഡം,വീ ഗോട്ട് ആന്‍ ഇന്‍ഫര്‍മേഷന്‍..കാന്‍ യൂ കം ഫൈവോ ക്ലോക്ക്..?''എസ് ഷുവര്‍. ഫോണ്‍ വെച്ചു.മനസ്സ് അല്പം ശാന്തമായിരിക്കുന്നു.സ്കൂള്‍ വിട്ടെത്തിയ കുട്ടികളെ കുളിപ്പിച്ച് ഭക്ഷണം നല്‍കി ഉറക്കാന്‍ കിടത്തി.അസിക്ക് ചായയും,പലഹാരവും ഉണ്ടാക്കി നല്‍കി.അദ്ദേഹം ഓഫീസില്‍ പോയ പിറകെ വീട് പൂട്ടി ഞാന്‍ സ്റ്റേഷനിലേക്ക് നടന്നു. ഒരു പത്തുമിനിട്ടു വഴിദൂരം..ചൂടുള്ള ഒരു കാറ്റ് എന്നെ തഴുകി കടന്നു പോയി.

 ഉത്കണ്ഠയോടെ പോലീസ് സ്റ്റേഷന്റെ പടികള്‍ കയറി.ബലൂചി ആയ ഒരു പോലീസുകാരന്‍ അകത്തേക്ക് ആനയിച്ചു.പോലീസ് ഓഫീസറുടെ കാബിനിലേക്ക്‌.ഗാമ്പീര്യമുള്ള ശബ്ദത്തില്‍ ആ ഓഫീസര്‍ പറഞ്ഞു''നിങ്ങളുടെ ബ്ലോഗില്‍ അതിക്രമിച്ചു കയറിയ ആള്‍ ഇവിടെ ഉണ്ട്.ഇപ്പോള്‍ വിളിക്കാം..താമസിയാതെ കാബിനിന്റെ ഡോര്‍ തുറന്നു മറ്റൊരു പോലീസുകാരനോപ്പം അയാള്‍ എത്തി.എന്‍റെ മനസ്സ് ദ്രുതഗതിയില്‍ മിടിക്കാന്‍ തുടങ്ങി.കൂസലില്ലാത ആ മുഖം കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി,ഒന്നല്ല അനവധി തവണ..ഒരു കൊള്ളിയാന്‍ ആഞ്ഞു വീശി.ദിഗന്തങ്ങള്‍ നടുങ്ങുമാറുച്ചത്തില്‍ ഇടി വെട്ടി.മഴ ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങി.അപ്രതീക്ഷിതമായി ഏറ്റ ജല കണികകളുടെ പ്രഹരത്തില്‍ മരുഭൂമി അന്തം വിട്ടിരുന്നു.അല്‍പനേരം സ്തബ്ദയായി നിന്നെങ്കിലും സഹജമായ ക്ഷമാശീലത്തോടെ മഴയുടെ നൊമ്പരങ്ങളെ അവള്‍ ആവാഹിച്ചെടുക്കാന്‍ തുടങ്ങി.കരയുകയാണോ പ്രകൃതി?അതോ സ്വാന്തനമായി പെയ്യുകയാണോ?

 ''ദാ.. ഇവിടെ ഒരു ഒപ്പിട്ടാല്‍ മതി.ഇയാള്‍ക്കെതിരെ നിയമനടപടി എടുക്കാം..'' നീട്ടി പിടിച്ച കടലാസുമായി പോലീസ് ഓഫീസറുടെ സ്വരം കാതില്‍ വന്നു. നഷ്ട്ടപ്പെട്ട ശബ്ദം പണിപ്പെട്ടു പുറത്തെടുത്ത് ഞാന്‍ പറഞ്ഞു ''വേണ്ട,എനിക്ക് പരാതി ഇല്ല.'' കൂടുതലൊന്നും പറയാതെ പുറത്തേക്കു നടന്നു.മഴ താണ്ഡവം ആടുകയാണ്.മഴയില്‍ ഇറങ്ങി നടന്നാലോ എന്നോര്‍ത്തു.പെരുമഴക്കാലത്തെ റസിയയെ പോലെ..പ്രിയപ്പെട്ടവന്റെ പ്രാണന് വേണ്ടി യാതന അനുഭവിക്കുന്ന റസിയ എവിടെ ഈ ഞാനെവിടെ ... മഴ പിടിച്ചു കെട്ടിയത് പോലെ നിന്നു. ഇനി തനിയാവര്‍ത്തനം..

തണുത്ത്തുടങ്ങിയ എന്‍റെ കൈകളിലേക്ക് ചൂടുപകര്‍ന്നു കൊണ്ടു ഒരു കരസാമീപ്യം! ഞെട്ടി മുഖമുയര്‍ത്തിയപ്പോള്‍ അയാള്‍ ഹാക്കെര്‍! കൈകളില്‍ പിടിച്ചു പകച്ച എന്‍റെ കണ്ണുകളിലേക്കു നോക്കി അയാള്‍ ചോദിക്കുന്നു...''ബ്ലോഗിങ്ങിനായി ചിലവഴിക്കുന്ന സമയം നിനക്ക് എനിക്കായി ചിലവഴിച്ചു കൂടെ?''ഒരു നിമിഷം കൊണ്ടു ഞാനൊരു മരപാവയായി മാറി.കീ കൊടുത്താല്‍ ചലിക്കുന്ന പാവ.ഹാക്കര്‍ കാണിച്ചു തന്ന വഴിയിലൂടെ നടന്നു ഒരു വാഹനത്തിന്റെ മുന്‍സീറ്റില്‍ കയറി ഇരിക്കുമ്പോള്‍ മിന്നല്‍ പിണരുകള്‍ ആഞ്ഞു വീശുന്നുണ്ടായിരുന്നു.വീണ്ടും മഴ പെയ്യുമോ?


[[ ഹാക്കിങ്ങിനെ ഞാന്‍ വെറുത്തു,പിന്നെ ശപിച്ചു.എന്നാലും എന്‍റെ ശങ്കരേട്ടനെ എനിക്കിഷ്ട്ടമായിരുന്നു..(കടപ്പാട്,വാഴക്കോടന്‍.)]]

40 comments:

Jazmikkutty said...

ഹാക്കേസിനെ ഞാന്‍ വെറുത്തു,പിന്നെ ശപിച്ചു.എന്നാലും എന്‍റെ ശങ്കരേട്ടനെ എനിക്കിഷ്ട്ടമായിരുന്നു..(കടപ്പാട്,വാഴക്കോടന്‍.)

മൻസൂർ അബ്ദു ചെറുവാടി said...

മഴ പെയ്യട്ടെ.
ഒരു സന്തോഷമഴ .
നല്ല എഴുത്തിന്‍റെ, സൌഹൃദത്തിന്‍റെ മഴ

ചാണ്ടിച്ചൻ said...

അപ്പോ, കള്ളന്‍ കപ്പലില്‍ തന്നെ അല്ലേ...കുറ്റം പറയാന്‍ പറ്റില്ല....ഭാര്യ ഇരുപത്തിനാല് മണിക്കൂറും ബ്ലോഗി ഇരുന്നാല്‍ ആരും ഇതൊക്കെ ചെയ്തു പോകും :-)
ഹാക്കിയ സംഭവം എങ്ങനെ ഒരു പോസ്റ്റാക്കാം എന്ന് ഇപ്പോ മനസ്സിലായി...ഐഡിയ അച്ചാ ഹൈ...

ഷബീര്‍ - തിരിച്ചിലാന്‍ said...

ഇനിയിപ്പോ ആള്‍ക്കാര്‍ പറയുമല്ലോ 'ഇന്നാള് ഹാക്ക് ചെയ്യപ്പെട്ട ബ്ലോഗിന്റെ ഓണറാണതെന്ന്...' ഫാഗ്യം വേണം ഫാഗ്യം... പിന്നെ ആ ഹാക്കര്‍ക്ക് എന്റെ പോസ്റ്റുകള്‍ വായിക്കുക എന്ന ശിക്ഷ വേണമെങ്കില്‍ കൊടുക്കാം... പിന്നെ ഹാക്ക് ചെയ്യാനുള്ള പൂതി തീര്‍ന്നോളും...

സീത* said...

ശ്ശോ എന്നാലുമെന്റെ ഹാക്കറേ....

അതിരുകള്‍/പുളിക്കല്‍ said...

ആ പവത്തിനെ വെറുതെ വിട്ടതിനു നന്ദിയുണ്ട്കെട്ടോ..പാവം ഹാക്കര്‍ പേടിച്ചുപോയിക്കാണും അല്ലേ.

കൊച്ചു കൊച്ചീച്ചി said...

Brilliant!! ഇതാണ് പ്രതിഭാശാലിയായ ജാസ്മിക്കുട്ടി, മാളോരെ. ഉഗ്രന്‍ എഴുത്ത്!

ലാ ചാണ്ടി....അല്ല ചാണ്ടിയോട്...അല്ലെങ്കി വേണ്ട. :)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തസ്കരപുരാണം ആസ്വദിച്ചു.
ഈ ബ്ലോഗുലകത്തില്‍
കള്ളനും പോലീസും കളിക്കുന്ന ചിലരുമുണ്ട് കേട്ടോ!

Muralee Mukundan , ബിലാത്തിപട്ടണം said...

ഹാക്കറിനുള്ളത് ഹാക്കറിനും
ബ്ലോഗ്ഗിനുള്ളത് ബ്ലോഗ്ഗിനും കൊടുത്തിരുന്നുവെങ്കിൽ ഈ പ്രശ്നം വല്ലതുമുണ്ടാകുമായിരുന്നുവോ ?

Hashiq said...

അയല്‍ക്കാരന്റെ പുരക്കു മേലെ ചായുന്ന പ്ലാവിന് മണ്ണെണ്ണ വളമായി കൊടുക്കും എന്ന് കേട്ടിട്ടുണ്ട്...ഇതിപ്പോ മുല്ലവള്ളിക്കും രക്ഷയില്ലാതെയായോ? നമ്മള്‍ കഷ്ടപ്പെട്ട് എഴുതി ഉണ്ടാകുന്ന ബ്ലോഗ്‌ അങ്ങനെ ഒരാള്‍ക്ക്‌ തമാശ കാണിക്കാന്‍ ഉള്ളതാണോ? (ഒരാള്‍ എന്നതിന്... പുരുഷന്‍, ഭര്‍ത്താവ് എന്നൊക്കെയാണ് ഇവിടെ അര്‍ഥം...ഞാന്‍ ഒരു വി .എസ് പക്ഷക്കാരനാണെ :-) )

Yasmin NK said...

ഹാക്കര്‍ക്കും ഒരു ബ്ലോഗുണ്ടാക്കി കൊടുക്ക്. അപ്പൊ പിന്നെ പ്രശ്നമുണ്ടാകില്ല.

Unknown said...

ന്നാലും ന്‍റെ ജാസ്മിക്കുട്ട്യെ..
ഇപ്പറഞ്ഞതൊക്കെ ഒള്ളത് തന്ന്യാണോ..
അല്ല,,ന്നാലും..
ഇങ്ങനെയൊന്ന് അപ്പൊ എല്ലാര്‍ക്കും പ്രതീക്ഷിക്കാം ല്ലേ..
സംഗതി ഇതൊക്കെയാണെങ്കിലും നല്ലൊരു വായന ഒത്തു കിട്ടി.
എന്നാലും..
ഈ ഹാക്കറിനെ നമ്മളിപ്പോ എന്താ ചെയ്യേണ്ടത്‌???

Pony Boy said...

ശ്ശേ..എന്നാലും ഒപ്പിട്ട് കൊടുക്കാമായിരുന്നു...

ജംസിച്ചേച്ചി ഒരു കരിങ്കാലിയാകുമെന്ന് ഞാൻ കരുതിയില്ല..നമ്മൾ ബ്ലോഗർമ്മാരുടെ ഐക്യത്തെയാണ് തകർത്തത് എന്ന് ഓർക്കണം...

kARNOr(കാര്‍ന്നോര്) said...

ഹമ്പടി തസ്കരീ..

ഐക്കരപ്പടിയന്‍ said...

ബ്ലോഗ് പോസ്റ്റുകൾക്കും ബേകപ് വേണ്ടി വരുമല്ലേ കോയാത്തൂ....

എതായാലും സന്തോഷത്തിന്റെ പെരുമഴ തകർത്തു പെയ്തുവല്ലോ... ഹാക്കർമാരും കള്ളന്മാരും ഇനിയും വരും...ജാഗ്രതൈ...!

Kadalass said...

അപ്പോൾ ഹാക്കറെ കയ്യോടെ പിടികൂടി അല്ലെ...

നവാസ് കല്ലേരി... said...

എന്നാലും എന്‍റെ

ശങ്കരേട്ടനെ എനിക്കിഷ്ട്ടമായിരുന്നു..!!!


അതാണ്‌....!!

Naushu said...

എല്ലാ ബ്ലോഗിനിമാര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ .....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്
ബിലാത്തി ചേട്ടന്‍ പറഞ്ഞു........

Unknown said...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം +1
ഹാക്കറിനുള്ളത് ഹാക്കറിനും
ബ്ലോഗ്ഗിനുള്ളത് ബ്ലോഗ്ഗിനും

:)

ishaqh ഇസ്‌ഹാക് said...

ബ്ലോഗിന്‍ പെരുമഴക്കാലം..!

mayflowers said...

എന്റെ ജാസ്മിക്കുട്ടീ..,
ഈ എഴുത്തിനെ ഞാനെന്താ വിശേഷിപ്പിക്കേണ്ടത്?
ഞങ്ങള്‍ക്കിത്‌ ഉര്‍വശീ ശാപം ഉപകാരം എന്ന പോലെയായി.
അക്ഷരപ്പൂക്കള്‍ വിളയിക്കുന്ന ആ കരങ്ങളിലൊരു ഹസ്തദാനം.

Anonymous said...

വിഷയത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും ഈ ഭാഷയെ ആണ്.

MOIDEEN ANGADIMUGAR said...

ശങ്കരേട്ടനായിരുന്നല്ലേ ഈ പണി ചെയ്തത് ?

ഷമീര്‍ തളിക്കുളം said...

രണ്ടുമൂന്നുദിവസം മുന്‍പ്‌ ഡാഷ് ബോര്‍ഡ്‌ നിറയെ മുല്ലമുട്ടുകളുടെ പെരുമാഴയായിരുന്നു...! ഇപ്പഴല്ലേ മനസ്സിലായത്‌ ഹാക്കര്‍ ഒപ്പിച്ച പണിയാണെന്ന്. എങ്കിലും ഈ പെരുമഴയെ എഴുത്തിന്റെ മഴയാക്കി മാറ്റിയല്ലോ.....? കൊള്ളാം. നല്ല അവതരണം.

രമേശ്‌ അരൂര്‍ said...

അനുഭവം ആയതു കൊണ്ടാവാം ഈ ഹാക്കിംഗ് കഥയുടെ വക്കില്‍ ചോര പൊടിഞ്ഞത് കാണുന്നു..
എന്നാലും ന്റെ ശങ്കരേട്ടാ എന്നോടിത് വേണായിരുന്നോ എന്നൊക്കെ യുള്ള നനഞു കുതിര്‍ന്ന ഡയലോഗുകളും എങ്ങലടിയും ഒക്കെയുള്ള ആ എപിസോ ഡി ന്റെ രണ്ടാം ഭാഗം കൂടി പറയാമായിരുന്നു ..കുഞ്ഞൂസിന്റെ കഥ വായിച്ചു ശങ്കരേട്ടന്‍ എന്നാ പേര് ചാര്‍ത്തി തന്നത് ഞാനല്ലേ ..ആ കടപ്പാട് അനുവദിച്ചു കിട്ടാന്‍ ഇനി ഞാനും പോലീസ് സ്റ്റേഷനില്‍ കയറണോ ?

കുഞ്ഞൂസ് (Kunjuss) said...

ആ ബിലാത്തിയിലെ മുരളി പറഞ്ഞത് കേട്ടോ ജാസ്മിക്കുട്ടീ.... ? അതാണ് വേണ്ടത്...

ശങ്കരേട്ടനെ (ശങ്കരേട്ടന്റെ കടപ്പാട് രമേശിന് തന്നെയല്ലേ...???) അവഗണിക്കരുതേ, അല്ലെങ്കില്‍ വീണ്ടും ബ്ലോഗില്‍ കുഴപ്പങ്ങളുണ്ടാവും.

പിന്നെ, ഏറ്റവും ഹൃദ്യമായത്‌ ഈ എഴുത്ത് തന്നെ ട്ടോ....

Pushpamgadan Kechery said...

അങ്ങിനെ ഹാക്കര്‍ പിടിയിലായല്ലേ.
പാവം ഇപ്പോള്‍ ഒരു പരുവമായിട്ടുണ്ടാകും!
ഹിഹിഹി ....

മുകിൽ said...

എഴുത്തു നന്നായി. കഥയുടെ അവസാനം വരെ സസ്പെൻസ് നിലനിർത്തിക്കൊണ്ടുപോകാൻ സാധിച്ചു. നന്നായി. വിഷുആശംസകൾ.

siya said...

ഹഹ ..കലക്കി !!

ജാസ്മിക്കുട്ടീ.ഇനിയും എഴുത്ത് തുടരൂ

sijo george said...

ഹോ..സത്യാണോ ഇത്..! ഇനിപ്പോ സൂക്ഷിക്കണല്ലോ.. ;)

Jazmikkutty said...

'ശങ്കരേട്ടന്റെ' കടപ്പാട് രമേശ്‌ സാറിനു തന്നെയാ കുഞ്ഞൂസേ..:)

ആത്മാര്‍ഥമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ പ്രിയ കൂട്ടുകാര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി...

Akbar said...

എന്ത് സംഭവിച്ചു ജാസ്മിക്കുട്ടി. ഒരിക്കല്‍ വന്നപ്പോള്‍ എന്തോ കുഴപ്പം തോന്നി. ബ്ലോഗില്‍ ഒരു ഫോട്ടോ മാത്രം. എന്തായലു തിരിച്ചു കിട്ടിയില്ലേ. ഇത് പാഠമാണ് എപ്പഴും back up എടുത്തു വെക്കണം എന്ന പാഠം. എഴുത്ത് തുടരട്ടെ. ആശംസകള്‍.

K@nn(())raan*خلي ولي said...

@@
ഹെന്ത്! ഈ കണ്ണൂരാന്‍ ഉള്ളപ്പോള്‍ പെങ്ങള്ടെ ബ്ലോഗില്‍ ഹാക്കെര്‍ കയറിയെന്നോ!
ആ പോക്കറെ ഞാന്‍ കുത്തിക്കൊല്ലും., നോക്കിക്കോ.

**

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ജോലി കഴിഞ്ഞു വന്നപ്പോ ബിരിയാണിക്ക് പകരം ആ ഹാക്കര്‍ക്ക് എപ്പോഴെന്കിലും 'ബ്ലോഗുബിരിയാണി' ഉണ്ടാക്കി കൊടുത്തുകാണും.

അമിതമായാല്‍ ബ്ലോഗും വിഷം എന്ന് അങ്ങേര്‍ക്കറിയാം.

കുഞ്ഞായി | kunjai said...

ennaalum ente sankarettaa..

mullamottukalk enthupatiyennariyan kayariyathaa...thaskapuranam kalakki..

kudumbajeevithavum blogum thammil nalla balance keep cheyyaan sremikkukaa..ellaa nanmakalum

കൂതറHashimܓ said...

എഴുത്തിഷ്ട്ടായി, ഹാക്കറേയും :)

Echmukutty said...

അപ്പോ അങ്ങനേം സംഭവിയ്ക്കുമോ? സൂക്ഷിയ്ക്കണമല്ലോ....

എഴുത്ത് ഒത്തിരി കേമമാകുന്നുണ്ട്. അഭിനന്ദനങ്ങൾ കേട്ടൊ.

Anurag said...

എഴുത്ത് നന്നായിട്ടുണ്ട്

മാട്ടൂക്കാരന്‍... said...

അംബട കള്ളാ.... ലതു കലക്കി... പോസ്‌റ്റുകളില്‍ ഒരു ബശീറിയന്‍ ടച്ചുണ്ടോന്നൊരു സംശയില്ലാതില്ല.. കലക്കനായിട്ടുണ്ട്.. ആശംസകള്‍ ശങ്കരേട്ടനും കല്യാണിച്ചേച്ചിക്കും...