Monday, September 13, 2010

പാത്തുമ്മാന്റെ പൂതി.

നമ്മുടെ കഥാനായിക പാത്തുമ്മ വസിക്കുന്നത് അറബുനാട് ആയ അബുദാബിയിലാണ്.പാത്തുമ്മായുടെ മൂന്നാണ്മക്കളും നാട്ടിലാണ് പഠിക്കുന്നത്.ഭര്‍ത്താവ് ബീരാനുമൊന്നിച്ചു ഒരു ഫ്ലാറ്റിലാണ് പാത്തുമ്മാന്റെ താമസം.അങ്ങനെയിരിക്കെയാണ് പാത്തുമ്മാന്റെ മനസ്സില്‍ ഒരാഗ്രഹം രൂപം കൊണ്ടത്‌.ഈ ഫ്ലാറ്റ് മാറി ഒരു വില്ല എടുത്താലോ എന്ന്...
ബീരാനിക്കാക് പാത്തുമ്മാന്റെ ഈ ആഗ്രഹം കേട്ടപ്പോള്‍ ഒടുക്കത്തെ ആഗ്രഹം എന്ന് മനസ്സില്‍ തോന്നിയെങ്കിലും;തന്റെ പുന്നാരബീബിയായത് കൊണ്ടും നല്ലൊരു കമ്പനിയില്‍ നല്ലൊരു പണി ഉള്ളത് കൊണ്ട് ശമ്പളവും കിമ്പളവും അടക്കം നല്ലൊരു തുക വരവുള്ളത് കൊണ്ടും ഈ ആശ വീട്ടാന്‍ ഒത്തൊരു വില്ല അല്പം പാട് പെട്ട് കണ്ടു പിടിച്ചു..
പാതുമ്മായ്ക്കു വില്ല ഒത്തിരി പിടിച്ചു.
കിടപ്പ്മുറികളൊക്കെ മുകളിലും സ്വീകരണ മുറി,ഊണ് മുറി,അടുക്കള,
തുടങ്ങിയവ താഴെയും...
ആകെപ്പാടെ  ഒരു ചവര്‍പ്പുള്ളത് വര്‍ഷാ വര്‍ഷം രണ്ടു ലക്ഷം ദിര്‍ഹം വാടകയായി കൊടുക്കണം എന്നത്  മാത്രം..അങ്ങനെ പാല്കാച്ചും,കുടിയുമൊക്കെ കഴിഞ്ഞു പാത്തുമ്മ രാജകൊട്ടാരത്തില്‍ രാണിയെന്നപോലെ വിലസി നടന്നു.
അന്തി ചോപ്പ് പരന്നു.ജോലികഴിഞ്ഞ് വന്ന ബീരാനിക്കായ്ക്ക് അത്താഴം വിളംബുന്നതിനിടെപാത്തുമ്മാപറഞ്ഞു:
"നാളെ കദീജുവിനെയും,ശിനുവിനെയും,സീനബയെയും ഒക്കെ ക്ഷണിച്ചിട്ടുണ്ട്,എല്ലാരും കാണട്ടെ ഞമ്മടെ പുതിയ വീട്..." 
ഉം....എന്ന് അമര്‍ത്തി മൂളി ബീരാന്‍...പഴേ ഫ്ലാറ്റ് ചെങ്ങായിചികളെ അസൂയപ്പെടുതാനുള്ള ഒരുക്കത്തിലാണ് പഹച്ചി എന്ന് മനസ്സില്‍ മൊഴിഞ്ഞു..
"ബാ ഞമ്മക്ക് കിടക്കാം" എന്ന് ഭാര്യയോടു പറഞ്ഞു ബീരാന്‍ മുകളിലേക്ക് കയറിപോയി.അടുക്കള ഒതുക്കി പാത്തുമ്മയും പിറകെ പോയി.
നവവധൂവരന്മാര്‍ക്കെന്ന പോലെ അലങ്കരിച്ച കട്ടിലില്‍ കിടന്നു കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന ബീരാന് പിറകെ പാതുമ്മായും നിദ്രയെ ശരണം പ്രാപിച്ചു.

മൊബൈലില്‍   വെച്ച അലാറം അലറിക്കരയുന്നത് കേട്ടുണര്‍ന്ന പാത്തുമ്മ മൂരി നിവര്‍ന്നു കൊണ്ട് എണീറ്റ്‌ പതിവ് പോലെ ബീരാനിക്കയ്ക്ക് "ബെഡ് ചായ "
ഉണ്ടാക്കാന്‍ കിച്ചന്‍ ലക്‌ഷ്യം വെച്ച് നടന്നു...വര്‍ഷങ്ങളായി പരിചയമുള്ള ഫ്ലാറ്റിലെ കിച്ചനായിരുന്നു ഉറക്ക ചടവിലായിരുന്ന പാത്തുമ്മാന്റെ പാവം ബ്രൈനില്‍...
നീട്ടി വെച്ച കാലുകള്‍ നിരനിരയായി വെച്ചിരിക്കുന്ന സ്റ്റെയര്‍ കൈസും കഴിഞ്ഞും താഴതെത്തിയാണ് നിന്നത്. ബീരാന്‍ ഭൂമികുലുങ്ങുന്ന ശബ്ദം കേട്ട് പാറി വന്നു നോക്കിയപ്പോള്‍ താഴെ അയ്യോ പൊത്തോ ആയികിടക്കുന്ന പാതുമ്മായെ  ആണ് കണ്ടത്..
വീടുകാണാന്‍ വന്ന "ചെങ്ങായിചികള്‍"  കണ്ടതാവട്ടെ വീടിനു കണ്ണ് തട്ടാതിരിക്കാനെന്നോണം കയ്ക്കും, കാലിനും,പോരാത്തതിനു കഴുത്തിനും,പ്ലാസ്ട്ടെരുമായി കിടക്കുന്ന പാതുമ്മയെയും... അതും താഴെ മൈഡു റൂമില്‍......ബീരാനിക്കാ വീണ്ടും ഫ്ലാട്ടിനായുള്ള പരക്കം പാചിലിലാണ്...

23 comments:

ഒഴാക്കന്‍. said...

അപ്പൊ പാത്തുമ്മ എന്നാണു പേര് അല്ലെ .. പാത്തു.. :)

Jazmikkutty said...

ഒഴാകന്‍ ചേട്ടായീ...ആ ഞമ്മക്കിട്ടു താങ്ങി ല്ലേ..?

അലി said...

കൊള്ളാം...പാത്തുമ്മാന്റെ വില്ല വില്ലനായി.

ഒരു യാത്രികന്‍ said...

ഓ അപ്പൊ ഇങ്ങള് നാട്ടുകാരിയാ.....എന്തായാലും പാത്തുമ്മ ചരിതം കൊള്ളാം.....സസ്നേഹം

അബുലൈസ്‌ ബച്ചൻ said...

പാത്തുമ്മ വീഴുന്ന ശബ്ദം കേട്ടാണു ഇന്നലെ ഞാൻ ഉണർന്നത്‌.:)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹൊ..എന്നാലും ന്റെ പാത്തുമ്മാ..
ഇതൊരു ബല്ലാത്ത പൂതിയാണല്ലോ...?
ന്നിട്ട് പ്പാ കഥ..ഓളുടെ പരിക്കെല്ലാം ഭേദായാ...?
ബീരാനിക്കാക്ക് പുതിയ ഫ്ലാറ്റ് കിട്ട്യാ...?

Kalavallabhan said...

പാത്തുമ്മയെ പടച്ചോൻ കാത്തില്ല

Jazmikkutty said...

പ്രിയ യാത്രികന്‍,അലി,നന്ദി; ആഹാ അബു അവിടെ ഒളിച്ചിരിപ്പുണ്ടായിരുന്നോ?(പാത്തുമ്മ കേള്‍ക്കേണ്ട) റിയാസ്,പാത്തുമ്മ, ഇപ്പോഴും കിടപ്പിലാ..പുതിയ ഫ്ലാറ്റു വല്ലോം ഉണ്ടേല്‍ ബീരാനെ അറീക്കാന്‍ മടിക്കേണ്ട...വല്ലഭാ,പടച്ചോന്‍ കാത്തില്ല എന്ന് പറയാന്‍ വയ്യ;ഇത്രേം വല്യ വീഴ്ചയായിട്ടും തട്ടിപ്പോയില്ലല്ലോ.....

Sulfikar Manalvayal said...

പാത്തുമ്മാന്റെ പൂതി കൊള്ളാം.
ഇതാ പറഞ്ഞത് അവനവന്‍ ഇരിക്കണ്ടിടത് അവനവന്‍ ഇരുന്നില്ലെങ്കില്‍ അവിടെ പാത്തുമ്മ കയറി ഇരിക്കുമെന്ന്. കൊള്ളാം പാത്തുമ്മ വിശേഷം.
തീര്‍ക്കാന്‍ ഇത്തിരി തിരക്ക് കൂടി പോയില്ലേ?

Anonymous said...

കൊള്ളാം പാത്തുമ്മാന്റെ പുതീം അതിനു പടച്ചോന്‍ കൊടുത്ത ഉത്തരോം ..:)

Jazmikkutty said...

ആദില,വന്നതിനു നന്ദി;ഞാന്‍ തന്റെ ബ്ലോഗ്‌ മൊത്തം മേഞ്ഞിട്ടും കമന്റിടാന്‍ കഴിഞ്ഞില്ല,കോന്ടാക്ടും കണ്ടില്ല...

K@nn(())raan*خلي ولي said...

ഒഴാക്കാന്‍, അലിക്ക, വിനുവേട്ടന്‍(ഒരു യാത്രികന്‍),റിയാസ്‌, കലാവല്ലഭന്‍,സുള്‍ഫിക്ക....

ഓ.. പുലികളുടെ കമന്റുകള്‍ കൊണ്ട് ധന്യമാണല്ലോ ഈ ബ്ലോഗ്‌!

നാട്ടുകാരീ, മുന്നേറുക ഈ ബൂലോകത്ത്. ആശംസകള്‍ നേരുന്നു.

Jishad Cronic said...

അപ്പൊ അതുകൊണ്ടാലെ അബുദാബി വിട്ടു അലൈന്‍ പോയത്... ഹും....

Jazmikkutty said...

thanks kannuraan,jishad..:)

കിരണ്‍ said...

കൊള്ളാം നന്നായിട്ടുണ്ട് ...

Echmukutty said...

അയ്യോ! പാവം പാത്തുമ്മ.അതിലും പാവം ബീരാനിക്ക.
കൊള്ളാം.

Unknown said...

ആക്ച്വലി ഈ പാത്തുമ്മ ആരാ?....ഹി...ഹി....

sdfsdgdfgfdgdfgfdg said...

aadhunika paathummaade oru gathiye?

Basheeradheham kaananda!

Kollaam.Nannaayittundu.

www.animkerala.blogspot.com
www.kathaakaaran.blogspot.com

Aisibi said...

ഇന്റുമ്മാ...!!! നമ്മളു പെണ്ണ്ങ്ങള് കുളൂസാക്കാന്‍ എന്തൊക്കെ സയിക്കണം! ഇതൊക്കെ ഈ ആണ്ങ്ങക്ക് പറന്ഞാ മനസ്സിലാവോ?

Jazmikkutty said...

ഐശിബി,ആദ്യമായി മുല്ലമൊട്ടുകളില്‍ കണ്ടതില്‍ വളരെ സന്തോഷം..നന്ദി
sameer thanks...

Muralee Mukundan , ബിലാത്തിപട്ടണം said...

എഴുത്തിന്റെ ശൈലികൊള്ളാം...

ഷബീര്‍ - തിരിച്ചിലാന്‍ said...

പാത്തുമ്മാന്റെ പൂതി ഒരു വല്ലാത്ത പൂതി ആയിപ്പോയി...

ഫൈസല്‍ ബാബു said...

പാത്തൂ റോക്സ് :) ഇപ്പോഴാ കണ്ടത് കേട്ടോ , ചിരിപ്പിച്ചു , പിന്നെ ചിന്തിപ്പിച്ചു.