Sunday, October 17, 2010

തക്കിറഹീമി പറഞ്ഞത്

അഫ്ഗാനിലെ വീടുകളില്‍ തോക്കെന്നത് നമ്മുടെ നാട്ടില്‍ അടുക്കളയില്‍ സൂക്ഷിക്കുന്ന കറിക്കത്തികള്‍  പോലെയാണ്..അവര്‍ സ്വരക്ഷക്കായി ആയുധം കൂടെ കൊണ്ട് നടക്കുന്നു.ഒരു ദേഷ്യത്തിന് സ്വന്തം സഹോദരനെ പോലും വെടി വെച്ച് കൊല്ലുന്നു;പിന്നീട് പശ്ചാത്തപിക്കുന്നു.അവിടെ നിയമവും മറ്റുമില്ലേ എന്ന് ചോദിച്ചാല്‍ എന്ത് നിയമം!ചോദിക്കാന്‍ വരുന്നവരെയും തോക്കിന്മുനയില്‍ നിര്‍ത്തും..അത്ര തന്നെ..അഫ്ഗാനിയായ തക്കി റഹീമി തമാശ രൂപത്തില്‍ പറയുന്നത് കേട്ട് ഞാന്‍ അത്ഭുതത്തോടെ ആ കണ്ണുകളിലേക്കു നോക്കി.
ഒരു വലിയ വളവിലേക്ക് വണ്ടി അനായാസേന ഓടിച്ചു കൊണ്ട് ആ ചുവന്ന മനുഷ്യന്‍ വാതോരാതെ പിന്നെയും വര്‍ത്തമാനം തുടര്‍ന്നു.'കഴിഞ്ഞ തവണ ഞാന്‍ നാട്ടിലേക്ക് ചെല്ലുമ്പോള്‍ ഞങ്ങളുടെ വാഹനത്തിന്റെ തൊട്ടു മുന്പിലുണ്ടായ വാഹനം ഏതാനും  മീറ്റര്‍ അകലത്തിലുള്ള വിത്യാസത്തില്‍ ബോംബിട്ടു തകര്‍ത്തു..കണ്മുന്നില്‍ അറ്റ കൈകാലുകള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നു..മനുഷ്യന്റെ നിസഹായതയും,നിര്‍വികാരത്വവും കടമെടുത്തു അവിടെ നിന്നും പുറപ്പെട്ടു..ആയുസ്സിന്റെ ബലം കൊണ്ട് രക്ഷപ്പെട്ട നെടുവീര്‍പ്പുമായി..
നിങ്ങള്‍ മലയാളികള്‍ നിങ്ങളുടെ സഹോദരിമാരുടെ കല്യാണ കാര്യവും,പണിതീരാത്ത വീടിന്റെ കാര്യവും പറഞ്ഞു പ്രാരാബ്ദ കണക്കുകള്‍ നിരത്തുമ്പോള്‍ ഞങ്ങളുടെ മനസ്സിന്റെ അണയാത്ത തീ പൊതുവേ ഞങ്ങളാരും പങ്കുവെക്കാറില്ല.പ്രിയതമയോടും,മകനോടും ഒപ്പം    വാര്ധക്ക്യതിലെത്തിയ പിതാവിനെ  ഈ മണല്‍ ആരണ്യത്തിലേക്ക്     കൂട്ടിയതും നാടിന്റെ അരക്ഷിതാവസ്ഥ ഭയന്നാണ്...
തക്കിറഹീമി
എത്ര ശരിയാണ് അയാള്‍ പറഞ്ഞത്...നമ്മുടെ പ്രശ്നങ്ങള്‍ ഊതിപെരുപ്പിച്ചു സ്വന്തം ആരോഗ്യം പോലും നശിപ്പിക്കുന്നു നാം.. ഹമ്മുറാബിയുടെ നിയമ വ്യവസ്ഥ  നടപ്പാക്കുന്ന പല നാടുകളും നാം അറിഞ്ഞും അറിയാതെയും കിടപ്പുണ്ട്..നമ്മുടെ നാട്ടിലെ പ്രശ്നങ്ങള്‍ ഒന്നും പ്രശ്നമേ അല്ല ഈ നാടുമായി താരതമ്യപെടുത്തുമ്പോള്‍..വേണ്ടത് ഏത് പ്രതികൂല  സാഹചര്യത്തെയും മറികടക്കാനുള്ള മനസ്തെര്യം ആണ്.മതമൈത്രിയും മനുഷ്യരുടെ പരസ്പര സ്നേഹവും നമുക്കേവര്‍ക്കും വര്‍ധിപ്പിക്കാം...

26 comments:

മൻസൂർ അബ്ദു ചെറുവാടി said...

ശരിയാണ്. ഇതൊക്കെയായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ പ്രശ്നങ്ങളൊക്കെ എത്ര നിസ്സാരം.
പോസ്റ്റ്‌ പ്രസക്തമായി ജാസ്മികുട്ടീ

Muralee Mukundan , ബിലാത്തിപട്ടണം said...

ജീവിതത്തിനോട് തന്നെ ഒരുതരം കലിപ്പുമായി ,വളരേ സുന്ദരന്മാരും,സുന്ദരിയുമായ അഭയാ‍ർത്ഥികളും,മറ്റുമായി വന്ന,ഒട്ടും മുഖപ്രസാദമില്ലാത്ത/വളരെ ഇരുണ്ട മനസ്സുള്ള ചില അഫ്ഘാൻ മിത്രങ്ങൾ എനിക്കുമുണ്ട് കേട്ടൊ

ജയരാജ്‌മുരുക്കുംപുഴ said...

valare sathyam, mattullavarude prashnangal ariyumbozhanu nammaude prashnangal ethra nissaram ennu namukku manassilavunnathu.......

പട്ടേപ്പാടം റാംജി said...

താരതമ്യം ചെയ്യുമ്പോള്‍ കാര്യങ്ങള്‍ ശരിയാകുന്നു. നമ്മുടെ നാട്ടില്‍ മാത്രം കഴിയുന്നവരില്‍ ഈ കാണലുകള്‍ കയറിച്ചെല്ലുന്നില്ല.
നല്ല പോസ്റ്റ്

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊട് കൈ....
വളരെ നല്ല ഒരു പോസ്റ്റ്...
"നിങ്ങള്‍ മലയാളികള്‍ നിങ്ങളുടെ സഹോദരിമാരുടെ കല്യാണ കാര്യവും,പണിതീരാത്ത വീടിന്റെ കാര്യവും പറഞ്ഞു പ്രാരാബ്ദ കണക്കുകള്‍ നിരത്തുമ്പോള്‍ ഞങ്ങളുടെ മനസ്സിന്റെ അണയാത്ത തീ പൊതുവേ ഞങ്ങളാരും പങ്കുവെക്കാറില്ല."
റിയലി... ടച്ചിങ്ങ് ലൈന്‍സ്

Unknown said...

ജാസ്മിക്കുട്ടീ അസ്സലായി..ട്ടോ..

ശെരിയാണ് മലയാളികള്‍
പ്രാരാബ്ദം പറയുന്നതില്‍
മത്സരിക്കുകയാണെന്നുപോലും
തോന്നിപ്പോകും...

വിദേശി കൂട്ടുകാര്‍ ഒരുപാടുണ്ടെന്ന്
തോന്നുന്നു...

ഒഴാക്കന്‍. said...

ജാസ്മി കുട്ടി, അപ്പൊ നുമ്മ മലയാളികള്‍ ഹാപ്പി ആണെന്നാണോ പറഞ്ഞു വരുന്നത്

OTTAYAAN said...

ithokke kettittum nammude prashnangal theerunnillallo padachone.....

Anaswayanadan said...

ഇതൊക്കെ വെച്ച് നോക്കിയാ നമ്മള്‍
കേരളീയര്‍ എത്ര ഭാഗ്യവാന്മാര്‍ അല്ലെ
ജാസ്മി .................

Vayady said...

നമ്മുടെ നാട്ടില്‍ പല പ്രശ്‌നങ്ങളും ഉണ്ടെന്ന് സത്യം തന്നെ. എങ്കിലും ലോകത്തിലെ പലരാജ്യങ്ങളിലും നടമാടുന്ന അനീതികളും അരാജകത്വവും കണക്കിലെടുക്കുമ്പോള്‍ നമ്മള്‍ എത്രയോ ഭാഗ്യവാന്മാരാണ്‌. നല്ല പോസ്റ്റ്.

mayflowers said...

വാസ്തവം..

Echmukutty said...

മുല്ലമൊട്ടുകൾ പറഞ്ഞത് ശരിയാണ്.

Akbar said...

ചോരക്കളിക്ക് ഒരുങ്ങുന്നവര്‍ ശിഥിലമായ അയല്‍ രാജ്യങ്ങളില്‍ നിന്നും പാഠം ഉള്‍കൊള്ളാനുള്ള സൌമനസ്യം കാണിച്ചിരുന്നെങ്കില്‍. നല്ല പോസ്റ്റ്.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കഥ,കവിത,ലേഖനം,അനുഭവം..
എഴുത്തിനോടുള്ള ഇഷ്ടം വരികളില്‍
പ്രകടമാകുന്നുണ്ട്.

Jazmikkutty said...

@ചെറുവാടി,@ബിലാത്തി,നിസ്സീമമായ ഈ പ്രോത്സാഹനത്തിനു തീര്‍ത്താല്‍ തീരാത്ത നന്ദി.

@ജയരാജ്,@റാംജി,ഈ വിലയേറിയ സാനിധ്യത്തിനു അദമ്യമായ നന്ദി.

@റിയാസ്,@പ്രവാസിനി,നമ്മള്‍ മലയാളികള്‍ക്കെന്നും പ്രാരാബ്ദം പറച്ചിലും,മറ്റുള്ളവരുടെ കുറവുകള്‍ കണ്ടെത്താനുള്ള വ്യഗ്രതയും ആണ്..M J യുടെ MAN IN THE MIRROR നമ്മള്‍ക്കുള്ള സന്ദേശം ആണെന്ന് തോന്നാറുണ്ട്..

@ ഒഴാക്കാന്‍, മലയാളി പ്രവാസികളില്‍ വലിയ ശതമാനം ഈ പ്രാരബ്ദക്കാരില്‍ പെടും..നുമ്മ ഹാപ്പിയാണോ? അത് പറ!

@ഒറ്റയാന്‍ പ്രിയതമാ, എന്നുമുതല്‍ ആണ് "ഒറ്റയാന്‍" ആയത്? ഈ പിടിയാന കൂടെ തന്നെ ഉണ്ടല്ലോ...അഭിപ്രായത്തിനു നന്ദി.

@അനസ്,മെയ്മാസപൂവേ,എച്മൂ......നമ്മള്‍ ഒരര്‍ത്ഥത്തില്‍ ഭാഗ്യം ചെയ്തവര്‍ തന്നെ അല്ലെ?

@വായാടീ,ഒടുക്കം എന്‍റെ കൂടെം കൂടി അല്ലെ? സന്തോഷായി......

@അക്ബര്'‍ചോരക്കളിക്ക് ഒരുങ്ങുന്നവര്‍ ശിഥിലമായ അയല്‍ രാജ്യങ്ങളില്‍ നിന്നും പാഠം ഉള്‍കൊള്ളാനുള്ള സൌമനസ്യം കാണിച്ചിരുന്നെങ്കില്‍"

എത്ര നന്നായിരുന്നു അല്ലെ? അക്ബര്‍ക്ക....

@മുഹമ്മദ്കുട്ടി സാബ്,ആദ്യമായി കണ്ടതിനും,പ്രോത്സാഹനത്തിനും നന്ദി.

Manoraj said...

എല്ലാവര്‍ക്കും അവരവരുടേതായ പ്രശ്നങ്ങള്‍. ഒരിക്കലും തീരാത്തവ..

ഐക്കരപ്പടിയന്‍ said...

ഈ "തക്കിരഹീമി" എന്താണെന്നു അറിയാനുള്ള ആകാംക്ഷയിലാണ് ബ്ലോഗിലെത്തിയത്. വായിച്ചു കഴിഞ്ഞപ്പോള്‍ ആ നാടിനെ ആ പരുവത്തിലക്കിയവര്‍ക്കും (ആദ്യം റഷ്യ, ഇപ്പൊ അമേരിക) ഈ പാവങ്ങളുടെ പരുക്കന്‍ സ്വഭാവം രൂപപ്പെടുത്തുന്നതില്‍ പങ്കില്ലേ എന്നൂ തോന്നി.
സൌദിയില്‍ അഫ്ഘാനികളെ കണ്ടു വരുന്നത് ചെരുപ്പ് കുത്തികള്‍ ആയാണ്.. . പിന്നെ അല്പം ഹോട്ടല്‍ പണിക്കാരും..
താരതമ്യ പഠനം ഇഷ്ട്ടായി.

K@nn(())raan*خلي ولي said...

നല്ല പോസ്റ്റ്‌.

(അല്ലേലും നല്ല പോസ്റ്റ്‌ ഇടുന്നത് കണ്ണൂര്‍ക്കാരാ...!
അതോണ്ടല്ലേ ഇത്രേം നല്ല പോസ്റ്റ്‌ ഇടാന്‍ ഇത്താക്ക് കഴിഞ്ഞത്.. ആരെങ്കിലും കേട്ടോ ആവോ!)

ഹംസ said...

ഇതുകൊണ്ടാവും കേരളത്തിനെ ദൈവത്തിന്‍റെ സ്വന്തം നാട് എന്നു പറയുന്നത് . .. അല്ലങ്കിലും മറ്റ് രാജ്യക്കാരുമായി ഇടപഴകി സംസാരിക്കുമ്പോഴെ നമ്മള്‍ എത്രമാത്രം ഭാഗ്യവാന്മാരാ എന്ന് മനസ്സിലാവൂ... പോസ്റ്റ് നന്നായി.

----------------------------------------
@ കണ്ണൂരാന്‍ ..
ഞാന്‍ കേട്ടു നീ പറഞ്ഞത് . അല്ലങ്കിലും നിങ്ങള്‍ കണ്ണൂര്‍ക്കാര്‍ തന്നെ നല്ല തലവെട്ടുകാര്‍ സോറി നല്ല പോസ്റ്റിടുന്നവര്‍ :)

Jazmikkutty said...

ബിലാത്തി പറഞ്ഞത് പോലെ അഭയാര്‍ഥികളായി പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ചെന്ന് ജോലി ചെയ്തും,വിദ്യാഭ്യാസം നേടിയും,അവിടത്തെ പൗരത്വം സമ്പാദിച്ചു മിടുക്കരായി ജീവിക്കുന്ന അഫ്ഘാന്‍ വംശജരും,കിട്ടിയ പൗരത്വം വെച്ച് തീവ്രവാദം
കളിച്ചു പാല്‍ കൊടുത്ത കൈക്ക് കൊത്തുന്നവരും ഉണ്ട്.

തക്കിറഹീമി എന്‍റെ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായ ഒരു എന്‍ജിനീയര്‍ ആണ്.ഒരു യാത്രാ വേളയില്‍ അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ച 'നാട്ടുവിശേഷങ്ങള്‍' ആണ് പോസ്റ്റെഴുതാന്‍ നിദാനം.മനോരാജ്,സലിമ്ക്ക,കണ്ണുരാന്‍,ഹംസ,എന്‍റെ പ്രിയ സുഹൃത്ത്ക്കള്‍ക്കെല്ലാം നന്ദി.

Abdulkader kodungallur said...

പോസ്റ്റിലെ അടുക്കും ചിട്ടയും മനോഹരമായ എഴുത്തും , എഴുത്തിന്റെ ഒഴുക്കും മാത്രമല്ല എന്നെ ആകര്‍ഷിച്ചത് . ഇതില്‍ മഹത്തായ ഒരു സന്ദേശം എഴുത്തുകാരി വായനക്കാര്‍ക്ക് നല്‍കുന്നു . അതാകട്ടെ ചിന്തോദ്ദീപകവും . അഭിനന്ദനം ഹൃദയത്തില്‍ നിന്നും

Jishad Cronic said...

തീര്‍ച്ചയായും നമ്മള്‍ ഭാഗ്യവാന്മാര്‍, ഇവിടെ കണ്ടിട്ടുള്ള പട്ടാണികള്‍ പറയും, നിസ്ക്കരിക്കാന്‍ പള്ളിയില്‍ പോയാലോ, മാര്‍കെറ്റില്‍ പോയാലോ, തിരിച്ചു വരുമോ എന്ന ഭയം ആണത്രേ കാരണം, ഒന്നുല്ലേല്‍ ഒരു കാര്‍ബോംബു ആക്രമണം, അല്ലേല്‍ ഒരു വെടിവെപ്പ്. എനിട്ട്‌ അവര് പറയും നിങ്ങള്‍ എല്ലാം എത്ര ഭാഗ്യവാന്മാര്‍ !

രമേശ്‌ അരൂര്‍ said...

ഉണ്ണിക്കു അറിയില്ലല്ലോ ഊരിലെ പഞ്ഞം ..
എത്ര മോശം പറഞ്ഞാലും നമ്മുടെ നാടുതന്നെയാണ് നല്ലത്

jayanEvoor said...

അഫ്‌ഗാൻ....
ഇപ്പോ ഇറാഖ്...
അവിടുത്തുകാരുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ എത്ര ഭാഗ്യമുള്ളവർ!

നല്ല കുഞ്ഞു കുറിപ്പ്!

sulekha said...

ജീവിതം നരകമായി തീര്‍ന്ന ഇങ്ങനെ എത്രയോ പേര്‍?

jazmikkutty said...
This comment has been removed by the author.