Monday, September 20, 2010

വീണ്ടും ചില ഗയാതി വിശേഷങ്ങള്‍....

അവധിക്കാലം ചെലവഴിക്കാന്‍ നാട്ടില്‍ നിന്നും അബുദബിയിലേക്ക്  വന്ന അര്‍ഷാദ്  (അസിയുടെ മരുമകന്‍) കുറച്ചു ദിവസം ഞങ്ങളുടെ കൂടെ ഗയാതിയില്‍  ഉണ്ടായിരുന്നു...ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഒരു കൊച്ചു പയ്യന്‍..ആള്‍ക്ക് വീട്ടിലിരിക്കുന്നതെ ഇഷ്ടമല്ല; ഏപ്പോഴും പുറത്തുപോകാം  എന്ന ഒറ്റ പറച്ചില്‍ ആണ്,ഒരു ബാങ്കില് CRM  ആയി ജോലി ചെയ്യുകയായിരുന്നു  അസി ,മൂന്നുമണിക്ക് വന്നു ഉച്ചയൂണ് കഴിഞ്ഞുള്ള ഉറക്കം വിട്ടു മറ്റൊരു കാര്യത്തിനും അസിയെ പ്രതീക്ഷിക്കെണ്ടാത്തത് കൊണ്ട്  ‍അ൪ശുനെ  ഗയാതി കാണിക്കേണ്ട ദൌത്യം ഞാന്‍ ഏറ്റെടുത്തു..
ഒരു പെട്രോള്‍ പമ്പ്‌,ഒരു പാര്‍ക്ക്‌,ഒരു കല്യാണമണ്ഡപം,ഒരു ജമിഇയ്യ ,ഒരു ബലധിയ്യ പിന്നെ ഒരു മാര്‍കെറ്റ് കുറെ വീടുകള്‍..ഇത്രയുമായാല്‍ ഗയാതി പൂര്‍ണമായി..ഇവിടെ കാണാനായി അധികമൊന്നുമില്ല ,അതിനാല്‍ അവനെയും കൂട്ടി മരുഭൂമിയിലേക്ക്  വിടാന്‍ ഞാന്‍ തീരുമാനിച്ചു..കുറെ ഒട്ടകങ്ങളെയൊക്കെ കാണാമല്ലോ...ലിവാറോഡിലൂടെ കാര്‍ പ്രയാണം തുടര്‍ന്നു..ഒട്ടകങ്ങള്‍ വരെ ഉച്ച മയക്കത്തിലായിരുന്നോ എന്തോ അവയെ ഒന്നിനേം കണ്ടില്ല..വെറുതെ കാറിലിരുന്നു സവാരി ചെയ്താലും അര്ശു ഹാപ്പിയാണ് അത് കൊണ്ട് വെറുതെ വണ്ടി മുന്നോട്ട് വിട്ടു. വിജനമായ റോഡ്‌..അയ്യേ, ആ വാക്കിനു യാതൊരു പ്രസക്തിയുമില്ല.മരുഭൂവില്‍ എന്ത് വിജനത! വാഹനമില്ലായ്മ എന്നതാവും ശരി,അല്ലെ...(ചുട്ടുപൊള്ളുന്ന വെയിലത്ത്‌ ആരെയും കാണില്ല ചുരുക്കം ചില തൊഴിലാളികളെ ഒഴിച്ച്;അവര്‍ ഒട്ടക കൂട്ടത്തെ തെളിച്ചു കൊണ്ട് പോകുന്നത് കാണാം..)
കുറെ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ പുറകെ ഒരു ലാണ്ട്ക്രുസര്‍ വരുന്നത് കാണ്മായി.ഞാന്‍ സൈഡ് കൊടുതിട്ടൊന്നും അത് ഞങ്ങളെ ഓവര്‍ടേക്ക് ചെയ്യുന്നില്ല.ഉള്ള സ്പീടെടുത്തു ഞാന്‍ പറത്തി വിട്ടപ്പോള്‍ ഹെഡ് ലൈറ്റും ഇട്ടു  അത് പുറകെ വരികയാണ്...ഞാന്‍ അര്ശൂനെ നോക്കി..മാനം ഇടിഞ്ഞു വീണാലും അര്ശൂനു ഒരു കുലുക്കവും കാണില്ല അങ്ങനത്തെ അര്ശു വരെ ചെറിയ ഒരു പരിഭ്രാന്തിയിലാണ്..വരുന്നത് വരട്ടെ എന്ന വിപദി ധൈര്യത്തോടെ ഞാന്‍ വണ്ടി സൈഡില്‍ ഒതുക്കി ലാണ്ട്ക്രുസര്‍ പാഞ്ഞു വന്നു എന്‍റെ ഇടതുവശത്തായി  നിര്‍ത്തി.കറുത്ത വിന്‍ഡോ താഴ്ത്തി പാതി മറച്ച മുഖവുമായി ഒരു സ്ത്രീ കണ്ണുകള്‍ കൊണ്ട്ചിരിക്കുന്നു..ഫോളോ  മി എന്ന് കൈകള്‍ കൊണ്ട് ആംഗ്യം കാട്ടുന്നു,ഇപ്പോഴാണ് കാര്യം പിടികിട്ടിയത്,അസിയുടെ സുഹൃത്തിന്റെ ഭാര്യ ബഖീത ആയിരുന്നു അത് . അവര്‍ കുടുബസമേതം അവരുടെ ഫാം സന്ദര്‍ശിക്കാന്‍ പോകുന്നതാണ്..ഞങ്ങളോട് കൂടെ ചെല്ലാന് പറയാന്‍ വേണ്ടി ‍ആണ് പുറകെ വന്നത്.{ഒരു ഫ്ലാഷ് ബാക്ക്..അവരാണ്  ഞാന്‍ ആദ്യമായി പരിചയപ്പെട്ട അറബിസ്ത്രീ.അന്ന് അവരുമായി സംസാരിക്കുമ്പോള്‍ അറബി ഭാഷയില്‍ വലിയ അറിവില്ലാത്ത ഞാന്‍ പറഞ്ഞ ഒരു മണ്ടത്തരം ഇവിടെ കുറിക്കാം..ബഖീത:കൈഫ അല്‍ ഹാല്‍? ഞാന്‍:തമാം അല്‍ ഹമ്ദുലില്ലാഹ്!(അറബു നാട്ടില്‍ കാലു കുത്തുന്ന ഏത് കുഞ്ഞിനും അറിയാം ഇതൊക്കെ )അവര്‍ വീണ്ടും:ഇന്‍ത ഹിന്ദ്?(നീ ഇന്ത്യ ക്കാരിയാണോ?)ഇത് കേട്ട ഞാന്‍ കരുതി ഞാന്‍ ഹിന്ദുവാനോ എന്നാണ് ഇവര്‍ ചോദിക്കുന്നതെന്ന്.എന്‍റെ മറുപടി:ലാ ലാ...അന മുസ്ലിം//..അതോടെ അവര്‍ സംസാരം നിര്‍ത്തി.ആഹ്ഹല്ല പിന്നെ!}
അങ്ങനെ ഞങ്ങള്‍ അവരുടെ പിറകെ ഫാമിലേക്ക് വച്ച് പിടിച്ചു...അവിടെ ഞങ്ങളെ കാത്തു കുറെ സുന്ദരമായ കാഴ്ചകള്‍ കിടപ്പുണ്ടായിരുന്നു..ഈത്തപ്പന മരങ്ങളും, തക്കാളി, കാബേജ് ,കസ്സ് തുടങ്ങിയ പച്ചകറികളും,ആട്‌,കോഴി,മുയല്‍,തുടങ്ങിയ വളര്‍ത്തു മൃഗങ്ങളും നിറഞ്ഞ ഒരു കൃഷിയിടം!മരുഭൂമിയില്‍  അവര്‍ ഒരുക്കിയ പച്ചപ്പ്‌ അത്ഭുതകരമായിരുന്നു ..  അവാദിന്റെയും ബഖീതായുടെയും കുട്ടികള്‍ അവിടെ ഉള്ള വളര്തുനായയുമായി ഓടികളിക്കുകയും കെട്ടിമരിയുകയും ചെയ്യുന്നത് സാകൂതം ഞങ്ങള്‍ നോക്കികണ്ടു.ബഖീത  എന്നെയും കൂട്ടി കൃഷിയിടങ്ങളില്‍ ചുറ്റിത്തിരിഞ്ഞു കുറെ തക്കാളികള്‍ പറിച്ചു ഒരു സഞ്ചിയില്‍ നിറയ്ക്കാന്‍ തുടങ്ങി..ഇത് അബ്ദുല്‍ അസീസിന് അച്ചാരാക്കി  കൊടുക്കേണം എന്ന് പറഞ്ഞു ചിരിച്ചു..സമയം വൈകുന്നതിനാല്‍ ഞാന്‍ പോകാന്‍ ധ്രിതി  കാട്ടി .തിരിച്ചു വരുമ്പോള്‍ അര്ശുവിന്റെ മടിയില്‍ നിറയെ ഫാം ഫ്രഷ്‌ എഗ്സ് കിടപ്പുണ്ടായിരുന്നു..വീടിലെതുംപോഴേക്കും അസിയുണ്ട് ബാല്‍കണിയില്‍ വഴി കണ്ണുമായി  നില്‍ക്കുന്നു..മൊബൈല്‍ എടുക്കാന്‍ മറന്നതിനാല്‍ ആള്‍ പേടിച്ചു ഇരിപ്പാണ്  എന്നാണു  ഞാന്‍ കരുതിയത്‌..പക്ഷെ അവാദ് വിളിച്ചു പറഞ്ഞത്രേ ഞങ്ങള്‍ അവന്റെ കൂടെ ഫാമില്‍ ഉണ്ടെന്നു..അപ്പോള്‍ തുടങ്ങിയ ആധിയാണ് ദൈവമേ സുഹ്രത് ആണേലും ഒരു അറബിയുടെ കൂടെ ഇവളേത് ധൈര്യത്തില്‍  പോയി?എന്നോര്‍ത്ത്...ഉം....ഞാനും അര്ഷും ചിരിച്ചു കൊണ്ട് അവര്‍ കുടുംബമായാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ പുള്ളി ഒരു ദീര്‍ഘനിശ്വാസം!
(പിന്നീട് അവരെ അടുത്തറിഞ്ഞപ്പോള്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിതീര്‍ന്നു അവാദ്)
ഞങ്ങളെ അടുത്ത വെള്ളിയാഴ്ച അങ്ങോട്ടേക്ക് ക്ഷണിച്ചിട്ടുണ്ട്..ലിവയില്‍ അവരെടുത്ത പുതിയ റിസോട്ടില്‍ ഒരു ദിവസം കഴിച്ചുകൂട്ടാന്‍...അതിന്റെ ഫോട്ടോസ് ഒക്കെ ആയി വീണ്ടും വരും വരേയ്ക്കും വിട....

14 comments:

Sulfikar Manalvayal said...

വെറുതെ അപ്പ്ഡേറ്റ് ചെയ്തു നോക്കിയപ്പോള്‍ ദേ കിടക്കുന്നു ഗയാതി വിശേഷം, വായിച്ചു, കമന്‍റ് ഇടാന്‍ നോക്കിയപ്പോള്‍ അതാ കന്നി കമന്‍റ് എന്റെ വക. എന്നാല്‍ കിടക്കട്ടെ.
((((((((((((( ഠെ )))))))))))))))))
തേങ്ങ എന്റെ വക എന്ന് കരുതി.
നന്നായി പറയുന്നു കേട്ടോ. വായിച്ചിരിക്കാന്‍ രസമുണ്ട്. തുടര്‍ന്നും വരാം ബാകി വിശേഷങ്ങള്‍ക്കായി.

മൻസൂർ അബ്ദു ചെറുവാടി said...

നല്ല വിവരണം
ആശംസകള്‍

ശ്രീ said...

വിവരണം നന്നായി. ചിത്രങ്ങള്‍ കൂടെ വേണമായിരുന്നു

Jazmikkutty said...

തെങ്ങയടിക്ക് നന്ദി സുല്‍ഫിക്ക.
ചെറുവാടി പ്രോത്സാഹനത്തിനു നന്ദിയുണ്ട് ട്ടാ
ശ്രീ വീണ്ടും കണ്ടതില്‍ സന്തോഷം..ഗായതിയില്‍ ന്നലഞ്ചു വര്‍ഷം മുന്‍പ് നടന്ന കാര്യമാണ്..അവിടത്തെ ഫോട്ടോസ് ഇപ്പോഴില്ല...അതാണ്‌ കൊടുക്കാഞ്ഞത്‌..

Typist | എഴുത്തുകാരി said...

ഗയാതി വിശേഷങ്ങൾ ഇഷ്ടായീട്ടോ.

Unknown said...

നന്നായിട്ടുണ്ട്.ബാക്കി വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ആശംസകള്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായി വിവരിച്ചിട്ടുണ്ടല്ലോ
ഇനി ഗളഗള മായി ഗയാതി ചരിതങ്ങൾ പോരട്ടേ...

ജയിംസ് സണ്ണി പാറ്റൂർ said...

വളരെ നന്നായിരിക്കുന്നു.
എഴുത്തു തുടരട്ടെ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

'ആന്‍തി ജമീല' എന്ന് അവര്‍ പറഞ്ഞിരുന്നേല്‍ നിങ്ങടെ പേരും മാറ്റേണ്ടി വന്നേനെ!

പണ്ട് ഒരു അറബി, 'സ്ലോനക്' എന്ന് ചോദിച്ചപ്പം 'ഞാന്‍ സിലോനല്ല കേരള ആണ്'എന്ന് ഒരു മലബാരി പറഞ്ഞത്രേ.

ഇനിയും വരട്ടെ അനുഭവങ്ങള്‍....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹായ്...
ഗയാതി ചരിതം കലക്കി.
ബാക്കി വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു...

Jishad Cronic said...

ഗയാതി വിശേഷങ്ങൾ ഗയാതി വിശേഷങ്ങൾ...

mayflowers said...

ഫാം സന്ദര്‍ശനം ഞങ്ങള്‍ക്കും അനുഭവഭേദ്യമായി..

anoop said...

നല്ല വിവരണം. ഗയാതി എന്നാ പേരില്‍ തന്നെ കൌതുകം തോന്നി.ഇനിയും എഴുതൂ

Jazmikkutty said...

ചില കാരണങ്ങളാല്‍ കുറച്ചു ദിവസം ബ്ലോഗുമായി വിടുനില്‍ക്കേണ്ടി വന്നു..

ആരൊക്കെയാ വന്നിരിക്കുന്നെ..ഒത്തിരി നന്ദിയുണ്ട്;കേട്ടോ നിങ്ങളുടെ മഹനീയ സാനിധ്യം കൊണ്ട് ധന്യമാക്കിയതിന്..

എഴുത്തുകാരിയും,എക്സ് പ്രവാസിനിയും,ബിലാതിപട്ടണവും,ഇസ്മയില്‍ കുരുംപടിയും,മെയ്ഫ്ലാവേസും,ആദ്യമായി ഇവിടെ എത്തിയവരല്ലേ..എന്‍റെ പ്രിയപ്പെട്ട എഴുത്ത്കാര്കൊക്കെ നന്ദി..നന്ദി സണ്ണി സാര്‍,അനൂപ്‌.....നന്ദി!