പുണ്യ റമദാനില്‍ ചില കുട്ടിക്കാല ഓര്‍മ്മകള്‍ നൊസ്റ്റാള്‍ജിയ ആയി മനസ്സില്‍ തെളിയുന്നു...നോമ്പുനോല്‍ക്കാന്‍ എന്ന പേരില്‍ പാതിരനേരം അത്താഴസമയം ഉണരുന്നതും സഹോദരങ്ങള്‍ ഒന്നിച്ചു കളിക്കുന്നതും ചൂടുള്ള കഞ്ഞിയും വറുത്ത ഇറച്ചിയും കഴിക്കുന്നതും ഒക്കെ...
ആ കാലത്ത് രാത്രി കുട്ടികള്‍ പുറത്തിറങ്ങുന്നതിനു വലിയമ്മമാര് പറയും."പുറത്തിറങ്ങരുത്,കേട്ടാ ഉള്ളാലത്തെ നേര്‍ച്ചയുടെ ആട് വരും നിങ്ങളെ കുത്തും! "എന്ന് .ഞങ്ങള്‍ കുട്ടികളുടെ മനസ്സില്‍ വലിയ ഊശാന്താടിയും കഴുത്തില്‍ സഞ്ചിയും തൂക്കി ഗാമ്പീര്യത്തോടെ റോഡടരികിലൂടെ കുതിച്ചു ചാടി വരുന്ന കൊമ്പനാട് ഭീകര രൂപമായി തെളിയും,പലപ്പോഴും ധൈര്യം സംഭരിച്ചു ഈ കാഴ്ച കാണാന്‍ ആരും കാണാതെ പാതിരായ്ക്ക് മുറ്റത്തിറങ്ങി നോക്കിയിട്ടുണ്ട്.ഒരിക്കലും കാണാത്ത ഒരു കാഴ്ചയായിരുന്നു അത്..എങ്കിലും വലുതായിട്ടും നാട്ടിലെ നോമ്പുകാലത്ത് അത്താഴ സമയത്ത് വെറുതെ മുറ്റത്തേക്ക് മിഴികള്‍ പായും ഒരു കൊമ്പനാട് കുതിച്ചു ചാടി വരുന്നുണ്ടോ ?
4 comments:
nalla ormmakal
:)
അയ്യോ പുറത്തിരങ്ങല്ലേ.
ബാല്യകാല ഓര്‍മ്മകള്‍, അതെന്നും മനസിന് മധുരതരം ആണ്. മായാത്ത, മനസിലെ പച്ചപ്പ് നിറഞ്ഞ സുന്ദരമായ ഓര്‍മ്മകള്‍.
ഇനിയും തിരിച്ചു കിട്ടുമോ ആ കാലമൊക്കെ.
എവിടെ? നമുക്കും നമ്മുടെ പുതിയ തലമുറക്കും ഒക്കെ നഷ്ടമായി ആ സുന്ദര സ്വപ്നങ്ങള്‍.
ശരിക്കും ഞാനെന്റെ കുട്ടിക്കാലം ഓര്‍ത്തുപോയി പെങ്ങളെ.....
സൂപ്പര്‍.... സംഗതി കൊള്ളാം....
വിരല്‍ത്തുമ്പ്
Post a Comment