Tuesday, June 1, 2010
ഇന്ന് ജൂണ്‍ ഒന്ന് ...പുതിയൊരു മാസം കൂടി വരവായി ..നാട്ടില്‍ അധ്യായനവര്‍ഷാരംഭം ! കലണ്ടര്‍ താളുകള്‍ കുറെയധികം പുറകോട്ട് മറിക്കുമ്പോള്‍ മഴത്തുള്ളികള്‍ നൃത്തം വെയ്ക്കുന്ന ഒരു ജൂണ്‍ മാസം...പുതിയ ഉടുപ്പണിഞ്ഞു ഉപ്പാപ്പ ന്‍റ്റെ കയ്യില്‍ പിടിച്ചു മുട്ടോളംഎത്തുന്ന മഴ വെള്ളത്തിലൂടെ സ്കൂളിലേക്ക് നടന്നത് .ഉപ്പപാന്റെ കയ്യിലെ നീളന്‍ കാലന്‍കുടയുടെ അരികിലേക്ക് ചേര്‍ത്ത് പിടിച്ചു ഉപ്പാപ പറഞ്ഞു :ഇതാണ് മോള്‍ടെ സ്കൂള്‍ :നന്നായി പഠിച്ചു മിടുക്കിയാവണം.ഉപ്പാപ ഇന്ന് ഓര്‍മ മാത്രം ...ഞാന്‍ കണ്ട നല്ല മനുഷ്യരില്‍ അന്നും ഇന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആള്‍ ....റംസാന്‍ പതിനേഴിനായിരുന്നു ഉപ്പാപ ഞങ്ങളെ വിട്ടുപോയത്.ഒരിക്കലും മറക്കാനാവാത്ത ദിനങ്ങള്‍ ...
Subscribe to:
Post Comments (Atom)
No comments:
Post a Comment