Saturday, November 13, 2010

ബ്ലോഗൈക ജീവിതം തുടങ്ങിയത്...


ഇന്റര്‍നെറ്റ് പ്രചാരത്തില്‍ വന്ന കാലത്ത്,നെറ്റില്‍ ബ്രോവ്സ് ചെയ്യുന്നതും,ചാറ്റ് ചെയ്യുന്നതും  എനിക്ക് വല്യ താല്പര്യം ഇല്ലാത്ത കാര്യങ്ങളായിരുന്നു.മറ്റുള്ളവര്‍ ഈ വക കാര്യങ്ങളില്‍ മനം മുഴുകി ഇരിക്കുമ്പോള്‍ ഹൊറര്‍ മൂവികള്‍ കണ്ടും,കിട്ടാവുന്ന പുസ്തകങ്ങള്‍ വായിച്ചുമാണ് ഞാന്‍ ഒഴിവു സമയങ്ങള്‍ ചിലവഴിച്ചിരുന്നത്‌.

 അമ്മയും, ഭാര്യയുമായിരിക്കവേ കുറെ ഉത്തരവാദിത്വങ്ങളും,ഉണ്ടായിരുന്നു.ആറേഴു വര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തിനിടയില്‍   ഒരു ഇടവേളകിട്ടി;നാട്ടിലൊരു  കൂടുംകെട്ടി,സ്വന്തക്കാരും,
ബന്ധക്കാരും,നാട്ടുകാരുമൊക്കെയായിസുന്ദരമായിജീവിതം  പോകവേ..
വീണ്ടും പ്രവാസത്തിലേക്ക് പറിച്ചു നടപ്പെട്ടു..

നാട്ടിലായിരിക്കുമ്പോള്‍ ഏതെങ്കിലും കാര്യവുമായി ഏപ്പോഴും തിരക്കായിരിക്കും,ഇവിടെ ആണേല്‍ കുട്ടികള്‍ സ്കൂളിലും,ഭര്‍ത്താവ് ഓഫീസിലും പോയാല്‍ കുറെ സമയം സ്വന്തമായുണ്ട്.

ഇങ്ങനെയിരിക്കുന്ന ഒരു അവസരത്തിലാണ്ബ്ലോഗെന്ന സ്വപ്നലോകത്തിലേക്കു ഞാനും വന്നെത്തിയത്..ബ്ലോഗ്‌ നല്‍കുന്ന മനസ്സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ.
എല്ലാവര്ക്കും അവരവരുടെ അക്ഷരങ്ങള്‍ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരാന്‍ (ആരുടെയും കാലുപിടിക്കാതെ) ഇത്രയേറെ സഹായിക്കുന്ന ഒരു സ്ഥലം വേറെയില്ല തന്നെ! ബ്ലോഗേഴ്സ് ടീമിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല,ഈ കടപ്പാട്.

ആദ്യമാദ്യം മലയാളം ബ്ലോഗുകള്‍ഒന്നും കണ്ടിരുന്നില്ല.
യാദ്രിശ്ചികമെന്നോണം ഒരു ദിവസം,'കൌസ്തുഭത്തില്‍' ചെന്നുപെട്ടു..ശ്രീ അബ്ദുല്‍ കാദെര്‍ കൊടുങ്ങല്ലൂരിന്റെ..ആദ്യം കണ്ട മലയാളം ബ്ലോഗ്‌ ഇതായിരുന്നു.
ഡയറി  കുറിപ്പുകള്‍ പോലെ എഴുതി തുടങ്ങിയ ഞാന്‍ മറ്റു മലയാളി ബ്ലോഗ്ഗെര്‍മാരുടെ ഫോളോവേസിനെയും,കമെന്റ്സും ഒക്കെ കണ്ടു ഞെട്ടി.ഇംഗ്ലീഷുകാര്‍ക്ക്  വരെ ഇത്രയധികം ഫോളോവേസ് കണ്ടിരുന്നില്ല.

ഇങ്ങനെയിരിക്കെ ഒരു ദിവസം ജയിംസ് സണ്ണി പാറ്റൂര്‍ സാര്‍ ആണ് ആദ്യമായി എനിക്കൊരു കമെന്റ് എഴുതിയത്..ഞാനെഴുതിയ ഓര്‍മ്മ കുറിപ്പ് വെച്ച് അദ്ദേഹം ഒരു മനോഹര കവിതയും എഴുതിയിരുന്നു.
ഡയറി കുറിപ്പുകള്‍  മാറ്റാന്‍ സമയമായെന്ന് തോന്നല്‍ തുടങ്ങി..എന്നാല്‍ മറ്റുകാര്യങ്ങളൊന്നും വല്യ പിടിയുമില്ല..
അപ്പോഴാണ്‌ എന്‍റെ മെയില്‍ ബോക്സിലേക്ക്  സ്ഥിരമായി മെയില്‍ അയക്കാറുള്ള ഒരു ബ്ലോഗ്ഗര്‍ ഓര്‍മ്മയില്‍ വന്നത്.അയാളോട് സഹായം അഭ്യര്‍ത്ഥിക്കാന്‍ തന്നെ തീരുമാനിച്ചു.
മറ്റാരുമല്ലായിരുന്നു അത് നമ്മള്‍ക്കെല്ലാം പ്രിയങ്കരനായ ഹാര്‍ട്ട്‌ ബീറ്റ്സിലെ ക്രോണിക്ക് എന്ന ജിഷാദ് ആയിരുന്നു.ജാലകത്തെ കുറിച്ച് പറഞ്ഞു തന്നതും,അതില്‍ പേര് രജിസ്റ്റെര്‍ ചെയ്തതുമൊക്കെ ജിഷാദിന്റെ സഹായത്തോടെയാണ്.
ഒരു വലിയ സംഖ്യ 'ഗുരുദക്ഷിണ' യായി പുള്ളിക്ക് കടം പറഞ്ഞു വെച്ചിരിക്കുകയാണ്..

പിന്നീടങ്ങോട്ട് ഒട്ടനവധി കലാസൃഷ്ട്ടികള്‍ വായിക്കാനും,എന്‍റെ രചനകള്‍ പബ്ലിഷ്ചെയ്യാനും  കഴിഞ്ഞു..ചെറുവാടി,റിയാസ്,ഒഴാക്കാന്‍,ബിലാതിപ്പട്ടണം,
ജിഷാദ്,സണ്ണിസര്‍,താന്തോന്നി   ഇവരുടെയൊക്കെ പ്രോത്സാഹനം ഇവിടെ 
നിലനില്‍ക്കാന്‍ എന്നെ വളരെയേറെ സഹായിച്ചു.

ഒട്ടേറെ കഴിവുള്ള എഴുത്ത്കാരികളെയും  കണ്ടുമുട്ടി.  എച്ച്മുക്കുട്ടിയാണ് ബ്ലോഗുലകത്തില്‍ ഞാന്‍ കണ്ട വലിയ കഥാകാരി.
കുസുമംചേച്ചി,കുഞ്ഞുസ്,ലക്ഷ്മി,മെയ്‌ഫ്ലവേസ്,മിനിടീച്ചെര്‍,സിയാ,വല്യമ്മായി,ആയിഷിബി,ആത്മ,
മൈത്രേയി,ആദില,സാബിറ,സ്വപ്നസഖി,ജുവൈരിയ,പദസ്വനം,പ്രവാസിനി ഇവരൊക്കെ  എഴുത്തില്‍ വെന്നിക്കൊടി പറത്തിയവര്‍ തന്നെ...വായാടിയെ പോലെ വേറൊരാളെയും  കണ്ടിട്ടില്ല.ഓരോരുത്തര്‍ക്കും വായാടി നല്‍കാറുള്ള കമെന്റ് എത്ര നേരമിരുന്നാണ് ടൈപ്പു ചെയ്തിട്ടുണ്ടാവുക എന്ന് ഞാനെപ്പോഴും ചിന്തിക്കാറുണ്ട്.വായാടീടെ ഈ അര്‍പ്പണബോധം അവര്‍ക്ക് മാറ്റുകൂട്ടുന്നു.
എല്ലാ  ബ്ലോഗേസിനെയും  പേരുടുത്തു പറയാന്‍ കഴിയില്ല അത്രയധികം അനുഗ്രഹീത  എഴുത്തുകാര്‍ നിറഞ്ഞ ഈ മലയാള ബ്ലോഗുലകത്തില്‍ കാലു കുത്താന്‍ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായി കരുതുന്നു...

32 comments:

Jazmikkutty said...

മറക്കാനാവാത്ത ഈ അനുഭവം മായ്ക്കാനാവാതെ ഇവിടെ കിടക്കട്ടെ...

Sameer Thikkodi said...

ഓരോ ബ്ലോഗേര്‍സിനും ഇങ്ങനെ ചില മാര്‍ഗ്ഗ ദര്‍ശകര്‍ ഉണ്ടാവും... പ്രവാസവും ബ്ലോഗും എന്നും ഇണ പിരിയാത്ത ഘടകങ്ങള്‍ തന്നെ... ഭാവുകങ്ങള്‍ ....

മൻസൂർ അബ്ദു ചെറുവാടി said...

ബ്ലോഗ്ഗിലെ അരങ്ങേറ്റവും വാഴ്ചയും അനുഭവങ്ങളും എല്ലാം നല്ല രസായി പറഞ്ഞിട്ടുണ്ട് ജാസ്മികുട്ടീ.
ബ്ലോഗ്‌ നല്‍കുന്ന സ്വാതന്ത്ര്യം ആസ്വദിക്കുന്നവരില്‍ തന്നെയാണ് ഞാനും. നമുക്ക് തോന്നുന്നത് നമ്മുടെ ശൈലിയില്‍.
പിന്നെ, ഈ ഒരു കുറിപ്പില്‍ എന്നെ സ്മരിച്ചതിനും ഒരുപാട് നന്ദി.
പെരുന്നാള്‍ ആശംസകളും നേരുന്നു.

Unknown said...

പെരുന്നാൾ ആശംസകൾ.ചെറുവാടി പറഞ്ഞ പോലെ ഈ ഒരു കുറിപ്പില്‍ എന്നെ സ്മരിച്ചതിനും ഒരുപാട് നന്ദി.

ഹാപ്പി ബാച്ചിലേഴ്സ് said...

ബ്ലോഗ് പ്രവേശനം അങ്ങനെയായിരുന്നല്ലേ? ഒരുപാട് സമാനഹൃദയരെ പരിചയപ്പെടാൻ കഴിയുന്നു എന്നതാണ് ഇതിന്റെ വേറൊരു പ്രത്യേകത. അപ്പൊ മുല്ലമൊട്ടുകൾ വിരിഞ്ഞ് ഈ ബൂലോകം മുഴുവൻ സുഗന്ധം പരത്തട്ടെ എന്നാശംസിക്കുന്നു

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ജാസ്മിക്കുട്ടീ...
ബ്ലോഗിലേക്കുള്ള അരങ്ങേറ്റം വളരെ നന്നായി പറഞ്ഞിരിക്കുന്നു...

"അപ്പോഴാണ്‌ എന്‍റെ മെയില്‍ ബോക്സിലേക്ക് സ്ഥിരമായി മെയില്‍ അയക്കാറുള്ള ഒരു ബ്ലോഗ്ഗര്‍ ഓര്‍മ്മയില്‍ വന്നത്.അയാളോട് സഹായം അഭ്യര്‍ത്ഥിക്കാന്‍ തന്നെ തീരുമാനിച്ചു.
മറ്റാരുമല്ലായിരുന്നു അത് നമ്മള്‍ക്കെല്ലാം പ്രിയങ്കരനായ ഹാര്‍ട്ട്‌ ബീറ്റ്സിലെ ക്രോണിക്ക് എന്ന ജിഷാദ് ആയിരുന്നു.ജാലകത്തെ കുറിച്ച് പറഞ്ഞു തന്നതും,അതില്‍ പേര് രജിസ്റ്റെര്‍ ചെയ്തതുമൊക്കെ ജിഷാദിന്റെ സഹായത്തോടെയാണ്."

ദേ ഈ വരികളുണ്ടല്ലോ...ഞാന്‍ എഴുതണമെന്നു വിചാരിച്ചിരുന്ന വരികളാണ്...
കാരണം....ഞാനും ബ്ലോഗിലേക്ക് വരാനുള്ള കാരണം ജിഷാദ് ആണ്...അവനാണ്
എനിക്കു ബ്ലോഗിനെ കുറിച്ച് പറഞ്ഞ് തന്നത്...

ഈ ഒരവരസരത്തില്‍ എന്നെ കുറിച്ചും സ്മരിച്ചതില്‍ സന്തോഷം, ഒപ്പം നന്ദിയും അറിയിക്കുന്നു...

വലിയ പെരുന്നാള്‍ ആശംസകളോടെ...
റിയാസ് തളിക്കുളം (മിഴിനീര്‍ത്തുള്ളി)

Unknown said...

കിട്ടിയ സമയം ബ്ലോഗിലേക്ക് ഒന്നെത്തിനോക്കിയതാണ്.പോസ്റ്റ്‌ മുഴുവനാക്കാതെ എന്‍റെ പേരില്ലേ
എന്നാണു ആദ്യം നോക്കിയത്.എന്നെ കാണാത്തതിനാല്‍ മറന്നിരിക്കും എന്ന് കരുതി ജാസ്മിക്കുട്ടീ..സോറി,
സന്തോഷായിട്ടോ..മറന്നില്ലല്ലോ..,

എന്‍റെ ബ്ലോഗ്‌ 'പ്രചോദനം' ബ്ലോഗിന്‍റെ
തുടക്കത്തില്‍ കൊടുത്തിട്ടുണ്ട്.വായിച്ചിരുന്നോ?
ബ്ലോഗ്‌ എന്ന് കേട്ടിരുന്നെങ്കിലും മലയാളത്തില്‍ ഏക്കര്‍ കണക്കില്‍
ഇതിങ്ങനെ പരന്നു കിടക്കുകയാണെന്നു വന്നപ്പോള്‍ മാത്രമാണ് അറിഞ്ഞത്.

വിതച്ചുണ്ടാക്കാന്‍ കയ്യില്‍ ഒന്നുമില്ലാത്തതിനാല്‍ കാഷ്‌ കൊടുത്ത് സ്ഥലമൊന്നും വാങ്ങിയില്ല.
മിച്ചഭൂമിയായി പതിച്ചുകിട്ടിയ സ്ഥലത്ത് പാകാന്‍ വിത്തുകള്‍ കുറവായിരുന്നെങ്കിലും പാകിയതൊക്കെ മുളച്ചു.മൂപ്പെത്തിയാല്‍ ഇനിയും
എന്തെങ്കിലുമൊക്കെ നട്ടു നനച്ചുണ്ടാക്കണമെന്നുണ്ട്,
സമയവും സന്ദര്‍ഭവും ഒത്താല്‍..!!
ഇന്‍ഷാ അള്ളാ..

ഏറനാടന്‍ said...

എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

“നാട്ടിലായിരിക്കുമ്പോള്‍ ഏതെങ്കിലും കാര്യവുമായി ഏപ്പോഴും തിരക്കായിരിക്കും,ഇവിടെ ആണേല്‍ കുട്ടികള്‍ സ്കൂളിലും,ഭര്‍ത്താവ് ഓഫീസിലും പോയാല്‍ കുറെ സമയം സ്വന്തമായുണ്ട്..അപ്പോഴാണ് രണ്ടേക്കർ ഭൂമി ബൂലോഗത്ത് വാങ്ങിയതും ഈ മുല്ലപ്പൂ നട്ടുപിടിപ്പിച്ചതും...... “ അത് ശരി ആത്മകഥയാണല്ലേ...

mayflowers said...

മോള്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്..
നമ്മുടെ വികാര വിചാരങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ ഇത്രയും നല്ലൊരു വേദി വേറെ എവിടെ കിട്ടും?
ബൂലോകം നീണാള്‍ വാഴട്ടെ..
ജാസ്മിക്കുട്ടിയുടെ എഴുത്തിന്റെ ആ സ്വാഭാവികതയും,നിഷ്കളങ്കത്വവുമാണ് എന്നെ ഈ ബ്ലോഗിന്റെ follower ആക്കിയത്.
ഒരായിരം ആശംസകള്‍..

ഒഴാക്കന്‍. said...

ഭൂലോകത്ത് എനിക്ക് ഭൂമി ഉണ്ടേ എന്നിങ്ങനെ വിളിച്ചു പറയണ്ട കരം കൊടുക്കേണ്ടി വരും കേട്ടോ..
ജാസ്മി കുട്ടിയുടെ മുല്ലമൊട്ടുകള്‍ ഇനിയും ഇതുപോലെ ഈ ബൂലോകത്ത്‌ വിരിഞ്ഞ് സുഗന്ധം വിതറുമാരാകട്ടെ എന്ന് ഈ ഒഴാക്കന്റെ ഒരു കുഞ്ഞു ആശംസ

ഐക്കരപ്പടിയന്‍ said...

അപ്പോള്‍ ഈ ബ്ലോഗിങ്ങിനു പിന്നിലും ഒരു കഥയുണ്ടല്ലേ..വായിച്ചു രസിച്ചു.

ഞാന്‍ ബ്ലോഗ്‌ തുടങ്ങിയത് എന്റെ സുഹൃത്തും എഴുത്തുകാരനുമായ ബഷീര്‍ വള്ളിക്കുന്ന് തുടങ്ങിയത് കണ്ടിട്ടാണ്. ഒരു പാട് സുഹൃത്തുക്കളെ കിട്ടി, ജാസ്മി അടക്കം..ബൂലോകം നീണാള്‍ വാഴട്ടെ..!

ABDUL AZEEZ SEEVAYI said...

ഞാന്‍ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും എന്‍റെ പേരും വെക്കാമായിരുന്നു... ഈ പാവം ഞാന്‍....

ABDUL AZEEZ SEEVAYI said...

ഞാന്‍ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും എന്‍റെ പേരും വെക്കാമായിരുന്നു... ഈ പാവം ഞാന്‍....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മറക്കാനാവാത്ത നല്ല അനുഭവങ്ങള്‍ ഇനിയും മായ്ക്കാനാവാതെ ബ്ലോഗില്‍ വരുമെന്ന് പ്രതീക്ഷിക്കട്ടെ.
ബലിപെരുന്നാള്‍ ആശംസകള്‍

Asok Sadan said...

ബ്ലോഗിലേക്ക് അവിചാരിതമായി വന്നെത്തിയതാണ്. ആദ്യമായി ബ്ലോഗ്‌ എഴുതുവാന്‍ തുടങ്ങിയത് വിവരിച്ചത് നന്നായി.ബിലാത്തിപട്ടണം മുകുന്ദന്‍ എന്‍റെയും നല്ല സ്നേഹിതനാണ്. ഞങ്ങള്‍ രണ്ടു പേരും പിന്നെ മറ്റു ചിലരും സ്ഥിരമായി സാഹിത്യ ചര്‍ച്ചകള്‍ ലണ്ടനില്‍ വെച്ച് നടത്താറുണ്ട്‌. എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ മറക്കില്ലല്ലോ?

എന്‍റെ പുതിയ ഷോട്ട് ഫിലിം സിനിമ പേജില്‍ കാണുവാന്‍ സാധിക്കും. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ മറക്കരുത്.
www.undisclosedliesaboutme.blogspot.com

അശോക്‌ സദന്‍.

രമേശ്‌ അരൂര്‍ said...

ജാസ്മി ..ഇത് കൊള്ളാട്ടോ ..ങ്ങട വെപധു വിനെ മര്യാദയുള്ള
"വേപഥു "ആക്കി ത്തന്ന ഞമ്മള ക്കുറിച്ച് ഒരു ബരിയെങ്കിലും എയ്ത ണമല്ലാ ...ന്ഹെഹെ ...ബെസനം ഒണ്ടു ..ബെസനം ...ആnh .. ഞമ്മക്ക് പടച്ചോന്‍ തരും ..ങ്ങ ന കര്താം ...

Vayady said...

നമ്മുടെ ചിന്തകളും, ആശയങ്ങളും കുറിച്ചിടാന്‍‌ ഒരിടം. അവ മറ്റുള്ളവരുമായി പങ്കുവെയ്‌ക്കുവാനുള്ള ഉപാധി. ഇതാണ്‌ ബ്ലോഗിനെ കുറിച്ചുള്ള എന്റെ ഒരു കാഴ്‌ച്ചപാട്‌.

എന്നെ കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ സന്തോഷമായിട്ടോ. ഈ നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി. ശരിക്കും പറഞ്ഞാല്‍ കമന്റ് എഴുതാന്‍‌ കുറേ സമയം പോകുന്നുണ്ട്. പക്ഷേ ഞാനിത് എന്‍‌ജോയ് ചെയ്യുന്നു ജാസ്മിക്കുട്ടി.

ഇനിയും ഒരുപാട് എഴുതി ബൂലോകത്ത് സജീവമായി നില്‍ക്കട്ടെയെന്ന് ആശംസിക്കുന്നു.

Vayady said...

ജാസ്മിക്കുട്ടിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പെരുനാള്‍ ആശംസകള്‍.

ente lokam said...
This comment has been removed by the author.
ente lokam said...

congrats..this is the best.. i feel (out of your postings) as this highlights every one's memory
recollection of this super world of blogging...

Echmukutty said...

നന്നായി എഴുതിയിട്ടുണ്ടല്ലോ, മുല്ലമൊട്ട്.
എന്നെ പുകഴ്ത്തിയിരിയ്ക്കുന്നതും പ്രത്യേകം ശ്രദ്ധിച്ചു. വലിയ സന്തോഷം.

എനിയ്ക്കും ഈ ബൂലോഗം വളരെ പ്രിയപ്പെട്ടതാണ്. കുറെ കൂട്ടുകാരെ കിട്ടി. വളരെക്കാലം മൌനമായിരുന്നിട്ട് പിന്നെയും അല്പമൊക്കെ എഴുതാൻ കഴിയുന്നുവെന്ന ആത്മവിശ്വാസം ഉണ്ടായി.


ഇനിയും എഴുതു,എല്ലാ ആശംസകളും നേരുന്നു.

ശ്രീ said...

ബൂലോകത്ത് നല്ല അനുഭവങ്ങള്‍ മാത്രമുണ്ടാകട്ടെ...

ഹംസ said...

ബ്ലോഗ് പ്രവേശനം നന്നായി എഴുതിയിരിക്കുന്നു..


ഈദ് മുബാറക്.

------------------------
ഡാഷ്ബേര്‍ഡില്‍ post updates ല് നിങ്ങള്‍ മറ്റുള്ളവര്‍ക്ക് എഴുതുന്ന കമന്‍റുകള്‍ എല്ലാം വരുന്നുണ്ടല്ലോ... അതെന്താ?

SUJITH KAYYUR said...

aashamsakal.

Jazmikkutty said...

വന്നെത്തിയ എന്‍റെ കൂട്ടുകാര്‍ക്കെല്ലാം നന്ദി;കൂടെ, ബലിപെരുന്നാള്‍ ആശംസകളും....

വിരല്‍ത്തുമ്പ് said...

ഒരുപാട് ആളുകളുടെ പേര് പരാമര്‍ശിച്ചു.... സന്തോഷായി....

പക്ഷെ ഇപ്പറഞ്ഞവരോന്നും അല്ലാതെ ഇനി കേരളത്തില്‍ ബ്ലോഗര്‍മാരോന്നും ഇല്ലേ?...

എന്‍റെ പേര് എഴുതാത്തത്തില്‍ എനിക്ക് വളരെയേറെ നന്ദിയുണ്ട് ജാസ്മിനോട്...കാരണം സെലിബ്രേറ്റികല്‍ എന്നും സെലിബ്രേറ്റികള്‍ ആണല്ലോ!!!!.....

അവരെയാരും പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ലല്ലോ?........

ജെ പി വെട്ടിയാട്ടില്‍ said...

കേട്ടതൊക്കെ വളരെ പരമാര്‍ഥം. ആരെങ്കിലുമൊക്കെ സഹായിച്ചാണ് മിക്കവരും ഈ ലോകത്തെത്തുന്നത്. എന്നെ ബ്ലോഗറാക്കിയ മഹത് വ്യക്തികളുടെ പേരുകള്‍ ഞാന്‍ എപ്പോഴും എന്റെ പ്രൊഫൈലില്‍ ചേര്‍ക്കുന്നു. അവര്‍ക്കുള്ള ആദരവ് ഈ വഴിക്ക് ഞാന്‍ പ്രകടമാക്കുന്നു.

പിന്നെ ഷമീമ പറഞ്ഞ പോലെ ഇത്രയും നല്ല മറ്റൊരിടം ഇല്ല ഈ ബൂലോകത്ത് നമുക്ക് ഇഷ്ടമുള്ളത് എഴുതാന്‍.

കൂടുതല്‍ കൂടുതല്‍ വിഭവങ്ങള്‍ നിരത്തൂ. മനസ്സില്‍ തോന്നുന്നതൊക്കെ എഴുതൂ. വായിക്കാന്‍ ഈ ഞാനും ഉണ്ടാകും.

സ്നേഹത്തോടെ
ജെ പി അങ്കിള്‍ @ തൃശ്ശിവപേരൂര്‍

Areekkodan | അരീക്കോടന്‍ said...

ബൂലോകം ഇനിയും കീഴടക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.

Unknown said...

ഈ മുല്ലപ്പൂമണം ബൂലോകത്ത് ഇനിയും കാലങ്ങളോളം പടരട്ടെ എന്നാശംസിക്കുന്നു
ബ്ലോഗിന് എല്ലാവിധ ഭാവുകങ്ങളും

Jishad Cronic said...

ദക്ഷിണ ഇപ്പോളും കിട്ടിയില്ല... പലിശ കൂടും കേട്ടോ ! പറഞ്ഞില്ല എന്ന് വേണ്ട....

ജയിംസ് സണ്ണി പാറ്റൂർ said...

നന്നായി . മുല്ലച്ചെടി വളര്‍ന്ന് പന്തലിച്ചതില്‍
വളരെ സന്തോഷം.ഉപ്പുപ്പാന്‍റെ ഖല്‍ബിലൊരു
മുല്ല എന്ന കവിത ഞാന്‍ എഴുതുന്നതാണ്.