Wednesday, January 5, 2011

തിരിച്ചറിവ്

തേടി ഞാന്‍ സാന്ത്വനം-
തേങ്ങുമീ സന്ധ്യയില്‍..
തേരിലായ് വന്നു നീ-
തേന്‍ തുള്ളിയേകുവാന്‍...
നീയറിഞ്ഞില്ലയീ-
മധുവാം കണങ്ങള്‍ക്ക്..
തീര്‍ക്കുവാനാവില്ലെന്‍-
തീരാത്ത ദാഹത്തെ..

36 comments:

Yasmin NK said...

ഹത് ശരി..അപ്പോ കവിതേം ഉണ്ടല്ലേ കൈയ്യില്‍.നന്നായി.ആശംസകള്‍.
പിന്നേ സന്ധ്യക്ക് ആരാ തേരില്‍ വന്നത്.ഇനി വരുമ്പോ ഏഴ് കുതിരകളെ പൂട്ടിയ വില്ലീസ് വണ്ടിയില്‍ വരാന്‍ പറ.thats romantic.

ഐക്കരപ്പടിയന്‍ said...

കുന്നിമണി കവിതയുടെ കമ്മന്റിടല്‍ കര്‍മം ബഹുമാനപ്പെട്ട ഞാന്‍ നിര്‍വഹിക്കുന്നു.പ്രധാന ചടങ്ങ് കഴിഞ്ഞു. ഇനിയുള്ളവര്‍ക്ക് കേവലം ആശംസകള്‍ നേരാം..

ഈ തിരക്ക് പിടിച്ച ലോകത്ത് സാന്ത്വന മന്ത്രങ്ങള്മായി വന്നില്ലേ,തേന്‍ തുള്ളികള്‍ക്ക് തീര്‍ക്കാനാവാത്ത ദാഹം ഉള്ളവളെ ...അതില്‍ തൃപ്തിയടയൂ...

(സാന്ത്വനം എന്നല്ലേ ശരി?)

ഐക്കരപ്പടിയന്‍ said...

മുല്ലയുടെ പ്രഭാത പാരയില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

Jazmikkutty said...

@മുല്ലേ, ഓരോ പൊട്ടത്തരങ്ങള്‍..അത്ര തന്നെ...നന്ദി വന്നതിനും,അഭിപ്രായത്തിനും..

@സലിം ഭായ്, ആദ്യം തന്നെ തെറ്റ് തിരുത്തി തന്നതില്‍ നന്ദി.പിന്നെ സ്പെയിനില്‍ നിന്നും ഇങ്ങെത്തുമ്പോഴേക്കും മുല്ല പറ്റിച്ചു ല്ലേ...സാരമില്ല.രണ്ടാളും ഫസ്റ്റായി.

Unknown said...

സലിം ഭായ് യുടെ അഭിപ്രായമാണ് എനിക്കും ....
കിട്ടുന്ന തകൊണ്ട് തൃപ്തിപ്പെടാന്‍ നോക്കുക ......

Jazmikkutty said...

@misiriyanizaar,കഥയിലും,കവിതയിലും ചോദ്യം പാടില്ല...അല്ല നിസാറാണോ മിസിരിയ്യ ആണോ..?
ശോഭനാപരമേശ്വരന്‍ എന്ന പേര് പോലെ ഇങ്ങനത്തെ പേര് മാറ്റിക്കൂടെ?

ഹംസ said...

നല്ല ശ്രമം....! സകലകലാവല്ലഭ.... എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു

അഭിനന്ദനങ്ങള്‍ :)

Jazmikkutty said...

@ഹംസക്ക,നല്ല ശ്രമം എന്ന നല്ല വാക്കുകള്‍ക്കു നന്ദിയേകുന്നു ഞാന്‍....

ഹംസ said...

കമന്‍റു മറുപടിയില്‍ പോലും കവിത തുളുമ്പുന്നല്ലോ.... ഹിഹി... 2011 നല്ല തുടക്കമാ അല്ലെ.....

Jazmikkutty said...

ബ്ലോഗില്ലാതൊരു കാലം ഞാനൊരു കവിത എഴുതിയിരുന്നു(ഒന്നല്ല കുറെ:))
അത് ഇങ്ങനെയായിരുന്നു.(കുറച്ചേ ഓര്‍മയുള്ളൂ)

" ദാഹാര്‍ത്തയായിന്നു ചെമ്പക ചോട്ടില്‍ ഞാന്‍-
എന്തേ നീ വന്നില്ല പൂന്തേന്‍ ചൊരിഞ്ഞീല..."

ഇപ്പോള്‍ പത്തുവര്‍ഷം കഴിഞ്ഞു ഇങ്ങനെയായി പോയി എന്‍റെ കവിത..:)

ചാണ്ടിച്ചൻ said...

ഉം...ഉം...
എല്ലാം തിരിച്ചറിഞ്ഞു....തേരും, മധുവും, ദാഹവും എല്ലാം....

ഈ കവിതയുടെ ചാണ്ടി ആഖ്യാനം:
രാത്രി വെറുതെയിരിക്കുമ്പേ
രണ്ടെണ്ണം വിടാന്‍ തോന്നി
മധുവിനെ ബിവറേജസ്സില്‍ വിട്ടു
കിട്ടിയ സാധനത്തിനു കിക്ക് പോരാ....

ഇനിയും വേറൊരു ആഖ്യാനം ഉണ്ട്...അതിപ്പം പറയുന്നില്ല.....

തമാശിച്ചതാണേ...കവിതയിലേക്കുള്ള കാല്‍വെപ്പ്‌ അടിപൊളി....
പക്ഷെ പാടി വരുമ്പോള്‍, "മധുവാം കണങ്ങള്‍ക്ക്" എന്നാ വരിയില്‍ എന്തോ ഒരു കല്ലുകടി....നീട്ടം കൂടിപ്പോയി...."മധുകണങ്ങള്‍ക്ക്" എന്ന് ചുരുക്കിയാലും പറ്റില്ല....
ഇനിയെന്താ ചെയ്ക...

kARNOr(കാര്‍ന്നോര്) said...

:)

കുഞ്ഞായി | kunjai said...

അതു ശെരി,അപ്പൊ കയ്യിലിതൊക്കെ ഉണ്ടല്ലേ..ഗ്രേറ്റ്..എല്ലാ നന്മകളും

ചാണ്ടിക്കുഞ്ഞിന്റെ ‘ചാണ്ടി ആഖ്യാനം’ വായിച്ചിട്ട് ചിരിവന്നു

A said...

ബ്ലോഗ്‌ കാല, ബ്ലോഗ്‌ പൂര്‍വകാല കവിതാവരികള്‍ ആസ്വൊദിച്ചു. നന്നായിരിക്കുന്നു. സ്നേഹത്തിന്‍റെ ദാഹം ജീവിതമുള്ളിടത്തോളം കുറയാതെ നില്‍ക്കുന്നതല്ലേ ജീവിതം.

മൻസൂർ അബ്ദു ചെറുവാടി said...

അപ്പോള്‍ കവിതയിലും കൈവെച്ചു ....ല്ലേ. നന്നായി.
പൊതുവേ കവിത എന്ന് കേട്ടാല്‍ ഓടിഒളിക്കുന്ന ആളാണ്‌ ഞാന്‍.
പക്ഷെ ഇത് മനസ്സിലായി ട്ടോ ജാസ്മികുട്ടീ.
അപ്പോള്‍ തുടരുക വിത്യസ്തമായ രചനകളുമായി ഈ ജൈത്രയാത്ര.
ആശംസകള്‍ .

Unknown said...

കവയിത്രി jazmikuttikku ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പിന്നെയെങ്ങിനെ തീരുമീദാഹം...?

mayflowers said...

നമ്മുടെ കവയിത്രി ഉഷാറാക്കുന്നുണ്ടേ..
കുഞ്ഞു കവിത ക്യൂട്ട് ആയിരിക്കുന്നൂ..കേട്ടോ..

Unknown said...

കവിത മനസ്സിലാകാത്ത എനിക്കും ഈ കുഞ്ഞു കവിത മനസ്സിലായിട്ടോ..

ജാസ്മിക്കുട്ടീ..
ഇനി എഴുതുമ്പോഴും ഇങ്ങനെ മനസ്സിലാകുന്നത് എഴുതണംട്ടോ..
വളരെ നന്നായിരിക്കുന്നു,

പദസ്വനം said...

[-( ജസ്മീ പ്രതിഷേധം .. [-(

Pushpamgadan Kechery said...

കുന്നിമണിയോളം തുടങ്ങി കുന്നിനോളം പോരട്ടെ...
ആശംസകള്‍...

ഹാപ്പി ബാച്ചിലേഴ്സ് said...

ജസ്മിക്കുട്ടി, ആഹാ! ഫോട്ടംസ്,കഥ,ദാ ഇപ്പൊ ഗവിതയും. കവിതയിലെ വരികൾ നന്നായിരിക്കുന്നു. കവിത അപൂർണ്ണമായൊ എന്നൊരു സംശയം. കുറച്ചൂടെ ആവാമായിരുന്നു. ഇനിയും എഴുതൂ..

നാമൂസ് said...

കുന്നിമണിക്കവിത എല്ലാവര്‍ക്കുമെന്നത് പോലെ എനിക്കും ഇഷ്ടപ്പെട്ടു. പുതു വര്‍ഷത്തിലെ തുടക്കത്തില്‍ തന്നെ അല്പം കരുതി തന്നെയാണ് കാല്‍വെപ്പ്‌. തല വാചകത്തില്‍ തന്നെയും ധൈര്യം പ്രകടമാക്കുന്നു. ഈ ഉള്‍ക്കരുത്ത് നമ്മെ തുടര്‍ന്ന് ജീവിപ്പിക്കും.
പത്തില്‍ പതുങ്ങിയെങ്കിലും പൂന്തേന്‍ പാരില്‍ പരക്കട്ടെ..!! ആശംസകള്‍..!!

സ്വപ്നസഖി said...

വേഗം വായിച്ചെടുക്കാന്‍ കഴിയുന്ന കുഞ്ഞുകവിതയ്ക്ക് ആശംസകള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പടച്ചോനേ...കവിതയോ..?
ഇനി ഇതിന്റെ ഒരു കുറവും കൂടിയേ ഉണ്ടായിരുന്നുള്ളൂ...
ചുമ്മാതാട്ടോ....ജാസ്മിക്കുട്ടീ...നല്ല വരികള്‍
ഇനിയും എഴുതൂ...എല്ലാ വിധ ആശംസകളും

Echmukutty said...

ആഹാ, മുല്ലമൊട്ട് കവിതയെഴുതുന്നുവോ?
കൊള്ളാം, ഇനിയും പരിശ്രമങ്ങൾ തുടരട്ടെ.
കവിതയുടെ സുഗന്ധവും പരക്കട്ടെ.

ആശംസകൾ.

siya said...

ദൈവമ്മേ !!അപ്പോള്‍ അവിടെ വന്നു കാര്യമായി പറഞ്ഞു പോയത് ആയിരുന്നു അല്ലേ?ഒരു കാര്യം മാത്രം പറയാം ട്ടോ ...കവിത എഴുതിയാല്‍ പിന്നെ നിര്‍ത്തരുത് ,എഴുതി കൊണ്ടേ ഇരിക്കൂ .......അല്ലെങ്കില്‍ എന്‍റെ പോലെ ആയിപോകും .ഹഹ

പിന്നെ ,ആ ചാണ്ടിക്കുഞ്ഞ് പറഞ്ഞത് മുഴുവന്‍ വിശ്വസിച്ചോ കേട്ടോ .സ്കൂളിലെ വലിയ കവി ആയിരുന്നു .പഠിത്തം തലയില്‍ കയറിയപോള്‍ ആശാന്‍ വെടി കഥകള്‍ തുടങ്ങിയതാ .ആരോടും പറയണ്ടാ .

K@nn(())raan*خلي ولي said...

അത്രയ്ക്ക് ദാഹമാണെങ്കില്‍ ഒരു 7up വാങ്ങിക്കുടിക്കായിരുന്നു. വായുകോപവും തീര്‍ന്നേനെ.!

(കണ്ണൂരില്‍ നിന്നും ഒരു കവികൂടി ജനിച്ചതില്‍ സന്തോഷം)

റശീദ് പുന്നശ്ശേരി said...
This comment has been removed by the author.
റശീദ് പുന്നശ്ശേരി said...

മുല്ല മൊട്ടിലൂറിയ
മധു കണം
മനോഹരം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സാന്ത്വനം കൊതിക്കുന്നവര്‍ക്ക് 'തേന്‍ തുള്ളി' പരിഹാരമല്ല. പിന്നെ എന്താണ് വേണ്ടത് എന്ന് കൂടി തുറന്നു പറയാമായിരുന്നു.

ഇനിയും ലളിതകവിതാശകലങ്ങള്‍ വിരിയട്ടെ.

Jazmikkutty said...

നന്ദി കൂട്ടുകാരെ ഈ കുന്നിമണി കവിതയെ ആശീര്‍വദിച്ചതില്‍...
പിന്നെ കണ്ണൂരാനെ സംഗതി കുറച്ചെങ്കിലും മനസ്സിലായുള്ളൂ....അറ്റ്‌ ലീസ്റ്റ് ഒരു കുപ്പി മിനറല്‍ വാട്ടര്‍ എങ്കിലും കൊണ്ടല്ലേ തേരില്‍ വരേണ്ടത്..?????

സാബിബാവ said...

ആദ്യ കവിതയാണോ എങ്കില്‍ അതി മധുരമായി
നല്ല ക്യൂട്ടായ വരികള്‍ പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ അയക്കണേ ജസ്മികുട്ടീ

ഒഴാക്കന്‍. said...

ജാസ്മി, ഇത്രക്ക് ദാഹമാണോ?
ഒരു സര്‍ബത്ത്‌ എടുക്കട്ടെ... ഒറ്റവലിക്ക് അങ്ങ് കുടിച്ചോ ദാഹം ഒക്കെ പമ്പ കടക്കും!

hafeez said...

കുഞ്ഞു കവിത നല്ല കവിത

മദീനത്തീ... said...

ഓരോരുത്തരുടെയും തിരിച്ചറിവുകള്‍ പലതാണ്.ജീവിത യാത്രയുടെ ഗതിക്കസരിച്ചവും.