Sunday, July 25, 2010

ഉദ്യാനത്തിലെ കൂട്ടുകാരി

വേവുന്ന ചൂടാണ് ഇവിടെ.... എങ്കിലും, വെക്കേഷന്‍ എന്നും പറഞ്ഞു എത്ര നേരം വീട്ടിലെ നാല് ചുമരുകള്‍ക്കുള്ളില്‍ പിള്ളേര്‍ കുത്തിയിരിക്കും എന്ന് കരുതിയാണ് പിള്ളാരെയും കൂട്ടി പാര്‍ക്കിലേക്ക് വിട്ടത്.കാറ്റിന്‍റെ ചൂടിനു ഇത്തിരി കുറവുണ്ടെന്ന് തോന്നി പിള്ളാരെ കളിക്കാന്‍ വിട്ടു അല്പം മനോരാജ്യത്തില്‍ മുഴുകാന്‍ തുടങ്ങുമ്പോലേക്കും ഒരേയൊരു പെണ്‍സന്തതി പരാതിയുമായി എത്തി.അവളുടെ ചേട്ടന്‍ അവളിരുന്ന ഊഞ്ഞാല്‍ ബലം പ്രയോഗിച്ചു വാങ്ങിച്ചത്രേ!'ഓ...ഈ ചെറുക്കനെ കൊണ്ട് തോറ്റു'  എന്ന ആത്മഗതവുമായി ഞാന്‍ അവര്‍ കളിക്കുന്ന സ്ഥലം ലക്‌ഷ്യം വെച്ച് നടന്നു.അപ്പോളേക്കും എന്‍റെ സഹൃദയനായ മകന്‍ അത് മറ്റൊരു കുട്ടിക്ക് 'ദാനം' നല്‍കിയിരുന്നു.(അവനല്ലേലും അങ്ങിനെയാണ്..താനുടുതില്ലേലും മറ്റുള്ളവരെ ഉടുപ്പിക്കും.)കരയുന്ന അവന്‍റെ സിസ്ട്ടരേയും കൂട്ടി ഞാന്‍ ചെല്ലുന്നത് കണ്ടു അവന്‍ ഒളിക്കാനുള്ള വഴി തിരയുകയാണ്..ഊഞ്ഞാലാടുന്ന കുട്ടിയോട് (കണ്ടാല്‍ ഒരു 13 വയസ്സുകാരി)ഞാന്‍ ചെന്ന് പറഞ്ഞു.കുറച്ചു സമയം ഇവള്‍ക്ക് കൊടുക്കൂ കുട്ടീ ഇവളുടെ ബ്രദര്‍ ആണ് നിനക്ക് ഇത് തന്നത്  എന്ന്..എന്‍റെ ഭാഷ അവള്‍ക്കും അവളുടെ ഭാഷ എനിക്കും അറിഞ്ഞൂടാത്തത് കൊണ്ട് സായിപ്പിന്‍റെ ഭാഷയിലാണ് സംസാരം..അവള്‍ എന്നെ തെറി വിളിചില്ലാന്നെ ഉള്ളു കഠിനമായ ഭാഷയില്‍ പോയി പണി നോക്ക് എന്ന് പറഞ്ഞു..അവളുടെ അമ്മ കൊടുത്തേക്കു എന്ന് പറയുന്നത് അവള്‍ ഒരു ചെവി യിലൂടെ കേട്ടു മറ്റേ ചെവിയിലൂടെ വിടുകയാണ്.ആഹ ഇതങ്ങനെ വിട്ടാല്‍ പോരല്ലോ ,എന്‍റെ മനസ്സിലെ മല്ലു മഹാന്‍ ഉണര്‍ന്നു.ഞാന്‍  അവിടെ ചെന്ന് കുറ്റിയടിച്ച് നില്‍പ്പായി.അവളുടെ അനിയത്തി ആടുന്ന ഊഞ്ഞാല്‍ എന്‍റെ മകള്‍ക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തു,ഞാനാ കുട്ടിയെ കഴിയാവുന്നത്ര പുകഴ്ത്തിപറഞ്ഞു സന്തോഷിപ്പിച്ചു.എട്ടതിക്ക് ഇതില്‍പരം ശിക്ഷ കൊടുക്കാനില്ലെന്നു മനസ്സിലാക്കാന്‍ കുട്ടിമനശാസ്ത്രം ഒന്നും പടിക്കെണ്ടതില്ലലോ..അവള്‍ എന്നോട് പിണങ്ങി സ്ഥലം വിട്ടു.എനിക്കത് സങ്കടമായി.ഞാന്‍ അവളെ തിരികെ വിളിക്കാന്‍ ചെല്ലുന്നത് കണ്ട അവളുടെ അമ്മ എന്നെ അരികിലേക്ക് വിളിച്ചു.ഞങ്ങള്‍ പരിചയപ്പെട്ടു.അവര്‍ ഈജിപ്ഷ്യന്‍സ് ആണ്.നിമിഷങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ സ്നേഹിതകളായി.അവരുടെ ഭര്‍ത്താവ് ഒരു ഡോക്ടറാണ്.നാല് പെണ്‍ മക്കള്‍ ആണ്.മൂത്തവള്‍ ഭയങ്കര സെന്സിട്ടീവാണ്.അവളുടെ ബൂക്സോ ബാഗ്സോ എന്തിനതികം പറയുന്നു അവളുടെ ദേഹം  ഈ അമ്മയായ ഞാന്‍ തൊടുന്നതെ അവള്‍ക്കിഷ്ടമല്ല.അവള്‍ പറയും "നിങ്ങളുടെ കൈ വൃതികെട്ടതാണെന്ന്'  .ഇപ്പോളത്തെ generation  അങ്ങിനെയാണെന്ന് പറഞ്ഞു ഞാനവരെ സമാധാനിപ്പിച്ചു.അമ്മയുടെ വിയര്‍പ്പുമണം വരെ ഇഷ്ടമായിരുന്ന പണ്ടത്തെ കുട്ടികള്‍ അല്ല ഇപ്പോളതെത്...അവരുടെ ലോകം അവരുടെതായിരിക്കണം എന്ന ചിന്തയാണ്.പണ്ടെങ്ങോ വായിച്ച kamala das ന്‍റെ ഒരു poem ഓര്‍മ്മ വന്നു,എനിക്ക്.കുഞ്ഞു വലുതാകേണ്ടിയിരുന്നില്ല എന്ന് ദു:ഖിക്കുന്ന അമ്മയെ കുറിച്ച് എഴുതിയ കവിത.

No comments: