Sunday, September 26, 2010

ലൈവ് ഫ്രം ലിവ

വ്യാഴാഴ്ച വൈകുന്നേരം നാല് മണി കഴിഞ്ഞാണ് അലൈനില്‍ നിന്നും ഞങ്ങള്‍ പുറപ്പെട്ടത്‌.അബുദാബിയില്‍ എത്തുന്നതിനു മുന്‍പേ കാണുന്ന താരിഫ്- ഗുവയ്ഫാത്  റോഡിലൂടെ ലിവയിലേക്കുള്ള ഷോര്‍ട്ട് കട്ട്‌ ആയ ഹമീം റോഡിലെത്തി.ഇരുന്നൂര്‍കിലോമീറ്ററോളം പിന്നിട്ടു..
ഹമീമിലേക്ക് 145 km കൂടിയുണ്ട്.നേരം സന്ധ്യ ആയി.
വഴിയില്‍ ഒരു ഭീമാകാരന്‍ കാറിനെ കണ്ടു.
  
പെട്രോള്‍ അടിക്കാന്‍ ആ ജംക്ഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അവിടെ ഒരു കാര്‍ മ്യുസിയം
ഉണ്ടെന്നറിഞ്ഞത്‌.
പക്ഷെ, കുറച്ചു നാളായി അത് അടച്ചു കിടക്കുകയാനത്രേ!
വീണ്ടും യാത്ര തുടര്‍ന്നു..
റോഡിനിരുവശവും വ്യാപിച്ചു കിടക്കുന്ന മരുഭൂമി വേനലിന്റെ വിമ്മിഷ്ടത്തെ മാറില്‍ ചാര്‍ത്തി മൗനത്തില്‍ ഘനീഭവിച്ചു കിടക്കുന്നു.
മര്‍വാനും,മാസിനും നല്ലൊരു ഉറക്കം കഴിഞ്ഞു,
എണീറ്റ്‌ കളിചിരികളിലാണ്..എല്ലാവരും വര്‍ത്തമാനം പറഞ്ഞു കൊണ്ടേയിരിക്കുന്നതിനാല്‍ ആകണം നീണ്ട യാത്രയില്‍ ബോറടി ഒന്നും തോന്നിയില്ല..
ഹമീം എന്ന സ്ഥലമെത്തി,അവിടെ നിന്നും 64 km കൂടിയുണ്ട് ലിവയിലെതാന്‍..
വഴിയില്‍ വാഹനങ്ങള്‍ കുറവായിരുന്നു..സ്ട്രീറ്റ് ലൈറ്റിന്റെ പ്രഭാ പൂരിതയില്‍ പൂര്‍ണ ചന്ദ്രന്റെ വെളിച്ചം മങ്ങി കാണപ്പെട്ടു..
ലിവ മണല്‍ കൂനകള്‍ (dunesനിറഞ്ഞ ഭൂപ്രദേശം ആയതിനാല്‍ ആകണം,
അവിടത്തെ റോഡുകളുംഉയര്‍ന്നും താഴ്ന്നും ആണ് കാണപ്പെട്ടത്..
ഒമ്പത് മണിയായപ്പോള്‍ ലിവയിലെത്തി.
സ്നേഹോഷ്മളമായ വരവേല്‍പ്പായിരുന്നു അവാദും,കുടുംബവും ഞങ്ങള്‍ക്കേകിയത്..
ഇന്ത്യന്‍ രുചിയില്‍ തയ്യാറാക്കിയ മട്ടന്‍ബിരിയാണിയാണ് അതാഴതിനൊരുക്കിയിരുന്നത്.
ഭക്ഷണ ശേഷം ബഖീതയും, ഞാനും പുറത്തെ റോഡിലൂടെ നടക്കാനിറങ്ങി.  നിലാവെളിച്ചം പരന്നു കിടക്കുന്നു..ഒരു വശം ഫാമിലെ നിറഞ്ഞു നില്‍ക്കുന്ന ഈത്തപ്പന മരങ്ങള്‍ നിഴല്‍ വിരിച്ചും ,മറുഭാഗം മണല്കൂനകളും,വീശിയടിക്കുന്ന  ഇളം കാറ്റും....
മനോഹരമായ പൗര്‍ണമി രാവ്!
നിറഞ്ഞ നിശബ്ദത ആണേലും വന്യമായ ഒരു വശ്യത ലിവയ്ക്കുണ്ട്
ബഖീത ഒരു കൈപിടി നിറയെ മണല്‍ തരികളെടുത്തു കൊണ്ട് പറഞ്ഞു:
 "ശുദ്ധമായ മണ്ണാണ് ഇത്"   ഞങ്ങള്‍ വിശേഷങ്ങള്‍ പങ്കുവെച്ചു
തിരികെ ചെല്ലുമ്പോള്‍ മാസിനും,മര്‍വാനും അവദിന്റെ മക്കളായ സല്ലൂമിനോടും,അബ്ബാടോടും ചേര്‍ന്ന് തിരക്കിട്ട കളികളിലാണ്..
                                          ഇവിടെയാ ജാച്ചി ഉറങ്ങിയെ...
                                                           പ്രഭാത ഭക്ഷണം      
                                                    പിന്നെ  മസ്രയിലേക്ക്..
                                                      ഈത്തപ്പന തണലില്‍..                
കുട്ടികള്‍ വെള്ളം തലയില്‍ കൂടി ഒഴിക്കുകയും മണലില്‍ കിടന്നുരുളുകയും ചെയ്യുന്നു..അത് ശരീര സൗന്ദര്യം വര്ധിപ്പികുമത്രേ!
                            വിളവ്‌..കുന്നു കൂട്ടിയിരിക്കുന്നത് ഈത്തപ്പഴങ്ങള്‍..
                                        ജുമാ നമസ്കാരത്തിന് ശേഷം ഉച്ച ഭക്ഷണം..
                                                     വളര്‍ത്തു മീന്‍ കുളം....
                                                 മണ്ണില്‍ ഒരു സ്ലേടിംഗ്...
                                                        മറ്റു കാഴ്ചകള്‍
                                        
 കണ്ണൂരാനെ യു എ  ഇ യില്‍ ഒരുകണ്ണൂര്‍ ഉണ്ടെന്നു അറിയാമോ? 
                                            ഞങ്ങള്‍ക്ക് നല്‍കിയ ഈത്തപഴങ്ങള്‍

25 comments:

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

തേങ്ങ എന്റെ വക
(((((ഠോ))))
ബാക്കി വായിച്ചിട്ട് പറയാം

മൻസൂർ അബ്ദു ചെറുവാടി said...

നന്നായിട്ടുണ്ട്. വിവരണവും ചിത്രങ്ങളും
ഭക്ഷണത്തെ കുറിച്ചുള്ള വിവരണങ്ങള്‍ എന്റെ ഉറക്കം കെടുത്തും.

Unknown said...

നന്നായിരിക്കുന്നു. മുമ്പ് ഗള്‍ഫിലായിരുന്നപ്പോള്‍ നടത്തിയ യാത്രകളെ പറ്റി ഓര്‍ത്തു പോയി.

Jazmikkutty said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

ചെറുവിവരണവും,പടങ്ങളും നന്നായി കേട്ടൊ ജാച്ചി.
പിന്നെ ഭക്ഷണ പ്രിയ ആണല്ലേ...?

Jazmikkutty said...

ബിലാതീ നമ്മളും ആ ടേപ്പ് അല്ലെ? ഫോളോ ചെയ്തതിനു
ഒരു സ്പെഷല്‍ താങ്ക്സ് ഉണ്ട് ട്ടാ..ഈ പാവത്തിന് അഹമ്കരിക്കാന്‍ ഒരു വകുപ്പാക്കി..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇല്ലില്ല..ഞാന്‍ മുങ്ങിയതൊന്നുമല്ല..
ഓഫീസില്‍ ജോലിത്തിരക്കിനിടയിലാ പോസ്റ്റ് കണ്ടത്..
എന്നാ പിന്നെ തേങ്ങ ഉടച്ചേക്കാമെന്നു കരുതി...
അവതരണം നന്നായി... ഫോട്ടോസ് കൂടി ഇട്ടപ്പോള്‍ കൂടുതല്‍ നന്നായി..
പിന്നെ ഞാനും ഒരു യാത്രയിലായിരുന്നു..
കുറെ പേരു കൂട്ടിനുണ്ടായിരുന്നു...എന്തേ ആ വഴി കണ്ടില്ലല്ലോ...?
എനിക്കു ഫോളോ ചെയ്യാന്‍ പറ്റണില്ലാ...
We're sorry, the site owner has blocked you from joining this site
എന്നാ കാണിക്കുന്നത്....

mayflowers said...

ലിവാ ടൂറില്‍ ഞങ്ങളെയും കൂടെ കൂട്ടിയത് പോലുണ്ട്..നന്നായിരിക്കുന്നു.

Sureshkumar Punjhayil said...

Niranj kazcha...!

manoharam, Ashamsakal...!!!

ഒഴാക്കന്‍. said...

ഒരു ഈന്ത പഴം എനിക്കും തായോ

Jazmikkutty said...

റിയാസ് അതെന്താണെന്ന് എനിക്കും പിടിയില്ല..ശ്രമിക്കൂ..

മേയ് മാസ പൂവേ കൂടെ കൂടിയതിനു ഒത്തിരി നന്ദി...

സുരേഷ്,ഭാര്യാസമേതം വിരുന്നു വന്നതിനു നന്ദി....

ഒഴാകന്ജീ ഈന്തപഴം കഴിച്ചു ഗ്ലാംമര്‍ കൂട്ടനാണോ?(ഫോട്ടോ മാറ്റിയത് കണ്ടു..ഒരു മുംബെ ലുക്ക്) അയച്ചു തരാം കേട്ടോ..

Mr.DEEN said...

NICE POSTING :)

ബിജുകുമാര്‍ alakode said...

നല്ല പോസ്റ്റ്, ചിത്രങ്ങള്‍...
കൊള്ളാം ട്ടോ..അഭിനന്ദനങ്ങള്‍..

Jazmikkutty said...

നന്ദി,mr deen ,നന്ദി ബിജുകുമാര്‍

HAINA said...

നന്നായിരിക്കുന്നു

Jishad Cronic said...

ആഹാ.. അപ്പോള്‍ ഇവിടെ അബുദാബിയില്‍ ആണല്ലേ കറക്കം ? സംഭവം നന്നായിട്ടുണ്ട്, ചിത്രങ്ങള്‍ മനോഹരം... ആ‍ കാറിന്റെ മ്യൂസിയം ഒരു വര്‍ഷം മുന്നേ വരെ തുറന്നിരുന്നല്ലോ ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"റോഡിനിരുവശവും വ്യാപിച്ചു കിടക്കുന്ന മരുഭൂമി വേനലിന്റെ വിമ്മിഷ്ടത്തെ മാറില്‍ ചാര്‍ത്തി മൗനത്തില്‍ ഘനീഭവിച്ചു കിടക്കുന്നു."
അത് കലക്കി ....
നല്ല വിവരണം

ദിയ കണ്ണന്‍ said...

നല്ല പോസ്റ്റ് :)

Jazmikkutty said...

ഹൈനക്കുട്ടീ സ്വാഗതം to ഗള്‍ഫ്‌ ...

ജിഷാദ്,അതെ മൂന്നു മാസം ആയി ആ മ്യുസിയം അടച്ചിട്ട്..

ഇസ്മയിലിക്ക വളരെ നന്ദി...

ദിയ കണ്ണന്‍, താങ്ക്സ്........

ജയരാജ്‌മുരുക്കുംപുഴ said...

vivaranavum, chithrangalum manoharamayittundu....... aashamsakal........

വായന said...

ഇന്നാണേ കണ്ടതാണേ
കമന്റില്‍ പിടിച്ചു കേറീതാണേ
കമന്റു കണ്ടു പേടിച്ചതാണേ
സാപ്പിയോട് ക്ഷമിച്ചിടണേ


യാതാ വിവരണമെന്നു വായിച്ചു
കുറച്ചേറെ പോട്ടോ കണ്ടു...
സാപ്പിക്ക് തന്തോയായി...

ജീവി കരിവെള്ളൂർ said...

നമ്മടെ കണ്ണൂര് ആടേം ഇണ്ടോ .സന്തോഷായി

ഈന്തപ്പഴം കാട്ടി കൊതിപ്പിക്കല്ലേ .വിവരണം നന്നായി ഒപ്പം പടങ്ങളും .

Echmukutty said...

ഹായ്!
ഒരു സിനിമ കണ്ടതു പോലെ.
ഇഷ്ടപ്പെട്ടു.

Sulfikar Manalvayal said...

ഹായ്. വളരെ നന്നായി പറഞ്ഞു.
പല പ്രാവശ്യം പോവണമെന്ന് കരുതിയ വഴിയാ. പക്ഷെ പോവുമ്പോഴൊക്കെ രുവൈസിലേക്ക് പോവും.
നല്ല വിവരണമായിരുന്നു. ചിത്രങ്ങള്‍ അതി ഗംഭീരം.
സ്വദേശി കുടുംബവുമായുള്ള അടുപ്പം അതിനേക്കാള്‍ ഇഷ്ടായി.
ഇനിയും കൂടുതല്‍ യാത്രാ വിവരണങ്ങള്‍ പോരട്ടെ.

K@nn(())raan*خلي ولي said...

ഇന്നാണ് ഈ പോസ്റ്റ്‌ കാണുന്നത്. ലിവയില്‍ നിന്നും അമ്പതിലേറെ കിലോമീറ്റര്‍ ഉള്ള കണ്ണൂരില്‍ ഒന്നിലേറെ തവണ പോയിട്ടുണ്ട് കണ്ണൂരാന്‍. (എന്റെ സന്ദര്‍ശനത്തിനു ശേഷമാണ് അവിടുത്തുകാര്‍ ആ പ്രദേശത്തിന് 'ഖന്നൂര്‍" എന്ന് പേരിട്ടത്. കണ്ണൂരാന്‍ എന്നാല്‍ അവര്‍ക്ക് ഖന്നൂര്‍ ആണല്ലോ. കോഴിക്കോട് "കാലിക്കൂത്ത്" ആയത് പോലെ!

(ഓ, എന്നെ സമ്മതിക്കണം)