Friday, October 22, 2010

അയല പൊള്ളിച്ചത്..

 
 വൃത്തിയായി കഴുകിയ അയല  ഒന്ന്
മുളക്പൊടി
മഞ്ഞള്‍പൊടി
ഉപ്പ്
വെളിച്ചെണ്ണ
ചെറുനാരങ്ങ
അയല നന്നായി കഴുകി,കത്തി ഉപയോഗിച്ച് കോറി വരച്ച്
മഞ്ഞള്‍ പൊടിയും,ഉപ്പും,മുളകുപൊടിയും ചേര്‍ത്ത് അഞ്ചു മിനുട്ട്  വെക്കുക.
അടുപ്പ് കത്തിച്ചു ഒരു ഫ്രയിംഗ് പാന്‍ ചൂടാക്കി,അതില്‍ എണ്ണയൊഴിച്ച് 
മസാല തേച്ചു വെച്ച മീന്‍ വറുത്തെടുക്കുക.ഇരുഭാഗവും പൊള്ളി വരുമ്പോള്‍  ചെറുനാരങ്ങ പിഴിയുക..സവാളയും തക്കാളിയും,കറിവേപ്പിലയും വെച്ച്
അലങ്കരിക്കുക.
 
 

21 comments:

jazmikkutty said...

കല്യാണം കഴിഞ്ഞു, പ്രവാസ ജീവിതത്തിലെ പാചക പരീക്ഷണങ്ങള്‍ തുടങ്ങിയ കാലത്ത് അസി ഇപ്പോഴും പറയുന്ന ഒരു കാര്യം "എന്റെ സുഹ്റാബീടെ അയല വറുത്തതിന്റെ ഒരു ട്ടേസ്റ്റ് "എന്നായിരുന്നു..എന്നാല്‍ പിന്നെ അതൊന്നു പഠിച്ചിട്ടു തന്നെ കാര്യം എന്ന് കരുതി നാത്തൂന്റെ കൂടെ കിച്ചണില്‍ കയറി അടിച്ചുമാറ്റിയ വിദ്യയാ ഇത്..ഉണ്ടാക്കി കഴിച്ചു നോക്ക്..നിങ്ങള്‍ക്കും മനസ്സിലാകും എന്റെ നാത്തൂന്റെ കൈപുണ്യം!

~ex-pravasini* said...

തോക്കും തേങ്ങയും കൊണ്ടൊന്നും
ആരും ഇതുവരെ എത്തിയില്ലേ..
ജാസ്മിക്കുട്ടീ..

ഒരു മീനും പൊരിച്ചു വെച്ച് മിണ്ടാതവിടെ ഇരുന്നത് കൊണ്ടിപ്പോ
എന്തെ ഇണ്ടായീന്നറിയോ...?

(വെള്ളിയാഴ്ച ഇറച്ചി വാങ്ങാത്തോല് ഇസ്ലാം ദീനിന്നു പൊറത്താണ്ന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്)

ഇറച്ചിയൊക്കെ കൂട്ടി ചോറും തിന്നു
ബ്ലോഗൊന്നു നോക്കാംന്ന് കരുതി..
അതാ കെടക്ക്ണ് ഒരു മുഴുവന്‍
അയില പൊള്ളിപ്പൊരിഞ്ഞ്..

നേരത്തെ ഒന്നറിയിച്ചിരുന്നെങ്കില്‍
110രൂപ ലാഭിക്കായിരുന്നു.

ഏതായാലും സുഹറാബിയോട്
എന്‍റെ സലാം പറയുക.
അയലക്കിപ്പോ കിലോ ,30 രൂപയെയുളളു..
ഒരു കിലോ തന്നെ വാങ്ങി
പൊള്ളിക്കുന്നുണ്ട് കേട്ടോ..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

വെറുതെ മനുഷ്യരെ കൊതിപ്പിക്കുവാൻ......

കിട്ടാത്ത അയില ചീഞ്ഞത്...!

jayanEvoor said...

യം യം യമ്മീ‍!

mayflowers said...

പൊന്ന് മോളെ,ഈ അയല എന്ന് പറയുന്ന സാധനം എനിക്ക് കണ്ണെടുത്താല്‍ കണ്ടുകൂടാ!
പിന്നെ ഈ ആണുങ്ങളുടെ ഒരു സ്ഥിരം പരിപാടി ആണ് പെങ്ങളുണ്ടാക്കുന്ന സാധനങ്ങളുടെ രുചി വര്‍ണന..

ചെറുവാടി said...

:)

ഹംസ said...

ജാസ്മികുട്ടി ചേരുവകളുടെ കൂട്ടത്തില്‍ വെളുത്തുള്ളിയും ഇഞ്ചിയും അരച്ചതു കൂടി മസാലയില്‍ ചേര്‍ത്തു നോക്കൂ ഇതിലും രുചി ഉണ്ടാവും ...
-----------------
@mayflowers : ആണുങ്ങള്‍ പെണ്ണുങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിനു രുചി വര്‍ണ്ണിക്കുന്നതിനേക്കാള്‍ കുറ്റം പറയുകയല്ലെ ചെയ്യുക . ഒരു സംശയമാണേ...

~ex-pravasini* said...

ഹംസ സാഹിബ്‌ പറഞ്ഞത്‌ശെരിയാ..ഇഞ്ചിയും,
വെളുത്തുള്ളിയും
രുചി കൂട്ടും.അത് ചേര്‍ക്കാത്തൊരു മീന്‍വെപ്പ് ആദ്യായിട്ടാ.. കേള്‍ക്കുന്നത്..

ഇത് സുഹറാബി സ്പെഷ്യല്‍
ആണോ ജാസ്മീ..

Vayady said...

ഈ പോസ്റ്റ് കണ്ടപ്പോള്‍ അറിയാതെ ഒരു പാട്ട് പാടിപ്പോയി
"അയില വറുത്തതുണ്ട് കരിമീന്‍ പൊരിച്ചതുണ്ട് കൊടം പുളിയിട്ട് വെച്ച നല്ല ചെമ്മീന്‍ കറിയുണ്ട്"

പക്ഷേ, തത്തമ്മയിതൊന്നും കഴിക്കില്യ. ശുദ്ധ വെജിറ്റേറിയനാണ്‌.

സുലേഖ said...

ആദ്യമായിട്ട് വന്നപ്പോ കണ്ട കണി കൊള്ളാം.

Akbar said...

അത് തന്നെ.
"അയില വറുത്തതുണ്ട് കരിമീന്‍ പൊരിച്ചതുണ്ട് കൊടം പുളിയിട്ട് വെച്ച നല്ല ചെമ്മീന്‍ കറിയുണ്ട്"


ചിത്രം കാണിച്ചു കൊതിപ്പിക്കുകയാണ് അല്ലെ.


.

mayflowers said...

@ഹംസ,
സംശയം ക്ലിയര്‍ ചെയ്തു തരാം.
ഭാര്യയോടു പെങ്ങളുടെ ഭക്ഷണത്തിന്റെ വീര്യം പറയുക അവരുടെ ഒരു സ്ഥിരം നമ്പര്‍ ആണേ..

ഹംസ said...

@mayflowers:
എന്‍റെ വീട്ടില്‍ ഉമ്മയുണ്ടാക്കുന്ന ഭക്ഷണവും, ഭാര്യവീട്ടില്‍ അമ്മായിമ്മ ഉണ്ടാക്കുന്ന ഭക്ഷണം അത് രണ്ടും കഴിച്ചാല്‍ എനിക്ക് കുറ്റം പറയാന്‍ തോന്നില്ല . ഭാര്യയോ പെങ്ങളോ മറ്റ് ആരാണെങ്കിലും അതില്‍ എന്തെങ്കിലും കുറവ് ഉണ്ടാവും ... പിന്നെ ഇവിടെ സൌദിയില്‍ ഹോട്ടല്‍ ഫുഡ് ആയത് കൊണ്ട് കുറ്റം പറഞ്ഞിട്ട് കാര്യമില്ല..കുറ്റം പറയുവാണെങ്കില്‍ പട്ടിണി കിടക്കേണ്ടി വരും അതുകൊണ്ട് നോ കമന്‍റ്... കണ്ണും ചിമ്മി ഉരുട്ടി വായിലേക്കിടുക ... അല്ലങ്കില്‍ എന്നിട്ടും പോവുന്നില്ലാ എങ്കില്‍ മിണ്ടാതെ അവിടന്ന് എഴുന്നേറ്റ് നാട്ടിലെ ഭക്ഷണം സ്വപ്നം കണ്ട് ഇരിക്കുക..

----------------------
ഞാന്‍ ഒരു സ്ഥിരം ഭക്ഷണം കുറ്റം പറയുന്ന ആളല്ലാ ട്ടോ ഇനി അങ്ങനെ കരുതണ്ട.. സ്നേഹത്തോടെ ആര് എന്ത് തന്നാലും അതില്‍ രുചി കാണാന്‍ ശ്രമിക്കുന്ന ആളാ ഞാന്‍ ... :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ശൊഹ്!!! ഞാന്‍ പറയാന്‍ വന്നത് വായാടി പറഞ്ഞു..
ദേ..ബാക്കിയുള്ളത് അക്ബര്‍ക്കായും പറഞ്ഞു
എന്തായാലും റെസീപ്പി എടുത്ത് ഉമ്മാക്ക് കൊടുക്കണം..
നാളത്തെ ഉച്ച ഭക്ഷണം ഉമ്മാടെ അടുത്ത് നിന്നും കഴിക്കണം
എത്ര നാളെന്നു വെച്ചാ ഹോട്ടല്‍ ഭക്ഷണം കഴിക്ക്യാ..?
എന്നും ഇതേപോലുള്ള പോസ്റ്റുകളിടണേ...

Sureshkumar Punjhayil said...

:)

ഒഴാക്കന്‍. said...

ഇന്നത്തെ ചോറൂണ് കുശാല്‍

jazmikkutty said...

ആഹാ..ഇവിടെ എല്ലാരും എന്‍റെ അയലക്ക് മുളകില്ല ഉപ്പില്ല എന്നൊക്കെ പറയുന്നുണ്ടല്ലേ...:)

@പ്രവാസിനി.ലാപ്ടോപ് ഫോര്‍മാറ്റ് ചെയ്തപ്പോള്‍ നെറ്റിന്റെ പാസ്വേഡ് മറന്നു..അതാ രണ്ടുദിവസം ഇങ്ങോട്ട് വരാന്‍ പറ്റിയില്ല.ഇപ്പം ശരിയായി.

പിന്നെ എന്‍റെ ഉമ്മ മീന്‍ കറി വെക്കുമ്പോള്‍ നന്നായി മസാല ഉപയോഗിക്കും,എന്നാല്‍ അമ്മായിഉമ്മ ഒരു സവാളയുടെ പകുതി(കാച്ചാന്‍)മാത്രമേ മീന്‍ കറി വെക്കുമ്പോള്‍ ഉപയോഗിക്കു..ആ മസാലയില്ലായ്മയാണ് അസിക്ക് ഇഷ്ടം..

ആ സ്റ്റൈലാണ് ഇവിടെ ..

പിന്നെ സുഹ്രാബിയും ഒരു എക്സ് പ്രവാസിനി ആണ് കേട്ടോ..

സലാന്‍ ഞാന്‍ അറിയിക്കുന്നുണ്ട്.

@ബിലാത്തി.."അയലത്തല അളിയനും കൊടുക്കൂല" എന്നും ഒരു ചൊല്ലുണ്ട്..:)

@ജയന്‍ ഏവൂര്‍,നന്ദി..വന്നതിനും രുചിച്ചതിനും.....:)

@മെയ്‌ ഫ്ലവേസ്,അയല ഇഷ്ടമില്ല അല്ലെ? ഇവിടെ ഒരാള്‍ക്ക്‌ അയലാന്നു വെച്ചാല്‍ ജീവനാ!

പിന്നെ പെങ്ങന്മാരെ സ്നേഹിക്കുന്ന ആങ്ങളയെ കിട്ടുക ഒരു ഭാഗ്യം ആണ് അല്ലെ....

@ചെറുവാടി,നന്ദി..എന്താ മിണ്ടാതെ?അയല ഇഷ്ടമില്ലേ?

@ഹംസ,ഉമ്മമാരെ വഴക്കുപറയാനും,കളിയാക്കാനും പറ്റില്ലല്ലോ..അല്ലെ?ഇഞ്ചി മസാല പരീക്ഷിക്കുന്നുണ്ട് ട്ടോ...

jazmikkutty said...

@വായാടി,ആഹാ വെജ് ആണല്ലേ?എന്‍റെ അനിയത്തിയും വെജായിരുന്നു..ഞങ്ങള്‍ പതിനെട്ടു വര്‍ഷം പഠിച്ച പണിയത്രയും നോക്കിയിട്ടും അവളെ നോണ്‍ ആക്കാന്‍ പറ്റിയില്ല.എന്നാല്‍ കല്യാണം കഴിഞ്ഞു രണ്ടാഴ്ചക്കകം അവളുടെ കെട്ടിയോന്‍ അവളെ കൊണ്ട് ചിക്കന്‍ കഴിപ്പിച്ചുതുടങ്ങി..അനുസരണയുള്ള ഭാര്യ ആവാന്‍ പാവം ഒത്തിരി കഷ്ട്ടപ്പെട്ടു കഴിക്കുന്നത്‌ കാണുമ്പോള്‍ ഞങ്ങള്‍ക്ക് സങ്കടം തോന്നുമായിരുന്നു.(പുള്ളിക്കാരി ഖത്തരിലാണ്) . .അവളുടെ കയ്യില്‍ വെജ് റസിപീസിന്റെ ശേഖരം തന്നെ ഉണ്ട്..അടുത്തത് വായാടിക്ക് സ്പെഷ്യല്‍ വെജ് അയ്‌റ്റം!!..

@സുലേഖ..സ്വാഗതം..വന്നതില്‍ സന്തോഷം..ഇനിയെന്തൊക്കെ കാണാന്‍ ഇരിക്കുന്നു!

@അകബര്‍ക്ക,കൊതിപ്പിച്ചോ?

@റിയാസ്,സുരേഷ്,ഒഴാക്കാന്‍ നന്ദി...ഫിഷ്‌ മസാലയിട്ട് ദാല്‍ കറി വെക്കുന്നതിനേക്കാള്‍ എളുപ്പമല്ലേ..ഇത്..

വല്യമ്മായി said...

കണ്ടിട്ട് കൊതിയാകുന്നു,ഈ വിഭവം ആവോലി /അയക്കൂറ മീനുകൊണ്ടും ഉണ്ടാക്കാന്‍ പറ്റുമൊ?ഗ്രില്‍ ചെയ്ത് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?

സലീം ഇ.പി. said...

ഞമ്മള് എത്യപ്പോഴേക്കും എല്ലാരും കൂടി പൊരിച്ചത് മുഴുവന്‍ അടിച്ചു പോയല്ലോ ജസ്മീ..
ഇനി പൊരിക്കുമ്പോള്‍ എനിക്ക് SMS വിടണേ, തല്ക്കാലം ഫാര്യയോട്‌ പറഞ്ഞു അഡ്ജസ്റ്റ് ചെയ്യാം..(അവളിന്ന് പുതിയാപ്പിള കോരയാ പൊരിച്ചത്)..

വിരല്‍ത്തുമ്പ് said...

ജാസ്മിക്കൊച്ചേ ... ഇത് താന്‍ വനിതയില്‍ നിന്ന് അടിച്ചുമാറ്റിയതെല്ലേ ....
സത്യം പറയണം ?