Monday, November 8, 2010

വേപഥു


മായിക രാവില്‍-
മാനസവൃന്ദാവനം ഉണരുമ്പോള്‍..
വേരുകളാണ്ട മാമലനാട്ടിന്‍-
മാദകഗന്ധം പടരുമ്പോള്‍...
നീലാകാശം വിരിയിച്ച നീലിമ ഞാന്‍ കണ്ടീല...
മാനത്തോടും വെള്ളിമേഘങ്ങള്‍ തന്‍ കൂടാരവും കണ്ടീല...
നിറങ്ങള്‍ ചാലിച്ച സായം സന്ധ്യ തന്‍ അരുണാഭയും കണ്ടീല..
കണ്ടതോ...മരുഭൂവില്‍-
മരീചിക തീര്‍ത്ത മരുപ്പച്ചയിലെ  നിഴലാട്ടങ്ങള്‍...

39 comments:

Jazmikkutty said...

കവിതയുടെ ഗണത്തില്‍ ഉള്‍പെടുത്താനാവുമോ എന്നറിയില്ല.നിങ്ങള്‍ വായിച്ചു തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ

Echmukutty said...

ഇനിയും എഴുതൂ, മുല്ലമൊട്ടേ.........

മൻസൂർ അബ്ദു ചെറുവാടി said...

കവിത ആയതു കൊണ്ട് ഒരഭിപ്രായം പറയാതെ ഞാനും മുങ്ങുന്നു. അത് അറിവുള്ളവര്‍ പറയും.
ആശംസകള്‍.

Unknown said...

കവിത കൊള്ളാം.
പക്ഷെ കണ്ടില്ല എന്ന് പറഞ്ഞ നീലാകാശവും, വെള്ളിമേഘങ്ങളും, നിറങ്ങള്‍ ചാലിച്ച സായം സന്ധ്യയും മരുഭൂമിയിലും കാണാന്‍ പറ്റും!

Jazmikkutty said...

@എച്ച്മുക്കുട്ടി..എഴുതി തെളിയു...എന്നല്ലേ..എനിക്ക് മനസ്സിലായി ട്ടോ..സന്തോഷം..

@മൈ ഡ്രീംസ് @ചെറുവാടി..ഒന്നും പറയാത്തതില്‍ ഇശ്ശിരി സങ്കടം ഉണ്ട്..

@തെച്ചിക്കോടന്‍..മരുഭൂമിയില്‍ ഇതൊക്കെ ഉണ്ടായിട്ടും കാണാത്തതിലുള്ള വെപ൧വല്ലേ....ഇത്..നന്ദി.

മൻസൂർ അബ്ദു ചെറുവാടി said...

ജാസ്മീ..സത്യം പറഞ്ഞാല്‍ ആ തലക്കെട്ട്‌ എനിക്ക് മനസ്സിലായില്ല ട്ടോ ..
നേരത്തെ ചോദിക്കാന്‍ വിട്ടുപോയി.

Jazmikkutty said...

വേപതു' വിന്റെ "ഥ" തു ആക്കാന്‍ വേറെ വല്ല വിദ്യയും ഉണ്ടോ ചെറുവാടി..

Anaswayanadan said...

കവിതയുടെ കാര്യത്തില്‍ ഞാനും ചെറുവടിയെ പോലെയാ എന്തായാലും ആശംസകള്‍

ഐക്കരപ്പടിയന്‍ said...

കവിതയിലും കൈ വെച്ച് അല്ലെ.....നന്നായി..ആശംസകള്‍!

കുറച്ചൂടെ വരികള്‍ ആവാമായിരുന്നു !

(ഒരഭിപ്രായം പറയാതെ പോവുന്നത് കേട്ടാല്‍ എന്‍റെ സുഹൃത്ത്‌ ചെറുവാടിയെ പോലെ കവിത അറിയാത്തത് കൊണ്ടാന്നു തോന്നൂലെ..)

Muralee Mukundan , ബിലാത്തിപട്ടണം said...

മരീചിക തീര്‍ത്ത മരുപ്പച്ചയിലെ നിഴലാട്ടങ്ങള്‍ മറതീർത്തത് കണ്ടിട്ടെന്തിനീവേപഥുവെൻ മുല്ലമൊട്ടേ...?

Jazmikkutty said...

പ്രിയപ്പെട്ട അനസ്..നന്ദി

സലിം ഭായി വളരെ നന്ദി..(ഒരഭിപ്രായം അറിയിച്ചല്ലോ..)
@ബിലാത്തി..ഈ തലക്കെട്ട് എന്നാല്‍ ഞാന്‍ മാറ്റട്ടെ...

ആര്‍ക്കെങ്കിലും ഉചിതമായ ഒരു പേര് നിര്‍ദ്ദേശിക്കാന്‍ പറ്റുമെങ്കില്‍ നന്നായിരുന്നു....(അല്ലേല്‍ ഒരു മത്സരം സംഘടിപ്പിച്ചാലോ?)

ജയരാജ്‌മുരുക്കുംപുഴ said...

kollam assalayittundu..... iniyum ezhuthanam.... aashamsakal..........

Jishad Cronic said...

കവിത കൊള്ളാം...

രമേശ്‌ അരൂര്‍ said...

വേപഥു ഈ വേപഥു മതിയോ ?
vepa ആദ്യം അടിച്ചു ഷിഫ്റ്റ്‌ കൊടുത്ത് കഴിഞ്ഞു dhu അടിക്കണം വീണ്ടും ഷിഫ്റ്റ്‌ കൊടുക്കുമ്പോള്‍ ധ ഥ ദ എന്നിങ്ങനെ ഓപ്ഷന്‍ വരും ..ആവശ്യമുള്ളത് കട്ട്‌ ചെയ്തു പേസ്റ്റുക..

Jazmikkutty said...

@ജയരാജ്.. നന്ദി(എല്ലാവര്ക്കും ഇംഗ്ലീഷില്‍ മാത്രമാണല്ലോ കമെന്റ്..ഒരു വെറൈറ്റി ആണല്ലേ..)

@ജിഷാദ്,വളരെ നന്ദി കേട്ടോ...

@രമേശ്‌ സാര്‍..എനിക്കൊരു പിടികിട്ടാപുള്ളിയായിരുന്നു 'ഥ' ഇദ്ദേഹത്തെ വരുതിയിലാക്കി തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

വിരല്‍ത്തുമ്പ് said...

മ്..... അങ്ങ് കൊള്ളിക്കാം... നന്ന്...

faisu madeena said...

അപ്പൊ ഇവിടെ കവിത അറിയുന്ന ആരും ഇല്ല അല്ലെ???..ചെരുവാടിക്കും അറിയില്ല അല്ലെ..മോശം മഹാ മോശം..
പിന്നെ ജസ്മികുട്ടി നിങ്ങള്ക്ക് തന്നെ ത ഥ ആക്കുന്നത് അറിയില്ല അല്ലെ.എന്നിട്ടാ അല്ലെ അവിടെ വന്നു വല്യ ആളാകുന്നത്?????.
നിങ്ങളെ ഒക്കെ വച്ച് നോക്കുമ്പോ ഞാന്‍ ഒരു പ്രസ്ഥാനം ആണ് അല്ലെ ????.
ഇനി കവിതാ നിരൂപണം..സത്യം പറഞ്ഞാല്‍ എനിക്കിഷ്ട്ടപ്പെട്ടു ..നല്ല കവിത ആണ് കേട്ടോ ...നല്ല വരികള്‍ ..എല്ലാം ഒക്കെ ..

രമേശ്‌ അരൂര്‍ said...

ജാസ്മി ആശയ ഭദ്രത യുള്ള കവിത തന്നെയാണിത് .ഇതിന്റെ രചനയെപ്പറ്റി പോസ്റ്റുമോര്‍ട്ടം ഒന്നും നടത്തേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല.നാട്ടിലെ പച്ചപ്പും ,മഴയും ,നീലാകാശവും പച്ചമണ്ണിന്റെ ഊഷ്മള ഗന്ധവും ഒക്കെ നുകര്‍ന്ന് ജീവിച്ചിരുന്ന ഒരാള്‍ മരുഭുമിയിലെ ഊഷരതയില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചകളും ആശങ്കകളും നഷ്ട ബോധവും ഒക്കെയാണ് ഈ കവിതയില്‍ കോറിയിട്ടിരിക്കുന്നത് .തുടക്കക്കാരി എന്നാ നിലയില്‍ ഇത്രയും തന്നെ ധാരാളം ..ധൈര്യമായി munnottu pokaam .പേര് മാറ്റേണ്ട കാര്യമില്ല .ആശങ്കകള്‍ നിറഞ്ഞ ദുഖത്തെ "വേപഥു"എന്നല്ലാതെ മറ്റെന്തു കൊണ്ട് വിശേഷിപ്പിക്കാനാണ് ?

ഒഴാക്കന്‍. said...

ഞാന്‍ പേടിച്ചു പോയി ഇനി അതും കാണില്ലേ എന്ന് വിചരിച്ചു :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഒന്ന് നഷ്ടപ്പെടുമ്പോള്‍ മറ്റെന്തൊക്കെയോ നേടുന്നു...അതോ നഷ്ടപ്പെടുന്നുവോ?
ഉത്തരമില്ലാത്ത കുറേ കടംകഥകള്‍..
അതല്ലെ...പ്രവാസി...?
കൊള്ളാം...

Kalavallabhan said...

കവിതയിൽ ദു:ഖം നിഴലിക്കുന്നു.
മരീചിക തീർക്കുന്ന ഈ മരുപ്പച്ച കുറെയൊക്കെ നേറ്റിത്തരുന്നുമില്ലേ ? മാമലനാടെന്നും നമുക്ക് സ്വന്തമല്ലേ ? മനസ്സിലെങ്കിലും

Jazmikkutty said...

@വിരല്‍തുമ്പ്..എന്തോ..കൊള്ളി വെക്കാമെന്നോ...

@ഫൈസു..ഞാന്‍ കൊള്ളി മുറിച്ചു ഫൈസുവിനോടെ..കളിയാക്കി അല്ലേ?
കമ്പ്യൂട്ടറില്‍ മലയാള അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്ന രീതി പഠിച്ചു വരുന്നതെ ഉള്ളു..അക്ഷരത്തെറ്റ് പൊറുക്കാന്‍ വയ്യാത്ത ആളാ ഞാനും...

@രമേശ്‌സര്‍ അയ്യോ,ഇത്രക്കങ്ങു പൊന്തിക്കേണ്ട കേട്ടോ..അഹങ്കാരം വരും...:) പ്രോത്സാഹനത്തിനു വളരെ നന്ദിയുണ്ട് കേട്ടോ...ഒരു വേള കവിത ഡ്രാഫ്ട്ട്സിലേക്ക്
മാറ്റിയാലോഎന്ന്കരുതിയതായിരുന്നു..

@ഒഴാക്കാന്‍,എന്തോന്ന് പേടിച്ചുന്നാ...ആ ലത്‌..മനസ്സിലായി:)

@റിയാസ്,അതെ റിയാസ് എനിക്കും തോന്നാറുണ്ട് ഉത്തരമില്ലാത്ത കടം കഥയാണ് ഈ ജീവിതം തന്നെ എന്ന്..

@കലാവല്ലഭന്‍,ദുഖമില്ലാത്തവരായി ആരുണ്ട്‌ ഈ ലോകത്തില്‍...ല്ലേ?

സ്വപ്നസഖി said...

തീര്‍ച്ചയായും ഇതു കവിതയുടെ ഗണത്തില്‍ തന്നെ ഉള്‍പ്പെടുത്താം,എന്നാണെന്റെ അഭിപ്രായം.
പിച്ചവെച്ചാണല്ലോ നടക്കാന്‍ പഠിക്കുന്നത് . ശ്രമം തുടരുക! എല്ലാവിധ ആശംസകളും! കവിതാലോകത്ത് ഞാനുമൊരു ശിശു. നമുക്കു കൈകോര്‍ത്തു നടക്കാം. :)

mayflowers said...

കുഞ്ഞനിയത്തിയുടെ പുതിയ സംരഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു..

Naseef U Areacode said...

nice one
ആശംസകള്‍

ഇ.എ.സജിം തട്ടത്തുമല said...

ചിലത് അങ്ങനെയാണ്. മരുഭൂമിയിലെ മരുപ്പച്ച പോലെ!നമ്മൾ ആഗ്രഹിക്കിഉന്നിടത്തോ പ്രതീക്ഷിക്കിനിടത്തോ അവ കാണണമെന്നില്ല. തീരെ പ്രതീക്ഷിക്കാത്തിടത്ത് കാണുകയും ചെയ്യും. മായിക രാവിൽ മാനസ വൃന്താവനം ഉണരുമ്പോൾ മാമല നാട്ടിനെകുറിച്ച് ഓർക്കാതിരിക്കുന്നതെങ്ങനെ? മാദകഗന്ധം പടരാതിരിക്കുന്നതെങ്ങനെ? വേരുകൾ അവിടെയായിരിക്കുമ്പോൾ!പക്ഷെ നീലാകാശം വിരിയിച്ച നീലിമ അവിടെ കാണാതെ പോകുമ്പോഴാണല്ലോ, നിറങ്ങൾ ചാലിച്ച സായം സന്ധ്യതൻ അരുണാഭ കാണാതെ പോകുമ്പോഴാണല്ലോ നാം പുതിയ ആകാശങ്ങൾക്ക് കീഴിലേയ്ക്ക് പറിച്ചു നടപ്പെടുന്നത്. അതൊരു പക്ഷെ മരുഭൂമിയിലെയ്ക്കുമാകാം. അവിടെ മരുപ്പച്ചകളുണ്ടാകാം. പക്ഷെ മനസിലാകാത്തത് അതല്ല, അവിടെയും കവയിത്രി മരീചികകൾ തീർത്ത മരുപ്പച്ചയും അതിലെ നിഴലാട്ടങ്ങളും മാത്രം കാണേണ്ടി വരുന്നതെന്തുകൊണ്ടാണ്? ശരിക്കും അങ്ങനെ തന്നെയോ.....?

അജേഷ് ചന്ദ്രന്‍ ബി സി said...

നല്ല വരികള്‍ ..
അല്ലേലും കടല്‍ കടന്ന് മറ്റ് നാടുകള്‍ കാണണമല്ലോ നമ്മുടെ നാടിന്റെ ഭംഗി അറിയാന്‍ .
മറ്റൊരുപാട് പേരെ പരിചയപ്പെടണമല്ലോ സ്നേഹം മാത്രം വിളമ്പിയ അമ്മയുടെ
വാത്സല്യമറിയാന്‍ .. കൂടെപ്പിറപ്പെന്ന ഏറ്റവും നല്ല സുഹൃത്തിനെ അറിയാന്‍ ...
ആശംസകള്‍ ....

ഹാപ്പി ബാച്ചിലേഴ്സ് said...

ജാസ്മി കുട്ടി,
കൊള്ളാം നല്ല കവിത. നല്ല വരികള്‍
ആദ്യ കവിത ആണോ?( എന്നാല്‍ കൊട് കൈ.)

Jazmikkutty said...

@പ്രിയസ്വപ്നസഖി,വന്നതിനും കൂട്ട് കൂടിയതിനും,ഒത്തിരി നന്ദി..കൈകോര്‍ത്തു നടക്കാന്‍ ഞാന്‍ എപ്പോഴേ റെഡി!

@പ്രിയപ്പെട്ട മെയ്‌മാസ് പൂവേ,എന്നെ കുഞ്ഞനുജത്തിയായി സ്വീകരിച്ചതില്‍ ഒത്തിരിയൊത്തിരി സന്തോഷം ഉണ്ട്..ഈ ദീപാവലി എനിക്ക് ഒരു ഇത്തയെ സമ്മാനിച്ചല്ലോ..പിന്നെ ഈ കവിത ആദ്യ സംരംഭമല്ല കേട്ടോ..എനിക്കൊരു മെയില്‍ അയക്കാമോ? മേയ്മാസപൂവിന്റെ ഇമെയില്‍ കോണ്ടാക്റ്റ് കണ്ടില്ല...

@നസീഫ് വളരെ നന്ദി.

@സജിം വിശദമായ അവലോകനത്തിന് വളരെ നന്ദി..ഒരു കവിത അത്ര മാത്രം...

@അജേഷ്.അതെയതെ..പറഞ്ഞത് വാസ്തവമാണ്..

@ഹാപ്പിബാച്ചിലേര്‍സ്..വളരെ നന്ദി കേട്ടോ ഈ പ്രോത്സാഹനത്തിനു..

faisu madeena said...

എനിക്ക് ഒരു കാര്യം കൂടി പറയാന്‍ ഉണ്ടേ .....അത് ഇതാണ് കവിത ഒക്കെ എഴുതിക്കോളൂ പക്ഷെ മരിക്കുകയാണെങ്കില്‍ തെരുഞ്ഞെടുപ്പ് സമയം അല്ല എന്ന് ഉറപ്പു വരുത്തുക.!!!!!ഞങ്ങള്‍ പാവം ആരാധകര്‍ക്ക് പണി ഉണ്ടാകരുത് ..അല്ലെങ്കില്‍ തന്നെ ഈ മന്ദ്രിമാരെ തെറി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ..

HAINA said...

:)

Areekkodan | അരീക്കോടന്‍ said...

മരുഭൂമിയിലേക്ക് നോക്കിയാല്‍ പിന്നെ അതല്ലേ കാണൂ.ഇപ്പറഞ്ഞതൊക്കെ കാണാന്‍ കേരളത്തിലെ അരീക്കോട് വാ!!!

ente lokam said...

ഒരു കമന്റ്‌ മെയില്‍ ആയി വിട്ടു .തിരിച്ചു വന്ന് ..
ഗൂഗിളുമായി ഉടക്കിയോ ?

അസീസ്‌ said...

കവിത നന്നായിരിക്കുന്നു. ഇനിയും എഴുതുക.
അഭിനന്ദനങ്ങള്‍

Sulfikar Manalvayal said...

ഹും കവിത പോലും.
എനിക്കറിയാത്ത, അതല്ല മനസിലാവാത്ത വരികള്‍ എഴുതി വെച്ചിട്ട്.
മുകളില്‍ പറഞ്ഞതൊക്കെ വായിച്ചിട്ട് ഒന്ന് മനസിലായി, ബ്ലോഗ്‌ ലോകത്തും വിവരമുള്ളവര്‍ ഉണ്ട്.
ഒന്ന് മനസിലായി, ഒടുവില്‍ എന്തോ കണ്ടെന്നു.
(കണ്ടതോ...മരുഭൂവില്‍-
മരീചിക തീര്‍ത്ത മരുപ്പച്ചയിലെ നിഴലാട്ടങ്ങള്‍.)

ആളവന്‍താന്‍ said...

കൂടുതല്‍ നന്നാവാന്‍ ആശംസകള്‍ !

Jazmikkutty said...

ഫൈസു,അതിനാരാ മരിക്കാന്‍ പോവുന്നെ????

ഹൈന,ഹായ് ഹൈന..

അരീക്കോടന്‍..അപ്പോള്‍ ടിക്കെറ്റ് ബുക്ക് ചെയ്യട്ടെ!

എന്റെലോകം,അതെന്തു പറ്റി ആവൊ?

അസീസ്‌,വളരെ നന്ദി.

സുല്‍ഫി,എനിക്കൊന്നും മനസ്സിലായില്ല കേട്ടോ.

ആളവന്‍താന്‍,ആദ്യായി കാണുന്നതല്ലേ..ഒത്തിരി സന്തോഷം,നന്ദി..

കുസുമം ആര്‍ പുന്നപ്ര said...

ഇവിടം മുഴുവന്‍ മണം പരക്കുന്നു

പദസ്വനം said...

അപ്പൊ, കവിതയിലും കൈ വച്ചു അല്ലെ??
ആഹ!! ഒരു തുടക്കക്കാരിയായി തോന്നുന്നില്ല... ഇതിനു മുന്‍പും ഇത്തരം എന്തെങ്കിലും??

സംഭവം കലക്കി... ആശംസകള്‍....