Saturday, October 30, 2010

ഹത്തയില്‍ ഇത്തിരി നേരം...


യാത്ര ഏപ്പോഴും  സുഖമുള്ള ഓര്‍മ്മയാണ്..
മൂടിക്കെട്ടിയിരിക്കുന്ന   അന്തരീക്ഷത്തിലേക്ക് എത്തുന്ന കുളിര്‍മഴയായി;മനസ്സിനും ,ശരീരത്തിനും, നവോന്മേഷം സമ്മാനിക്കുന്നു അത്.;അവാച്യമായ ആനന്ദവും...
വാരാന്ത്യത്തില്‍ ഒമാനിലെ ഹത്തയിലേക്കായിരുന്നു ഞങ്ങള്‍ യാത്ര പുറപ്പെട്ടത്‌.
അലൈനില്‍ നിന്നുമുള്ള ഒമാന്റെ ബോര്‍ഡറായ ഹീലിയില്‍നിന്നും ബുറൈമിയിലേക്ക് പ്രവേശിച്ചു.അവിടെ നിന്നും 80 KM  ദൂരം ഉണ്ടെന്നറിഞ്ഞു,ഹത്തയിലേക്ക്..ആദ്യമായാണ് ഒമാന്‍ വഴി പോകുന്നത്. ചെക്ക് പോസ്റ്റ്‌   എത്തിയപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട്‌ പരിശോധന നടത്തുന്നു യു  എ  ഇ  യുടെ    അയല്‍രാജ്യമാണല്ലോ ഒമാന്‍..
മുന്നോട്ടു പോകുമ്പോള്‍ അസി ആകെ ടെന്‍ഷനിലായിരുന്നു.ആദ്യമായാണ്‌ ഇത് വഴി.

ജുമാ നിസ്കാരത്തിനു ശേഷമായിരുന്നു ഞങ്ങള്‍ പുറപ്പെട്ടത്‌ അതുകൊണ്ട് തന്നെ ഹൃസ്വമായ സന്ദര്‍ശന വേളയെ പ്രതീക്ഷിക്കാവു..
ഇടയ്ക്കിടെ കടന്നുപോകുന്ന വാഹനങ്ങള്‍  അല്ലാതെ  ജീവന്റെ കണിക പോലുമില്ലാത്ത വിജനമായ റോഡ്‌.
ഇടയ്ക്കിടെ പിക്നിക് പ്ലൈസ് എന്നെഴുതിയ ബോഡ് കാണാം.
.ആ പ്രദേശത്ത് ചിലര്‍വാഹനങ്ങള്‍നിര്‍ത്തിയിട്ടിരിക്കുന്നു,വിശ്രമിക്കുകയാവാം..ഓഫ്‌ റോഡിലൂടെ വണ്ടി  ഓടിക്കാന്‍ ഇത്രയേറെ സൗകര്യമുള്ള സ്ഥലം..
ഞങ്ങള്‍ ആസ്വദിച്ചു കൊണ്ട് യാത്ര തുടര്‍ന്നു..

കുറെയേറെ ദൂരം പിന്നിട്ടു,വഴി തെറ്റിയോന്നു സംശയം.. ചോദിക്കാന്‍ ഒരാള്‍ പോലുമില്ലല്ലോ..ഇടയ്ക്കിടെ നാട്ടിലെ ബസ്‌ സ്റ്റോപ്പ്‌ പോലെയുള്ള ചെറിയ ഷെഡ്‌ കാണാം.

ഒരു റൌണ്ട് എബൌട്ട്‌ എത്തിയപ്പോള്‍ കുറച്ചു ജനവാസമുള്ള സ്ഥലം കണ്ടു.
അവിടെ ഒരു ഗ്രോസറിയില്‍ കയറി അസി കുറച്ചു വെള്ളവും,കുട്ടികള്‍ക്ക് സ്നാക്സും വാങ്ങിച്ചു..കുന്നംകുളത്ത്കാരനായ മലയാളിയുടെ കടയാണ്.പ്രതീക്ഷിച്ച പോലെ വഴി തെറ്റിയിരിക്കുന്നു.25  km  പിറകോട്ടേക്ക് പോയാല്‍ ശരിയായ വഴി കാണുമെന്നു അദ്ദേഹം ഞങ്ങള്‍ക്ക് ഉറപ്പ് തന്നു.

യാത്ര തുടര്‍ന്നു ഏകദേശം 25  km  പിന്നിട്ടപ്പോള്‍ ഒരു ജങ്ക്ഷന്‍ എത്തി.കുടുംബമായി പോകുന്ന ഒരു ഒമാനിയുടെ വണ്ടി നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു.അവരോടു ചോദിച്ചപ്പോള്‍ എരോഹ് സീത..താനി ദവ്വാര്‍ യമീന്‍ എന്ന് മറുമൊഴി നല്‍കി.
ആ ധൈര്യത്തില്‍ അസി വണ്ടി മുന്നോട്ടെടുത്തു.പിന്നീടങ്ങോട്ടുള്ള യാത്ര അവിസ്മരണീയം ആയിരുന്നു. റോഡിനിരുവശവും തലയെടുപ്പോടെ ചെത്തിമിനുക്കിയപോലെ ഉള്ള കരിങ്കല്‍ കുന്നുകള്‍..

പരിശുദ്ധ ഉംറയ്ക്കുവേണ്ടി  ചെന്നപ്പോള്‍ മദീനത്തെക്കുള്ള  യാത്രയില്‍
ദര്‍ശിച്ച അതെ മലനിരകള്‍ പോലെ തോന്നി.ഒരു വ്യത്യാസം  മാത്രം അന്ന് ആത്മീയതയുടെ പരിവേശത്തിലായിരുന്നു അവ കണ്ടത്.ഇത് ഒരു പിക്നിക്കിന്റെ മൂഡിലും...


പച്ചപ്പിന്റെ അംശം തീരെ ഇല്ലാത്ത കുന്നുകള്‍ കേരളീയരായ നമുക്ക് അപരിചിതമാണല്ലോ..
റോഡുകള്‍ വലിയ താഴ്ചകള്‍ നിറഞ്ഞതായത് കൊണ്ട് റൈയ്ഡറില്‍ കയറിയതുപോലെ കുട്ടികള്‍ ആര്‍ത്തുവിളിച്ചു..
കുറെ കഴിഞ്ഞു ഒരു പെട്രോള്‍ പമ്പില്‍ വണ്ടി നിറുത്തി വഴിയന്വേഷിച്ചു,
വീണ്ടും ഒരു ചെക്കിംഗ് കൂടി..ഇത്തവണ ഒമാന്‍ അതിര്‍ത്തിസേനയുടെ ചെക്കിംഗ് ആയിരുന്നു.കുന്നിന്റെ അതെ കളറുള്ള വലിയ വലയാല്‍ മൂടി സര്‍വായുധ സന്നാഹങ്ങളോടെ അവരുടെ ഹമ്മരുകള്‍ വിശ്രമിക്കുന്നത് കണ്ടു.
ജാഗരൂകരായ ജവാന്മ്മാര്‍!

ഇനി ഹത്തയിലേക്ക്  അധികം ദൂരമില്ല.

ഹത്ത എത്തി,
അവിടത്തെ ഹില് പാര്‍കില്‍ അല്‍പനേരം ചിലവഴിച്ചു.

പേര് സൂചിപ്പിക്കും പോലെ ശെരിക്കും ഒരു ഹില്‍ പാര്ക് തന്നെ!

നമ്മുടെ നാട്ടില്‍ മൊട്ടംബ്ലംഗ എന്നപേരില്‍ കാടുകളില്‍ കാണുന്ന ഒന്നു..ഇതും ഇവിടെ കണ്ടു..

 

ആള്‍ക്കാര്‍ ബാര്ബിക്യുവോക്കെ ആയി വരാന്‍ തുടങ്ങി..ഞങ്ങള്‍ക്ക് പോകാന്‍ നേരമായല്ലോ..


സൂര്യാസ്തമനം.


ഇനി മടക്കം...അജ്മാന്‍ ദുബായ് വഴി.
thaanks....

45 comments:

മൻസൂർ അബ്ദു ചെറുവാടി said...

അടുത്ത തവണ പോകുമ്പോള്‍ വിശാലമായി എഴുതാനുള്ള വകുപ്പിനായി നേരത്തെ ഇറങ്ങ്.
ആ ഒമാനി പറഞ്ഞ അറബിയുടെ അര്‍ത്ഥം വേറെ ജോലിയൊന്നും ഇല്ലേ എന്നല്ലേ? :)
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. ആ ബസ് സ്റ്റോപ്പ്‌ പോലെയുള്ള സംഭവം ഇഷ്ടായി.

Jazmikkutty said...

ചെറുവാടി,ചിരിച്ചു മരിച്ചു..അറബി അങ്ങനെ തന്നെയാ പറഞ്ഞത്...
അടുത്ത തവണ സലാല വരെ പോകാന്‍ പ്ലാനുണ്ട്...

OTTAYAAN said...

fotos are awesome...

ഒഴാക്കന്‍. said...

ഫുള്‍ ടൈം യാത്ര ആണല്ലേ ... വിവരണം കലക്കി

HAINA said...

എന്നെകൂട്ടിയില്ല.അതാ വഴി തെറ്റിയത്.

faisu madeena said...

ഇങ്ങനെയും യാത്രാ വിവരണം എഴുതാം അല്ലെ ..ഞാന്‍ മദീനയില്‍ ആയപ്പോ മാസത്തില്‍ ഒരു പ്രാവശ്യം വെച്ച് മക്കയില്‍ ഉമ്രക്ക് പോകുമായിരുന്നു ..ജസ്മിയുടെ എഴുത്തും ഫോട്ടോയും ഒക്കെ കണ്ടപ്പോ ശരിക്കും ആ ദിവസങ്ങള്‍ ഓര്മ വന്നു ..വിജനമായ റോഡും ഇടക്കുള്ള ചെക്കിങ്ങും ..പിന്നെ ആ ജവാന്മാരുടെ പോട്ടം കൂടി എടുക്കാമായിരുന്നു.!!!..അടുത്ത പ്രാവശ്യം പോകുമ്പോ അവരുടെ പോട്ടം എടുക്കാന്‍ മറക്കരുത് കേട്ടോ ..

faisu madeena said...

ഹൈന കുട്ടിനെ തോല്പിച്ചേ ..ഇനി എല്ലാ ബ്ലോഗിലും ഹൈന കുട്ടി വരുന്നതിനു മുമ്പ്‌ ഞാന്‍ വന്നു കമെന്റ് ഇടും ഒറപ്പാ ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാം...വിവരണം കുറച്ച് കൂടിയാവാമായിരുന്നു.. തല്‍ക്കാലം
ഫോട്ടോസും കൂടിയുള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം..
ചെറുവാടി പറഞ്ഞ പോലെ..അടുത്ത പ്രാവശ്യം എല്ലാ സെറ്റപ്പോടും കൂടി
ആയിക്കോട്ടെ യാത്ര...
ചെക്ക് പോസ്റ്റിന്റെ കാര്യം വായിച്ചപ്പോ
പണ്ട് ഞാനും കൂട്ടുകാരും കൂടി ഖത്തര്‍ - സൗദ്യ അറേബ്യ ബോര്‍ഡറില്‍ പോയപ്പൊ
അവിടത്തെ പോലീസ് പിടിച്ച കഥ ഓര്‍മ്മ വന്നു...

Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായി...എഴുത്തിനേക്കാൾ കൂടുതൽ വിവരണം തന്നത്, നന്നായി ഹത്തയെ ഒപ്പിയെടുത്ത ഈ ഫോട്ടൊകളാണ് കേട്ടൊ

Vayady said...

കാണാത്ത, കേള്‍ക്കാത്ത സ്ഥലങ്ങളെ കുറിച്ച് വായിക്കാന്‍ എന്തു രസമാണ്‌. ഫോട്ടോസും ഇഷ്ടമായി. ഏറേ ഇഷ്ടമായത് മക്കളെയാണ്‌. സുന്ദരിക്കുട്ടിയെ ഞാന്‍ കണ്ണുവെച്ചു. ആ മോള്‍ക്ക് വായാടിത്തത്തമ്മയുടെ വക ഒരു ചക്കരയുമ്മ.

mayflowers said...

ഒമാനിലെ മലനിരകള്‍ നമ്മളെ ഭയപ്പെടുത്തുമെങ്കിലും അവിടെയുള്ള പച്ചപ്പ്‌ നമ്മളുടെ മനസ്സ് തണുപ്പിക്കും.
afforestation നു മുനിസിപ്പാലിറ്റി അത്രയ്ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട്.

Anonymous said...

കൊള്ളാം ...
പലരും പറഞ്ഞത് പോലെ കുറെക്കൂടി വിവരണം ആകാമായിരുന്നു ..
എങ്കിലും നമ്മുടെ നാട്ടില്‍ ഒരു യാത്ര പോയാല്‍ വിവരിയ്ക്കാന്‍ പറ്റുന്നത് പോലെ ഇവിടെ ഒന്നുമുണ്ടാകില്ലല്ലോ അല്ലേ?

ഹംസ said...

യാത്രാ വിവരണം ഫോട്ടോകളും നന്നായി....

Jazmikkutty said...

@റിയാസ്മിഴിനീര്തുള്ളി<ചെക്ക് പോസ്റ്റിന്റെ കാര്യം വായിച്ചപ്പോ

പണ്ട് ഞാനും കൂട്ടുകാരും കൂടി ഖത്തര്‍ - സൗദ്യ അറേബ്യ ബോര്‍ഡറില്‍ പോയപ്പൊഅവിടത്തെ പോലീസ് പിടിച്ച കഥ ഓര്‍മ്മ വന്നു...

റിയാസ് അതാവട്ടെ അടുത്ത പോസ്റ്റ്‌ വേഗം എഴുതു...

@ബിലാത്തി<ആ ഫോട്ടോസിന്റെ ക്രെഡിറ്റ്‌ എനിക്കിഷ്ട്ടായി ട്ടോ...

@വായാടി<ചക്കരയുമ്മ കൊടുക്കാന്‍ പുള്ളിക്കാരി സ്കൂളില്‍ നിന്നു വരുന്നത് വരെ വെയിറ്റ് ചെയ്യാം...ഈ പ്രോത്സാഹനങ്ങള്‍ക്ക് മുന്നില്‍...നന്ദിയോടെ...

@മേയ് ഫ്ലവേസ്<ഒമാനിലെ മലനിരകള്‍ നമ്മളെ ഭയപ്പെടുത്തുമെങ്കിലും അവിടെയുള്ള പച്ചപ്പ്‌ നമ്മളുടെ മനസ്സ് തണുപ്പിക്കും.afforestation നു മുനിസിപ്പാലിറ്റി അത്രയ്ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട്>ഉവ്വോ..സലാലയെ പറ്റി ഒത്തിരി കേട്ടിട്ടുണ്ട്..ആ പച്ചപ്പ്‌ കേരളത്തെ ഓര്‍മിപ്പികും അത്രേ!ഒമാനില്‍ ഉണ്ടായിരുന്നോ

krishnakumar513 said...

നല്ല ചിത്രങ്ങള്‍.പട്ടാള-ഹമ്മര്‍ ചിത്രങ്ങളും ആകാമായിരുന്നു.

Jazmikkutty said...

@ഒഴാക്കാന്‍<ഒഴാക്കാന്‍ ചേട്ടന് അപ്പച്ചനെയും,അമ്മച്ചിയേം കാണണമെന്ന് തോന്നുമ്പോള്‍ ഒന്ന് ട്രെയിന്‍ കയറിയാല്‍ മതി,മലപ്പുറത്തെതാന്‍!ഞങ്ങള്‍ പ്രവാസികള്‍ക്ക് ഇങ്ങനെയുള്ള യാത്രകള്‍ അല്ലെ ഒരാശ്വാസം....
@ഹൈന<അടുത്ത പ്രാവശ്യം ഉറപ്പായിട്ടും കൂട്ടാം ട്ടോ...ഹൈനക്കുട്ടീ...
@ഫൈസു<ജവാന്മാരുടെ ഫോടോ എടുത്തിട്ട് വേണം അവര്‍ ഞങ്ങളെ തീവ്രവാദികള്‍ ആക്കാന്‍! പൂതി മനസ്സിലിരിക്കട്ടെ ഫൈസു...ആ പാവം ഹൈനയെ തോല്പിക്കാന്‍ ആണെങ്കിലും ഇവിടെ വന്നു കമെന്റിയതിനു നന്ദി..
@അജയന്‍<ആദ്യമായി വന്നതിനു നന്ദി.കൂടെ കൂടിയതിനും....

@ഹംസ<വളരെ നന്ദി....

Jazmikkutty said...

@.krishnakumaar ഫോട്ടോ എടുക്കാന്‍ പറ്റില്ല അതാ എടുക്കാഞ്ഞേ...വന്നതിനു നന്ദി..

siya said...

അടിപൊളി ,എനിക്ക് ഒരു യാത്രക്കാരിയെ കൂടി കൂട്ട് കിട്ടിയല്ലോ ,സന്തോഷം ,ആശംസകള്‍ ,ഫോട്ടോസ് വളരെ നന്നായി ട്ടോ .

രമേശ്‌ അരൂര്‍ said...

ദേ..എന്തെങ്കിലും പോസ്റ്റിടുമ്പ
നുമ്മളേം കൂടി അറീക്കണം കെട്ടാ ..ഒരു കക്കേന പറഞ്ഞു വിട്ടാലും മതി ..പറക്കണ കാക്കേണ് കെട്ടാ ..പിന്ന വണ്ടീമ്മേക്കേറി ചെത്തി നടക്കേണെ ന്നു നുമ്മ അറിഞ്ഞേ ..അമ്പമ്പോ വല്ലേ ..ഗെമേക്ക ആയി പ്പോയല്ലേ ? നുമ്മേക്ക ഇവിടത്തന്ന ഒണ്ടു കെട്ടാ ..അങ്ങാട്ടും ഒന്ന് വാ ..

Unknown said...

ചിത്രങ്ങളും വിവരണങ്ങളും മനോഹരമായി.
പുതിയ ശലങ്ങള്‍, പുതിയവിവരങ്ങള്‍ എല്ലാം ഹരം തന്നെയാണ്.

ആശംസകള്‍.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇങ്ങളെ ബ്ലോഗിനെന്താ എന്റെ ജിമെയിലിനോടിത്ര വിരോധം....?കൂട്ടു കൂടാന്‍ നോക്കിയിട്ട് നടക്കണില്ല..അവസാനം ഞാനെന്റെ യാഹൂ
മെയില്‍ ഐഡി ഉപയോഗിച്ച് കൂട്ടു കൂടി..ഹ ഹാ കളി എന്നോടോ...?

ഐക്കരപ്പടിയന്‍ said...

യാത്രകള്‍, അവ എത്ര ഹൃസ്വമാണെങ്കിലും, വലിയൊരു അനുഭവമാണ്. ഓരോ യാത്രകളും എന്തെങ്കിലും ഒരു അനുഭവം നല്‍കും.
ഫോട്ടോകള്‍ നന്നായി, വിവരണം ഒന്ന് കൂടി ആവാമായിരുന്നു, പ്രത്യേകിച്ചും ഹത്തയെ കുറിച്ച്, ആദ്യമായി കേള്‍ക്കുകയാണ്..
ജാസ്മിക്ക് യാത്ര കുറിപ്പ് നല്ലോണം വഴങ്ങുന്നുണ്ട്...ആശംസകള്‍ !

ഹാപ്പി ബാച്ചിലേഴ്സ് said...

ആദ്യമായാണ് ഇവിടെ. നല്ല രസായി യാത്രാവിവരണം എഴുതിയിരിക്കുന്നു. ആശംസകൾ. അഹാ, സലാല. പോകാൻ പ്ലാനുണ്ട് എന്ന് കേട്ടപ്പൊ വളരെ സന്തോഷമായി. നല്ല ഫോട്ടോസ്

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നല്ല സ്ഥലങ്ങള്‍ !
പോകണമെന്നുണ്ട് പക്ഷെ 'പണി'കഴിഞ്ഞിട്ടു വേണ്ടേ?
പണിക്കു പോകാതെ അവിടെയൊക്കെ പോയാല്‍ നമുക്ക് പണി കിട്ടും.പണി ഇല്ലാത്തപ്പോ പോവാം.

Jazmikkutty said...

@സിയാ, എന്നെ കൂട്ടുകാരിയാക്കിയതില്‍ ഒത്തിരി സന്തോഷം ട്ടോ...വന്നു കൂട്ട് കൂടിയതിനു പ്രതേകം നന്ദി!

@രമേശ്‌അരൂര്‍ said... ദേ..എന്തെങ്കിലും പോസ്റ്റിടുമ്പ
നുമ്മളേം കൂടി അറീക്കണം കെട്ടാ ..<കടാപ്പുറം ഭാഷ നന്നായി അറിയാല്ലോ..സൗദിയില്‍ ഇതാണോ ഇപ്പം ട്രെന്‍ഡ്?

@തെച്ചിക്കോടന്‍<വളരെ നന്ദി,വന്നു കൂട്ടുകൂടിയത്നു..

@റിയാസ്<അവസാനം ജയിച്ചു അല്ലെ...അഭിനന്ദനങ്ങള്‍...

@സലീം ഇ.പി. said... യാത്രകള്‍, അവ എത്ര ഹൃസ്വമാണെങ്കിലും, വലിയൊരു അനുഭവമാണ്. ഓരോ യാത്രകളും എന്തെങ്കിലും ഒരു അനുഭവം നല്‍കും<അതെ,സലിമ്ഭായ്,വളരെ ശരിയാണ്...

@ ഹാപ്പി ബാച്ചിലേഴ്സ്അവസാനം നിങ്ങളും വന്നു..സന്തോഷമായി..

@ഇസ്മയില്‍ <വളരെ നന്ദി..

Abdulkader kodungallur said...

നല്ല ഭാഷ .നല്ല ശൈലി .ചിത്രങ്ങള്‍ മനോഹരം . കുറച്ചു വര്‍ണ്ണനകള്‍ കൂടി ആവാമായിരുന്നു . ഒരടിയുണ്ടാക്കാന്‍ കണക്കാക്കി വന്നതാ ഞാന്‍ .എന്നെ നിഷ്ക്കരുണം തോല്‍പ്പിച്ചുകളഞ്ഞു . ഒരക്ഷരത്തെറ്റു പോലും കണ്ടുപിടിക്കാനായില്ല . അഭിനന്ദനങ്ങള്‍ .

Jishad Cronic said...

എന്തിനാ ഇത്ര ദ്രിതിയില്‍ എല്ലാം നിര്‍ത്തിയെ? വിഷക്കുന്നുണ്ടോ?

ശ്രീ said...

ചിത്രങ്ങളെല്ലാം നന്നായി

ഹാപ്പി ബാച്ചിലേഴ്സ് said...

അവസാനം നിങ്ങളും വന്നു എന്ന് പറയല്ലേ ജസിംകുട്ടിയേ.
ബ്ലോഗ്‌ ഏതാണെന്ന് മനസ്സിലായില്ലാട്ടോ. ഇനി സ്ഥിരം മെമ്പര്‍ ആണ് ട്ടോ.
കൂടെയുണ്ട്. സലാലയില്‍ പോകണമെന്ന് മാത്രം. എന്നിട്ട് ഒരുപാട് ഫോട്ടോ ഒക്കെ ഇട്ടു ഒരു പോസ്റ്റ്‌...
പിന്നെ കുട്ടിടെ ഫാന്‍ ആയി മാറിയിരിക്കും. ഷുവര്‍... :-)

Pranavam Ravikumar said...

നല്ല ചിത്രങ്ങള്‍!

Jazmikkutty said...

വന്നെത്തിയ പ്രിയ സുഹൃത്തുക്കള്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി!

Unknown said...

ഹത് ശെരി..ഇങ്ങനൊരു പോക്കും
ഇതിനെടീല് നടത്ത്യോ..
എന്നാലും ന്‍റെ ജാസ്മിക്കുട്ട്യെ.,ഒരുവാക്ക്,,അല്ലെങ്കി,,ഒന്ന്
വിവരം പറഞ്ഞയക്ക..ങു..ഹും..,
ഒന്നൂണ്ടായില്ല.
കേട്ടറിഞ്ഞെത്തി..അത്രതന്നെ..
ക്ഷണിക്കാതെ വന്നതോണ്ട് ഇനി ഇവിടെ
കമന്‍റാനൊന്നും നിക്ക്ണില്ല,

മാനം,മാനം ന്നു പറീണതെയ്..
മാനത്ത്ക്ക് നോക്കാനല്ല.
ഇനിക്കൂണ്ട് അഭിമാനം!!
ങ് ഹാ..

Areekkodan | അരീക്കോടന്‍ said...

മൊട്ടബ്ലംഗ ?? ഞങ്ങള്‍ ഇതിനെ നൊട്ടങ്ങ എന്നാ പറയാറ്‌.
www.mathrubhumi.com യാത്രാവിവരണാ ബ്ലോഗ് മത്സരം സംഘടിപ്പിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക.

Akbar said...

നല്ല യാത്രാക്ഷീണം. ഒരു ഗ്ലാസ് വെള്ളം കുടിക്കട്ടെ. യാത്ര നിര്‍ത്തേണ്ട. തുടരുക. ആശംസകള്‍

Jazmikkutty said...

പ്രവാസിനി,പിണങ്ങല്ലേ... ഞാന്‍ കരുതി ആള്‍ ബിസിയാണെന്നു..ഇനിയിപ്പം ഒന്ന് കമെന്റിടുന്നെ...

@അരീക്കോടന്‍,വന്നതില്‍ സന്തോഷം നന്ദി.മാതൃഭൂമിക്കു അയച്ചു കൊടുക്കുന്നുണ്ട് കേട്ടോ..നൊട്ടിങ്ങ പുതിയ അറിവായിരുന്നു.

@അക്ബര്‍ക്ക,എന്താ ഇത്ര പരവേശം?...വന്നതില്‍ നന്ദി കേട്ടോ..

Anonymous said...

ചില ഫോട്ടോകള്‍ കണ്ടപ്പോള്‍ ദയ സിനിമ ഓര്‍മ്മിച്ചു. പിന്നെ നിങ്ങടെ നാട്ടിലെ മൊട്ടംബ്ലംഗ ഞങ്ങടെ ഞൊട്ടാഞൊടിയനാണു കേട്ടോ.

Unknown said...

ജസ്സിമികുട്ടിയ്ടെ ഈ പോസ്റ്റിനെ കുറിച്ച് അറിഞ്ഞത് വേറെ ഒരു ബ്ലോഗില്‍ നിന്നാണ്
അതും ഇതിലെ ചിത്രങ്ങളും കൂട്ടി വായിച്ചപോള്‍ ഹത്തയില്‍ പോയ ഒരു സുഖം

Sureshkumar Punjhayil said...

Yaathrayude Sugham....!

Manoharam, Ashamsakal...!!!

Jazmikkutty said...

@മൈത്രേയി,വന്നതില്‍ വളരെ സന്തോഷം,നന്ദി.നൊട്ടനൊടിയന്‍,നോട്ടിങ്ങഎന്തൊക്കെ പേരുകളാ ഓരോ സ്ഥലത്തും..ല്ലേ...

@മൈ ഡ്രീംസ് .ജെപി സാര്‍ എന്‍റെ ഈ പോസ്റ്റ്‌ വായിച്ചു ഒരു മെയില്‍ അയച്ചിരുന്നു.അദ്ദേഹത്തിന്റെ പഴയകാലാനുഭവങ്ങള്‍ എന്‍റെ പേരില്‍ ഡെഡിക്കേറ്റ് ചെയ്തു കൊണ്ടെഴുതി ആ വലിയ മനുഷ്യന്‍...

@സുരേഷ്..വളരെ നന്ദി..

അസീസ്‌ said...

ആദ്യമായാണ്‌ ഇവിടെ കമന്റുന്നത്. യാത്രാവിവരണവും ഫോട്ടോസും നന്നായിട്ടുണ്ട്. പലരും പറഞ്ഞത് പോലെ പെട്ടെന്ന് അവസാനിപ്പിച്ചത് പോലെ തോന്നി.
അഭിനന്ദനങ്ങള്‍

Echmukutty said...

മൊട്ടബ്ലംഗ!
അത് ഇഷ്ടമായി.
എപ്പോഴും യാത്രയിലാണ്,അല്ലേ? നടക്കട്ടെ....... പടങ്ങൾ ഗംഭീരമായിട്ടുണ്ട്.
കുറച്ചും കൂടി വിവരണം ആവാം.
ഒരു മെയിലയച്ചൂടേ എനിക്ക്, പോസ്റ്റിടുമ്പോ?

Shaharas.K said...

കൊള്ളാം, എനിക്കല്ലെംങ്കിലും ഇതുപോലെയുള്ള ചെറിയ പോസ്റ്റ് വായിക്കാനാണിഷ്ടം...

ente lokam said...

മോട്ടംബ്ലംഗ .ഇത് ഊതി വീര്‍പ്പിച്ചു പടക്കം
പോലെ പോട്ടികാം .പേര് അറിയില്ലായിരുന്നു .
cheruppathilekku തിരിച്ചു കൊണ്ട് പോയി . നന്ദി
.ആശംസകള്‍.

Unknown said...

ജാസ്മിക്കുട്ടി..വിവരണം കുറച്ചു കൂടി ആവാമായിരുന്നു..നന്നായിട്ടുണ്ട്...ആദ്യമായിട്ടാണ് ഇവിടെ..വീണ്ടും വരാം..

lekshmi. lachu said...

സലാല best sthalaa..poi varoo..vishadha maaya oru kurippum pratheekshikkunu.