ശ്ലീലവും,അശ്ലീലവും നര്‍മ്മത്തിന്റെ മേമ്പൊടി ചാര്‍ത്തി എഴുതിയ പോസ്റ്റിന്റെ അവസാനത്തെ മിനുക്കുപണിയും കഴിഞ്ഞു അയാള്‍ പബ്ലിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്തു.ഒരു ഗൂഡസ്മിതത്തോടെ വിന്‍ഡോ ക്ലോസ് ചെയ്ത് കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്തു അയാള്‍ എണീറ്റു..നൂറു കണക്കിന് ഫോളോവ്വേസും,അത്രയും ആരാധകരും ഉള്ള പകല്‍ ബ്ലോഗ്ഗര്‍.(മാന്യന്‍)
മേശപ്പുറത്തുള്ള കാറിന്റെ ചാവിയെടുത്ത് കറക്കി,ഹാങ്ങറില്‍ നിന്നും ജാക്കെറ്റ് എടുത്ത് ധരിച്ച ശേഷം മുറിയില്‍ നിന്നിറങ്ങി കിച്ചനിലേക്ക് നോക്കി "ഞാനിപ്പോള്‍ വരാം " എന്ന് ഭാര്യയെ നോക്കി വിളിച്ചു പറഞ്ഞു അയാള്‍ ഫ്ലാറ്റിലെ ലിഫ്റ്റിലേക്ക് നടന്നു.പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന തന്റെ ബി എം ഡബ്ലിയു കാറെടുത്ത് അതിശീഘ്രം അയാള്‍ നഗര തിരക്കിലേക്ക് ഊളിയിട്ടു.
തന്റെ പതിവ് സങ്കേതമായ ക്ലബ്ബിനു മുന്നില്‍ വണ്ടി നിര്‍ത്തി അയാള്‍ അകത്തേക്ക് കടന്നു.വൈദ്യുത ദീപങ്ങളാല്‍ അലംകൃതമായ ക്ലബ്ബിന്റെ സ്വീകരണ ഹാളില്‍ നിന്നു മാറി മങ്ങിയ ബള്‍ബുകള്‍ ഉള്ള മുറിയിലേക്ക് തന്നെയും കാത്തിരിക്കുന്ന സുഹൃതുക്കള്‍ക്കരികിലെക്ക് അയാള്‍ നടന്നു.
എല്ലാവരും അയാളെയും കാത്തിരിക്കുകയായിരുന്നു.ഹസ്ത ദാനം നല്‍കി അയാളും കൂട്ടുകാര്‍ക്കൊപ്പം ഇരുന്നു.പതിവ് സാധനം ബെയറര്‍ മുന്‍പില്‍ കൊണ്ടു വെച്ചു..എന്നത്തേയും പോലെ രണ്ടു പെഗ്ഗ്..ശേഷം അല്പം ബില്ല്യാര്ട്സ് ഗെയിം..പിന്നെ ഒരു നീന്തല്‍..ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ അയാള്‍ എന്നും പാലിക്കുന്ന വ്യായാമം.
സുഹൃത്തുക്കള്‍ എല്ലാരും ഗുഡ്നൈറ്റ് ചൊല്ലി പിരിഞ്ഞു.അയാള്‍ വീട്ടിലേക്കു തിരിച്ചു.സ്പയര്‍ കീ ഉപയോഗിച്ച് വാതില്‍ തുറന്നു അകത്തേക്ക് കയറുമ്പോള്‍ ഏഴു വയസ്സുകാരി മകള്‍ പറഞ്ഞു "മമ്മി അപ്പുറത്തെ ആന്റീടെ കൂടെ നടക്കാന്‍ പോയി..ഫുഡ് ടേബിളില്‍ ഉണ്ട്..".അയാള്‍ കതകടച്ചു.സിറ്റിംഗ് ഹാളില്‍ ഒമ്പതാം ക്ലാസ്സുകാരന്‍ ടീവിയില്‍ പ്ലേസ്റ്റേഷന്‍ വെച്ചു ജീട്ടീഎയില്‍ ആര്‍മാദിച്ചു ഇരിപ്പാണ്.
അയാള്‍ ടേബിളില്‍ മൂടിവെച്ചിരിക്കുന്ന ഭക്ഷണം എടുത്തു കഴിച്ചു.വായും കയ്യും കഴുകി ബെഡ്റൂമിലേക്ക് നടന്നു.ഭാര്യ നടത്തം എന്ന് പറഞ്ഞ വിന്‍ഡോ ഷോപ്പിംഗ് കഴിഞ്ഞു വരാന്‍ വൈകുമെന്ന്‍ അയാള്‍ക്ക് അറിയാമായിരുന്നു.
വസ്ത്രം മാറി അയാള്‍ ലാപ്ടോപ്പ് എടുത്ത് ഓണ്‍ ചെയ്തു.തന്റെ ബ്ലോഗ് തുറന്നു.കമ്മെന്റ് ബോക്സില്‍ മുപ്പത് കമെന്റുകള്‍!! അയാള്‍ഊറിച്ചിരിച്ചു..വിഡ്ഢി കൂശ്മാണ്ടങ്ങള്‍.., നാളത്തേക്ക് ഇത് നൂറാവും പിറ്റേന്നത്തെക്ക് ഇരുന്നൂറു..(പണ്ട് ബ്ലോഗ് തുടങ്ങിയ കാലത്ത് ബൂലോകത്തെ മുഴുവന്‍ ആള്കാരുടെ മെയില്‍ ബോക്സിലെക്കും കാലുപിടിക്കാം ഒന്ന് ഫോളോ ചെയ്യു എന്ന് മെയില്‍ അയച്ചതൊക്കെ അയാള്‍ അവസരം പോലെ മറന്നിരുന്നു)
കമെന്റ്ടുകള്‍ ഒന്ന് തുറന്നു വായിക്കാന്‍ പോലും നില്‍ക്കാതെ അയാള്‍ ജീ-ടോക്ക് തുറന്നു.കത്തി നില്‍ക്കുന്ന പച്ചബട്ടണ്‌കളില്‍ കണ്ണോടിക്കവേ ഉയര്‍ന്നു വന്ന ചാറ്റ് ബോക്സുകള്‍ പേരുകള്‍ ഓരോന്നായി നോക്കി അയാള്‍ ചുണ്ട് കോട്ടി ക്ലോസ് ചെയ്തു.പമ്പര വിഡ്ഢിയും,മരങ്ങോടനും,മാങ്ങാത്തൊലിയും..ഇവന്മാര്‍ക്ക് വേറെ പണിയില്ലല്ലോ എന്നോര്‍ത്ത് അയാള്‍ തന്റെ ഐ ഡിയെ അദ്രിശ്യതയിലേക്ക് മാറ്റി.പച്ച കത്തിയിരിക്കുന്ന ബട്ടണുകളില്‍ ഒന്നില്‍ അയാള്‍ വിരലമര്‍ത്തി.മഞ്ഞ്..പ്ലസ്ട്ടുക്കാരി പെണ്‍കൊടി..ബ്ലോഗില്‍ അല്പം കഥയും,കവിതയുമൊക്കെ എഴുതുന്നവള്‍..
ഹായ്..മോളു..അയാള്‍ ടൈപ്പ് ചെയ്തു..
ഓ..മൈ ച്വീറ്റി...എന്നാ എഴുത്താ എഴുതിയെ ഞാന്‍ കമെന്ട്ടിട്ടു വന്നതേ ഉള്ളു..അവള്‍ തിരിച്ച ടൈപ്പ് ചെയ്തു.
മോളു, പപ്പയും മമ്മിയും എന്തിയെ..? അയാള്‍.
അവര്‍ ഒമ്പത് മണിക്കേ ഉറങ്ങും..ഒന്നും അറിയില്ല കള്ളന്‍...
ഹ ഹഹ ...അയാള്‍.
എന്നാല്‍ മോളാ വെബ് കാം ഓണാക്കുന്നെ.....നമ്മള്‍ക്ക് കണ്ടോണ്ട്,,മിണ്ടാം..
ഉം..വേണ്ട വേണ്ട ഇന്നാളത്തെ പോലെ പറയാനല്ലേ...മഞ്ഞ്.
അയാള്‍ മഞ്ഞിന് വേണ്ടി താരാട്ടുപാട്ടുകള്‍ പാടി..മഞ്ഞിന് വേണ്ടി കഥകള്‍ പറഞ്ഞു,
മഞ്ഞിന് ഉറങ്ങാന്‍ ചൂടുള്ള കമ്പളം പുതപ്പിച്ചു, തഴുകി തലോടി..ഉറക്കി.
ഭാര്യ കടന്നു വരുന്ന ശബ്ദം കേട്ടു ലാപ് അടച്ചു വെച്ചു തലവഴി പുതപ്പുമൂടി ഉറക്കം നടിച്ചു കിടന്നു.
41 comments:
പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കളെ..ഇത് നിങ്ങളാരേയും കുറിച്ച് എഴുതിയതല്ല.ഒരു വെറും കഥ...ഈ കഥയെ വീണ്ടും പ്രസിദ്ധീകരിക്കാന്‍ എന്നെ പ്രോത്സാഹിപ്പിച്ച,എച്ച്മുകുട്ടിക്കും,ചാണ്ടികുഞ്ഞിനും,,റിയാസ് മിഴിനീര്തുള്ളിക്കും,,മേയ്ഫ്ലാവേസിനുംഎന്‍റെ നന്ദി..
എല്ലാവര്ക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍...
ഇതിനാണോ ഇത്ര പേടിച്ചേ....ഒരു ബ്ലോഗറിന്റെ ആങ്കിളില്‍ പറയുന്നു എന്നത് കൊണ്ട് മാത്രം, അത് ബ്ലോഗര്‍മാരെ പരിഹസിക്കാനാവണമെന്നില്ലല്ലോ...പിന്നെ ഇത് പേര്‍സണല്‍ ആയി എടുക്കാന്‍ മാത്രം ഒരു ബ്ലോഗര്‍മാരും അത്ര പക്വതയില്ലാത്തവരല്ല....
ഇനിയും തുടരൂ, ജാസ്മിക്കുട്ടിയുടെ തന്റെടത്തോടെയുള്ള കഥയെഴുത്ത്....
കഥയും കാര്യവും രണ്ടാണ്. കഥയിലൂടെ കാര്യം പറയുന്ന ഈ കഥ നന്നായി ജാസ്മികുട്ടീ.
സൗഹൃദങ്ങളില്‍ അശ്ലീലം തേടുന്നവര്‍ക്ക് ഒരു ഇരുട്ടടി ആവും ഈ പോസ്റ്റ്.
ആശംസകള്‍
ചെറുവാടി കമെന്റ്റ് കൊള്ളാം ..ഇനിയും എഴുതൂ ..അയ്യോ സോറി ഉമ്മു ജാസ്മിന്‍ നല്ല കഥ ...ഇനിയും എഴുതൂന്നെ ...!!!
ഞങ്ങളുടെ പ്രിയ ഗായകന്‍ അസിക്കും മക്കള്‍ക്കും ഉമ്മു ജാസ്മിനും എന്‍റെ സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍ .....
{ജീവിത ഗാഥ എന്തായി..??}
ഹ ഹ ഹാ.... ഇതാരാ ഈ ബ്ലോഗര്‍ന്ന് എനിക്ക് മനസ്സിലായി ഞാന്‍ പറയൂലാ,,,, എന്നെ കൊന്നാലും പറയൂലാ.... നല്ല താങ്ങ് തന്നെ താങ്ങിയത് ജാസ്മികുട്ടി അയാള്‍ക്ക് :)
ജാസ്മിക്കുട്ടീ..ഫയ്സൂന്‍റെവിടെ പോയപ്പോഴാ മുങ്ങിയ പോസ്റ്റ് പൊങ്ങിയ കാര്യമറിഞ്ഞത്.എന്നാലും
സമ്മതിച്ചിരിക്കുന്നു ജാസ്മീ..!
എഴുത്തില്‍ കമലാസുരയ്യയുടെ ധൈര്യമൊക്കെ കാണിച്ചുതുടങ്ങിയല്ലോ..
നല്ല കാമ്പുള്ള കഥ!
അവതരണത്തിന്‍റെ ഒഴുക്ക് അമ്പരപ്പിക്കുന്നു..
ഇനിയും നല്ല നല്ല കഥകള്‍ ആ മൌസിന്‍ തുമ്പില്‍ നിന്നും ഉതിര്‍ന്നു വീഴട്ടെ,,എന്നാശംസിക്കുന്നു.
ജസ്മീ...
ഇങ്ങിനെ പേടിച്ചാലെങ്ങിനാ??
"ഈ കഥയെ വീണ്ടും പ്രസിദ്ധീകരിക്കാന്‍ എന്നെ പ്രോത്സാഹിപ്പിച്ച,എച്ച്മുകുട്ടിക്കും,ചാണ്ടികുഞ്ഞിനും,,റിയാസ് മിഴിനീര്തുള്ളിക്കും,,മേയ്ഫ്ലാവേസിനുംഎന്‍റെ നന്ദി......"
എന്റെയും കൂടി നന്ദി......
പിന്നെ എഴുത്ത് ഗംഭീരം... അടിപൊളി...
അപ്പൊ..
ജസ്മികുട്ടീ പെണ്‍കുട്ടീ ധീരതയോടെ നയിച്ചോളൂ...
രണ്ടു ദിവസം മുമ്പ് ജാലകത്തില്‍ "ബീ കെയര്‍ഫുള്‍ " എന്ന് കണ്ടിരുന്നു. വന്നു നോക്കിയപ്പോള്‍ പോസ്റ്റ് കാണാനില്ല. ഇന്ന് ഫൈസുവിന്റെ ബ്ലോഗില്‍ നിന്നാണ് പോസ്റ്റ് വീണ്ടും പൊങ്ങിയ വിവരമറിഞ്ഞത്.
ഒഴുക്കോടെയുള്ള അവതരണം നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍.
നന്നായി ജാസ്മിക്കുട്ടീ.നേരത്തെ ഈ ബ്ലൊഗ് പേജ് നിലവിലില്ല എന്നാണു കാണിച്ചിരുന്നത്.എന്തായലും പൊങ്ങിയല്ലൊ.ആശംസകള്‍
ങ്ങാഹാ..ഇപ്പോഴല്ലേ വമ്പത്തി ആയത്..
കാലോചിതമായ കഥ.
ഇത്രേം നന്നായി എഴുതീട്ടാണോ ഒളിച്ചു വെക്കാന്‍ നോക്കിയത്?
കലക്കി മോളെ കലക്കി...
congratulations .
ഹഹഹ ആ ഇങ്ങനേയും ബ്ലോഗറോ...
നല്ല എഴുത്ത്
ഹഹഹ ആ ഇങ്ങനേയും ബ്ലോഗറോ...
നല്ല എഴുത്ത്
പ്രവാസിനി പറഞ്ഞതിന്റെ അടിയില്‍ എന്റെ ഒരു ഒപ്പ് (ഹോ! ഇത് രണ്ടാമത്തെ തവണയാ).
ഇങ്ങനെ എഴുതാന്‍ അസാമാന്യ ധൈര്യം വേണം. ഇതൊക്കെ പച്ചയായി എഴുതിയത് വായിക്കുമ്പോള്‍ ഒരു ലഹരിയുണ്ട്- നല്ല അസ്സല്‍ കാന്താരിമുളക് കടിക്കുമ്പോള്‍ തലയ്ക്കുവരുന്ന ആ പെരുപ്പ് പോലെ.
ഇതാരെ കുറിച്ചാ എന്നും കൂടി പറഞ്ഞിരുന്നേല്‍ ...............
വാസ്തവത്തില്‍ ഇത് നടന്നതാണോ ജാസ്മിക്കുട്ടി ?. വായിച്ചപ്പോള്‍ അങ്ങിനെ തോന്നി. എന്ന് വെച്ചാല്‍ കഥ നന്നായി എന്നര്‍ത്ഥം. നെറ്റും ചാറ്റും അധാര്‍മികതയുടെ വഴിവിട്ട മേച്ചില്‍പുറം തേടുന്ന ഇക്കാലത്ത് കാലിക പ്രസക്തമായ വിഷയം കണ്ടെത്തി പുതുമയോടെ അവതരിപ്പിച്ചതിന് അഭിനന്ദനം. ഇത്തരം ഏതെങ്കിലും നല്ല മെസ്സേജുകള്‍ കൊടുക്കാന്‍ കഴിയുമ്പോള്‍ ബ്ലോഗ് എന്ന സ്വതന്ത്ര മാധ്യമം നിരര്‍ത്ഥകമാവില്ല. എഴുത്ത് വെറും പാഴ്വേലയാകില്ല. വായന സമയ നഷ്ടമാവില്ല.
നല്ല തന്റെടത്തോടെയുള്ള ഒരു പെണ്ണെഴുത്ത് എന്ന് പറയാവുന്ന ഒന്ന്...ആര്‍ക്കെങ്കിലും കൊണ്ടിട്ടുന്ടെങ്കില്‍ അതവന്മാരുടെ കയ്യിലിരിപ്പ് കൊണ്ടാവുമല്ലോ..നൂറു മാര്‍ക്ക് തന്നിരിക്കുന്നു.
പടച്ചോനെ... എന്നെകുറിച്ചാണല്ലോ എഴുതിയിരിക്കുന്നത് എന്നോര്‍ത്താ വായിച്ചു തുടങ്ങിയതുതന്നെ. ശ്ലീലവും അശ്ലീലവുമൊക്കെ മറ്റാരെഴുതാനാ..? നൂറു ഫോളോവേഴ്സ് തികയാത്ത ബി എം ഡ്ബ്ലിയു ഓടിക്കാന്‍ തീരെ താല്പര്യമില്ലാത്ത ഞാന്‍, പറഞ്ഞത് ബാക്കിയൊക്കെ ശരിയാണല്ലോന്ന് കരുതി വായിച്ചു തീര്‍ന്നപ്പോള്‍ ജാസ്മികുട്ടിയുടെ ആദ്യ കമന്‍റ് കണ്ട് തകര്‍ന്നുപോയി.
അപ്പോ ഞാനല്ല അല്ലേ?
ഒരുപാട് ആള്‍ക്കാര്‍ പ്രോത്സാഹിപ്പിച്ച പോസ്റ്റായതുകൊണ്ട് ആ നായകന്‍റെ പേരിന്‍റെ ആദ്യത്തെ അക്ഷരം ക്ലൂ ആയി കൊടുക്കാമായിരുന്നു. മഞ്ഞിനോടും കുഞ്ഞിനോടുമൊക്കെ ഇനി താരാട്ടുകേള്‍ക്കാന്‍ നില്‍ക്കണ്ടാന്നും പറയൂ ജാസ്മികുട്ടീ...
ജാസ്മീ, ഇത് വീണ്ടും publish ചെയ്തത് കൊണ്ട് എനിക്കും വായിക്കാന്‍ പറ്റി. ഞാന്‍ ഇത് വായിച്ചിരുന്നില്ല. പക്ഷെ ഇത് അമ്പരപ്പിച്ചു കേട്ടോ. ഈ എഴുത്തൊക്കെ അവിടെ വെച്ചിട്ടാണോ ഫോട്ടോ ഇട്ടു സ്ഥലം കളയുന്നത്. കഥ കാലികം, പ്രസക്തം, എവിടെയൊക്കെയോ കൊള്ളുന്നു. നന്നായി എഴുതാന്‍ കഴിയും ഇയാള്‍ക്ക്. അതിശയിപ്പിക്കുന്ന ഒഴുക്കുണ്ട്. seamless flow. keep writing.
കൊടു കൈ...
അങ്ങിനെ അതു പോസ്റ്റിയല്ലേ...?
നന്നായി...ചെറുവാടി പറഞ്ഞ പോലെ
കഥയിലൂടെ കാര്യം പറഞ്ഞു...
അഭിനന്ദനങ്ങള്‍....
ജാസ്മിക്കുട്ടിക്കും,കുടുംബത്തിനും സ്നേഹം നിറഞ്ഞ
ക്രിസ്മസ്-പുതുവത്സരാശംസകള്‍...
നല്ല രീതിയില്‍ അവതരിപ്പിച്ച ഒരു കൊച്ചു കഥ...
ഒരു കഥ എഴുതിയാല്‍ അത് പോസ്റ്റ് ചെയ്യാനുള്ള ആത്മ വിശ്വാസം കൂടി വേണം.
അതില്ലെങ്കില്‍ പോസ്ടരുത്... വീണ്ടും എഡിറ്റ് ചെയ്തു ഒന്നുകൂടെ നന്നായി എന്ന് തോന്നുമ്പോള്‍ പോസ്റ്റുക....കഥാപാത്രങ്ങള്‍ ബ്ലോഗേഴ്സ് ആയതു കൊണ്ടാവില്ല ഒരു വട്ടം പോസ്റ്റ് അപ്രത്യക്ഷമായത് എന്ന് തോന്നുന്നു........ഇനിയും എഴുതുക... എഴുതുന്നതെല്ലാം പോസ്ടന്‍ കഴിയുന്നത്ര ആത്മ വിശ്വാസത്തോടെ എഴുതുക
കൊള്ളാം...
നന്നായി അവതരിപ്പിച്ചു...
കഥ യാണെങ്കിലും സംഭാവമാണെങ്കിലും നന്നായിട്ടെഴുതി.
രണ്ടു ദിവസം മുന്‍പ് ഇങ്ങനെയൊന്നു ഫോളോവര്‍ ലിസ്റ്റില്‍ വന്നെങ്കിലും തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴാണ് സംഗതി മനസ്സിലായത്.
എഴുത്ത് ധൈര്യപൂര്‍വം തുടരുക.
‘കോഴിക്കള്ളാ’ എന്നു വിളിച്ചാല്‍ സ്വന്തം തലയില്‍ കോഴിത്തൂവലുണ്ടോന്നു തപ്പിനോക്കി ഉറപ്പുവരുത്തുന്നവര്‍ ഒരുപക്ഷേ അസഹിഷ്ണുത കാണിച്ചേക്കാം.. ധൈര്യമായി തുടരൂ.. (ഞങ്ങളുടെ പ്രോത്സാഹനം വരവുവച്ചില്ല അല്ലേ? ദുബായി പോസ്റ്റിന്റെ കമന്റുമുഴുവന്‍ നോക്കൂ. ഈ പോസ്റ്റ് ഇന്നൂടെ കണ്ടില്ലെങ്കില്‍ കേസുകൊടുക്കാനിരുന്നതാ) - ജാസ്മിക്കുട്ടിയ്ക്കും കുടുംബത്തിനും സന്തോഷം നിറഞ്ഞ ക്രിസ്തുമസും ഐശ്വര്യപൂര്‍ണ്ണമായ 2011 ഉം ആശംസിക്കുന്നു. - കുടുംബസഹിതം കാര്‍ന്നോര്
ഇത് ഏതു ബ്ലോഗര്‍ ആണ് എന്ന് ചോദികേണ്ടി വരില്ല പലരിലും ഇത് കാണുന്നു
കൊള്ളാം ആശംസകള്‍
പുഴുക്കുത്തുകള്‍ എവിടെയും കാണും.
കാലികമായ ഒരു സത്യത്തെ പച്ചയായി പറഞ്ഞത് ഉചിതം.
കൃസ്തുമസ് നവവല്‍സരാശംസകള്‍.
nannaayittund ketto, aathmaarthamaayithanne...
തന്റെ ബ്ലോഗ് തുറന്നു.കമ്മെന്റ് ബോക്സില്‍ മുപ്പത് കമെന്റുകള്‍!! അയാള്‍ഊറിച്ചിരിച്ചു..വിഡ്ഢി കൂശ്മാണ്ടങ്ങള്‍.., നാളത്തേക്ക് ഇത് നൂറാവും പിറ്റേന്നത്തെക്ക് ഇരുന്നൂറു..
(മറ്റൊരു വിഡ്ഢി കൂശ്മാണ്ടം)
എഴുത്തിലെ ലാളിത്യവും ഒഴുക്കും അമ്പരപ്പിച്ചെന്ന് പറയാതെ വയ്യ
അഭിപ്രായം രേഖപ്പെടുത്തിയ എന്‍റെ പ്രിയപ്പെട്ട പെണ്സുഹൃതുക്കള്‍ക്കും,പ്രിയപ്പെട്ട എഴുത്തുകാര്‍ക്കും,എന്‍റെ നന്ദി അറിയിക്കുന്നു.കാര്‍ന്നോരെ,താങ്കളുടെ പേര് ഉള്‍പ്പെടുത്താന്‍ മറന്നതില്‍ വളരെ അധികം ഖേദം ഉണ്ട്..ആ കമെന്റ് ഞാന്‍ കണ്ടിരുന്നു..താങ്കളായിരുന്നു ആദ്യം അങ്ങിനെ ഒരു ചോദ്യം ഉന്നയിച്ചതും..ഐ ആം റിയലി സോറി.
കുറച്ചുകാലം ബ്ലോഗെഴുതി അമ്പട ഞാനെ എന്ന് കരുതി ഊറ്റം കൊള്ളൂന്നവർക്കൊരു അസ്സൽ പെട ...!
ചാറ്റ് കാർക്കിട്ട് ഒരു പൊട്ടിയ്ക്കൽ...!
കിട്ടാനുള്ളോർക്കെല്ലാം കിട്ടീട്ടാാ...
ഉം...എന്തിനധികം !!
എന്റെ ഖേദം ഒരു ക്രിസ്തുമസ് കേക്കുകൊണ്ടുപോലും മാറുംന്ന് തോന്നുന്നില്ല. ട്രൈ ചെയ്തു നോക്കൂ.. :) (തമാശ സീരിയസ്സാക്കി കണ്ട് സോറി പറയല്ലേ. എനിയ്ക്ക് ഫീലിങ്ങാവും)
നേരത്തെ വന്നു പോയതാ, അപ്പോള്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല,, ഇപ്പോള്‍ അത് ശരിയായി. പിന്നെ എഴുത്തിനോന്നും ആരെയും പേടിക്കെണ്ടാതില്ലല്ലോ,,
ആശംസകള്‍..
ആധുനിക യുഗമല്ലേ... ഇങ്ങനൊക്കെ കാണും
ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍!
ജാസ്മിക്കുട്ടീ..
ഇതെന്തുപണിയാ..വീണ്ടും ഒരു പോസ്റ്റുമായി മുങ്ങി അല്ലെ..
ഭാര്യമാര്‍ സൂക്ഷിക്കുക...വേഗം പുറത്തു വിട്..ഇല്ലേല്‍ സമരം ചെയ്യും..കേട്ടോ..
മ്....ബി കെയര്‍ഫുള്‍...
ജസ്മീ..
ആ പുതിയ പോസ്റ്റ് അങ്ങട് ഇട്ടേ... ഞങ്ങളും കൂടൊന്നു വായിക്കട്ടെന്നു...
ഇതിപ്പോ ഇങ്ങിനെ ഒരു സ്ഥിരം പരിപാടി ആക്കാനാ പരിപാടി?? ;)
പെട കിട്ടും.. നല്ല ചുട്ട പെട...
അല്ല പിന്നെ...
ആദ്യം തന്നെ ഒരു മുന്‍ക്കൂര്‍ ജാമ്യം എടുത്തു അല്ലേ
ആദ്യമായാണ് ഇവിടെ, നന്നായിട്ടുണ്ട്, തുടര്‍ന്നും എഴുതുക, എല്ലാ ആശംസകളും.
ഹ..ഹ.. കലക്കി കെട്ടോ...ബ്ലോഗ്ഗില്‍ പോസ്റ്റ് ചെയ്യാന്‍ പറ്റിയ സംഭവം തന്നെ
ഏതെന്കിലും ബ്ലോഗര്‍ക്ക് ഇത് തന്നെകുറിചാണ് എന്ന് തോന്നിയാല്‍ കഥാകാരി വിജയിച്ചു എന്ന് പറയാം. ഇത് ഭാവനയില്‍ വിരിഞ്ഞതായി കണക്കാക്കുന്നില്ല.ബൂലോക വീരന്മാര്‍ ചിലര്‍ ഇങ്ങനെയാവാം.
പിന്നെ, ഇത് ആരാണെന്ന് എനിക്ക് മനസ്സിലായി.ഇത് കണ്ടുപിടിക്കാനുള്ള 'യന്ത്രം' ഞാന്‍ നാട്ടീപോയി വരുമ്പോ കൊണ്ടുവന്നിട്ടുണ്ട്.(ഹൈക്കലുസിഹാം അല്ല).അയ്യേ ..അയാളോട് ഇത്രക്ക് വേണമായിരുന്നോ?
(പണ്ട് ബ്ലോഗ് തുടങ്ങിയ കാലത്ത് ബൂലോകത്തെ മുഴുവന്‍ ആള്കാരുടെ മെയില്‍ ബോക്സിലെക്കും കാലുപിടിക്കാം ഒന്ന് ഫോളോ ചെയ്യു എന്ന് മെയില്‍ അയച്ചതൊക്കെ അയാള്‍ അവസരം പോലെ മറന്നിരുന്നു)
ഈ വരികള്‍ എന്നെ വല്ലാതെ ചിരിപ്പിച്ചു... കാരണം അതാണിപ്പോ എന്റെ അവസ്ഥ...
Post a Comment