Wednesday, July 21, 2010

പുതുയുഗം

അമ്മിഞ്ഞപാലിന്റെ അത്ര മധുരം ഇല്ലേലും ഫീഡിംഗ് ബോട്ടിലിലെ പാല്‍ കുഞ്ഞു വാവ വലിച്ചു കുടിച്ചു."നിന്റെ  കൈ കാലുകള്‍ മെലിഞ്ഞുനങ്ങിയിരിക്കുന്നു,മുഖമാവട്ടെ കിളവിയുടെത് പോലെയും..."അച്ഛന്‍ അമ്മയോട് പറയുന്നത് കേട്ടു.പാവം അമ്മ വിഷമിക്കുന്നത് കാണാന്‍ വയ്യാത്തത് കൊണ്ടാവാം  ഉറക്കത്തിനിടയില്‍ ഒന്ന് രണ്ടു വട്ടം ഉണര്‍ന്നു കരഞ്ഞെന്നെല്ലാതെ അവന്‍ തനിക്കു നഷ്ടമായ മാധുര്യത്തിന്റെ  പേരില്‍ അമ്മയെ കുറ്റപ്പെടുത്തിയില്ല.
അമ്മയ്ക്കും അച്ഛനും സ്വെര്യ സല്ലാപത്തിന് തടസ്സമാകുന്നതിനോ എന്തോ അവര്‍ മകന് സ്വെന്തമായി ഒരു പി സി വാങ്ങിച്ചു കൊടുത്തു.അതില്‍ പടം ‍വരയ്ക്കാനും,ഗെയിംസ് കളിക്കാനും പ്രോത്സാഹിപ്പിച്ചു.കുഞ്ഞു വാവയുടെ വളര്‍ച്ചയ്ക്ക് കൂട്ടായി  പിന്നീട് കമ്പ്യൂട്ടര്‍ മാത്രമായി.സീരിയലില്‍ മുഴുകുന്ന അമ്മയ്ക്കും,വാര്‍ത്ത‍ആധിഷ്ടിത ചാനലുകളില്‍ മുഴുകുന്ന അച്ഛനും ഇടയില്‍ മകന്‍  കമ്പ്യൂട്ടര്‍ മായാവലയത്തില്‍ അടിമപ്പെട്ട കാര്യം അറിയുന്നത്,മകന്‍റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ സോഡാഗ്ലാസ് സ്ഥാനം പിടിച്ചപ്പോളാണ്.ഒരു തരി സ്നേഹം പോലും ആ കുഞ്ഞു മനസ്സില്‍ ബാക്കിയില്ലാത്ത വിധം സൈബര്‍ സന്തതി ആയി അവന്‍ മാറി.ഇങ്ങനെ പോയാല്‍ നമ്മുടെ മകന്‍റെ ഭാവി എന്തായി തീരും എന്ന മാതാപിതാക്കളുടെ ആശങ്കയെ അസ്ഥാനത്താക്കി കൊണ്ട് മകന്‍ മികച്ച ഓണ്‍ലൈന്‍ ബ്ലോഗ്ഗര്‍ ആയിമാറി. പണത്തിനു മീതെ പരുന്തും പറക്കില്ലല്ലോ...മാതാപിതാക്കള്‍ മകന്‍റെ 'വളര്‍ച്ചയില്‍' അഭിമാനപൂരിതരായി.  
(തെറ്റുകള്‍ കുറെ ഉണ്ടാവാം,പുതുമുഖക്കാരി എന്ന നിലയില്‍ ക്ഷമിക്കുക...)

No comments: