Tuesday, September 7, 2010

എന്‍റെ ഗയാതി

ഇന്നലെ ഞങ്ങള്‍ ഒരു യാത്ര പോയി...മുജ്ജമ്മത്തിലേക്ക് എന്ന പോലെ...


അലൈനില്‍ നിന്ന് ഏകദേശം നാന്നുര്കിലോമീറ്ററോളം ദൂരമുള്ള ഗയാതി എന്ന സ്ഥലത്തേക്ക്... ആറേഴുവര്‍ഷക്കാലം ഞങ്ങള്‍ താമസിച്ച ഗ്രാമം..അതിലുപരി,എന്‍റെ രണ്ടു കുട്ടികളുടെ ജന്മനാട്...ഈ ലോകത്ത് കേരളം കഴിഞ്ഞാല്‍,എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലം ഏതെന്നു ചോദിച്ചാല്‍ സംശയ ലെശമന്യേഞാന്‍ പറയും;'ഗയാതി'എന്ന്...മൂന്നു വര്‍ഷങ്ങള്‍ മുന്‍പ് വിധി കല്പിതമെന്നോളം ആ പ്രദേശം വിട്ടുപോകേണ്ടി വന്നു...മറവി നല്ലൊരു മരുന്നായി കണ്ടു അവിടെ എനിക്ക് പ്രിയപ്പെട്ടാതെല്ലാം മറന്നെന്നു നടിച്ചു...പക്ഷെ കൂടുതല്‍ മിഴിവോടെ അവയൊക്കെയും മനതാരില്‍ കുളിര്‍ക്കാറ്റായ് വീശുന്നു എപ്പോളും...


യാത്രയിലേക്ക് തിരിച്ചു വരാം...വര്‍ഷങ്ങള്‍ക്കു ശേഷവും ഗയാതിയുടെ ശാലീനതയ്ക്ക് യാതൊരു മാറ്റവും കണ്ടില്ല..ഞാന്‍ സായാഹ്ന സവാരി നടത്തിയിരുന്ന വഴിത്താരകളും,കുട്ടികലുമായിചെന്നിരിക്കാറുള്ള പാര്‍ക്കും എല്ലാം പഴയ പടി തന്നെ...ഞങ്ങള്‍ താമസിച്ചിരുന്ന വില്ലയുടെ മുന്നിലെ നബക് മരം പച്ചപ്പോടെ ഇപ്പോളും ഉണ്ട്..ചൂട് കൂടുതലായതിനാല്‍ കാറിലിരുന്നു എല്ലാം ചുറ്റി കണ്ടു.ഞങ്ങളെ ഒരിക്കല്‍ 'ഇഷയ്ക്ക്'ക്ഷണിച്ച (അത്താഴ വിരുന്നു) നാസര്‍ മുസാഹധിന്റെ വീട് കണ്ടപ്പോള്‍ ആ രാത്രിയും കണ്മുന്നില്‍ തെളിഞ്ഞു..അറബി സ്ത്രീകള്‍ക്കിടയില്‍ തനിമലയാളിയായ ഈ പാവം എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോള്‍ അവരുടെ സ്നേഹപൂരിതമായ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി.എന്‍റെ സമപ്രായക്കാരായ ഇംഗ്ലീഷ് ഭാഷ അറിയാവുന്ന പെണ്‍കുട്ടികളെ മുതിര്‍ന്നവര്‍ എന്‍റെ കൂടെ ഇരുത്തി.അവര്‍ പലകാര്യങ്ങളും സംസാരിച്ചു,അറബികള്‍ നമ്മളെ പോലെ തന്നെ മനുഷ്യരാണെന്ന് ആദ്യമായി ഞാന്‍ നേരിട്ടറിഞ്ഞു...(അത് വരെ അവരെന്തോ സംഭാവമാനെന്നാണ് ഞാന്‍ കരുതിയിരുന്നത്).ഭക്ഷണത്തിന്റെ നേരം ആയി.അതായിരുന്നു ഏറെ രസകരം..ഒരു വലിയ പാത്രത്തില്‍ ഒരാടിനെ മൊത്തമായി പാകം ചെയ്തു വെച്ചിട്ടുണ്ട് കൂടെ ചോറും..ആ വലിയ പാത്രത്തിനു ചുറ്റുമായി ഇരുന്നു എല്ലാവരും കഴിക്കുക! ഒരുമയുടെ അടയാളം ..മടിച്ചു മടിച്ചു കഴിക്കുന്ന എനിക്ക് ആടിന്റെ കരളും മറ്റും എടുത്തു തന്നു നിരബന്ധിച്ചു ഊട്ടാനും അവര്‍ മറന്നില്ല..ഭക്ഷണം കഴിച്ചു കൈ കഴുകാന്‍ വാഷ് ബേസിന്‍ തിരയുമ്പോള്‍ ഒരു സ്ത്രീ വന്നു എന്നെ വിളിച്ചു,അവര്‍ ഒരു പാത്രത്തില്‍ നിന്നും വെള്ളം എടുത്തു എന്‍റെ കൈകള്‍ നീട്ടാന്‍ ആവശ്യപ്പെട്ടു.,അവര്‍ വെള്ളം ഒഴിച്ച് തന്നു ഞാന്‍ കൈകഴുകി,അവരെ തന്നെ നോക്കി,അതൊരു ജോലിക്കാരി ആയിരുന്നില്ല,അറബികളുടെ പരമ്പരാകത മുഖം മൂടി അവര്‍ ധരിച്ചിട്ടുണ്ട്, എന്തൊരു ആതിത്യ മര്യാദ!ഈ നാടിന്‍റെ നന്മ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍....നന്ദി പറഞ്ഞു മടങ്ങുമ്പോള്‍ വയറും മനസ്സും നിറഞ്ഞിരുന്നു...


ഇന്നലെ എന്‍റെ അടുത്ത സ്നേഹിതയായ ഹൈദ്രബാതുകാരി മുതാഹിരയുടെ വീട്ടിലേക്കായിരുന്നു ഞാന്‍ ചെന്നത്,അവരുടെ സ്നേഹനിര്‍ഭരമായ നോമ്പ് തുറയില്‍ പങ്കുചേര്‍ന്നു,മടങ്ങുമ്പോള്‍ നാട്ടില്‍ നിന്ന് പോരുന്ന അത്ര വിഷമം...ഒരു പാടോര്‍മ്മകള്‍ ഇനിയുമുണ്ട് പങ്കുവെയ്ക്കാന്‍....ഇപ്പോള്‍ വിട...

13 comments:

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

((((ഠോ))))
തേങ്ങ എന്റെ വക..
കൊള്ളാം അവതരണം.
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക
ആശംസകള്‍..
ആ വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തു കളഞ്ഞൂടേ..?

അനൂപ്‌ .ടി.എം. said...

എല്ലാം എഴുതൂ..വായിച്ചോളാം

Unknown said...

കൊള്ളാം ജാസ്മി...
ഗള്‍ഫില്‍ ഇപ്പോള്‍ ഒമ്പത് വര്‍ഷമായി.എന്നിട്ടും ഇത്രേം സ്നേഹമുള്ള അറബികളെ കണ്ടിട്ടില്ല.
കൈ കഴുകി തരാന്‍ മാത്രം ആദിത്യ മര്യാദ ഉള്ള അറബികള്‍ അപൂര്‍വ്വം.
ബാക്കി കൂടി എഴുതൂ....

Unknown said...

jasmi,
1 request...
please change thiis letter font.
also avoid the italic.

Jazmikkutty said...

റിയാസ് തേങ്ങയടിക്ക് നന്ദി,(അഭിപ്രായങ്ങള്‍ നിരന്നു വരികയാ)അക്ഷരത്തെറ്റ് എനിക്കും ഇഷ്ട്ടമില്ലാത്ത കാര്യമാ...ആതിത്യമര്യാദയുടെ ത ശരിയാകുന്നില്ല.തന്തോന്നീ,(ഈ വിളി അത്ര സുഖമില്ല)ഫോണ്ടും ലിങ്കും ഒക്കെ ശെരിയാക്കമെന്നെ....അനൂപ്‌ വളരെ നന്ദി....

ഒഴാക്കന്‍. said...

ബാക്കി കൂടി എഴുതൂ

Jazmikkutty said...

ഒഴാകന്ജീ,വായിച്ചതിനും,അഭിപ്രായത്തിനും നന്ദി..ഞാന്‍ "എഴുതും"ട്ടാ...ഗയാതിവിശേഷങ്ങള്‍ രണ്ടാം ഭാഗം ഉടനെ എത്തും(കുടുങ്ങി അല്ലെ?)

HAINA said...

കുടുങ്ങി....എന്നാലും എഴുതൂ.....

Jishad Cronic said...

എഴുതൂ..വായിച്ചോളാം

Jazmikkutty said...

നന്ദി ഹൈനക്കുട്ടി...ജിഷാദ്....

Echmukutty said...

അക്ഷരത്തെറ്റ് മാത്രം നോക്കിയാൽ മതി.
പിന്നെ പ്രൊഫൈലിൽ പറഞ്ഞ പോലെ വായും പൊളിച്ചിരിയ്ക്കുന്ന പാവം ബ്ലോഗറല്ലാന്ന് വായിച്ചപ്പോ തിരിഞ്ഞു.
അപ്പോ വേഗം പോരട്ടെ, എഴുത്ത്.
വായിയ്ക്കാനാളുണ്ടേ.
ഞാനീ അറബ് നാടൊന്നും കണ്ടിട്ടില്ല. വിശേഷങ്ങളൊക്കെ എഴുതു.
ആശംസകൾ.

Sulfikar Manalvayal said...

എച്ച്മുക്കുട്ടിയൊക്കെ വന്നു വായിക്കുന്ന ബ്ലോഗല്ലേ. മോശം വരില്ല. ഗയാതി, നല്ല വിവരണം. (അക്ഷരതെറ്റുകള്‍ ഒഴിവാക്കിയാല്‍) കുറച്ചു കൂടെ വായിച്ചാല്‍ നാടന്‍ പ്രയോഗങ്ങള്‍ ഒഴിവാകും.
മനസ്സില്‍ തട്ടുന്ന രീതിയില്‍ തന്നെ പറഞ്ഞു.
എനിക്കും ആഗ്രഹം തോന്നുന്നു പച്ചപ്പ്‌ നിറഞ്ഞ ആ ഗയാതി കാണുവാന്‍.
ആശംസകള്‍

Jazmikkutty said...

വിവരമുള്ളവര്‍ക്ക് വിനയവും കാണുമല്ലോ...എച്ച്മുകുട്ടി വന്നു വായിക്കാന്‍ മാത്രം ഉള്ള ബ്ലോഗ്‌ ഒന്നുമല്ല എന്റെത്...അവര്‍ വന്നതും വായിച്ചതും,എന്‍റെ ഭാഗ്യം (എനിക്കതൊരു അവാര്‍ഡിന് തുല്യമായിരുന്നു..) thanks...sulfi.