Thursday, September 30, 2010

മുറ്റത്ത്‌ ഞാനൊരു മുല്ലനട്ടു....

മുല്ലപൂക്കള്‍ എന്നാല്‍ എനിക്ക് ജീവനാണ്.എന്‍റെ മകള്‍ക്ക് ജാസ്മിന്‍ എന്നും,ബ്ലോഗിന് മുല്ലമൊട്ടുകള്‍ എന്നും പേരുകള്‍ നല്കിയതും  അത് കൊണ്ട് തന്നെ!
നാട്ടില്‍ ഞങ്ങളുടെ വീട്ടിനു മുന്നില്‍ ചെമ്പകവും, പാരിജാതവും,ചെമ്പരത്തിയും, നന്ദ്യാര്‍വട്ടവും,റോസും, ആന്തൂരിയവും,യൂഫോര്‍ബിയയും,അസി നട്ടുപിടിപ്പിച്ചിരുന്നു..ഇവയൊക്കെ പൂവിട്ടു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗി ആണെങ്കിലും എന്‍റെ പ്രിയപ്പെട്ട മുല്ലമരത്തെ മാത്രം അതിലൊന്നും കണ്ടില്ല;അങ്ങിനെ ഞാന്‍ ഒരു മുല്ലമരം വാങ്ങി സ്ത്രീകളുടെ കുത്തകയായ അടുക്കള മുറ്റത്ത്‌ നട്ടു.
എന്നും രാവിലെയും വൈകിട്ടും,വെള്ളം നനച്ചും,സൂക്ഷിച്ചു വെച്ച മുട്ടതോടുകളും,ചായപിണ്ടിയും,വളമായി നല്‍കിയും,എന്‍റെ മുല്ലമരത്തെ പരിപോഷിപ്പിച്ചു.
ആദ്യത്തെ മുല്ലമൊട്ടു വിരിഞ്ഞ നേരം...സന്തോഷം കൊണ്ടെനിക്ക് കണ്ണ് നിറഞ്ഞു...
ആദ്യമാദ്യം,ഒന്ന് രണ്ടു മൊട്ടുകള്‍ ആയും,പിന്നീട് രണ്ടു മൂന്നു വള്ളികളില്‍ നിറയെ
പൂത്തും മുല്ലമരം എന്‍റെ മുന്നില്‍ ചിരിതൂകി നിന്നു.
കുടുംബ ബന്ധങ്ങള്‍ അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയ കണ്ണികളില്‍ ഒരാളായ എനിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയായിതീര്‍ന്നു അവള്‍..
എന്‍റെ സന്ധ്യകളെ സുഗന്ധപൂരിതമാക്കി തന്നവള്‍..
പ്രഭാതങ്ങളെ ഉന്മേഷഭരിതമാക്കിയവള്‍.....
ഈ വര്‍ണനകള്‍ ഒക്കെ  നല്‍കുംപോലും,മനസ്സില്‍ നൊമ്പരമായി അവള്‍..
വീടും, നാടും,ഉറ്റവരെയും,വിട്ടു പ്രവാസ ജീവിതത്തിലേക്ക് ചേക്കേറുമ്പോള്‍ ഏറ്റവും കൂടുതല്‍ "മിസ്സ്‌" ചെയ്തത് നിന്നെയായിരുന്നെന്നു നിനക്കറിയാമോ?
നിന്നെയോര്‍ത്തു കണ്ണീര്‍ വാര്‍ക്കാന്‍ അല്ലാതെ ഏഴാം കടലിനിക്കരെ നിന്നു എനിക്കെന്തു ചെയ്യാന്‍ കഴിയും?
പക്ഷെ പ്രിയ മുല്ല മരമേ ,നിനക്കൊരു വിശേഷം കേള്‍ക്കണമോ...ഇവിടെ -ഈ അല്‍ ഐനില്‍- മിക്ക ഉദ്യാനങ്ങളിലും,തെരുവീഥികളിലും നിറഞ്ഞു നില്‍ക്കുന്നത് നീയാണ്. 
എന്‍റെ പ്രഭാത സവാരികളില്‍ നിന്റെ സൗരഭ്യം ആണ് കുളിര്‍ കാറ്റിനോടൊപ്പം
വീശുന്നത്.
കൃഷ്ണ ഭക്തയായ സ്ത്രീക്ക് മുന്നില്‍ ഉണ്ണിക്കണ്ണന്‍ പ്രത്യക്ഷപ്പെട്ടാലുള്ള അവസ്ഥയിലാണ് ഞാനിപ്പോള്‍...
എന്‍റെ പ്രിയമുല്ലേ  ഇതു നിന്റെ മായാവിലാസമാണോ................ 
 വാല്‍കഷ്ണം.
u a e -യില്‍ എവിടേയും, ഇത്രയധികം മുല്ലപ്പൂക്കള്‍ ഉള്ള സ്ഥലം എന്‍റെ അറിവിലില്ല.

25 comments:

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

തേങ്ങ ദേ എന്റെ വക

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

1) മുല്ലപൂക്കള്‍ എന്നാല്‍ എനിക്ക് ജീവനാണ്.
2) പ്രിയപ്പെട്ട കൂട്ടുകാരിയായിതീര്‍ന്നു അവള്‍..
3) എന്‍റെ സന്ധ്യകളെ സുഗന്ധപൂരിതമാക്കി തന്നവള്‍..
4) പ്രഭാതങ്ങളെ ഉന്മേഷഭരിതമാക്കിയവള്‍.....

വീടും, നാടും,ഉറ്റവരെയും,വിട്ടു പ്രവാസ ജീവിതത്തിലേക്ക് ചേക്കേറുമ്പോള്‍ ഏറ്റവും കൂടുതല്‍ "മിസ്സ്‌" ചെയ്തത് നിന്നെയായിരുന്നെന്നു നിനക്കറിയാമോ?
നിന്നെയോര്‍ത്തു കണ്ണീര്‍ വാര്‍ക്കാന്‍ അല്ലാതെ ഏഴാം കടലിനിക്കരെ നിന്നു എനിക്കെന്തു ചെയ്യാന്‍ കഴിയും?
പ്രിയപ്പെട്ട മുല്ലപ്പൂവേ ,നിനക്കൊരു വിശേഷം കേള്‍ക്കണമോ...
നിന്റെ പേരില്‍ ദാ ഈ ബൂലോകത്ത് മറ്റൊരു മുല്ലപ്പൂ ഒരു ബ്ലോഗ് തുടങ്ങിയിരിക്കുന്നു...
*****
കൊള്ളാം...എനിക്കൊരുപാടിഷ്ടായി ഈ പോസ്റ്റും,അതിലെ വരികളും..കാരണം എന്റെ നല്ല പാതിയുടെ പേരും മുല്ലപ്പൂ എന്നാണ്...

മൻസൂർ അബ്ദു ചെറുവാടി said...

മുല്ലയുടെ പരിമളം ആര്‍ക്കാ ഇഷ്ടമില്ലാത്തത്.
"കൃഷ്ണ ഭക്തയായ സ്ത്രീക്ക് മുന്നില്‍ ഉണ്ണിക്കണ്ണന്‍ പ്രത്യക്ഷപ്പെട്ടാലുള്ള അവസ്ഥയിലാണ് ഞാനിപ്പോള്‍..."
ഈ ഡയലോഗ് എനിക്കിഷ്ടായി .

Muralee Mukundan , ബിലാത്തിപട്ടണം said...

മുല്ലമൊട്ടുകളും,പൂക്കളുമായി ഒരു മുല്ലപ്പന്തലിൽ ചെന്നപ്പോഴുള്ള അനുഭൂതികളിൽ അകപ്പെട്ടുപോയോ എൻ മനം ...
എന്ന് തോന്നിപ്പോയി ഇവിടെ വന്നിതുവായിച്ചപ്പോൾ ...
കേട്ടൊ എന്റെ മുല്ലതമ്പുരാട്ടി

Unknown said...

മുല്ലപ്പൂ എല്ലാവരെയും പോലെ എനിക്കും പെരുത്തിഷ്ടം..

എന്‍റെ പൂന്തോപ്പിലും എനിക്കൊരു മുല്ലയുണ്ട്. ഫോട്ടോ എടുത്തപ്പോള്‍
മുല്ല പൂക്കാത്ത കാലമായിരുന്നു.
പൂത്താല്‍ ഉടന്‍ പോസ്റ്റാം..

എന്‍റെ മുല്ലയും പൂക്കും.....ങ്ഹും...


എന്‍റെ പൂന്തോട്ടതിലെക്കും വരൂ..
നിറയെ പൂക്കളുണ്ട്.

ഒഴാക്കന്‍. said...

ഒരു മുല്ല പൂവിന്‍ മണം ...

കാഴ്ചകൾ said...

മുല്ല ഒരു മരം ആണെന്ന് ഇപ്പോഴാണ്‌ മനസ്സിലായത്‌!

Vayady said...

ഹായ്! ഇവിടെയാകെ മുല്ലപ്പൂവിന്റെ സുഗന്ധം!! എനിക്ക് മുല്ലപ്പൂ വല്ല്യയിഷ്ടമാണ്‌. അതുകൊണ്ടു തന്നെ ഈ പോസ്റ്റും ഇഷ്ടമായി. :)

Vayady said...

ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു പാട്ട് ഓര്‍മ്മവന്നു.

mayflowers said...

മുല്ലപ്പൂവിന്റെ സുഗന്ധം ...അതൊരു സന്തോഷം പരത്തുന്ന ഗന്ധം തന്നെയാണെനിക്ക് ..

Jazmikkutty said...

@റിയാസ് മിഴിനീര്തുള്ളി-ഞാന്‍ കാരണം പ്രിയതമാക്കൊരു പ്രണയ(മുല്ല)ലേഖനം എഴുതാന്‍ പറ്റി അല്ലെ...:)
@ചെറുവാടി,ബിലാത്തി-ഈ പ്രോത്സാഹനങ്ങള്‍ക്ക് മുന്നില്‍ കൂപ്പുകൈ...
@പ്രവാസിനി,എനിക്ക് പ്രചോദനമാകുന്നു..നിങ്ങളുടെ വരികള്‍.......
@കാഴ്ചകള്‍ കണ്ടു ഇവിടെയുമെത്തി അല്ലെ? നന്ദി...
@വായാടീ..ഇത്രടം വന്നത് മഹാഭാഗ്യം പോരാത്തതിന് ഗാനോപഹാരവും...ഒത്തിരി നന്ദി!അഭിപ്രായം അറിയിച്ച എല്ലാര്ക്കും ഒത്തിരി നന്ദി;

ഉമ്മുഫിദ said...

nannaayittundu.
iniyum ezhuthuka.

www.ilanjipookkal.blogspot.com

Unknown said...

ജസ്മിക്കുട്ടിക്ക്‌ ഞാന്‍ പ്രചോദനമോ..!?
ഇന്‍റെ റബ്ബേ,,എനിക്കിനി വയ്യ...

സന്തോഷായി. ജസ്മിക്കുട്ടിയെ പിന്നെ
അങ്ങോട്ടൊന്നും കണ്ടില്ല. കാത്തിരിക്കുകയാണ് ഞാന്‍ ഒരു വളിപ്പന്‍
പോസ്റ്റുമിട്ട്.

Sureshkumar Punjhayil said...

Vidarnna pookkal ...!

Manoharam, Ashamsakal...!!!

കുസുമം ആര്‍ പുന്നപ്ര said...

ഒരു സംശയം തെറ്റാണെങ്കില്‍ ക്ഷമിയ്ക്കുക.
മുല്ലമരത്തെ മരം എന്നു പറയുമോ?
ഇതൊരു കുറ്റിച്ചെടിയല്ലേ?

സുഗന്ധം പരത്തുന്ന പോസ്റ്റ്....

Jazmikkutty said...

പ്രിയപ്പെട്ട കുസുമം ചേച്ചി,ആദ്യമായി ഇത്രടം വന്നതിനും കൂടെ കൂടിയതിനും നന്ദി..

മുല്ലയെ കുറിച്ച് ആധികാരികമായി അധികമൊന്നും അറിവില്ല..മുമ്പൊരിക്കല്‍ ഒരു കതവായിച്ചിരുന്നു, അതില്‍ മുല്ലമരം എന്നാണു സംബോധന ചെയ്തത്..ആദ്യം വായിക്കുമ്പോള്‍ എനിക്കും ഇശ്ശിരി കല്ലുകടി തോന്നി..പക്ഷെ ഇതെഴുതുമ്പോള്‍ മുല്ലമരം എന്നെഴുതാനാണ്‌ എനിക്ക് തോന്നിയത്..ചേച്ചി പറഞ്ഞ പോലെ കുറ്റിച്ചെടി ആയും, പിന്നെ,വള്ളിയായും,മരമായും ഒക്കെയാണ് ഇതിനെ കിടപ്പ്..

Jasminum sambac (L.) Aiton Arabian ജാസ്മിനെ ഈ ശാസ്ത്രീയ നാമം ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യു..കൂടുതല്‍ അറിയാം...

വന്നെത്തി മുല്ലപ്പൂക്കളുടെ സൗരഭ്യം നുകര്‍ന്ന എല്ലാര്‍ക്കും ഒത്തിരി നന്ദി!

Blogimon (Irfan Erooth) said...

നിങ്ങള്‍ക്ക്‌ മുല്ലപൂവുപോലെ എനിക്ക് പാട്ടുകളാണ് ജീവനാണ് അത് കൊണ്ട് തന്നെ ഞാന്‍ കുറച്ചൊക്കെ പാടാന്‍ ശ്രമിച്ചു നോക്കാറുണ്ട് അതുകൊണ്ട് ഞാന്‍ പാടിയ ഒരു പാട്ട് എന്‍റെ ബ്ലോഗില്‍ അപ്‌ലോഡ്‌ ചെയുതിട്ടുണ്ട് അതിനു കമന്റ്‌ ചെയുതു എന്നെ എല്മിനഷന്‍ റൌണ്ടില്‍ നിന്നും രക്ഷികണം!!!!

Echmukutty said...

വീട്ടിൽ ഒരുപാട് മുല്ലപ്പൂവുണ്ടായിരുന്നു.

എന്നും പൂക്കുന്ന നിത്യമുല്ല, രാജമുല്ല,ഡബിൾ ലയർ പൂ തരുന്ന ഇരുകാക്ഷി,വിളറിയ പച്ച നിറമൊട്ടുകളുമായി മദിരാശി മുല്ല,ഒരു പരിഷ്ക്കാരവുമില്ലാത്ത മധുര സുഗന്ധമുള്ള നാടൻ മുല്ല.....

ജോലി കഴിഞ്ഞ് വരുമ്പോൾ നാട്ടു വഴിയിലെ ചാണകം വാരിക്കൊണ്ട് വരുമായിരുന്നു, അമ്മ. മുല്ലച്ചെടികൾക്ക് വളമായിടാൻ.

നന്ദി,എല്ലാം ഓർമ്മിപ്പിച്ചതിന്.

പോസ്റ്റിനും മുല്ലപ്പൂവിന്റെ സുഗന്ധം.

Noushad Koodaranhi said...

Oh Mulle...
Nannaayittundu ketto..

Akbar said...
This comment has been removed by the author.
Akbar said...

മുല്ലപ്പൂവും മലയാളിയുടെ ഗ്രഹാതുരതയം. ശരിക്കും സുഗന്ധമയം.

Anonymous said...
This comment has been removed by the author.
Anonymous said...

ജസ്മികുട്ടി ആദ്യത്തെ കമന്റു ഞാന്‍ അങ്ങ് എടുത്തു ..പകരം ഞാന്‍ ഒരു പോസ്റ്റ്‌ എഴുതി അത് വെച്ച് ...ഈ മനോഹരമായ എഴുത്ത് എന്നെ കൊണ്ട് എഴുതിപ്പിച്ചു പോയി എന്ന് പറയുന്നതാകും ശരി ...അതിന്റെ ലിങ്ക് ഇതില്‍ വെക്കുന്നു ..ആ പോസ്റ്റിന്റെ എല്ലാ കടപ്പാടും ജസ്മിയുടെ ഈ പോസ്ടിനാണ് ...അത്രക്കും ഹൃദയ സ്പര്ശിയാണ് ഈ പോസ്റ്റ്‌ ...നന്ദി സ്നേഹം ...ഇതാ കാണു എന്റെ ആദ്യ പ്രണയത്തിലെ അവള്‍

Faisal Alimuth said...

സൗരഭ്യം പരത്തുന്ന പോസ്റ്റ്..!

ജിപ്പൂസ് said...

ആദ്യായിട്ടാണെന്നു തോന്നണു ഇവിടെ.ബൂലോകത്തിങ്ങനെ കറങ്ങീട്ടും ഇത്തിരിയായി.ആദിലത്താന്റെ പോസ്റ്റ്‌ വഴിയാണെത്തിയത്.മുല്ല എനിക്കും ജീവനാണ്.മഴപ്പെയ്ത്ത് നിലച്ച് കുളിരുന്ന തണുപ്പിനൊപ്പം പയ്യെ മുറിയിലേക്ക് കടന്ന്‍ വരുന്ന മുല്ല പൂത്ത മണം.ഹാഹ്!! വല്ലാത്തൊരു അനുഭൂതി തന്നെയാണത്.വര്‍ണ്ണിക്കാന്‍ വാക്കുകള്‍ക്കാവില്ല.കമന്റ് എഴുതുന്നതിനിടയില്‍ ഒരു നിമിഷനേരത്തെക്ക് മനസ്സ് ബഹറും കടന്നു തൊടിയിലെ മുല്ല പടര്‍ന്ന തേന്‍മാവിന്‍ ചുവട്ടിലെത്തിയെങ്കിലും പെട്ടെന്ന്‍ തന്നെ ദോഹയിലെ ആപ്പീസിലേക്ക് തിരിച്ചും പറന്നു.ദാണ്ടെ മുന്നിലെ കറങ്ങുന്ന കസേരയില്‍ ഇരുന്ന്‍ മിസ്രി മാള്‍ബോരോ പുകക്കുന്നു.ശ്വാസം മുട്ടുന്നു.കോപ്പിലെ മണം തന്നെ.എല്ലാം 'വിധി'.വേദനയോടെ പറയട്ടെ.ഈ മരുക്കാട്ടില്‍ മുല്ല എന്റെയും നഷ്ടമാണ്. ഇനിയൊരിക്കലൂടെ നാട്ടീക്കിമ്മാതിരി പറന്നാല്‍ താത്ക്കാലികമായെങ്കിലും കിട്ടിയ ഇപ്പണിക്കും തീരുമാനമാകും.സൊ തത്ക്കാലം വിട വാങ്ങുന്നു.മഅസ്സലാമ.

പറയാന്‍ വിട്ടു.എഴുത്ത് നന്നായിരിക്കുന്നു.ഇച്ചിരി കൂടി നീട്ടിഎഴുതാമായിരുന്നോ എന്നൊരു തോന്നല്‍ :)