ചെറിയ പെരുന്നാള്‍ പടിവാതില്‍ക്കലെത്തി...വിശുദ്ധ റമദാന് വിട വാങ്ങുന്നു...പെരുന്നാളിന്റെതായ ആരവങ്ങളും ആഘോഷങ്ങളും ഏതൊരു പ്രവാസിയേയും പോലെ എനിക്കും നഷ്ടമായിരിക്കുന്നു,ബാല്യകാല സ്മരണകളില്‍ മാത്രം പെരുന്നാളുകള്‍ ജീവന് തുടിച്ചു നില്ക്കുന്നു.
എന്നാല്‍ പോലും ഉപ്പ പ്രവാസി ആയിരുന്നതിനാല്‍ ചെറുപ്പത്തിലെ പെരുന്നാളുകളും പൂര്‍ണതയിലേക്ക് എത്തിയിരുന്നില്ല;ആ വിഷമമൊന്നും കുട്ടികളായ ഞങ്ങളെ അറിയിക്കാതെ പുത്തന്‍ ഉടുപ്പുകള്‍ വാങ്ങിതന്നും,ബിരിയാണിയും ,പായസവും ഉണ്ടാക്കിതന്നും,വിഷുവിനു കൈനീട്ടം കിട്ടുന്നത് പോലെ,പെരുന്നാള്‍ പൈസ നല്‍കിയും ഉമ്മ ഞങ്ങളുടെ പെരുന്നാളിനെ വര്‍ണാഭമാക്കിയിരുന്നു.
പെണ്‍കുട്ടികള്‍ക്ക് പെരുന്നാളിന് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് മൈലാഞ്ചിയിടല്‍...തലേ ദിവസം തന്നെ മൈലാഞ്ചിയിലകള്‍ നുള്ളിയെടുത്ത് കൊണ്ട് വന്നു ഇളയുമ്മയെ ഏല്പിക്കും..അരച്ച് കുഴമ്പാക്കി കൈകളില്‍ ചാര്‍ത്തി തരുന്നത് അവരായിരുന്നു..പിറ്റേന്നു ഉറങ്ങിയെഴുന്നെല്ക്കുംപോള് കൈ നിറയെ നല്ല മണമുള്ള മൈലാഞ്ചി ചുവന്ന നിറത്തില്‍ കിടപ്പുണ്ടാകും..അയല്പക്കത്തുള്ള പെണ്‍കുട്ടികള്‍ രാവിലെ തന്നെ വീട്ടിലെത്തും,പുതിയ ഉടുപ്പുകള്‍ മൈലാഞ്ചി കൈകള്‍ ഇവയൊക്കെ കാട്ടിതരാനും കാണാനും വേണ്ടി.
ചെറിയ പെരുന്നള്‍ക്ക് കുട്ടികളുടെ മറ്റൊരു അവിഭാജ്യ ഘടകമാണ് പെരുന്നാള്‍ പൈസ.എനിക്ക് കിട്ടിയ പെരുന്നാള്‍ പൈസ കൂട്ടത്തില്‍ ഞാന്‍ ഓര്‍മിക്കുന്ന ഒരേ ഒരു പൈസ എന്റെ ഒരു ബന്ധു വീട്ടില്‍ പോയപ്പോള്‍ കിട്ടിയ പത്തു,പത്തു പൈസാ തുട്ടുകളാണ്...
എന്റെ ചാലുമ്മാമയെ കുറിച്ചും ഓര്‍ക്കാതിരിക്കാന്‍ വയ്യ! എന്റെ വലിയുമ്മയുടെ ഉമ്മയാണ് ചാലുമ്മാമ.അവര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് കേട്ടോ...(എന്റെ മകള്‍ അടക്കം ഞങ്ങള്‍ അഞ്ചു തലമുറകള്‍ ഉണ്ട്).ഇത്രയേറെ ഊര്ജസ്വെലതയുള്ള ഒരു സ്ത്രീയെയും ഞാന്‍ കണ്ടിട്ടില്ല...ജീവിതത്തില്‍ ഇന്നേ വരെ ആര്‍ക്കും ഭാരമായിതോന്നാതെ ആണ് അവരുടെ ജീവിതം..സ്വെന്തം വസ്ത്രങ്ങള്‍ പോലും ആരെ കൊണ്ടും അലക്കാന്‍ അവര്‍ സമ്മതിക്കില്ല.(മക്കളും മക്കളുടെ മക്കളും അവരുടെ മക്കളുമായി എണ്ണിയാല്‍ തീരാത്ത അത്ര ആള്‍ക്കാരുണ്ടായിട്ടും)വാഹനങ്ങളില്‍ കയറുന്നത് അപൂര്‍വ്വം,കാല്‍നടയായി നടന്നു മാത്രമേ ഏപ്പോഴും എല്ലാ മക്കളുടെയും അടുത്ത് പോകാറുള്ളു..ഒരിടത്തും സ്ഥിരമായി താമസിക്കില്ല.എന്റെ ബാല്യകാലത്ത് ചാലുമ്മാമ വരുമ്പോള്‍ എനിക്കായി ഒരു കൂട്ടം മിട്ടായികളും കൊണ്ടുവരും...പച്ച കടലാസില്‍ പൊതിഞ്ഞ പാരീസ് മിടായിയുടെ മധുരം ഇന്നും നാവിന് തുമ്പില്‍ ഉണ്ട്.ചാലുമ്മാമ വീട്ടില്‍ വന്നാല്‍ ഞങ്ങളുടെ അടുപ്പില്‍ പുകയുതിരും...(അതുവരെ ഗ്യാസ് സ്റ്റൊവ്വില്‍ ആണല്ലോ വെപ്പ്..) ഉമ്മാമ മുറ്റത്തും പറമ്പിലും ചുറ്റിനടന്നു വിറകു കൊള്ളികള്‍ സംഭരിച്ചു അടുപ്പ് കത്തിച്ചു കലത്തില്‍ വെള്ളം നിറച്ചു ചോറ് ഉണ്ടാക്കും...വീട്ടു പണിക്കാരെയൊന്നും ആശ്രയിക്കാനേ പോകില്ല.ഞാന്‍ നാട്ടില്‍ നിന്ന് വരുന്ന സമയം പ്രായത്തിന്റെ അവശതയാല്‍ അവര്‍ക്ക് വരാന്‍ കഴിഞ്ഞില്ല,ഞാന്‍ പോയി കണ്ടു യാത്ര ചോദിച്ചപ്പോള്‍ ഉമ്മാമ വിങ്ങി പൊട്ടി,"അടുത്ത പെര്ന്നാളിനു എനിക്ക് നിന്നെ കാണാന്‍ പറ്റോ" എന്നും ചോദിച്ചു കൊണ്ട്...ചിരിക്കുന്ന മുഖത്തോടെ എന്നെ കൈവീശി യാത്ര അയക്കുന്ന തേജസ്സുറ്റ ആ മുഖം എന്റെ മനസ്സില്‍ നിന്നും മായുന്നില്ല...
പ്രവസിയായപ്പോള് എന്റെ ഉപ്പയെ എനിക്ക് തിരികെ കിട്ടി..ഉപ്പയും അലൈനില്‍ തന്നെയാണ്..ഒരു പക്ഷെ ബാല്യത്തില്‍ നഷ്ടമായത് ഇപ്പോള്‍ ദൈവം തിരികെ തന്നതാവാം അല്ലേ...
7 comments:
ഈദ് ആശംസകള്‍!
പെരുനാളിന് നിഘണ്ടുവിലെ
ദയയെന്നൊരു വാക്കുള്ളു
റമദാനിന് പിറയിലെ
വിശുദ്ധിതന്‍ വിളക്കുള്ളു
ബ്ലോഗ് വളരെ വളരെ
മെച്ചപ്പെട്ടു. നല്ല മൊഞ്ചത്തി
യായിരിക്കുന്നു. പെരുന്നാളാശംസകള്‍
പെരുന്നാളാശംസകള്‍
അലി,ഈദ് മുബാറക്...
സണ്ണി സാറേ,വന്നതിനും അഭിപ്രായത്തിനും ഒത്തിരി നന്ദി...
ഹൈന കുട്ടീ,പെരുന്നാളിന് ഇങ്ങോട്ട് പോര്...നല്ല ബിരിയാണി കഴിക്കാം...
eid wishes..... keep on writing... we are here to read.....
പെരുന്നാള്‍ ആശംസകള്‍!
പെരുന്നാൾ ആശംസകൾ.
പച്ചക്കടലാസ്സിൽ പൊതിഞ്ഞ പാരീസ് മിഠായി....
നല്ല ഓർമ്മകൾ.
Post a Comment