മഞ്ഞിന്റെ അരിച്ചെത്തുന്ന തണുപ്പിനോടൊപ്പം പുതുവര്‍ഷവും എത്തിചേര്‍ന്നു. കഴിഞ്ഞ വര്‍ഷം നല്ലതും ചീത്തയുമായ ഒരു പാട് ഓര്‍മ്മകള്‍ സമ്മാനിച്ചു.നല്ലത് മാത്രം എല്ലാവരും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നു.
ജീവിതം പുതിയൊരു വഴിത്താരയിലേക്ക്.. ഈയിടെയായി പ്രതീക്ഷകള്‍ കുറഞ്ഞു വരുന്നു..എല്ലാം നടക്കുന്നു;യാന്ത്രികമായി..ചിലപ്പോള്‍ ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമുള്ള ചിന്തകള്‍ ആകാം..മനസ്സ് ഒരു പ്രഹേളികയാണ്..അത് നമ്മുടെ കയ്യില്‍ നിന്ന് വിട്ടുപോകുമ്പോള്‍ അല്ലെങ്കില്‍ അതിനെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയാതെ വരുമ്പോള്‍ ഒക്കെ ഇങ്ങനെ സംഭവിക്കാം..എന്നാല്‍ ഇതിപ്പോള്‍ പൂര്‍ണ്ണമായും വരുതിയിലുള്ള മനസ്സിന്റെ തോന്നലുകള്‍ ആണ്..എന്ത് പറ്റി എന്നത് ഒരു ച്യോദ്യമേ അല്ല? എങ്ങിനെ ഉണരാം എന്നാണു..
ഓരോ വര്‍ഷത്തെയും പുത്തന്‍ തീരുമാനങ്ങള്‍ ഒന്നും നടപ്പാകാതെ അല്ലേല്‍ അവയെ കാര്യമായി ശ്രദ്ധിക്കാതെ കൊഴിഞ്ഞു പോകുന്ന വര്‍ഷാന്ത്യത്തില്‍ പുതിയ തീരുമാനങ്ങളും എടുത്ത് വീണ്ടും അത് പാഴാക്കി..അത് കൊണ്ട് പുതിയ തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നുമില്ല..
എങ്കിലും ഇ വര്‍ഷം ഈ ബ്ലോഗുലകത്തില്‍ വരാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു.ബ്ലോഗിന് അടിമപ്പെടുന്നുണ്ടോ എന്ന സംശയത്തെ മൂന്നു നാല് ദിവസത്തെ ബ്ലോഗ് വര്ജിക്കലിലൂടെ തോല്‍പ്പിച്ചു.മനസ്സിനെ റിഫ്രെഷ് ചെയ്യാന്‍ ബ്ലോഗിന് കഴിയുന്നു..എന്നാലും ചില സന്ദര്‍ഭങ്ങളില്‍ അതിനും ഒരു പരിധി...
എന്തോ ഏതോ എന്തായാലും ഈ പുതുവര്‍ഷത്തെ സഹനത്തോടെ കാണാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു..കൂടുതല്‍ ആരോഗ്യം എല്ലാവര്ക്കും ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...
39 comments:
മനസ്സ് അങ്ങിനെയാണ്, അതിനു ഒന്നും അവസാനവാക്കല്ല. ബ്ലോഗ് തുറക്കുന്ന ഒരു ലോകം ഉണ്ട്. പക്ഷെ അത് തനിയെ മാത്രം നില്ക്കുന്ന ഒന്നല്ല. മറ്റുള്ളതിന്റെ പൂരണം മാത്രം. നമ്മുടെ എല്ലാ infatuations ന്റെയും കഥ ഇത് തന്നെ. മനസ്സ് തിരഞ്ഞു കൊണ്ടേയിരിക്കും, ഇന്നത്തെ ഉത്തരം എന്നേക്കുമുള്ള ഉത്തരം ആവണം എന്നില്ല.
മനസ്സിനെയും ഇന്ദ്രിയങ്ങളെയും എങ്ങിനെ ജയിക്കാമെന്നാണ് ഈ ജീവിതം കൊണ്ട് നമ്മള് പഠിക്കേണ്ടത്....
തീര്‍ച്ചയായും ഞാനും പ്രതീക്ഷകളോടെയാണ് പുതുവര്‍ഷത്തെ നോക്കികാണുന്നത്. എങ്കിലും വലിയ ചിന്തകള്‍ക്കും പ്രതീക്ഷകള്‍ക്കും ഒന്നും അവിടെ സ്ഥാനമില്ല. ജാസ്മിക്കുട്ടി പറഞ്ഞ പോലെ മനസ്സിനെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമം. പക്ഷെ ഒരു സാധാരണ ദിവസം കഴിഞ്ഞു മറ്റൊരു ദിവസം തുടങ്ങുന്നു എന്നതില്‍ കവിഞ്ഞൊരു പ്രാധാന്യം ഞാന്‍ കൊടുക്കാറില്ല. ഏതായാലും സന്തോഷത്തിന്റെയും നന്മയുടെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെതും കൂടിയാവട്ടെ പുതുവര്‍ഷം.
പുതുവര്‍ഷം പുലര്‍ക്കാലത്തെ മഞ്ഞിനൊപ്പം കടന്നുവന്നപ്പോള്‍ സത്യം പറയാലോ..എനിക്കൊന്നും തോന്നിയില്ല.
നമ്മുടെ പ്രതീക്ഷകള്‍ നല്ലതിനാവട്ടെ..
അല്ലെങ്കില്‍ തന്നെ,, പോയവര്‍ഷം വരും വര്‍ഷം
എന്നൊക്കെ നമ്മള് പറയുമ്പോഴും,,നമുക്കൊക്കെ ഉള്ളില്‍ നേരിയൊരു ഭയമില്ലേ..
പുതുവര്‍ഷം ആശംസിച്ചുകൊണ്ടിരിക്കുമ്പോള്
നമുക്കിടയില്‍ നമുക്ക് വേണ്ടപ്പെട്ടവരോ അല്ലാത്തവരോ,,അത് സ്വീകരിക്കാന്‍ പോലും നില്‍ക്കാതെ കടന്നു പോകുന്നില്ലേ..
അതെ ജാസ്മിക്കുട്ടീ..ജീവിതം ഒരു പ്രഹേളികയാണ്..!!
ബ്ലോഗിന് അടിമപ്പെടുന്നുണ്ടോ..എന്ന് ഞാനും ഭയന്ന് തുടങ്ങിയിരിക്കുന്നു..
എല്ലാറ്റിനും ഒരു ധൃതി!
എല്ലാറ്റിനും അവസാനംബ്ലോഗ്!!എന്നായി മാറുന്നുണ്ടോ ജീവിതം!
ഓരോ പുതു വര്‍ഷം വരുമ്പോളും നമ്മള് പ്രതീഷിക്കും....
പ്രതീക്ഷകള്‍ പലതും അസ്ഥാനത്താക്കി അങ്ങനെ ആ വര്‍ഷവും തീരും....
എന്നാലും പ്രതീക്ഷകള്‍ എപ്പോഴും കൂടെ തന്നെ ഉണ്ടാവും... പ്രതീക്ഷകൂടി ഇല്ലെങ്കില്‍ പിന്നെ ആര് ജീവിതത്തെ വഴി നടത്തും....
അല്ലെങ്കിലും എല്ലാം ഒരു നാടകം !
അല്ലെ ജാസ്മി ...
അവാര്‍ഡ് ഒന്നും കിട്ടിയില്ലെങ്കിലും നമ്മുടെ റോള്‍ ഭംഗിയാക്കുക.
അങ്ങിനെയല്ലേ..
നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു ...
ബ്ലോഗിന് അടിമപെടുന്നുണ്ടോ, എനിക്കും ഉണ്ട് അങ്ങനെ ഒരു തോന്നല്‍, എന്റെയും വക നവവത്സര ആശംസകള്‍
സന്തോഷത്തിന്റെയും നന്മയുടെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെതും കൂടിയാവട്ടെ പുതുവര്‍ഷം.!!!
പിന്നെ ബ്ലോഗ് .എന്റെ അഭിപ്രായത്തില്‍ അത് ഒരു സമയത്തിന്റെ മാത്രം പ്രശ്നം ആണ് ...കുറെ കഴിയുമ്പോള്‍ ആര്‍ക്കും അത് മടുക്കും ...വലിയ ബ്ലോഗേര്മരോന്നും ഇപ്പൊ സജീവമല്ല എന്ന് കാണുന്നില്ലേ ???...
അപ്പൊ മൂഡ് ഉള്ള സമയത്ത് സജീവമാകുക ..!!!!
ഒത്തിരി ഒത്തിരി മോഹങ്ങള്‍
മനസിന്റെ മണിച്ചെപ്പില്‍ ഒളിപ്പിച്ചു വെച്ച്
ഏകാന്ത വേളയില്‍ അവയെ ഒന്നൊന്നായ് എടുത്ത് താലോലിക്കുന്ന നമ്മള്.എന്നും ജീവിതമാകുന്ന തോണി തുഴയുകയാണ്...
പ്രത്യാശ നല്കുന്ന ആശ്വാസത്തോടെ... നാളുകളുടെ സുന്ദരമായ മുഖം ദര്‍ശിക്കാന്‍...
എല്ലാം നല്ലതിനാവട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു, ആശംസിക്കുന്നു...
2011 മനഃസമാധാനവും ആരോഗ്യവും ഐശ്വര്യവും നിറഞ്ഞതാവട്ടെ. ഈശ്വർ അള്ളാഹ് തേരേ നാം.. സബ്കോ സന്മതി ദേ ഭഗ്വാൻ..
ബ്ലോഗിന് അടിമപ്പെടുന്നുണ്ടോ? ഈ ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു. 'ഉണ്ട്' എന്ന് ഉത്തരവും കിട്ടി. :)) പോകുന്നതു വരെ പോകട്ടെ അല്ലേ? ഈ നിമിഷം നമുക്ക് ആസ്വദിക്കാം.
ഹാപ്പി ന്യൂ ഇയര്‍ ജാസ്മിക്കുട്ടി.
ബ്ലോഗില്‍ വന്നത് ഭാഗ്യമായി കരുതാം . എഴുതാനുള്ള കഴിവ് പുറ ലോകത്തെ അറിയിക്കാന്‍ കഴുയുമല്ലോ.. നല്ല സുഹൃത്ബന്ധങ്ങളും ലഭിക്കും ..ബ്ലോഗിന് അടിമപ്പെടുന്നുണ്ടോ എന്ന സംശയത്തെ മൂന്നു നാല് ദിവസത്തെ ബ്ലോഗ് വര്ജിക്കലിലൂടെ തോല്‍പ്പിച്ചു.. ബ്ലോഗ് ഒരു ലഹരിയായി മാറുന്നുണ്ട് പലപ്പോഴും ....
പുതിയ വര്‍ഷത്തിലേക്ക് പ്രത്യേകിച്ച് വലിയ പ്രതീക്ഷകള്‍ ഒന്നുമില്ല.. ഒന്നും മുന്‍കൂട്ടി തീരുമാനിക്കാതെയാണ് ജീവിതത്തില്‍ വന്ന് ചേരുന്നത് അതുകൊണ്ട് തന്നെ ഇന്ന് കഴിഞ്ഞാല്‍ ഇന്ന്.. അത്രയേ മനസ്സില്‍ ഉള്ളൂ...
ഏതായാലും നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു.
ജാസ്മിക്കുട്ടി.പുതു വര്‍ഷം , പുതിയതായി കൈയില്‍ ഒന്നും കൊണ്ടു തരില്ല എന്ന് വിശ്വസിക്കുന്ന ഒരു ആള് ഞാന്‍ ..അത് എന്നും പോകുന്നപോലെ പോയി കൊണ്ടിരിക്കും .
എന്നാലും ആശംസിക്കാതെ പോകുനില്ല ...എല്ലാ വിധ ആശംസകളും ട്ടോ
ബ്ലോഗിനെ തോല്പിക്കാന് സ്വീകരിച്ച മാര്‍ഗം ഈയുള്ളവനും ചെയ്യേണ്ടി വരുമോ എന്നൊരു പേടി. വീട്ടിലെത്തിയാല്‍ വാവയെ നോക്കാന്‍ സമയം കിട്ടുന്നില്ല...ഓഫീസില്‍ എല്ലാം കൂടി ചെയ്യാന്‍ സമയവുമില്ല...ഏതായാലും ഈ പുതുവര്‍ഷക്കാലം പ്രിയ സഹോദരിക്ക് സന്തോഷകരം ആകട്ടെ എന്നാശംസിക്കുന്നു...!
പുതിയ തീരുമാനങ്ങൾ പാഴാക്കാൻ ഒരു പുതുവർഷം ..?
പിന്നെ
ജാസ്മികുട്ടിക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ
ഇവിടെ എല്ലാരും പ്രകടിപ്പിച്ച ആശങ്ക ഞാനും പങ്കിടട്ടെ.
ബ്ലോഗാസക്തി എന്ന് ഒരു 'ഡോക്ടര്‍' രോഗത്തിന് പേരുമിട്ടു!
എന്ത് പറഞ്ഞാലും ഈ ബൂലോകം അത് വിവരിക്കാന്‍ കഴിയാത്തൊരു വികാരമാണ്..ആവേശമാണ്..
ചിലപ്പോഴിതെനിക്ക് പുത്തന്‍ പെണ്ണ് പുരപ്പുറം തൂക്കും എന്ന് പറയുന്നത് പോലെയായിരിക്കും..
പുതുവര്‍ഷത്തില്‍ നല്ലത് മാത്രം വരുത്തട്ടെ എന്നാശംസിക്കുന്നു..
ഒരു തീരുമാനമെടുക്കാനും, പ്രാവര്‍ത്തികമാക്കാനും, പുതുവല്സരദിവസം തന്നെ തെരഞ്ഞെടുക്കണമെന്നു എനിക്കഭിപ്രായമില്ല....അങ്ങനെയാണെങ്കില്‍ തന്നെ പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്നതെ എടുക്കാവൂ...അല്ലെങ്കില്‍ മറ്റുള്ളവരുടെ മുന്പില്, പിന്നെ പരിഹാസപാത്രമാകേണ്ടി വരും.....
അത് കൊണ്ടാ ഞാന്‍ ന്യൂ ഇയര്‍ റെസൊല്യൂഷന്‍സ് ഒന്നും എടുക്കാത്തെ.... :-)
ബ്ലോഗാസക്തി ഒരു രോഗമാണോ ഡോക്ടര്‍ ജാസ്മിക്കുട്ടി ?. ആശംസകള്‍.
ഹായി ജസ്മിക്കുട്ടി... അക്ബർ സർ ചോദിച്ചത് ശരിയാണെന്ന് തോനുന്നു ഇപ്പോ ബ്ലോഗോമാനിയ എന്ന രോഗം എനിക്കുണ്ടോ എന്നൊരു സംശയം .. ആദ്യമൊക്കെ ഇതിന്റെ കൂടെ സഞ്ചരിക്കുമ്പോൾ .. സമയം ഇല്ല പല ജോലി അതിനിടയിൽ ഇതും കൂടി നടക്കുമോ എന്നായിരുന്നു ഇപ്പോ ഇതിനു സമയം കണ്ടെത്തുന്നു .. നിങ്ങളെയൊക്കെ പരിജയപ്പെടാൻ കഴിഞ്ഞില്ലെ ഇതിലൂടെ . അതൊക്കെ തന്നെ നല്ലൊരു കാര്യം എല്ലാം നല്ലതിനാകട്ടെ.. പ്രാർഥനയോടെ..
നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു ...
നമുക്കിടയിലെ connecting link ആണ് നമ്മുടെ മാതൃഭാഷയും ഈ ബ്ലോഗും ... ഭാഷയും ബ്ലോഗും ഉള്ളിടത്തോളം ഈ സ്നേഹവും സഹിഷ്ണുതയും നിലനില്ക്കട്ടെ എന്ന് ആശംസിക്കുന്നു.
ബ്ലോഗ് ഒത്തിരിപ്പേര്‍ക്ക് ശാന്തിയും സമാധാനവും നല്‍കുന്നുണ്ട്. ഒഴിവു നേരങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കാന്‍ പലര്‍ക്കും അവസരങ്ങള്‍ നല്‍കിയത് ഇതാണ്. അംഗീകരിക്കപ്പെടാനും സന്തോഷിക്കാനും എല്ലാവര്ക്കും അവകാശമുണ്ട്. പിന്നെ ചതിക്കുഴികള്‍, അവ എല്ലായിടങ്ങളിലും ഉണ്ടല്ലോ.
നന്മ നിറഞ്ഞ പുതുവര്സഹ്ം നേരുന്നു.
എല്ലാറ്റിനും അവസാനംബ്ലോഗ്!!എന്നായി മാറുന്നുണ്ടോ ജീവിതം!
നന്മകൾ!
2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!
പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!
വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/
പുതുവത്സരാശംസകള്‍ ജാസ്മിക്കുട്ടീ...
പുതുവര്‍ഷങ്ങള്‍ വന്ന് പോകുന്നതില്‍ ഇന്ന് വലിയ പുതുമകളൊന്നും തോന്നുന്നില്ല.പകരം ഒരു വയസ്സ് കൂടി കൂടി എന്ന ഓര്‍മ്മപ്പെടുത്തലായിട്ടാണ് തോന്നുന്നത്...
പക്ഷേ ഓരോ ദിവസത്തേയും ഞാന്‍ സന്തോഷത്തോടെ വരവേല്‍ക്കുന്നു..
എല്ലാ നന്മകളും നേരുന്നു
പുതുവത്സരാശംസകൾ
പുതുവത്സരാശംസകൾ നേരുന്നു. പിന്നെ ബ്ലോഗിനടിമപ്പെടുന്നുണ്ടോ എന്നാണ് ഡൌട്ട് അല്ലേ? അതിനായിരുന്നൊ കുറച്ച് ദിവസത്തെ മുങ്ങൽ? അഡിക്ഷൻ ഇല്ലാ എന്ന് മനസ്സിലായില്ലേ? ഇനി ഇവിടൊക്കെ കാണുമൊ...
വൈകി ആണേലും ഞാനും നേരുന്നു
ഹൃദയം നിറഞ്ഞ പുതുവല്സരാശംസകള്..
വരും വർഷം നല്ലതുമാത്രം സമ്മാനിക്കട്ടെ.... നന്മയും സ്നേഹവും സമാധാനവും പകർന്നു തരട്ടെ...
പുതുപുലരിക്ക് പുത്തന്‍ ആശംസകള്‍
www.chemmaran.blogspot.com
കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മാസത്തിലാണ് ഞാന്‍ ഇവിടെ വന്നു ചേര്‍ന്നത്. എല്ലാവരെയും എല്ലാത്തിനെയും പരിചയിച്ചു വരുന്നതെ ഒള്ളൂ...
കാഴ്ച വട്ടത്തെ നന്മയെ സ്വീകരിക്കാന്‍ ഞാന്‍ സദാ ഒരുക്കമാണ്.. കൂട്ട് കൂടുക, കൂടെ കൂട്ടുക എന്നതാണ് ഞാന്‍ ആചരിക്കുന്ന മതം. വഴിയെ സമ്പന്നമാകുന്ന സഹൃദത്വം എന്നെയും പരിഗണി ച്ചേക്കാം.
അല്പം താമസിച്ചു പോയെങ്കിലും ഞാനുമോതുന്നു ഒരായിരം ആശംസ..!!
പ്രതീക്ഷകളെ കൂട് തുറന്നു വിടുക.
അവ ആകാശദേശങ്ങളില്‍ വിരാജിക്കട്ടെ..!!
ഒരിക്കലും നിലക്കാതെ പെയ്യട്ടെ മനസ്സുകളില്‍,
വിടരട്ടെ പൂമൊട്ടുകള്‍ സ്നേഹത്തിന് മഞ്ഞുകട്ടകളില്‍.
വർജ്ജിക്കണ്ട ..എനിക്ക് ഒരു റീഡറെ നഷ്ടപ്പെടും...പൂർവാധികം ശക്തിയോടെ ബ്ലോഗൂ...ഹാപ്പി ന്യൂഇയർ
വർജ്ജിക്കണ്ട ..എനിക്ക് ഒരു റീഡറെ നഷ്ടപ്പെടും...പൂർവാധികം ശക്തിയോടെ ബ്ലോഗൂ...ഹാപ്പി ന്യൂഇയർ
വർജ്ജിക്കണ്ട ..എനിക്ക് ഒരു റീഡറെ നഷ്ടപ്പെടും...പൂർവാധികം ശക്തിയോടെ ബ്ലോഗൂ...ഹാപ്പി ന്യൂഇയർ
എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക്,
എനിക്ക് സ്ഥിരമായി അഭിപ്രായം എഴുതുന്നവരും,പുതിയതായി എഴുതിയവരും അടക്കം ഒരു വലിയ കൂട്ടം സുഹൃത്തുക്കള്‍ എനിക്ക് ഒരുപാട് ആശ്വാസം ആണ് നല്‍കിയത്;നിങ്ങള്‍ എന്റെ ഈ പോസ്റ്റിനു നല്കിയ കമെന്റിലൂടെ..വളരെ വിഷമത്തില്‍ ആയ ഒരവസ്ഥയിലാണ് ഞാന്‍ ആ പോസ്റ്റ് എഴുതിയത്.നന്മ വറ്റാത്ത എന്റെ ബ്ലോഗ് സുഹൃത്തുക്കളെ, ഒരു വേള ഈ ബ്ലോഗുലകം ഉപേക്ഷിക്കുമായിരുന്ന എനിക്ക് നിങ്ങള്‍ പുത്തന്‍ ഉണര്‍വ്വും,ഊര്‍ജ്ജവും നല്കിയിരിക്കുന്നു.എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്.ഓരോരുത്തരുടെയും പേര് എടുത്തു പറയുന്നില്ല.നിങ്ങളില്‍ എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു കൊണ്ട് ഒരു പുതിയ ഉമ്മു ജാസ്മിന്..
പുതിയ തീരുമാനങ്ങള്‍ക്കും ചിന്തകള്‍ക്കും വഴിമരുന്നിടുന്നത് മനസ്സാണെന്നത് യഥാര്‍ത്ഥ്യം
മനസ്സു നിയന്ത്രിക്കുക, സമയക്രമം പാലിക്കുക ഇവയെല്ലാം പ്രധാനം...
എല്ലാ നന്മകളും നേരുന്നു
ഈ പുതിയ വര്‍ഷത്തില്‍ നല്ല തീരുമാനങ്ങള്‍ എടുക്കാനും അവ നല്ല വണ്ണം പ്രവര്തികമാക്കാനും ദൈവം സഹായിക്കട്ടെ
എന്തിനാ മുല്ലമൊട്ടേ, ബ്ലോഗ് വർജ്ജിയ്ക്കുന്നത്?
വേണ്ടാന്നേയ്.
Post a Comment