Friday, December 3, 2010

അടിച്ചു പൊളിച്ച യു എ ഇ നാഷണല്‍ ഡേ

ഇന്ന് ഡിസംബര്‍-2   യു എ ഇ യുടെ 39 -ആമത്  നാഷണല്‍ ഡേ ആണല്ലോ..
ഈ നാട് മുഴുവന്‍ അതിന്റെ സന്തോഷത്തിലാണ്,ഇന്ന്...
ഇവിടെ അല്‍ ഐനിലും കണ്ണഞ്ചിപ്പിക്കുന്ന മിന്നും   കാഴ്ചകള്‍ ആണ്..രാത്രി പുറത്തേക്കിറങ്ങിയാല്‍ നഗരം മുഴുക്കെ  ഡക്കറേഷന്‍ ലൈറ്റ്സിനാല്‍ നിര്‍മിച്ച സുന്ദരചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.
വഴിയരികിലെ ഈത്തപ്പന മരങ്ങള്‍ വരെ ഇത്തരത്തിലുള്ള മഞ്ഞയും,പച്ചയും,നീലയും മിന്നുന്ന കുപ്പായങ്ങള്‍ അണിഞ്ഞിരിക്കുന്നു.
ഒരാഴ്ച മുന്‍പേ ഈ ഒരുക്കങ്ങള്‍ ഒക്കെ തുടങ്ങിയിരുന്നു..
രാവിലെ ആ ദിവസം സമാഗതമായപ്പോള്‍ നിരത്തില്‍ വാഹനങ്ങള്‍ ദേശീയ പതാക ഉയര്‍ത്തിയും ചില വാഹനങ്ങള്‍ ഭരണാധികാരികളുടെ ചിത്രങ്ങളും  ദേശീയ പതാക അപ്പാടെയും പെയിന്റായി പകര്‍ത്തിയും റോന്തു ചുറ്റാന്‍ തുടങ്ങി..

ഇന്നലത്തെ ഒരു സംഭവമാണ് ഇനിയെഴുതുന്നത്..
തണുപ്പ് തുടങ്ങിയത് കാരണം കുട്ടികള്‍ക്ക് മിക്കപ്പോഴും രാവിലത്തെ സ്കൂള്‍ ബസ് മിസ്സാകാരുണ്ട്.പിന്നെ അവരെ ഒന്നുകില്‍ ബാപ്പ അല്ലെങ്കില്‍ ഞാന്‍ സ്കൂളില്‍ കൊണ്ടുപോയി വിടും.. ഇന്നലെ ഞാന്‍ കുട്ടികളെയും കൂട്ടി സ്കൂളിലേക്ക് ചെന്നു..ഒന്നാം തീയതിയാണല്ലോ എന്നൊക്കെ പറഞ്ഞു സന്തോഷത്തോടെ മാസിനെയും ജാസ്മിനെയും സ്കൂളില്‍ വിട്ടു വരുന്ന വഴി..
കാല്‍ നടക്കാര്‍ക്കുള്ള സിഗ്നല്‍ റെഡില്‍ ‍  കിടക്കുന്നത് കണ്ടു,
ഞാന്‍ വണ്ടി സ്റ്റോപ്പ് ചെയ്തു.(റോഡരുകില്‍ സ്ഥാപിച്ച പോസ്റ്റിലെ ബട്ടന്‍ അമര്‍ത്തിയാല്‍ ഒരു നിശ്ചിത സമയം സിഗ്നല്‍ റെഡ് ആവും അപ്പോള്‍ കാല്‍നടക്കാര്‍ക്ക്‌ ഭയപ്പാടില്ലാതെ റോഡു ക്രോസ് ചെയ്യാം).
അങ്ങനെ സിഗ്നല്‍ ഗ്രീന്‍ ആയതിനു ശേഷം ഞാന്‍ വണ്ടി മുന്നോട്ടെടുത്തു- വേഗത കൂട്ടാന്‍   തുടങ്ങി.പൊടുന്നനെ എന്‍റെ മുന്‍പിലെ വണ്ടി ബ്രേക്കിട്ടു.ആ വാഹനം വലത്തേക്ക് തിരിക്കാനുള്ള പുറപ്പാടില്‍ ബ്രേക്ക് ചെയ്തതാണ്..അതിനെ ഇടിക്കാതിരിക്കാന്‍ ഞാനും ബ്രേക്കില്‍ ചവിട്ടി.സഡന്‍ ബ്രേക്കായതിനാല്‍ വണ്ടിയൊന്നു ആടിയുലഞ്ഞു..കുട്ടികള്‍ പിറകിലില്ലല്ലോ എന്ന് കരുതി ഞാന്‍ സമാധാനിക്കുകയായിരുന്നു,അവര്‍ ഉണ്ടായിരുന്നെങ്കില്‍ മൂക്കും കുത്തി വീണേനെ..ഇത്രയുമാലോചിച്ചു വണ്ടി നിന്നപ്പോഴേക്കും പിറകില്‍ റിയാസ് തേങ്ങ ഉടക്കുന്നത് പോലെ '' ട്ടോ'' എന്നൊരു ശബ്ദം കേട്ടു.ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോള്‍, ദേശീയ പതാക, മറ്റു ചിത്രങ്ങള്‍ തുടങ്ങിയവ കൊണ്ടാലംകൃതമാക്കിയ ഒരു ലെക്സസ് എന്‍റെ വണ്ടിയെ ഇടിച്ചു സ്വന്തം  മൂക്കും തകര്‍ത്തിരിക്കുന്നു!! ഡബിള്‍ ഇന്റികേറ്റര്‍ ഇട്ടു വണ്ടി ഞാന്‍ അടുത്തുള്ള പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റി.കൂടെ ഇടിച്ചവനും...
ഇവിടെ വന്നിടിച്ചവനും,ഇടി കൊണ്ടവനും ഒന്നും ഓടി രക്ഷപ്പെടാറില്ല.അപ്പോള്‍ തന്നെ പോലീസിനെ വിളിക്കും. അവര്‍ വന്നു  രേഖകള്‍   നല്‍കിയാല്‍  മാത്രമേ  വാഹനം  നന്നാക്കാന്‍  ഗാരേജില്‍  ചെല്ലാനും,വാഹനത്തിന്റെ  ഇന്ഷുറന്സ് സേവനം ലഭ്യമാക്കാനും കഴിയു...

 ലെക്സസ്കാരന്‍ വണ്ടി നിര്‍ത്തി എന്‍റെ അരികില്‍ വന്നു സലാം ചൊല്ലി,സ്ത്രീയായത് കൊണ്ടു കൂടുതല്‍ ഒന്നും പറയാന്‍ നില്‍ക്കാതെ പോയി; പോലീസിനെ വിളിക്കാന്‍ തുടങ്ങി..ഞാന്‍ പിള്ളാരുടെ ബാപ്പയെയും..
അല്‍പ സമയത്തിനകം പോലീസ് വന്നു.ഇടിച്ചവനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു എന്‍റെ അരികില്‍ വന്നു.ഞാന്‍ വണ്ടിയില്‍ നിന്നു ഇറങ്ങാന്‍ തുനിയവെ..കൈകൊണ്ടു അരുതെന്ന് പറഞ്ഞു വിന്‍ഡോ താഴ്ത്താന്‍ പറഞ്ഞു,(ഇവിടെ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ബഹുമാനം മാതൃകാപരമാണ്..)
പിന്നെ ലൈസന്‍സ് ആവശ്യപ്പെട്ടു,കൂടെ വണ്ടിയുടെ രേഖയും...ശേഷം ലെക്സസ്കാരനോട് കുറെ സംസാരിച്ചു ഇരു വണ്ടികളും ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്തു..കമ്പ്യുട്ടെരില്‍ വിവരങ്ങള്‍ ശേഖരിച്ചു.അല്പം കഴിഞ്ഞു എന്‍റെ വണ്ടിക്കരികിലേക്ക് വന്നു..ഇന്ത്യന്‍ ആണ് അല്ലേ?
ഞാന്‍:അതേയ്.
പോലീസ്‌:അറബി അറിയുമോ?
ഞാന്‍:ഇല്ല.
പോലീസ്:ഹിന്ദി?
ഞാന്‍:ഇല്ല.
(ഇന്ത്യക്കാരിയെന്നു പറയാന്‍ നാണമില്ലേ എന്ന മട്ടില്‍ എന്നെ നോക്കി കൊണ്ട്)
ഏത് ഭാഷ അറിയും?
ഞാന്‍:മലയാളം..ഐ ആം എ മല്ലുഗേള്‍..പിന്നെ ഇന്ഗ്ലീഷു  കുറച്ചറിയാം..
പോലീസ്:ഒകെ..വെദീസ പ്ദേസ് ദിസാസ്സിദാന്‍? (നിങ്ങള്കാര്‍കെങ്കിലും മനസ്സിലായോ?)
ഞാന്‍ മിഴിച്ചു നോക്കിയിട്ട് പറഞ്ഞു..ഇന്ഗ്ലീഷില്‍ ചോദിക്കൂ...
അയാള്‍ രണ്ടു വട്ടം ഉലാത്തിയിട്ടു വന്നു:വാറ്റ് ഹാപ്പെണ്ട്? എന്ന് ചോദിച്ചു.
ഇപ്പം ഞമ്മക്ക് സംഭവം പിടി കിട്ടി..കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു.
അദ്ദേഹം F I R  തയ്യാറാക്കി,എന്റെ ലൈസന്‍സും,വണ്ടിയുടെ ഇകാമയും തിരികെ നല്‍കി.. കൂടെ ഒരു കടലാസും, എന്നിട്ട് പറഞ്ഞു:'സ്റ്റെപ്പിനിയുടെ കവര്‍   മാറ്റിയാല്‍ മതി,വേറെ പ്രോബ്ലം ഒന്നും ഇല്ല 'എന്ന്..
എസ് യു വീ ആയതിനാല്‍ കാര്യമായിട്ടൊന്നും എന്റെ വണ്ടിക്കു സംഭവിച്ചിരുന്നില്ല..(മറ്റൊന്ന്  സര്‍വ ശക്തന്റെ തുണയും)  പക്ഷെ മറ്റേ വണ്ടിയുടെ  ബോണറ്റ്  തകര്‍ന്നിരുന്നു..വെറുതെ ഒരു സോറി അവനോടു പറയണം എന്നുണ്ടായിരുന്നു.(ഇടിച്ചത് അവനാണെങ്കിലും..).
എന്നാല്‍ ലഭിച്ച ഫൈനിന്റെ ഭാരക്കൂടുതല്‍ കാരണം ആവണം എന്നെ അഭിമുഖീകരിക്കാനുള്ള മനസാനിദ്ധ്യം അവനുണ്ടായിരുന്നില്ല.യാത്ര ചോദിക്കാതെ അവന്‍ പോയി .പിറകേ ഞാനും..
അടിച്ചു പൊളിച്ച ഈ ഓര്മ എന്റെ പ്രിയകൂട്ടുകാര്‍ക്ക് സമര്‍പ്പിക്കുന്നു.

29 comments:

സലീം ഇ.പി. said...

ജാസ്മികുട്ടീ.. ബേജാരാക്കല്ലേ..പേടിച്ചു പോയി വായന തുടങ്ങിയപ്പോള്‍.....വളരെ ശ്രദ്ധിക്കണം...എല്ലാം സ്വന്തമായി മാനൈജു ചെയ്തല്ലോ...പിന്നിലിടി ആയതിനാല്‍ രക്ഷപ്പെട്ടു..ഞങ്ങള്‍ ആണുങ്ങള്‍ തന്നെ ഇവിടെ റോഡില്‍ ജീവിച്ചു പോവുന്നത് ഞങ്ങള്‍ക്കെ അറിയൂ... സൌദിയില്‍ പെണ്‍ ഡ്രൈവിംഗ് വന്നിട്ടില്ലാത്തത് കൊണ്ട് കേട്ടപ്പോള്‍ പുതുമ തോന്നി..ആട്ടെ..ലക്സസിന്റെ മൂക്ക് തെറിപ്പിച്ച ആ വീരന്‍ ആര്..?
...................................
"ട്ടേ" തേങ്ങയല്ല, ജാസ്മിന്റെ പിന്നില്‍ ആ ലക്സസ്സുകാരന്‍ ഇടിച്ചതാ...

സലീം ഇ.പി. said...

സോറി, അങ്കലാപ്പില്‍ പ്രധാന കാര്യം മറന്നു..

എല്ലാ യൂ.എ.ഈ.കാര്‍ക്കും ഞമ്മളെ ദേശീയ ദിനം!

faisu madeena said...

ഇഷ്ട്ടപ്പെട്ടു ..ഇഷ്ട്ടപ്പെട്ടു ..അങ്ങിനെ തന്നെ വേണം അങ്ങിനെ തന്നെ വേണം ..ആ ലക്സസ് കാരന്റെ ഫോണ്‍ നമ്പര്‍ കിട്ടിയിരുന്നെങ്കില്‍ മൊത്തം പൈസ ഞാന്‍ തന്നെ അടക്കാം എന്ന് പറയാമായിരുന്നു..!!!!!!!!!!!!!!..

പിന്നെ ആ പോലീസുകാരം അറബിയില്‍ ചോദിച്ചത് എന്താ എന്നറിയോ ??'ഇയാള്‍ക്കൊക്കെ ആരാ ലൈസന്‍സ് തന്നത് ..ആദ്യം അവനെ പിടിച്ചു തല്ലണം' എന്നാ ..


സത്യത്തില്‍ വല്ലതും പറ്റിയോ ?.ഇല്ലല്ലോ ??.ഒന്നും പറ്റിയില്ല എന്ന് കരുതുന്നു ..സൂക്ഷിക്കുക ..ബ്ലോഗ്‌ അനാഥമാക്കരുത്....പ്രാര്‍ത്ഥനയോടെ ..


സലിം ബായ്..തിരിച്ചും ഉണ്ട് കേട്ടോ ...

faisu madeena said...
This comment has been removed by the author.
ശ്രീനാഥന്‍ said...

വെദീസ പ്ദേസ് ദിസാസ്സിദാന്‍? -അതെന്താ? ഒരു മയത്തിൽ വേണം ചവിട്ടാൻ കെട്ടോ, മുൻപിൻ നോട്ടമില്ലാത്തയാളാണെന്നു പറയിപ്പിക്കയുമരുത്, ഇഷ്ടമായി എഴുത്ത്, ആശംസകൾ!

mayflowers said...

ഒരു ഇടിയുടെ കഥ എന്ത് സ്റ്റൈലായിട്ടാ പറഞ്ഞെ..?കലക്കി..
പിന്നെ,നമ്മള്‍ കാട്ടറബി എന്ന് പറഞ്ഞു പരിഹസിക്കുന്ന അവിടുത്തെ പോലീസുകാരുടെ മാന്യത അനുകരണീയവും അഭിനന്ദനാര്‍ഹവുമാണ്. ഒരിക്കലെങ്കിലും നമ്മുടെ പോലീസിന്റെ വായുടെ രുചി അറിഞ്ഞവര്‍ക്ക് അതനുഭവപ്പെടാതിരിക്കില്ല.
ആദ്യം സലാം ചൊല്ലി,സുഖ വിവരം അന്യേഷിച്ചേ അവര്‍ കാര്യത്തിലേക്ക് കടക്കൂ.

മുല്ല said...

ഇവിടായിരുന്നേല്‍ പുളിച്ച തെറി കേട്ടേനേം.അതിപ്പൊ സ്ത്രീ ആയാലും തഥൈവ.

പട്ടേപ്പാടം റാംജി said...

ചിലതൊക്കെ ഓര്‍മ്മപ്പെടുത്താനും പലരുടെയും പെരുമാറ്റങ്ങള്‍ പറയാനും നല്ല സന്ദര്യമുള്ള ഹാസ്യമേമ്പോടിയോടെ വിവരിച്ചത് ഇടിയുടെ ആഘാതം തീരെ തോന്നിയില്ല. വെറുതെ ഒരു തട്ടല്‍ മാത്രമായെ അനുഭവപ്പെട്ടുള്ളു. പലപ്പോഴും ഇത്തരം സന്ദര്‍ഭത്തില്‍ ഭയപ്പെട്ട് പതരുന്നതിനു പകരം ടബ്ബിള്‍ സിഗ്നലിട്ട് സൈട് ആക്കിയതും മറ്റുമായി വായിക്കുന്നവര്‍ക്ക് കൂടി ധൈര്യവും അല്പം അറിവും കൂടി നല്കാനായത് വളരെ നന്നായിരിക്കുന്നു.

ചെറുവാടി said...

അങ്ങിനെ ദേശീയ ദിനം നന്നായി ആഘോഷിച്ചു ല്ലേ.
നല്ല അവതരണം

kARNOr(കാര്‍ന്നോര്) said...

അടിപൊളി.. ഞങ്ങളും അലൈൻ വരെ വന്നിരുന്നൂട്ടോ..

ആളവന്‍താന്‍ said...

ഹ ഹ കൊള്ളാം. നല്ല പോസ്റ്റ്‌. ആദ്യം ഒരു സുഖമില്ലായ്മ തോന്നിയെങ്കിലും പിന്നെ ടേക്ക് ഓഫ്‌ ആയി.
പിന്നെ ഒരു സംശയം... ആദ്യ കമന്റ്കാരന്‍ പറഞ്ഞത് പ്രകാരം ഇടികൊണ്ടത് വണ്ടിയുടെ പുറകിലല്ല. ജാസ്മിയുടെ പുറകിലാണ്.എന്നാലും അവന്‍ ആരെടാ ആ ലെക്സസ് ഫീകരന്‍!!!!

faisu madeena said...

ഞാനും അയാളെ തിരയുകയാ ..കിട്ടിയാല്‍ അറിയിക്കാം ..

jazmikkutty said...

@സലിം ഭായ്,ആദ്യ കമെന്റിനും, ദയാവായ്പിനും ഒത്തിരി നന്ദി..

ലെക്സസിന്റെ മൂക്ക് തകര്‍ത്തവന്‍ മറ്റാരുമല്ല,പജെറോയാ(2010 മോഡല്‍)..

@ഫൈസു,ലെക്സസുകാരന് ജബലലിയിലേക്ക് വഴി പറഞ്ഞു കൊടുത്തിട്ടുണ്ട്..കാശ് റെഡിയാക്കി വെച്ചോള്..ട്ടാ..:) വല്ലതും പറ്റിയിരുന്നെങ്കില്‍ ഇവിടെ ഇങ്ങനെ കാണുമോ?

@ശ്രീനാഥന്‍,അറബി പോലീസ്‌ ഇങ്ങനത്തെ ഇന്ഗ്ലീഷാ ആദ്യം പറഞ്ഞത്..

സന്തോഷം ഇത്രടം വന്നതില്‍...

@അതെ മെയ്‌ ഫ്ലവേസ്,ഇവിടെ പോലീസുകാര്‍ ഏപ്പോഴും ജനങ്ങള്‍ക്ക്‌ സഹായമേ ഏകാരുള്ളൂ..ഭയം തോന്നില്ല നമുക്ക്..

@മുല്ല, കുടകിന്റെ വിശേഷങ്ങളൊന്നും കണ്ടില്ലല്ലോ മുല്ലേ....

@പട്ടേപ്പാടം റാംജി, റാംജി സാര്‍ ഒത്തിരി സന്തോഷമുണ്ട് ഇവിടെയൊക്കെ വന്നു കാണുന്നതില്‍...നന്ദി.

@ചെറുവാടീ, തുടങ്ങിയിട്ടേ ഉള്ളൂ..ഞായര്‍ വരെ അവധിയാണ്...

@കാര്‍ന്നോര്, ഉവ്വോ? എന്താ ഞങ്ങളെ കാണാന്‍ വരാഞ്ഞേ?

@ആളവന്താന്‍,നന്ദി...

രമേശ്‌അരൂര്‍ said...

കാര്‍ഇടിക്കഥ ..കലക്കി ....സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നും പറയുന്നു ..

~ex-pravasini* said...

ജാസ്മിക്കുട്ടീ..സബാഷ്..
പെണ്ണുങ്ങളായാല്‍ ഇങ്ങനെ വേണം.
എനിക്കിങ്ങനത്തെ ധൈര്യമൊന്നുമില്ല.
ധൈര്യം കാണിക്കുന്നവരോട് ബഹുമാനമാണ്.
സംഗതി അപകടമാണെങ്കിലും രസിപ്പിച്ചെഴുതി കേട്ടോ..
അഭിനന്ദനങ്ങള്‍..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

അപ്പോൾ മുല്ലമൊട്ടിന് തമാശിക്കാനുമൊക്കെ അറിയാം അല്ലേ...ഈ എഴുത്തിഷ്ട്ടായീട്ടാ..

അവിടത്തെ പെൺ ഡ്രൈവിങ്ങ് കണ്ട് മൂക്കുപോയ ലെക്സസ്സുക്കാരൻ ..ബിലാത്തിയിലെങ്ങാനുമായിരുന്നെങ്കിൽ ,ഇവിടത്തെ അല്പവസ്ത്രധാരികൾ രഥമുരുട്ടുന്ന വീഥിയിൽ വന്നാൽ കോൺസെട്രേഷൻ മുഴുവനായും പോയി സമ്മർസാൾട്ടടിച്ച് കവണം കുത്തി മറിഞ്ഞേനെ...!
അതുകൊണ്ടല്ലേ ഈയ്യുള്ളവനൊന്നും ഈ നല്ല കാഴ്ച്ചകളൊന്നും മിസ്സ് ചെയ്യാതിരിക്കാൻ സമ്മറിൽ സ്റ്റീയറിങ്ങ് വീൽ തൊടാത്തത്...!

Vayady said...

വെദീസ പ്ദേസ് ദിസാസ്സിദാന്‍? എന്നു വെച്ചാല്‍ വാട്ട് ഹാപ്പെണ്ട്? എന്നര്‍‌ത്ഥം. ശ്ശോ, ഇതൊന്നും അറിയില്ലേ? ഏതായാലും ഒന്നും പറ്റിയില്ലല്ലോ ഭാഗ്യം. വണ്ടിയോടിക്കുമ്പോള്‍ ഇങ്ങിനെ അല്ലറചില്ലറ തട്ടും മുട്ടുമൊക്കെ ഉണ്ടാകും. സാരല്ല്യ.

അബ്ദുള്‍ ജിഷാദ് said...

അതെ...ചട്ടിപിടിക്കുന്ന കൈകൊണ്ടു വട്ടുപിടിച്ചാല്‍ ഇങ്ങനെ ഇരിക്കും...

:) തമാശയാണേ,കാര്യമായി എടുത്താലും കൊഴപ്പം ഇല്ല...

ഷിമി said...

എത്ര ശ്രദ്ധിച്ചാലും...വരാനുളളതു വഴിയില്‍ തങ്ങില്ല എന്നൊരു സന്ദേശം ജാസ്മിക്കുട്ടിയുടെ ഈ പോസ്റ്റില്‍ നിന്നു കിട്ടി. എങ്കിലും സൂക്ഷിക്കുക.

തെച്ചിക്കോടന്‍ said...

ദേശീയദിനം മുട്ടലോടെ തീര്‍ത്തു അല്ലെ, അപ്പോള്‍ അങ്ങിനെയാണ് 'അടിച്ചു പൊളിച്ചു' എന്ന പ്രയോഗം ഉണ്ടായത്‌?!

jazmikkutty said...

@രമേശ്‌ സര്‍, അതെ സൂക്ഷിക്കാം..നന്ദി..

@പ്രവാസിനി,ധൈര്യമൊക്കെ ഇപ്പോള്‍ അടുത്തകാലത്ത്‌ കിട്ടിയതാ...നന്ദി പ്രവാസിനി..:)

@മുരളീ മുകുന്ദ ബിലാത്തിപ്പട്ടണം, ഹാ ഹാ..ചാര പണീന്ന് പറഞ്ഞത് ഇതാണല്ലേ?

@വായാടി,വായാടിയെ പോലെ നിക്ക് അമേരിക്കന്‍ ആക്സന്റൊന്നും അറീല്ലല്ലോ..

@ജിശാദെ,ഇപ്പോളത്തെ നോണ്‍ സ്റ്റിക്ക്/സ്റ്റീല്‍ പാത്രങ്ങള്‍ക്കിടയില്‍ ചട്ടി കണ്ട കാലം മറന്നു..:)

@ഷിമി,അതെയതെ വരാനുള്ളത് വന്നിരിക്കും..നന്ദി ഷിമി

@തെച്ചിക്കോടന്‍,മുട്ടലോടെ തീര്‍ത്തില്ല,ഇന്നലെ അല്‍ മറായിയുടെ ഫാം കാണാന്‍ പോയി.വിവരണം അടുത്ത് വരും..

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

കളിച്ചു കളിച്ചു വാപ്പാന്റെ നെഞ്ചത്ത്‌ കേറി ആയോ കളി (ആ പഴഞ്ചൊല്ല് അങ്ങനെ തന്നെ ആണോ എന്നൊരു സംശ്യം) എന്ന് പറഞ്ഞ പോലെ നമ്മടെ റിയാസിന്റെ പൊറത്ത് ആയോ ഇടി?

അപകടം നടന്ന കാറില്‍ നിന്ന് സ്ത്രീകളോട് ഇറങ്ങാന്‍ പറയാത്തത് അവരോടു ബഹുമാനം ഉണ്ടായത് കൊണ്ടാണെന്ന് ധരിക്കരുത്. ഇവിടെയൊക്കെ പറയുന്ന കാരണം വേറെയാണ്.

ഇടയ്ക്കിടയ്ക്ക് വണ്ടി എവിടെയെങ്കിലും കൊണ്ടുപോയി ഇടി. അപ്പൊ നല്ല ഇടിപോസ്റ്റുകള്‍ ഒക്കെ ഞങ്ങള്‍ക്ക്‌ വായിക്കാമല്ലോ.

ചെറുവാടി said...

റിയാസിനെ ഇനി ആരും ഒന്നും പറയരുത്. ഇത്ര തങ്കപ്പെട്ട ഒരു മനുഷ്യനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. പക്ഷെ അവന്‍ കാരണം തേങ്ങക്ക് ക്ഷാമം ആണെന്നത് വേറെ കാര്യം

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ജാസ്മിക്കുട്ടി അവിടെ നാഷ്ണല്‍ ഡേ അടിച്ചു പൊളിക്കുമ്പോ ഞാനും ഇവിടെ അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞ പോലെ അടിച്ചു പൊളിക്കുകയായിരുന്നു.....പോസ്റ്റില്‍ എന്റെ പേരു കൂടി ചേര്‍ത്തതില്‍ സന്തോഷം...ഇനി അങ്ങിനെ എന്തെങ്കിലും ചെയ്യുമ്പോ എന്റെ ബ്ലോഗ് ലിങ്ക് കൂടി ചേര്‍ക്കണേ.അങ്ങിനെയെങ്കിലും നാലാളു വന്നു വായിക്കട്ടെന്നേയ്...എന്റെ ബ്ലോഗും...ഹി..ഹി...പിന്നെ ഞാന്‍ ഭയങ്കര കത്തിയാണെന്നു ചിലര്‍ഇവിടെ പറഞ്ഞു നടക്കുന്നുണ്ട്...അത് കാര്യാക്കണ്ട...
പിന്നെ വണ്ടിയിടിച്ചിട്ട് ഒന്നും പറ്റിയില്ലല്ലോ...ആശ്വാസം....
ദൈവം കാത്തു രക്ഷിക്കട്ടെ...

@ ചെറുവാടീ....നല്ല വാക്കുകള്‍ക്ക് നന്ദി...

salam pottengal said...

Kudos to UAE police, a role model Saudi police should follow. And we too better reflect how do we treat a Tamil man or lady in a similar situation in god's own country.

well, let more stories follow, not of accidents of course.

faisu madeena said...

റിയാസിന്റെ തല വെട്ടുകയാ വേണ്ടത് ..അല്ല പിന്നെ ...........

പിന്നെ നോവലിസ്റ്റ് എന്തോ ഭയങ്കര സംഭവത്തിന്റെ പണിപ്പുരയില്‍ ആണ് എന്ന് തോന്നു..!!!!!!!!!!..പോസ്റ്റൊന്നും കാണുന്നില്ല ..???അതോ വണ്ടി കൊണ്ട് പോയി ഇടിപ്പിച്ചതിന് ഇക്കാനോട് തല്ലു കിട്ടിയോ ??..ഏതായാലും 'ജീവിത ഗാഥ'അഞ്ചാം ഭാഗം വരട്ടെ ..

Rasheed Punnassery said...

ഡിസംബര്‍ 2 ന്റെ മനോഹര നിമിഷങ്ങള്‍ സരസമായി തന്നെ അവതരിപ്പിച്ചു കേട്ടോ
ആശംസകള്‍

Echmukutty said...

ആഹാ! ഇടിക്കഥ ജോറായല്ലോ.
ഇഷ്ടപ്പെട്ടു.

ഹാപ്പി ബാച്ചിലേഴ്സ് said...

ഹി ഹി ഹി.
ഒന്നുല്യ, ജിഷദിന്റെ കമന്റ് കണ്ടു ചിരിച്ചതാ....
ദേഷ്യപെടല്ലേ.... നിര്‍ത്തി.

ഹഹ ഹ ഹ...