ജലീല്‍ പുതിയാപ്ലനെ അറീല്ലെ? നമ്മളെ ആയിഷബിന്റെ ഭര്‍ത്താവ്..അസിയുടെ ഇളയ പെങ്ങള് ആയിഷബീന്നെ..ആ ഇപ്പം മനസ്സിലായല്ലോ അല്ലേ..
ഫോണ്‍ വെച്ചതാമസം ഞാന്‍ ഓടി ചെന്നു ക്യാമറ പൊടിതട്ടിയെടുത്തു;ബാറ്ററി ചാര്‍ജു ചെയ്യാന്‍ വെച്ചു.ഞാന്‍ എന്തെങ്കിലും കാണുന്നുണ്ടെങ്കില്‍ അത് നിങ്ങളെയും കാണിക്കാതെ എനിക്ക് സമാധാനം ആവില്ലെന്നറിയാമോ? നിങ്ങളില്ലാതെ എനിക്കെന്താഘോഷം!
അങ്ങനെ വെള്ളിയാഴ്ച നേരത്തെ ഉണരണമെന്ന് കരുതി അലാറം ഒക്കെ വെച്ചു
കിടന്നു.രാവിലത്തെ എട്ടുമണിക്ക് മൊബൈല്‍ റിങ്ങ് ചെയ്യുന്നത് കേട്ടാണ് ഉണര്‍ന്നത്..
ധടുപിടിയെന്നു കുട്ടികളെ റെഡിയാക്കി ഞങ്ങളും റെഡിയായി.
അവധി ദിനങ്ങളില്‍ മാത്രം ഫാം അധികൃതരോട് മുന്‍കൂട്ടി അനുവാദം നേടിയവര്‍ക്ക് ലഭിക്കുന്ന സന്ദര്‍ശനാനുമതി ആയിരുന്നു ഞങ്ങള്‍ക്കും ലഭിച്ചത്..
രണ്ടു ഗ്രൂപ്പിനെയാണ് അവര്‍ അനുവദിക്കുന്നത്,ഒരു ഗ്രൂപ്പില്‍ മുപ്പതോളം പേര്‍ക്ക് പങ്കെടുക്കാം..അങ്ങനെ ഞങ്ങളുടെ ഗ്രൂപ്പിലെ ആള്ക്കാര്, എട്ട് കാറുകളിലായി
അല്‍ മറായിയുടെ ഡയറി ഫാം ലക്ഷ്യം വെച്ചു നീങ്ങി.
എല്ലാവരെയും ജലീല്‍ പരിചയപ്പെടുത്തി തന്നു.അല്‍ ഐനില്‍ നിന്നും ശിയാസും,ഭാര്യയും,അബുദാബിയില്‍ നിന്നു വിനുവേട്ടനും,ഭാര്യയും, ടീനയും,ഭര്‍ത്താവും, ദുബായില്‍ നിന്നും,സലാംക്കയും,അളിയനും,ഭാര്യയും....
പിന്നെ കുറെ കുട്ടികൂട്ടവും...ഞങ്ങളും..
പത്തുമണിയോടെ ഞങ്ങള്‍ ഫാമില്‍ എത്തി.പരന്നു കിടക്കുന്ന ഷെഡുകളില്‍ നിറഞ്ഞു കിടക്കുന്ന ആരോഗ്യവതികളായ പൂവാലിപശുക്കളെ കണ്ടു ഞങ്ങള്‍ കണ്ണും മിഴിച്ചു നോക്കി നിന്നു.
അന്തിച്ചു നില്ക്കുന്ന ഞങ്ങളെ അവര്‍ ശീതീകരിച്ച് വെച്ചിരിക്കുന്ന കാരവന് ഹാളിലേക്ക് ക്ഷണിച്ചു.ഞങ്ങള്‍ക്ക് മുന്‍പേ മറ്റേ ഗ്രൂപ്പും എത്തിയിരുന്നു.എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളില്‍ ആസനസ്ഥരായി.
പത്തനംതിട്ടക്കാരി റംല (സംഘാടകരില്‍ ഒരാള്‍) മൈക്കെടുത്ത് ഞങ്ങളോട് സംസാരിക്കാന്‍ തുടങ്ങി.വളരെ സ്പഷ്ട്ടമായി നല്ല മലയാളത്തില്‍ അവര്‍ ഫാമിനെ പറ്റിയും,പശുക്കളെ പറ്റിയും വിവരിക്കുന്നത് കേട്ടപ്പോള്‍ നമുക്കിഷ്ട്ടപ്പെട്ട ഒരു ലക്ചറര്‍ ക്ളാസ്സെടുക്കുന്നത് പോലെ അതീവ ഹൃദ്യമായി തോന്നി.
ഈ ഫാം സന്ദര്‍ശനത്തിലൂടെ ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ക്ക് പശുക്കളെ കാണാനും,അവര്‍ കുടിക്കുന്ന പാല് പശുക്കളാണ് നമുക്ക് നല്‍കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും,പശുക്കളുടെ പ്രജനനത്തെ കുറിച്ചും,അവയ്ക്ക് നല്കുന്ന പരിചരണത്തെ കുറിച്ചും, ഭക്ഷണത്തെ കുറിച്ചും ഒക്കെ അവര്‍ സംസാരിച്ചു.കുട്ടികളോട് പാല് എവിടെ നിന്നും ലഭിക്കുന്നു എന്ന് ചോദിച്ചാല്‍ "ലൂലുവില്‍ " നിന്നു വാങ്ങിക്കുന്നു എന്നാണു പറയാറ് എന്ന് അവര്‍ പറഞ്ഞത് എല്ലാരിലും ചിരിയുണര്‍ത്തി.
അല്‍-മറായിയുടെ തന്നെ ഉല്പന്നമായ ജ്യൂസ് നല്കി അവര്‍ ഞങ്ങളെ സ്വീകരിച്ചു.
ആ ദിവസം ഞങ്ങള്‍ അവരുടെ അതിഥികളായിരുന്നു.
പ്രഭാഷണത്തിന് ശേഷം ഞങ്ങളെ ഫാം ചുറ്റി കാണിക്കാനുള്ള ബസ്സ് വന്നു.
പശുക്കളെ നാലായി തിരിച്ചിരിക്കുന്നു,ആദ്യം കറവ വറ്റിയ പശുക്കള്‍,പിന്നെ,പാല് ഓവര്‍ ലീക്ക് ചെയ്യുന്ന പശുക്കള്‍, പിന്നെ മാസം തികഞ്ഞ പശുക്കള്‍,അവസാനം കറക്കുന്ന(മില്‍ക്കിംഗ് കൌസ്)പശുക്കള്‍..
ഇവയെ മനസ്സിലാക്കാന്‍ കാതില്‍ എല്ലാവര്ക്കും ചുവപ്പും,മഞ്ഞയും നിറങ്ങളില്‍ ലോഗ് ചാര്‍ത്തിയത്,കമ്മലിട്ട പോലെ പശുക്കളെ സുന്ദരികള്‍ ആക്കിയിരുന്നു.
ഇവരുടെ ഭക്ഷണത്തിന്റെ കാര്യമാണ് രസകരം,പിണ്ണാക്കും,കാടിവെള്ളവും ഒന്നുമല്ല
പിന്നെ എന്താണെന്നോ,കോണ്ഫ്ലെക്ക്സും,പരുത്തിക്കുരു പൊടിച്ചതും,അമേരിക്കയില്‍ നിന്നിറക്കുമതി ചെയ്യുന്ന പുല്ലും, മറ്റു വൈറ്റമിന്‍സും,മിനറല്‍ വാട്ടറും.
cornflakes..
ഇവയൊക്കെ കഴിക്കാന്‍ കിട്ടുന്ന ഒരു പശുവായി ജനിച്ചാല്‍ മതി എന്ന് ഇവിടെ ജോലി ചെയ്യുന്ന പലര്‍ക്കും തോന്നാറുണ്ടത്രേ!
പിന്നെ പ്രായം ചെന്ന പശുക്കളെ ഇവര്‍ വാങ്ങിയ സ്ഥലത്തേക്ക് തന്നെ തിരിച്ചയക്കുമത്രേ!!
food pellets from u s a. എക്സ്പെയറായ പാല് വെയിസ്റ്റായി കളയുകയാണ് ചെയ്യാറത്രെ! റീ പ്രൊഡക്റ്റ് ചെയ്യാറില്ല.
വിഭവ സമൃദ്ധമായ ലഞ്ച് തിരികെയെത്തിയ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.പിന്നെ കസ്റ്റാര്‍ഡും.
ഭക്ഷണ ശേഷം,അല്‍ മറായിയുടെ മറ്റു ഉത്പന്നങ്ങളെ കുറിച്ചും,അവയുടെ പ്രതേകതയെ കുറിച്ചുമൊക്കെ വിശദമായി ശ്രീ സുനില്‍ പറഞ്ഞു തന്നു.ഫെറ്റ ചീസ് വെജിറ്റബിള്‍ സലാടിനൊപ്പം ചേര്‍ത്തു കഴിക്കുമ്പോള്‍ പ്രതേക രുചിയാണെന്നും,മിക്ക മലയാളികള്‍ക്കും,അതറിയില്ലെന്നും,അദ്ദേഹം പറഞ്ഞു.
പിന്നെ പാലുകളിലെ ലോഫാറ്റ്,ഫാറ്റ്,സ്ലിം തുടങ്ങിയ വിത്യാസങ്ങളെ കുറിച്ചും...
ദാ.....ഈ പശുക്കുട്ടിയെ കണ്ടോ ഇപ്പോള്‍ ഭൂമിയിലേക്ക് വന്നതേ ഉള്ളൂ..
new born section
milking...
അല്‍ ഐന്‍ ഡയറി ഫാമില്‍ പാല് ഉത്പാദനം മാത്രമാണ് നടക്കുന്നത്,പാക്കിങ്ങും,മറ്റും നടക്കുന്നത് അബുദാബിയില്‍ വെച്ചാണ്..
അളിയനും,അളിയനും.
എന്നാല്‍ പിന്നെ പോകാം അല്ലേ?
taa....taa...
47 comments:
ജാസ്മിക്കുട്ടീ,
അല്‍ മറായിഫാം കണ്ടു കണ് കുളിര്‍ത്തു.ഇവിടുത്തെ പച്ച വെള്ളം പോലത്തെ പാല് കുടിക്കുമ്പോള്‍ അല്‍ മറായിയുടെ രുചി പലപ്പോഴും നാക്കിന് തുമ്പത്തെത്താറുണ്ട്.
എല്ലാ യാത്രകളിലും ബൂലോകരേയും പങ്കെടുപ്പിക്കുന്ന കുഞ്ഞനിയത്തിക്ക് അഭിനന്ദങ്ങള്‍
'ദൈവമേ ഞാനും ഇവിടടുത്തു കല്യാണം കഴിക്കും{ന്നാ തോന്നുന്നത്!!} അപ്പൊ എനിക്കും ഇത് പോലെത്തെ അളിയന്മാരെ തരണേ.......
ഗൊള്ളാം..സഖാവേ ..നന്നായിട്ടുണ്ട് ...അല്ല ഈ ഡയറിയില്‍ കല്യാണം ഒക്കെ കഴിച്ചു കുട്ടികള്‍ ഒക്കെ ഉള്ള വയസ്സായ ആള്‍ക്കാര്‍ക്ക് ഐ മീന്‍ ഫാമിലിക്ക് മാത്രമേ എന്‍ട്രി ഉള്ളോ അതോ എന്നെ പോലെ ബാച്ചിലെഴ്സിനും പോകാന്‍ പറ്റുമോ ??..
പിന്നെ ഈ പറഞ്ഞത് "ഞാന്‍ എന്തെങ്കിലും കാണുന്നുണ്ടെങ്കില്‍ അത് നിങ്ങളെയും കാണിക്കാതെ എനിക്ക് സമാധാനം ആവില്ലെന്നറിയാമോ? നിങ്ങളില്ലാതെ എനിക്കെന്താഘോഷം!" എനിക്ക് പെരുത്ത് ഇഷ്ട്ടായി ....ഇങ്ങനെ തന്നെ വേണം..ബാക്കിയുള്ളവരെ മൂഡോഫാക്കാന്‍ രാവിലെ തന്നെ ഇറങ്ങിക്കോളും ക്യാമറിം ഇട്ത്...!!!..
അപ്പൊ എല്ലാം പറഞ്ഞ പോലെ ..അടുത്ത ജന്മത്തില് വല്ല ജാസ്മിനോ ചാച്ചിയോ ഒക്കെ ആയി ജനിക്കാന്‍ ദുആര്ക്കാം....!!!
ജാസ്മിക്കുട്ടീ,,ഇവിടെയെങ്കിലും നേരത്തെ എത്താന്‍ പറ്റിയല്ലോ..
ഏതായാലും ജാസ്മിക്കുട്ടിയുടെ ചിലവില്‍ ഒരു ഫ്രീ കാഴ്ച്ച ഒരുക്കിത്തന്നതില്‍ അധിയായ സന്തോഷമുണ്ട്.
ഞങ്ങളുടെ "സഡാഫ്കോ"യും (സൌദിമില്ക്) പറ്റിയാല്‍ ഒന്ന് കാണണം,കെട്ടോ..
ഞാനെഴുതിത്തീര്ന്നപ്പോഴെകും ഇടയില്‍ ഈ ഫൈസു വന്നു ചാടിയോ..
മെയ് ഫ്ലവേസ്,ആദ്യ കമെന്റിനു ഒത്തിരി നന്ദി..എന്നോടുള്ള ഈ സ്നേഹത്തിനു അതിലേറെ നന്ദി.
@ഫൈസു, മൊട്ടേന്നു വിരിഞ്ഞില്ല അവനു കല്യാണം കഴിക്കണം അത്രേ!! ഇനി പോവുമ്പോള്‍ ഫൈസു കുട്ടിയെ കൂട്ടാം ട്ടോ....
@പ്രവാസിനി,ഇന്നെങ്കിലും നേരത്തെ ഇവിടെ എത്തിയതില്‍ എനിക്കും സന്തോഷം...
പിന്നെ നോവല്‍ പുതിയ ബ്ലോഗിലേക്ക് മാറ്റ്യെന്നു ഒരു അറിയിപ്പ് കൊടുത്തിരുന്നു.
കണ്ടില്ല...എനിക്ക് ദേഷ്യം ഉള്ളവരോട് മാത്രമേ ഞാനത് വായിക്കാന്‍ പറയാറുള്ളൂ...:)
പ്രാവസിനീ...നിങ്ങള്‍ എപ്പോ എത്തി ..പിന്നെ കഴിഞ്ഞ പോസ്റ്റിലെ സാധനം ഉണ്ടാക്കി നോക്കിയോ ??..അല്ല ചിലര്‍ കള്ളം പറയുവാനോ എന്ന് നോക്കണ്ടേ ??..
valare upakaraparadhamaayoru vivaranam.....nannayi... pictures yellam manoharam...pinnoru kaaryam yettu manikk yeneeekaanano alaram vekkunnathu? mattarum kekkanda...
@നിസാറെ,ഉറങ്ങിപോയത് കൊണ്ട് അലാരമടി ഒന്നും കേട്ടില്ല..ഫോണ്‍ റിംഗ് ചെയ്യുന്നതാ കേട്ടത്...
@ഫൈസുക്കുട്ടി,ഇവിടെ കറങ്ങികളിക്കാതെ പോയി ഹോട്ട് മെയില്‍ ചെക്ക് ചെയ്യു...
വളരെ നല്ല ഒരു യാത്രാക്കുറിപ്പ്.പാല്‍പ്പോലെ ശുദ്ധമായ ഒരു വിവരണം തന്നെ..
അല്‍മറായിയുടെ ആസ്ഥാനത്ത് നിന്നും കമന്റുന്നത്, ആസ്ഥാനം ഇവിടാണെങ്കിലും കാണുന്നത് ഈ ബ്ലോഗില്‍ നിന്നാണ്.
നന്ദി, അഭിനന്ദനങ്ങള്‍.
ഇത് കൊള്ളാം ഡയറിഫാം നേരില്‍ കാണാത്തവര്‍ക്ക് ഇത് നല്ല ഒരു അനുഭവം തന്നെ.. നന്നായി തന്നെ വിവരിച്ചിട്ടുണ്ട് ഫോട്ടോ സഹിതം.
എങ്ങോട്ട് പോവുമ്പോഴും ബൂലോകരെ ഓര്‍ത്ത് ക്യാമറ കയ്യില്‍ എടുക്കുന്ന സ്വഭാവം നല്ലതാ.... അതിനു നന്ദിയുണ്ട് .
അവിടെ പിണ്ണാക്ക് കച്ചവടത്തിന് വല്ല സ്കോപ്പും ഉണ്ടോ എന്ന് കൂടി തിരക്ക് ..ഉണ്ടെങ്കില്‍ ഫൈസുവിനു ഒരു പണിയാകട്ടെ..
ആവശ്യത്തിനുസ്റ്റോക്ക് ഉണ്ടല്ലോ ..:)
ഹഹ. ഇതൊക്കെ കണ്ടു വണ്ടര്‍ അടിച്ചു ജസ്മിക്കുട്ടി ഫാം തുടങ്ങുന്ന മട്ടുണ്ട്.
എന്തെങ്കിലും ഒരു ജോലി തരണേ.
കൊള്ളാം ട്ടോ യാത്രാ വിവരണം
ചിത്രങ്ങളും വിവരണങ്ങളും നല്കി വളരെ നന്നായി വിശദീകരിച്ചിട്ടുണ്ട്.
അല്‍ മറായി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാറുണ്ട്.
അതിന്റെ ഫാമിനെ കുറിച്ചു പരിചയപ്പെടുത്തി തന്നതിനു നന്ദി.
ഫോട്ടോസും നന്നായി...
@ രമേശ് ഭായ്...അത്രക്കു വേണായിരുന്നോ...?
പോസ്റ്റ് ഓക്കേ. ചിത്രവും വിവരണവും നന്നായി.
പക്ഷെ കൂടുതല്‍ രസം കമ്മന്റ്സ് വായിക്കാനാണ്.
ദേഷ്യമുള്ളവരോടെ നോവല്‍ വായിക്കാന്‍ പറയൂ എന്ന കമ്മന്റ് രസായി.
ഫൈസൂന്റെ പിണ്ണാക്ക് ബിസിനസ്സിനെ പറ്റി രമേശ് അരൂരിന്റെത് നല്ല കീറായി.
അത്രയും വേണായിരുന്നോ എന്ന റിയാസിന്റെ ചോദ്യത്തില്‍ ഒട്ടും ആത്മാര്‍ഥതയും ഇല്ല.
my children visited a farm in Abu Dhabi and explained a lot last month, now I also got a chance to see... thanks
എല്ലാരും അങ്ങ് തറവാട്ടിലേക്ക് വരിന് ....!!!!
ഈ അടുത്തു ഏതോ ചാനലിലും കണ്ടിരുന്നു ഇതേ ഫാം. ഏതായാലും നന്നായി.
ഇത് കൊള്ളാം ..ആ ഫലൂദ ഉണ്ടാക്കാമെന്ന് മനസ്സില്‍ വിചാരിച്ചു അപ്പോളേക്കും പോസ്റ്റ് വേറെ ആയോ ?അപ്പോള്‍ ഇനി നല്ല ഒരു ബിരിയാണി ഉണ്ടാക്കാനുള്ള വഴികള്‍ പറഞ്ഞു തരൂ ..എത്ര ബുക്ക് നോക്കി ഉണ്ടാക്കിയാലും ആ കോഴിക്കോടന്‍ ,തലശ്ശേരി ബിരിയാണിയുടെ രുചി ഒന്നും വരില്ല .ഇനി ജസ്മിക്കുട്ടി ഒരു നല്ല ബിരിയാണി പറഞ്ഞു തരൂ ..അല്ലെങ്കില്‍ കണ്ണൂരാന്റെ ഭാര്യയോടു ചോദിക്കേണ്ടി വരും .അപ്പോള്‍ യാത്രകള്‍ ഇനിയും ഒരുപാട് ചെയ്യാന്‍ സാധിക്കട്ടെ..
അൽ മറായിയുടെ സ്ട്രോബറി മിൽക്കിന് അഡിക്ടാണ് ഞാൻ...എന്താ ടേസ്റ്റ്....ഈ യാത്രാവിവരണം ഇഷ്ടപ്പെട്ടു...
വളരെ വളരെ ഉപകാരപ്രദമായ വിവരണം. കുറച്ചു കൂടെ ചിത്രങ്ങള്‍ ആവാമായിരുന്നു.
പശൂനെക്കാണാത്തോരെല്ലാം കണ്ടല്ലോ അല്ലേ? ന്നാ.. വേഗംപോയി ബസ്സില്‍ കേറിക്കോ...ഞാനൊന്ന് എണ്ണമെടുക്കട്ടെ.
ഫാം സന്ദര്‍ശനം, ഗള്‍ഫില്‍ വളരുന്ന കുട്ടികള്‍ക്ക് ,പശുക്കളെ കാണാനുളള അവസരമായിരുന്നുവെങ്കിലും, നമ്മളെപ്പോലുളളവര്‍ക്ക് ,ഗള്‍ഫിലെ ഫാം കാണാനുളള അവസരമൊരുക്കി.
വളരെ നന്നായി ജാസ്മിക്കുട്ടീ..നന്ദി
പോസ്റ്റ് നേരത്തേ കണ്ടിരുന്നെങ്കിലും ഇപ്പോഴാണ് കമന്റാന്‍ പറ്റിയത്.
യാത്രാവിവരണം നന്നായിട്ടുണ്ട്.
നല്ലൊരു വിവരണം. ചിത്രങ്ങളും അടിപൊളി... ജാസ്മികുട്ടിയുടെ ബ്ലോഗില്‍ ഞാന്‍ ഇടയ്ക്കിടെ വന്നു പോകാരുണ്ടേ. ഇനിയും വരാട്ടോ... എഴുത്ത് തുടരുക...
അല്‍മറായി ഫാം കണ്ടു .നന്നായിരിക്കുന്നു.അഭിനങ്ങള്‍
@മുഹമ്മദ് സാബ്,ആദ്യമായി ഇവിടെ വന്നതില്‍ വളരെ സന്തോഷം..നല്ല വാക്കുകള്‍ക്കു നന്ദി.
@തെച്ചിക്കോടന്,നന്ദി.പ്രതീക്ഷിക്കാതെയാ ഫാം കാണാന്‍ സാധിച്ചത്.
@ഹംസ,ഒത്തിരി നന്ദി;നല്ല വാക്കുകള്‍ക്ക്..
Explained everything very well..!
regards
നല്ല വിവരണം .......
@രമേശ് സാര്‍,ഇന്നലത്തെ കമെന്റ് കണ്ടപ്പോഴേ ഒരു കൊടുങ്കാറ്റിന്റെ കോള്‍ എനിക്ക് തോന്നിയിരുന്നു..ഇന്നേതായാലും കാറ്റും മഴയും ശമിചെന്നു തോന്നുന്നു..
കുരുദക്ഷിണ വല്ലതും നല്കിയെങ്കില് എന്നോട് ക്ഷമി...
@ഹാപ്പീസ്..തുടങ്ങുന്നത് ഞാനല്ല...മറ്റു ചിലരാ...വന്നതില്‍ പെരുത്ത് സന്തോഷം..
@റാംജി സാര്‍,ഒത്തിരി നന്ദി..
@റിയാസ് മിഴിനീര്തുള്ളി,അല്‍ മറായി ഉത്പന്നങ്ങള്‍ ഉപയോഗിക്കാത്ത ആരെങ്കിലും ഗള്‍ഫില്‍ ഉണ്ടാവുമോ...:)
@ചെറുവാടീ..അതും ഇതും കൂട്ടി കൊളുത്തി ഇപ്പം സമാധാനമായല്ലോ...
@കാര്ന്നോര്,ആണോ..എവിടെയാ പോയത്...
@ആളവന്താന്,നന്ദി ഇത്രടം വന്നതില്‍..
@സിയാ,ആഹാ..കുറെ ആയല്ലോ കണ്ടിട്ട്..ഫലൂദ പരീക്ഷിച്ചു കഴിഞ്ഞാല്‍ ബിരിയാണി പോസ്റ്റ് പ്രവാസിനി ഇടാം എന്നെട്ടിട്ടുണ്ട്..നല്ല കോഴിക്കോടന്‍ ബിരിയാണി റെസിപീ..
@പോണി ബോയ്,സ്ട്രാബെറി മില്കിന്റെ ഒരു കുഞ്ഞാരാധകന് ഇവിടെയും ഉണ്ട്..
@ഇസ്മയില്‍,ബര്ത്ഡേ ആഘോഷം ഒക്കെ കഴിഞ്ഞോ?
@സ്വപ്ന സഖി,ഹഹഹഹ...അടിപൊളി കമെന്റായിരുന്നു ട്ടോ..
@
@അസീസ്,നന്ദി..ഇനിയും വരണേ..
@എളയോടന്‍,നന്ദി..
@ജുവൈരിയ,നന്ദി..
@രവി,നന്ദി..
@രാണിപ്രിയ,ആദ്യായി കണ്ടത്തില്‍ ഒത്തിരി സന്തോഷം നന്ദി..
Interesting, informative and entertaining. feels like I’ve been there. Thank you
ഹാവൂ ..നല്ല കാഴ്ച
ജാസ്മി ..ഞാന്‍ വന്നിട്ടുണ്ട് ..പിന്നെ എന്റെ അക്ഷര തെറ്റ് കാണിച്ചു തന്നതിന് നന്ദി
ഞാന്‍ തിരുത്താന്‍ തുടങ്ങി ..എന്റെ പുതിയ കഥ വായിച്ചോ ?വായിക്കണം
എല്ലാ ഉമ്മമാരും വായിക്കണം
അങ്ങിനെ അല്‍ ഐനിലെ അല്‍-മറായി ഡയറി ഫാം കണ്ടു. സന്തോഷായി ഗോപിയേട്ടാ.. അല്ല ജാസ്മികുട്ടി:)
ജാസ്മി ടീച്ചറെ, ദിവസം രണ്ടു ലിറ്റര്‍ പാല് വാങ്ങുന്ന ഒരു അല്‍മറായി കസ്റ്റമര്‍ ആണ് ഞാന്‍. സ്ലിം, ലോ ഫാറ്റ്, ഫുള്‍ ക്രീം എന്നിവയുടെ വ്യത്യാസം പറഞ്ഞു തരാന്‍ ദയവുണ്ടാവനം.
ഞങ്ങളെ പാല് എന്നാ ധാരണ മാറ്റി ഞമ്മളെ പാല് എന്ന് തിരുത്തിയിരിക്കുന്നു. നാം എല്ലാം ഒരേ ചോര എന്ന് പറയുന്ന പോലെ ഒരേ പാല് എന്ന് പറയാലോ.
എനിക്കും പശുക്കളെ ഇഷ്ട്ടമാ. വീട്ടില്‍ ചെറുപ്പത്തില്‍ പശുവുണ്ടായിരുന്നു. കറക്കാനറിയാം ..അവിടെ വല്ല പണിയും..?
വിവരണം അസ്സലായി.
ഇവിടം ഇത് പോലെ സന്ദര്‍ശിrക്കാന്‍ permission ഒക്കെ കിട്ടുന്നതെങ്ങനാ?
ഇത് കൂടെ പറഞ്ഞിരുന്നേല്‍ ഞങ്ങള്‍ക്കും പോകാന്‍ സഹായമായേനെ.
ഹായ്....
ഞാന്‍ ഇപ്പൊ അടുത്ത് മുതലാണ് ബ്ലോഗ് വായിക്കുന്ന ശീലം തുടങ്ങിയത്, അതില്‍ എനിക്ക് കിട്ടിയ നല്ല കുറച് ബ്ലോഗുകളില്‍ ഒന്നാണ് "മുല്ലമോട്ടുകള്", ഇങ്ങനെ യാത്രകള്‍ ഷെയര്‍ ചെയ്യുന്നതിന് നന്ദി അവിടെ പോകാന്‍ കഴിയതവര്കും ഈ ബ്ലോഗ് നോക്കിയാല്‍ അവിടെ പോയതായി തോന്നും, നല്ല അവതരണ ശൈലി,
ഇനിയും കുറെ യാത്രകള്‍ ചെയ്യാന്‍ സര്വശക്തന് അനുഗ്രഹിക്കട്ടെ.
ഞാന്‍ follow ചെയ്യുവാണേ...
കൊള്ളാം.......!!!!!!!!!!!!!!!
നന്നാകുന്നുണ്ട് .
ഇത് വായിച്ചു നോക്കട്ടെ
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത് തന്നെ ഉണ്ടേ
പാല് ലുലുവില്‍ നിന്നു ..മുട്ട fridgil നിന്നു ..
കുറച്ചു കൂടി അറിയാവുന്ന കുട്ടി പറഞ്ഞു
അയ്യേ fridgil നിന്നല്ലടാ പൊട്ടാ മുട്ട സൂപ്പര്‍ മാര്‍ക്കറ്റില്‍
നിന്നാ കിട്ടുന്നതെന്ന്..നാട്ടില്‍ ഉള്ളവര്‍ക്ക് തോന്നും ചുമ്മാ ബടായി
എന്ന്..ഒന്നുമല്ല.ഇവിടുത്തെ പൂച്ച പോലും അങ്ങന..എന്റെ ബ്രുനിടയെ
ഫ്ലാടിനു താഴെ വിട്ടാല്‍ അത് അന്തം വിട്ടു അവിടെ നില്ക്കും.നാട്ടില്‍
ആണെങ്കിലോ?അത് തന്നെ "ഗല്പ്പു" (ഗള്‍ഫ്) മക്കളെ..!!!!സത്യം തന്നെ
ആ തമാശു jazmi..അതെ ഇപ്പൊ ഒരു സംശയം..രാവിലെ കരന്നിട്ടു
പാക്കിംഗ് അബു ധാബിയില്..ശരിക്കും 730 നു ഇത് എങ്ങനെ സൂപ്പര്‍
മാര്‍ക്കറ്റില്‍ ഇതും?അത് തട്ടിപ്പ് അല്ലെ jazmi ?
സന്തോഷം പങ്കുവെയ്ക്കാന്‍ വന്നതാണേ......
@ salam pottengal thankyou very much..
@ സി. പി. നൗഷാദ്,thanks..
@manoraj,thanks..
@salim bhay ,thaanks.
@biju k b,thanks..
@jaaffer,thank you ..
@fourth people,thanks..
@ പഞ്ചാരക്കുട്ടന്‍,thank you..
@ente lokam,thank you.they will pack after pasteurization ..
@happy bachilors,:)
അലൈനിലെ ധവള വിപ്ലവവും,അളിയനളിയന്മാരേയും ഒപ്പം അളിയത്തിയേയും കണ്ടിട്ട് ഒന്ന് മിണ്ടിപ്പറഞ്ഞ് പോകുന്നൂ..........
ലുലുവിലെ പാല്
അത് കലക്കി
അല്‍ ഐന്‍ ഡയറിയും അല്‍ റവാബിയും കണ്ടിട്ടുണ്ട്
അല്‍ മറായി പുതിയ അറിവാ
ആശംസകള്‍
പുതിയ അറിവുകൾ തന്നതിന് നന്ദി. പടങ്ങളും വിവരണവും ഭംഗിയായി.
ഉപയോഗിയ്ക്കാൻ ആളില്ലാത്ത വിധം പാൽ ഉല്പാദിപ്പിയ്ക്കപ്പെടുന്നുണ്ടാവും അവിടെ അല്ലേ? അതുകൊണ്ടാണല്ലോ എക്സ്പെയറി ഡേറ്റ് കഴിഞ്ഞ പാലും അതു വേസ്റ്റാക്കിക്കളയേണ്ടുന്ന പരിതസ്ഥിതിയും വരുന്നത്.
പാൽ എന്നാൽ എന്താണെന്നു പോലും അറിയാതെ, പട്ടിണിയിലും വറുതിയിലും മാത്രം കഴിഞ്ഞു കൂടുന്ന കോടിക്കണക്കിനു കുഞ്ഞുങ്ങളെ ഓർമ്മിക്കുമ്പോൾ വലിയ നൊമ്പരം തോന്നുന്നു.
എച്മു,പാല് ഡേറ്റ് കഴിഞ്ഞാല്‍ പിന്നെ അത് ഒരാവശ്യത്തിനും ഉപയോഗിക്കരുതെന്നാ ഇവിടത്തെ ഭരണകൂടത്തിന്റെ നിയമം എന്ന് അവര്‍ പറഞ്ഞു..വികസിത രാജ്യങ്ങളില്‍ എക്സ്പയരായി കളയുന്നു...മറ്റുചിലയിടങ്ങളില്‍
കുപ്പത്തൊട്ടി ചിക്കി ചികഞ്ഞു ഭക്ഷണം തിരയുന്ന മനുഷ്യരും...ഈ ലോക സ്രഷ്ട്ടാവിനു മാത്രമല്ലേ ഇതിന്റെ പൊരുള്‍ അറിയൂ...നമ്മളൊക്കെ നിസ്സഹായര്‍....
നല്ല വിവരണം. കുട്ടികളെ കൊണ്ടു പോയി കാണിച്ചത് നന്നായി. ഫോട്ടോസും ഇഷ്ടമായി. ഇനി ദുബായില്‍ വരുമ്പോള്‍ ഈ അല്‍മറായി പാല് വാങ്ങി കുടിച്ചു നോക്കണം. :)
Post a Comment