Wednesday, December 8, 2010

സ്ത്രീകള്‍ക്ക് മാത്രം..(വേണേല്‍,നളന്മാര്‍ക്കും...)

സ്പെഷ്യല്‍ പൈനാപ്പിള്‍ ഫലൂദ.
  1. പൈനാപ്പിള്‍ മീഡിയം - 1
  2. പാല്‍ - 3 കപ്പ്‌(അര ലിറ്റര്‍.)
  3. കണ്ടന്‍സ്ഡുമില്‍ക്ക് - 1  ടിന്‍
  4. ഫ്രഷ്‌ ക്രീം - 1 പാക്കെറ്റ്.
  5. ചൈന ഗ്രാസ് - ഒരു പീസ്‌.
  6. പൈനാപ്പിള്‍ ജെല്ലി -1 പാക്കെറ്റ്
  7. പഞ്ചസാര - 100 gm
  8. വെള്ളം - ഒന്നര കപ്പ്


പൈനാപ്പിള്‍ ചെറിയ കഷണങ്ങളാക്കി മുറിച്ചു പഞ്ചസാരയും  അരക്കപ്പുവെള്ളവും ചേര്‍ത്തു തിളപ്പിച്ച്‌,വിളയിച്ചു    വെക്കുക.

 

 

 
ചൈനഗ്രാസ് കഴുകി വെള്ളത്തിലിട്ടു തിളപ്പിച്ച്‌ കുറുകിയാല്‍ ഒരു വശത്തേക്ക് മാറ്റുക.

 

 

 
പൈനാപ്പിള്‍ ജെല്ലി ഉണ്ടാക്കി ഫ്രീസ് ആകാന്‍ വെക്കുക.

 

 
പാലും,കണ്ടന്‍സ്ഡുമില്‍ക്കും,ഫ്രഷ്‌ ക്രീമും ചേര്‍ത്തു മിക്സിയില്‍ അടിച്ചെടുക്കുക.
ഇതിലേക്ക്,സെറ്റായ ചൈന ഗ്രാസ്സും, ജെല്ലിയും ഗ്രേറ്റ് ചെയ്തതും, പൈനാപ്പിള്‍ കഷ്ണങ്ങളും ചേര്‍ത്തു തണുപ്പിച്ചു ഉപയോഗിക്കുക.
വീട്ടില്‍ വരുന്ന വിശിഷ്ട്ടാതിഥികള്‍ക്ക് കൊടുക്കാന്‍ പറ്റിയ പുതുമയുള്ള ഒരു പാനീയമായിരിക്കും ഇത്.പരീക്ഷിക്കാന്‍ മടിക്കല്ലേ....
കടപ്പാട്.സുമയ്യ താഹ,അബുദാബി.
ചിത്രങ്ങളും,വിവരണവും,ജാസ്മിക്കുട്ടി.

26 comments:

സ്വപ്നസഖി said...

ഭാഗ്യം! ആരും എത്തിയിട്ടില്ല. സ്ത്രീകള്‍ക്കു മാത്രം എന്ന ബോര്‍ഡ് കണ്ടതുകൊണ്ടാവും. ബ്രാക്കറ്റിലുളളത് ആരും വായിച്ചില്ലെ ആവോ...എന്തോ ആവട്ടേ...

“ഠേ” തേങ്ങ എന്റെ വക

പരദൂഷണം കേട്ട് പാഞ്ഞുംകേറിയതാ ആ നശിച്ച ബസ്സില്‍ ....വല്ലാത്ത ക്ഷീണം. ഒരു ഗ്ളാസിങ്ങു പോരട്ടെ ജാസ്മിക്കുട്ടീ..തലയൊന്നു തണുക്കട്ടെ.

മൻസൂർ അബ്ദു ചെറുവാടി said...

ആണുങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ പറ്റോ..? (വേണേല്‍ ആവാം ല്ലേ )

Muralee Mukundan , ബിലാത്തിപട്ടണം said...

നളനൈപുണ്യം ഉള്ളത് കൊണ്ട് വന്നതാണേ...
ഈ പുണ്യം ഉള്ളതുകൊണ്ടാണെന്റെ ഭാര്യക്കെന്നോട് ഏറ്റവും അസൂയയും..!

എന്തായലും ഞാനീകുന്ത്രാണ്ടം അടുത്ത ഓഫിന്റന്നുണ്ടാക്കും...അവസാനം അര കുപ്പി വൈറ്റ് വൈനും കൂടി ഒഴിക്കും...മധുരം ഇഷ്ട്ടമായതുകൊണ്ട് മുക്കാലും പെണ്ണൊരുത്തി തന്നെ തട്ടും...!!
ഉന്തുട്ടാ ഉണ്ടാവാന്നറിയാലോ....അല്ലേ !!!

ഐക്കരപ്പടിയന്‍ said...

നളനായിങ്ങനെ ജനിച്ചു ഭൂമിയില്‍....

പെണ്ണുങ്ങള് കൂടുന്നടത്തൊക്കെ ആണുങ്ങള്‍ എത്തും എന്നറിയാമല്ലോ...വല്ല സപ്ലൈ ഒക്കെ ചെയ്തു ഹെല്പാലോ എന്ന് കരുതി വന്നതാ..അതാ ചെറുവാടി നേരെത്തെ എത്തി ഒക്കെ ഏറ്റെടുത്ത സ്ഥിതിക്ക് ഞാമ്പോവാ.....
എല്ലങ്കില്‍ ഒരു ഗ്ലാസ്‌ കുടിച്ചു പോവാം... !

faisu madeena said...

ഇതൊക്കെ ഫോട്ടോയില്‍ കാണാനുള്ള യോഗമേ നമുക്കൊള്ളൂ .........!!!!!!!!!!!!

mayflowers said...

മോളെ,
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കാം.ഇടയ്ക്കിങ്ങിനെ ദുബായ് specials പോരട്ടെ..

Pranavam Ravikumar said...

Let me try this and get back to you!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

റെസീപ്പി എടുത്ത് ഉമ്മാടെ കയ്യില്‍ കൊടുത്തിട്ടുണ്ട്...ഉണ്ടാക്കാന്‍ പറഞ്ഞിട്ട്...കഴിച്ചു നോക്കിയിട്ട് വിവരം പറയാം

ഹാപ്പി ബാച്ചിലേഴ്സ് said...

ഹായ് നല്ല ടേസ്റ്റ്.
.
.
.
.
കൊതിപ്പിക്കാന്‍ ഓരോ ഐറ്റംസ് ആയി ഇറങ്ങിക്കോളും.
ഈ പരിപാടി ഇനി വേണ്ടാട്ടോ.

Jazmikkutty said...

@സ്വപ്ന സഖീ,ആദ്യ തേങ്ങയ്ക്ക് നന്ദി..കുടിച്ചോ കുടിച്ചോ.,വല്ലവരും പറയുന്ന പരദൂഷണം കേട്ടു രസിക്കുമ്പോള്‍ തന്നെതന്നെയാണെന്ന് അറിയുമ്പോഴാ ഇങ്ങനെ വെള്ളം കുടിക്കേണ്ടി വരിക..:)

@ചെറുവാടീ,മുരളീ മുകുന്ദ ബിലാത്തിപ്പട്ടണം,സലിം ഭായ്,
റിയാസ് മിഴിനീര്തുള്ളി,
പ്രിയ നള സുഹൃത്തുക്കളെ,നിങ്ങളും ഇത് വായിക്കുകയും പരീക്ഷിക്കുകയും,ചെയ്യുന്നതില്‍ ജാസ്മിക്കുട്ടിക്കു സന്തോഷം...

@മെയ്‌ ഫ്ലവേസ്,ശരിക്കും രണ്ടു ഇന്ഗ്രീടിയന്‍സ് ഞാന്‍ മാറ്റിയതാണ്.ഒന്ന് ടിന്നില്‍ കിട്ടുന്ന (രൈന്ബോ മില്‍ക്ക് പോലുള്ള) മില്‍ക്കും,ടിന്നിലടച്ചു കിട്ടുന്ന പൈനാപ്പിളും..നാട്ടില്‍ ഇവ സുലഭമല്ലല്ലോ..അത് കൊണ്ട് ഇത് ഒരു ഗള്‍ഫ് പാനീയം അല്ലാട്ടോ...ഉണ്ടാക്കി നോക്കി മെയില്‍ അയക്കാന്‍ മറക്കല്ലേ...

@ഫൈസു,ഇങ്ങോട്ട് വരുന്നോ..ഫ്രിജില്‍ ഇരിപ്പുണ്ട്.

@ഹാപ്പി ബാച്ചീസ്,ആഹാ എത്തിയോ ഭക്ത വല്സലന്മാര്‍! യാത്ര എപ്പടി?

kARNOr(കാര്‍ന്നോര്) said...

ബ്ലോഗിനുമുന്നില്‍ ഒരു ഗ്ലാസും വെച്ച് കാത്തിരിക്കുന്നു...

Unknown said...

കാണാന്‍ നല്ല രസം!

പദസ്വനം said...

അസൂയ തോന്നണു മോളെ....
ഞാന്‍ ഓരോ തവണ ഓരോന്ന് പരീക്ഷിക്കമ്പോഴും ഓര്‍ക്കും ഇത്തവണ പടിപടിയായി പടം എടുക്കണം എന്ന്... പക്ഷെ... :(
ഇത് ഞാനൊന്ന് പരീക്ഷിക്കട്ടെ.. എന്നിട്ടാവാം ബാക്കി അഭിപ്രായം...
നന്ദി ഈ post നു ...

രമേശ്‌ അരൂര്‍ said...

എനിക്ക് ഉണ്ടാക്കി നോക്കാനൊന്നും ക്ഷമയില്ല ...
തന്നാല്‍ ഒരു ചരുവം (ഗ്ലാസ് വേണ്ട )കുടിക്കാം :)

Unknown said...

ജാസ്മിക്കുട്ടീ..ഞാന്‍ വരുമ്പോള്‍ എനിക്കീ ജ്യുസ് മതി.
ഫൈസൂന് ഫ്രിഡ്ജിലുള്ളത് കൊടുത്തോ..
എനിക്ക് ഫ്രെഷും!

faisu madeena said...

പ്രവസിനി .........നിങ്ങള്ക്ക് ഇതൊക്കെ അങ്ങ് ഉണ്ടാക്കിയാല്‍ എന്താ ??.......

Vayady said...

ജാസ്മിക്കുട്ടി ഇടയ്ക്കിങ്ങിനെയുള്ള പാചകം പോസ്റ്റുന്നത് നല്ലതാണ്‌. ഇത് ഉണ്ടാക്കി നോക്കണം. വളരെ ഈസിയല്ലേ? താങ്ക്സ്.

ഒഴാക്കന്‍. said...

വെള്ളം ഒരു അരകപ്പ് കുറച്ചോള് ആവശ്യത്തിനു എന്റെ വായില്‍ വന്നിട്ടുണ്ട്

K@nn(())raan*خلي ولي said...

@@
ഇല്ല, പെണ്ണുങ്ങള്‍ക്ക്‌ മാത്രമായി ഇട്ട ഈ പോസ്റ്റില്‍ പ്രതിഷേധിച്ചു കണ്ണൂരാന്‍ ഇനി ഈ വഴിക്ക് ഇല്ല.

(ങ്ഹും, ഇതൊക്കെ എത്ര കഴിച്ചിരിക്കുന്നു കണ്ണൂരാന്‍!)

***

Jazmikkutty said...

@കാര്‍ന്നോരെ,നന്ദി;നോക്കിയിരിക്കാതെഒന്ന് പരീക്ഷിച്ചു നോക്കി വാമഭാഗത്തിന് സമ്മാനിക്കുന്നെ...

@തെച്ചിക്കോടന്‍,നന്ദി,കഴിക്കാന്‍ അതിലേറെ രസമാ...

@പദസ്വനം,നന്ദി..വേഗം ഉണ്ടാക്കി നോക്ക്..

@രമേശ്‌ അരൂര്‍, എന്താപ്പായിത്?ചരുവതിലോ....

@പ്രവാസിനി,നിങ്ങള്‍ക്കെപ്പോള്‍ വേണമെങ്കിലും വരാം.............:)

@വായാടീ,അതെ എന്‍റെ സില്‍സില ജീവിതാ ഗാഥ വായിക്കുന്നവരെ ഇടക്കൊന്നു തണുപ്പിക്കെണ്ടേ......:)

@ഒഴാക്കാന്‍,ഈ ഒഴാക്കന്റെ ഒരു കാര്യം..ഈ ഈസി റെസിപീ ഒന്ന് പരീക്ഷിച്ചു കൂടെ?

@കണ്ണൂരാന്‍,പിണക്കം ആണേലും വന്നല്ലോ,സന്തോഷം...

ഹംസ said...

വേണല് നളന്മാര്‍ക്കും :(

ആവശ്യപ്പെടാതെ കിട്ടുന്നതിനു സ്വാദ് കൂടും . ചോദിച്ചു വാങ്ങുന്നില്ല .

SemiSCrazY said...

Let few thanks flee to Azy who brought me to this BlogSpot…let the rest stay with Shamy who make this effort as a motto to many housewives including mine…

I remember those days when I realized writing is far beyond my ability when I accepted a challenge from a friend…I remember those days when I realized reading as a habit cannot be assigned to those who came with an experience of reading weekly novels….though it was not too late for me to realize the difficulty of sorting the words in way that reader should show his patience and emotions to each line….

It’s a nice effort you are working, and a worthful hobby you are keeping…I loved the way you write, and I must inform you a competitor or a student is on her way to you…until then, keep your memory in this virtual canvas so that people know there is indeed pleasure in this desert…

വിരല്‍ത്തുമ്പ് said...

ഈ നളന്‍പ്രയോകം എന്നെ ഉദ്യെശിച്ച് മാത്രമാണ്.... ഞാന്‍ മിണ്ടില്ല ഇനി....മ് മ് മ്,,,,,,,,,

വിരല്‍ത്തുമ്പ് said...

നമുക്ക്‌ ഈ ബ്ലോഗിന്‍റെ പേരങ്ങു മാറ്റിയാലോ ജാസേ.....

മുല്ലസഞ്ചാരം എന്നോ മറ്റോ ആക്കിയാലും മതി...

Echmukutty said...

ഇന്നു വൈകുന്നേരം പരീക്ഷിച്ചിട്ട് നാളെ വിവരം പറയാം.

A said...

ഹൃദയത്തിലേക്കുള്ള വഴി നല്ല ഭക്ഷണത്തിലൂടെ എന്ന് പറയാറുണ്ട്‌. ഇവിടെ, വായനക്കാരുടെ ഹൃദയത്തിലേക്കുള്ള വഴി ബോളഗ് പാചക വിദ്യയിലൂടെ എന്നാക്കാം. കണ്ടിട്ട് കഴിക്കാന്‍ കൊതിയായി കേട്ടോ.