Friday, November 19, 2010

പാലസ് മ്യുസിയം

മൈക്കേല്‍ ജാക്സന് എന്‍റെ ജീവിതത്തിലുള്ള സ്വാധീനം ചെറുതല്ല.തെറ്റിദ്ധരിക്കാന്‍ വരട്ടെ..മുഴുവനും വായിക്കു...ഇവിടെ മൂന്നു കുറുമ്പ്കുട്ടികള്‍ ആണുള്ളത്.എന്‍റെ മൂത്തമകന് കാരണം ഒന്നും വേണ്ട അനിയത്തിയുമായി വഴക്കിടാന്‍..അവളാകട്ടെ കൊഞ്ഞനം കുത്തി അവനെ ചൊടിപ്പിക്കാനും  മിടുക്കി.ഇവരുടെ വഴക്കിനിടയില്‍ ഇളയവനും കിട്ടും തല്ല്..പിന്നെ ഒരു കരച്ചില്‍ ലഹള തന്നെ നടക്കും.ഈദ് പ്രമാണിച്ച് ഒരാഴ്ച  ലീവും കൂടിയായപ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ...
ഇങ്ങനെ നാഴികയക്ക്‌ നാല്പതുവട്ടം വഴക്ക് കൂടുന്നവര്‍ ഒത്തൊരുമയോടെ ഇരിക്കുന്നത് മൈക്കേല്‍ ജാക്ക്സന്റെ വീഡിയോക്ക് മുന്നില്‍ മാത്രമാണ്..'സ്പോഞ്ചു ബോബിനും',ഷോണ്‍ ദി ഷീപ്പിനും, ഹട്ടോരിക്കും കഴിയാത്ത കാര്യം!
 M J യുടെ സ്പീഡ് ഡമോന്‍ യു ട്യുബില്‍ വെച്ച്  അന്ത്യകൂദാശ   കൂടാനിരിക്കുന്നവരെ പോലെയുള്ള ഇവരുടെ ഇരുത്തം കാണുമ്പോള്‍ M J  വെറുതെയല്ല പോപ്പ് രാജാവായതെന്നു തോന്നും...(അല്ലേലും ബാപ്പയുടെതല്ലേ മക്കള്‍..പുള്ളി M j യുടെ കടുകടുത്ത ആരാധകനാണ്..)
ഇന്ന് ഈ കുട്ടാപ്പികളെയും കൂട്ടി അല്‍ ഐന്‍  ശൈഖ്   സാഹിദ് പാലസ് മ്യുസിയം
കാണാന്‍ പോയി.ആ നല്ല മുഹൂര്‍ത്തങ്ങളുടെ ഫോട്ടോസ് ഇതാ...





രാജവംശം ഉപയോഗിച്ചതാവാം   ഈ   റയിഞ്ചു റോവര്‍
കൊട്ടാരത്തിലെ സ്വീകരണ മുറികള്‍...


വെടിപ്പായി സൂക്ഷിച്ചിരിക്കുന്ന മജ്ലിസുകള്‍..
ഈന്തപഴങ്ങള്‍ മൂടാനുപയോഗിച്ചിരുന്ന മുളയുപയോഗിച്ചുണ്ടാക്കിയ തൊപ്പി.
കൊട്ടാരത്തിന്റെ അകത്തളങ്ങളിലൂടെ നടക്കുമ്പോള്‍ പഴയകാലത്ത്  ശൈഖ് സാഹിദിന്റെ മക്കള്‍ ഇപ്പോഴത്തെ ഭരണാധികാരികള്‍ അടക്കം ഓടി കളിച്ച സ്ഥലം
ആയിരിക്കുമല്ലോ അതെന്നു ഓര്‍ത്തു...
                                 പ്രൌഡഗംഭീരമായ പഴയ രാജ സദസ്സ്..(ചിത്രം)
                                                                       അന്തപുരം
                                                മരത്താല്‍  നിര്‍മിച്ച ഉത്തരം
നമ്മുടെ നാട്ടില്‍ തേങ്ങ പറിക്കാന്‍ കൊണ്ട് പോകുന്ന ഏണി കാര്യമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു!

നല്ല ആഴമുള്ള കിണര്‍...ഇപ്പോള്‍ വെള്ളമില്ല.
                                                                അടുക്കള
 എത്രപേരുടെ വിശപ്പടക്കിയ ചെമ്പായിരിക്കും ഇത് അല്ലേ? 


 ഇപ്പോള്‍ കാഴ്ച വസ്തുക്കള്‍...

ശൈഖ് സാഹിദിന്റെ സഹധര്‍മിണി ഫാത്തിമയുടെ ഉമ്മയുടെ മുറി.
അവരീ ജനവാതിലിലൂടെ പുറത്തേക്കു കണ്ണും നട്ടിരിക്കുന്നുണ്ടോ?

പുറത്തെ ഖൈമ(കൂടാരം)

കുട്ടികളുടെ മുറി.
ഈ പാലസ് മ്യുസിയം സ്ഥിതി ചെയ്യുന്നത് ഞങ്ങള്‍ താമസിക്കുന്നതിന്റെ അടുത്ത് ആണെങ്കിലും  ഇന്നാണ് പോകാന്‍ സാധിച്ചത്..

46 comments:

ശ്രീ said...

ഇതെല്ലാം കാണാന്‍ ഞങ്ങള്‍ക്കും അവസരമൊരുക്കിയതിനു നന്ദി

Unknown said...

നന്നായിരിക്കുന്നു. ഫോണ്ട് സെറ്റിംഗ്സൊക്കെ ഒന്ന് മാറ്റി ബ്ലോഗിനെ സുന്ദരിയാക്കാന്‍ ശ്രമിക്കൂ..

യാത്ര തുടരാന്‍ ആശംസകള്‍

kARNOr(കാര്‍ന്നോര്) said...

അലൈനിൽ ഇങ്ങനേം ഒരു സംഗതി ഒണ്ടാരുന്നോ? ഒരീസം വരുന്നുണ്ട്, കൂടും കുടുക്കേം കെട്ട്യോളേം കൂടെ ഇതേപോലെ രണ്ടു റ്റോം & ജെറി കുട്ട്യോളേം കൂട്ടി.

മൻസൂർ അബ്ദു ചെറുവാടി said...

ഒരു എട്ട് വര്‍ഷത്തോളം യു എ ഇ യില്‍ തേരാ പാര നടന്നിട്ട് എനിക്ക് മിസ്സായ കുറെ കാര്യങ്ങളുണ്ട്. അലസത കാരണം. ബ്ലോഗിങ്ങ് എന്നൊരു പാതകത്തെ
പറ്റി അന്ന് ആലോചിക്കാത്തത് കൊണ്ടാവാം. ഇന്നലെ ജാസ്മിയുടെ ഈദ്‌ ഫോട്ടോസ് കണ്ടപ്പോള്‍ അബ്രയിലെ ഓളങ്ങളും ജുമൈറയിലെ കാറ്റും അല്‍ മംസാറിലെ തണലും എല്ലാം ഓര്‍മ്മവന്നു. ഇപ്പോള്‍ ഈ ഫോട്ടോസ് കാണുമ്പോള്‍ ഒരു നഷ്ടബോധം.
ഫോട്ടോസും വിവരണവും നന്നായി.

Vayady said...

ഞാനും ഒരു ജാക്‌സണ്‍ ഫാനാണ്‌. അതുകൊണ്ട് ആ മൂന്നു പേരുടെ കൂടെ ഞാനും കൂടുന്നു. ഞങ്ങള്‍ ആരാധകരുടെ മനസ്സില്‍ ജാക്സണ്‍ എന്നും നില നില്‍ക്കും. ജയ് ജാക്സണ്‍..:)

mayflowers said...

മ്യുസിയം കാഴ്ചകള്‍ നന്നായി കാട്ടിത്തന്നു.
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ആ വലിയ ജാറും(ജാര്‍ ആണോ?) പിടിച്ചു നില്‍ക്കുന്ന കുഞ്ഞു മോനെയാണ്.

ജയരാജ്‌മുരുക്കുംപുഴ said...

vivaranavum, chithrangalum manoharamayittundu..... aashamsakal/......

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആഹാ ഇവിടെ ഇങ്ങനെയൊരു സംഭവം ഉണ്ടായിരുന്നോ...?
യാത്രാ വിവരണവും ഫോട്ടോസും കലക്കി.
ഈ പെരുന്നാളിനു ഞാനും ഇതുപോലൊരു സ്ഥലത്ത് പോയിരുന്നു...
കുറച്ച് ഫോട്ടോസ് എടുക്കാനേ പറ്റിയുള്ളു..
നേരം വൈകിയിരുന്നു..അടുത്ത് തന്നെ വീണ്ടും ഒന്നു കൂടി പോകണം
എന്നിട്ട് വേണം അതൊക്കെ ഒരു പോസ്റ്റാക്കി ഇവിടെ ഇടാന്‍...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"ദയവുചെയ്ത് വന്നു കമെന്റാതിരിക്കുക.കഴിഞ്ഞ പോസ്ട്ടിനു ആദ്യം കമെന്ട്ടിട്ടതിനു ശേഷം സ്വപ്ന സഖി ഒഴികെ ഒറ്റയാള്‍ നല്ല അഭിപ്രായം പറഞ്ഞില്ല."
ഇതെന്താണെന്ന് മനസ്സിലാകാത്തതിനാല്‍ ഞാനും കമന്റുന്നില്ല.

രമേശ്‌ അരൂര്‍ said...

(അന്ത്യകൂദ്രാശ) അന്ത്യ കൂദാശ യാണ് ശരി ..
...(അല്ലേലും ബാപ്പയുടെതല്ലേ മക്കള്‍..പുള്ളി M j യുടെ കടുകടുത്ത ആരാധകനാണ്..)
ഇത് വായിച്ചു ആ വാപ്പ കടുത്ത ആത്മ വിശ്വാസത്തില്‍ ഒരു കടു കടുത്ത കട്ടന്‍ കാപ്പി കൂടി വാങ്ങി കുടിച്ചു കാണും അല്ലെ !! :)
പടങ്ങള്‍ എല്ലാം നന്നായി ...

Jazmikkutty said...

@ശ്രീ,ഈ പങ്കുവെക്കല്‍ ഒരു രസമല്ലേ...വന്നതിനു നന്ദി.

@നിശസുരഭി,ഫോണ്ടിന്റെ പ്രോബ്ലം ഉണ്ടോ? മാറ്റാം..വന്നതിനു നന്ദി.

@കാര്‍ന്നോരു,ആഹാ..ടോം& ജെറീസിനെയും കൂട്ടി വേഗം പോന്നോള്...

@ചെറുവാടി,അതിനു ബഹറിനില്‍ നിന്നു ഇവിടേയ്ക്ക് വലിയ ദൂരമില്ലല്ലോ കാര്‍ന്നോരു പറഞ്ഞപോലെ കൂടും കുടുക്കേം കെട്ട്യോളേം കൂടെ പോന്നോള്...

മിസ്സായതൊക്കെ കാണാം.

@വായാടി,ആഹാ അപ്പോള്‍ കുട്ടിപടകള്‍ക്കിടയില്‍ വായാടി തത്തമ്മയും കൂടിയോ....
അല്ലേലും ഈ വായാടി കുട്ടികളുടെയും പട്ടികളുടെയും ആളാ.....:)

@മെയ്‌ ഫ്ലവേസ്,അതാണ്‌ എന്‍റെ ഇളയ മകന്‍ മര്‍വാന്‍..

@ജയരാമന്‍ മുരുക്കുംപുഴ,വളരെ നന്ദി..

@റിയാസ്,ഫനാരിന്റെ ഫോട്ടോ റിയാസ് പോസ്റ്റ്‌ ചെയ്തത് കണ്ടപ്പോഴാണ് ഇവിടെ പോകാന്‍ എനിക്ക് തോന്നിയത്...അതില്‍ കടപ്പാട് ഉണ്ട്.

@ഇസ്മായില്‍,ആ കമെന്റ് ഞാനിങ്ങെടുത്തു,ഇനി വന്നു കമെന്റിട്ടോളൂ..

@രമേശ്‌ അരൂര്‍,വളരെ നന്ദി..കൂദാശ തെറ്റ് ശരിയാക്കി തന്നതിന്..എനിക്കറിയില്ലായിരുന്നു.
പിന്നെ ഹസ്ബ്ണ്ടിനു ആത്മവിശ്വാസം സ്വതവേ കുറച്ചു കൂടുതലാ...ഇതൊന്നും എവിടെയും ഏല്ക്കില്ലെന്നെ.....

Unknown said...

രാജാക്കന്മാരുടെ അന്തപുരമൊക്കെ അങ്ങിനെ കാണാന്‍ അവസരമോരിക്കിയത്തിനു നന്ദി.

SUJITH KAYYUR said...

Kouthukavum abhimanavum pakarunna kaazhchakal. Charithra bhodhathinte vishaalathayilekku oru ethinottamaanu ithu.

faisu madeena said...

എനിക്ക് കമെന്റ്റ്‌ ഇടാന്‍ നേരമായോ ...കമെന്റ്റ്‌ ഇടാന്‍ മുട്ടുന്നു..!!!!!

ഐക്കരപ്പടിയന്‍ said...

സുന്ദരമായ കാഴ്ചകള്‍ ഒരുക്കിയതിനു ജാസ്മിക്ക് നന്ദി (ഒരു നന്ദി ശൈഖിനും കൊടുത്തേര്..!)

എന്‍റെ വീട്ടിലെ കുട്ടികളുടെ അടിപിടിയില്‍ അടി എനിക്കും കിട്ടാറുണ്ട്..അവിടെയും അങ്ങനെ എന്ന് കരുതി സന്തോഷിക്കുന്നു..!

റോസാപ്പൂക്കള്‍ said...

ഈ നല്ല പോസ്റ്റിനു നന്ദി ജാസ്മിക്കുട്ടീ

Jazmikkutty said...

@തെച്ചിക്കോടന്‍ വളരെ നന്ദി.

@സുജിത് കയ്യൂര്‍,വളരെ നന്ദി.

@ഫൈസു,.......................

@സലിം,ശൈഖിനെ ശരിയാക്കിയതിന് നന്ദി.അവിടെയും അടിപിടി ഉണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു.

@റോസാപൂക്കള്‍,ആദ്യമായി വന്നതിനും,അഭിപ്രായത്തിനും ഒത്തിരി നന്ദി.

സാജിദ് ഈരാറ്റുപേട്ട said...

ചിത്ര വിവരണം നന്നായിരിക്കുന്നു... നന്ദി...

ഹംസ said...

ജാക്സന്‍റെ തുള്ളല്‍ എനിക്കും ഇഷ്ടം തന്നെ. പക്ഷെ ഞാന്‍ ആരാധകനൊന്നുമല്ല ഡാന്‍സിന്‍റെ കാര്യത്തില്‍ ഞാന്‍ മമ്മൂട്ടിയുടെ ഫാനാ... ( ഡാന്‍സിന്‍റെ കാര്യത്തില്‍ മാത്രം )

പോസ്റ്റിലെ ചിത്രങ്ങള്‍ എല്ലാം നന്നായി അടിക്കുറിപ്പുകളും ...

Sameer Thikkodi said...

Good snaps and nice commentary...
Thanks n Regards

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്രടുപ്പിച്ചടിപ്പിച്ച് പോസ്റ്റുകളിട്ട് സ്ഥിരമഭിപ്രായമിടുന്നവരെ വലക്കരുത് കേട്ടൊ ജസ്മിക്കുട്ടി.....
മറ്റെല്ലാബ്ലോഗുകളിലും ഇതുപോലെ തന്നെ വിസിറ്റ് ചെയ്യേണ്ടെ...
ആഴ്ച്ചയിൽ ഒരു തവണ ബ്ലോഗ്ഗിൽ വന്ന് നോക്കിപ്പോകുന്നവരേയും എനിക്കറിയാം കേട്ടൊ

Echmukutty said...

aaha nalla nalla patangal.

ellaam kand aahlaadichu.

njanee arab naattinekkurich vaicharinjitte ulloo. ingane kanan bhagyamundaayallo.

pinne MJ......... angore enikkum valiya ishttamanu. They don't really care about us.............. ennu MJ paadumbol njan orupaadu kaaryngal orkkum.

nandi mullamotte.

Junaiths said...

മനോഹര ചിത്രങ്ങള്‍ ..എം.ജെയെ കൊണ്ട് ഉപകാരങ്ങളും ഉണ്ടല്ലേ..ഏതായാലും പാലസ് മ്യൂസിയം കാണാന്‍ പറ്റി..നന്ദി.

Jazmikkutty said...

@സാജിദ്,വന്നതിനും,അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

@ഹംസ,ഞാനും മമ്മൂട്ടിടെ ഫാനാ...

@സമീര്‍ തിക്കൊടി,വളരെ നന്ദി..

@ബിലാത്തിപട്ടണം,ഇനി ഒരു മാസത്തേക്ക് പോസ്റ്റുന്നില്ല.-)

@എച്ച്മുകുട്ടി,താങ്ക്സ് എച്മു...അത് കൊണ്ടല്ലേ ഞാനീ ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നേ...
@ജുനൈദ്,അതേയ്..നന്ദി..

Villagemaan/വില്ലേജ്മാന്‍ said...

ഇതൊക്കെ ഇങ്ങനെ അല്ലെ കാണാന്‍ പറ്റു!
നന്ദി

ജെ പി വെട്ടിയാട്ടില്‍ said...

very interesting news with beautiful clips.
i had a similar landrover while i landed muscat, oman.

i shall send u detailed comments once i get back from my travel. my new laptop with windows 7 does not support malayalam online fonts especially mozhey keyman where i am expert.

if you know how to dataprocess [malayalam] online and offline with windows 7 kindly tell me enable to work with it.

XP can be used in this machine by reformating but the warranty violates. windows 7 is virus free machine. thatz d advatange of this machine.

kindly consult with your friends and let me know.

veettil ethiyathinu sesham kooduthal comments ayakkaam,
fotokalil makkale kandu valare santosham.

enikkum itharam orupaad anubhavangal undayittundu. whhie i was in oman,
avide kottakalude naaadaanallo.

i hv to collect some fotographs of muscat forts soon.

regards
jp uncle @ trichur

സ്വപ്നസഖി said...

സ്വപ്നത്തില്‍ പോലും ഇതൊക്കെ കാണാനാവുമെന്ന് കരുതിയിരുന്നതല്ല. നേരില്‍ കണ്ട പ്രതീതി ഉളവാക്കി.

വിരല്‍ത്തുമ്പ് said...

സാധാരണ ഒരു വീട്ടമ്മയില്‍ നിന്ന് തുടങ്ങി അലൈന്‍ ടൂറിസം വരെ വിവരിച്ചു......

എന്തായാലും ഇനി ഷേയ്ക്കും മക്കളും കൂടി നമ്മുടെ ഈ ജാസ്‌മികൊച്ചിനെ എങ്ങാനും പിടിച്ച് അലൈന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ഒന്നും ആക്കാതിരുന്നാല്‍ മതിയായിരുന്നു........

Jishad Cronic said...

ഇത്ര അടുത്തായിട്ടും ഞാന്‍ ഇതുവരെ ഇതൊന്നും കണ്ടില്ല.. അല്ല എങ്ങനെ കാണാനാണ്? ഒഴിവു കിട്ടുമ്പോള്‍ മാളുകളില്‍ വായി നോക്കി നടക്കുകയായിരുന്നു. ഞാന്‍ !

sm sadique said...

നല്ല ഫോട്ടോസ്.
നമ്മുടെ മൈക്കൾ ജാക്സൻ.
ലോകത്തിന്റെ(ആരാധകരുടെ) നഷ്ട്ടം.

Unknown said...

പടങ്ങള്‍ എല്ലാം നന്നായി ...

faisu madeena said...

ബ്ലോഗ്‌ ഇപ്പൊ മനോഹരമായിട്ടുണ്ട് ...

faisu madeena said...

പുത്യ പോസ്റ്റ്‌ ഇടുന്നില്ലേ ...

Yasmin NK said...

രാജ യോഗം. നാന്നായിട്ടുണ്ട് ആശംസകള്‍

Jazmikkutty said...

@വില്ലേജ് മാന്‍,വന്നതിനു നന്ദി.

ജെ പി വെട്ടിയാട്ടില്‍,റെയിഞ്ചു റോവര്‍ കണ്ടപ്പോള്‍ ജെപി സാറിനെയാണ് ഓര്‍മ്മ വന്നത് കേട്ടോ...വന്നതിനു നന്ദി.

@സ്വപ്ന സഖി,സഖീ നല്ല വാക്കുകള്‍ക്കു നന്ദി.

@വിരല്‍തുമ്പ്‌,അസൂയക്ക്‌ മരുന്നില്ല കേട്ടോ...:)

@അബ്ദുല്‍ ജിഷാദ്,ഇനിയെങ്കിലും 'വായ്നോട്ടം' നിര്‍ത്തി,പുതിയ പോസ്റ്റ് ഇട്...

@sm സാദിഖ്,അതേയ് ജാക്സണ്‍ ഒരു തീരാനഷ്ട്ടം തന്നെയാണ്.. ഒത്തിരി നന്ദി,സുഹൃത്തെ...

@മൈ ഡ്രീംസ്,വളരെ നന്ദി.

@ഫൈസു,നന്ദി..പുതിയതില്ലേ എന്ന് ഒന്ന് രണ്ടുപേര്‍ കൂടി ചോദിക്കട്ടെ...:)

@മുല്ല,മുല്ലമൊട്ടുകളില്‍ വന്നതിനു നന്ദിയുണ്ട് കേട്ടോ മുല്ലേ...

Sukanya said...

നല്ല വിവരണം. കുസൃതികള്‍ MJയുടെ മുന്‍പില്‍ വെറും പൂച്ചകുട്ടികള്‍ അല്ലെ?

വനിത വിനോദ് said...

അടുത്തുതന്നെ ഞാനും അവിടെ പോകുന്നുണ്ട്. ജെ.പി അങ്കിള്‍ എന്നോട് പറഞ്ഞിരുന്നു കുറച്ചു കേരള സുഹൃത്തുക്കളെ പരിചയപ്പെടുത്തിത്തരാം എന്ന്. ഇത്ര പെട്ടെന്ന് ഒരാളെ കണ്ടെത്താന്‍ കഴിയുമെന്ന് വിചാരിച്ചില്ല. വീട്ടില്‍ മൂന്നു കുട്ടികള്‍ ഉള്ളതുകൊണ്ട് നേരംമ്പോക്കുണ്ടല്ലോ. പിന്നെ ബ്ലോഗ് എഴുത്തുമായി ജീവിതം രസകരമാക്കുന്നു അല്ലേ., എന്തായാലും നന്നായിരിക്കുന്നു രചനകള്‍ എല്ലാം. സ്‌നേഹപൂര്‍വ്വം
വനിത

Unknown said...

ജാസ്മിക്കുട്ടീ..പോസ്റ്റിട്ടുകളിയിലാണല്ലേ.?
കുറെ ദിവസം ഒന്നും കണ്ടില്ല.കേട്ടില്ല.
പെരുന്നാള്‍ ആശംസകള്‍ പോലും കണ്ടില്ല കെട്ടോ.സോറി.
എന്‍റെ വൈകിയ ഈദാശംസകള്‍!

ഞങ്ങളും ടൂറിലായിരുന്നു..
മുല്ലമൊട്ടുകള്‍ കെട്ടുംമട്ടുമൊക്കെ
ആകെ മാറിയല്ലോ..ബ്ലോഗും കുട്ടികളും യാത്രാചിത്രങ്ങളും സുന്ദരം!!മനോഹരം!!

Unknown said...

jazmikkutteeeeeeeeeeee. manoharamayirkkunnu...

Nena Sidheek said...

ഹായ് നല്ല ചിത്രങ്ങള്‍ ..കാണാന്‍ കൊതിയാവുന്നു...പിന്നെ എല്ലാം പറഞ്ഞ പോലെ തന്നെ .

Jazmikkutty said...

@സുകന്യ,ആദ്യമായി വന്നതില്‍ പെരുത്ത്‌ സന്തോഷം..

@പ്രവാസിനി,വന്നുലോ...ഒന്ന് വന്നുലോ...സന്തോഷായി ജാസ്മിക്കുട്ടിക്കു...പെരുത്ത് സന്തോഷം!

@മിസിരിയ,സന്തോഷം..

@വനിതാ,കണ്ടുമുട്ടിയതില്‍ സന്തോഷം....

@നേനക്കുട്ടീ...സ്വാഗതം...കേട്ടോ...

lakshmi said...

കൊള്ളാം .. നന്നായിട്ടുണ്ട് :)

anju minesh said...

ithokke kanan pattiyallo nandi

$.....jAfAr.....$ said...
This comment has been removed by the author.
$.....jAfAr.....$ said...

ഇതെല്ലം കാണാന്‍ അവസരം ഒരുക്കിയതിനു ആദ്യം നന്ദി പറയുന്നു. പിന്നെ നല്ല അവതരണ ശൈലി, ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു, ഞങ്ങള്‍ക്കും കാണാമല്ലോ കുറെ സ്ഥലങ്ങള്‍.
നന്ദി.

ഹാപ്പി ബാച്ചിലേഴ്സ് said...

ഹഹഹഹ. ചിരിക്കാതിരിക്കാന്‍ വയ്യ.
MJ ഇല്ലെങ്കില്‍ ആകെ കൊഴഞ്ഞു പോയേനെ അല്ലേ. ഹഹ.
കുറെയധികം ഫോട്ടോകളുടെ കൂടെ നല്ല രസമുള്ള വിവരണം കൂടിയായപ്പോ പോസ്റ്റ്‌ ഗലക്കി.